Saturday, 14 November 2015

സത്യദീപം പത്രാധിപർക്ക് ഒരു തുറന്ന കത്ത് ( OPINION )

  എ .പെ .പെ .ബ .പത്രാധിപർ    അച്ഛാ

(  ഏറ്റവും   പെരിയ   പെരിയ  ബഹുമാനപ്പെട്ട )

മാണി സാർ     നേരത്തെ തന്നെ    രാജി വെച്ച്    ധാർമ്മികതയെ   മുറുകെ പിടിക്കണമായിരുന്നു   എന്ന്   വാദിക്കുന്ന   ഒരു  മുഖപ്രസംഗം  KCBC യുടെ
മുഖപത്രമായ     സത്യദീപം   പ്രസിദ്ധീകരിച്ചതായി   ഏഷ്യാനെറ്റ്‌ ൽ
കണ്ടു . രാജി വെച്ചിട്ടും   വിരോധം  തീരാത്ത   ശത്രുക്കളുടെ   കയ്യിൽ
അങ്ങനെ    ഒരു   ആയുധം  കൂടി  കൊടുത്തു   സത്യദീപം . അതിനു വേണ്ടി
വല്ല   തുകയും  കിട്ടിയിട്ടുണ്ടെങ്കിൽ   KCBC യുടെ   Account ൽ    വരവ് വെച്ചു
കാണും . Charity   അക്കൗണ്ട്‌ ൽ !


'' ഇരുന്നിട്ടേ    കാല്  നീട്ടാവൂ ''  എന്ന്    പഴമക്കാർ   പറഞ്ഞിട്ടുള്ളത്   അച്ചന്
അറിയില്ലെന്ന്    തോന്നുന്നു . അതായത്   കാര്യങ്ങൾ   ശരിയായി   പഠിച്ചിട്ടേ   എന്തെങ്കിലും   എഴുതാവൂ . '' മലർന്നു കിടന്ന്   തുപ്പരുത് .'' എന്നും   പറഞ്ഞു
കേട്ടിട്ടുണ്ട് . തുപ്പിയാൽ   നാറും .


അച്ചൻ    ചെറുപ്പക്കാരനാണോ    വയസ്സനാണോ   എന്ന്  അറിയില്ല . ഞാൻ
ഒരു   മുതിർന്ന   പൌരനാണ് . പത്രങ്ങളുടെ /  വാരികകളുടെ   ഇന്നത്തെ
സ്ഥിതിയെ പ്പറ്റി , സ്വാധീനത്തെ പ്പറ്റി    അച്ചൻ   അറിഞ്ഞിരിക്കണം .

1950 കളിൽ   പത്രം   വായിച്ച്   വളർന്ന   ഒരാളാണ്  ഞാൻ .അന്ന്   പത്രങ്ങൾക്ക്
നൂറ്   ശതമാനം   പ്രാധാന്യം   ഉണ്ടായിരുന്നു .കാരണം ,അന്ന്   റേഡിയോ .
TV   , Computer   ഒന്നും   ഇല്ല .പത്രത്തിലെ    വാക്ക്   അവസാന വാക്കായിരുന്നു .
ഇന്ന്    സ്ഥിതി   അതല്ല . പത്രങ്ങൾ   ലക്ഷ ക്കണക്കിന്   കോപ്പികൾ
വിറ്റഴിയുന്നുണ്ട്‌  . പക്ഷേ   പത്രങ്ങൾക്ക്   പ്രാധാന്യമില്ല . പത്രങ്ങൾ
പഴങ്കഞ്ഞി   പോലെയാണ് . മറ്റ്   മാധ്യമങ്ങളിലൂടെ   അറിഞ്ഞ  വിവരങ്ങൾ
അനേകം   മണിക്കൂറുകൾ   കഴിഞ്ഞാണ്   പത്രത്തിൽ    വരുന്നത് .

പണ്ട്    ഒരു   സാധാരണക്കാരന്‌   തൻറെ   അഭിപ്രായങ്ങൾ   പ്രസിദ്ധീകരിക്കാൻ    അവസരമില്ലായിരുന്നു .പത്രാധിപർക്ക്   ഇഷ്ടമില്ലാത്ത   കത്തുകൾ    ചവറ്റുകുട്ടയിൽ   എറിഞ്ഞിരുന്നു . ഇന്ന്
സ്ഥിതി   അതല്ല . എന്നെ പോലുള്ള    സാധാരണക്കാർക്ക്   ഒരു  ചെലവും
കൂടാതെ    സ്വന്തം   അഭിപ്രായങ്ങൾ   ഇന്ന്   പ്രസിദ്ധീകരിക്കാൻ   കഴിയുന്നു .
ആരുടേയും   ഓജാരം   ഇല്ലാതെ .

അച്ചൻ   Propaganda  കോളേജ് ൽ  നിന്ന്    ബൈബിളിൽ    Doctorate  എടുത്ത
പണ്ഡിതൻ    ആയിരിക്കാം . എന്നാൽ   ബൈബിളിന്റെ   അന്ത :സത്ത  എന്തെന്ന്   അച്ചന്   പിടിയില്ല .എനിക്ക്   ബൈബിളിൽ   അറിവ്  കുറച്ചേ
ഉള്ളൂ .  എങ്കിലും   അച്ചന്റെ    അറിവിലേയ്ക്കായി    മൂന്ന്  കാര്യങ്ങൾ
പറഞ്ഞു തരാം .

1 .   ക്രിസ്തു     നിരപരാധി   ആയിരുന്നെങ്കിലും   ''  അവനെ  ക്രൂശിക്കുക ,ക്രൂശിക്കുക ''  എന്ന്   ജനക്കൂട്ടം   വിളിച്ചു പറഞ്ഞു . ക്രിസ്തു   കുറ്റക്കാരനല്ലെന്നു    പീലതോസിന്    അറിയാമായിരുന്നു . എങ്കിലും   സമ്മർദ്ദത്തിന്   വഴങ്ങി    പീലാത്തോസ്    ക്രിസ്തുവിനെ   ക്രൂശിൽ   തറയ്ക്കാൻ    വിട്ടുകൊടുക്കുകയായിരുന്നു . മാണിസാർ   കുറ്റക്കാരനാണെന്ന്   ഒരു   കോടതിയും   വിധിച്ചിട്ടില്ല . കത്തോലിക്കരുടെ
പരമ്പരാഗത  ശത്രുക്കളായ   കമ്മ്യൂണിസ്റ്റ്‌ കളും    തറമാധ്യമങ്ങളും
ചേർന്ന്   കങ്കാരു കോടതിയിൽ   വിചാരണ ചെയ്ത്    മാണി സാറിനെ ക്കൊണ്ട്    രാജി   വെപ്പിക്കുകയായിരുന്നു . കാര്യങ്ങൾ   ഇങ്ങനെയിരിക്കെ
ശത്രുപക്ഷത്തിനു    ആയുധം   കൊടുക്കുന്ന   ഒരു   മുഖ പ്രസംഗം  അച്ചൻ
എഴുതിയത്     ഒരു    ക്രൂര വിനോദമായി പ്പോയി .

2 .  ക്രിസ്തു    ഏറ്റവും   കഠിനമായ   മനോവേദന   അനുഭവിച്ച   ഒരു
      ഘട്ടത്തിൽ , സാന്ത്വനത്തിന്റെ   ഒരു   വാക്കിന്‌  വേണ്ടി  കേഴുന്ന
 ഘട്ടത്തിൽ , പത്രോസ്   മൂന്നു  പ്രാവശ്യം   ക്രിസ്തുവിനെ   തള്ളിപ്പറഞ്ഞു .
ആ   മനുഷ്യനെ   എനിക്ക്   അറിഞ്ഞു കൂടാ   എന്ന്   പത്രോസ്   പറഞ്ഞു .
പത്രോസ്    ചെയ്ത   ഹീനമായ   പ്രവർത്തിയാണ്   അച്ചൻ   ചെയ്തത് .
രാജി  വെച്ചിട്ടും   വിരോധം   തീരാത്ത    ശത്രുക്കളുടെ   വക്കാലത്ത്
അല്ലേ    അച്ചൻ   ഏറ്റെടുത്തത് ?

3 . വീണു കിടക്കുന്നവനെ   താങ്ങി  എഴുന്നെൽപ്പിക്കാനാണ്  , ചവിട്ടാനല്ല
     ക്രിസ്തു   നമ്മെ   പഠിപ്പിച്ചിട്ടുള്ളത്‌ . ( മാണിസാർ   തോറ്റു  എന്നല്ല  ഇവിടെ  അർത്ഥം )  കരയുന്നവന്റെ  കണ്ണീർ  ഒപ്പാനാണ്   ക്രിസ്തു  പഠിപ്പിച്ചത് . നല്ല    സമരിയാക്കാരന്റെ    കഥ   ഓർക്കുക . മുഖപ്രസംഗം
എഴുതുകവഴി    കരയുന്നവന്റെ   കണ്ണിൽ    മുളകുപൊടി   വിതറുകയാണ്‌
അച്ചൻ   ചെയ്തത് . അച്ചൻ    യഥാർത്ഥത്തിൽ   ഒരു  ക്രിസ്ത്യാനി  ആണോയെന്ന്   സ്വന്തം   മന :സാക്ഷിയോട്   ചോദിക്കണം .


'' വടി  കൊടുത്ത്   അടി  മേടിക്കരുത് .''  എന്ന്   അച്ചൻ   കേട്ടിട്ടുണ്ടായിരിക്കും .ധാർമ്മികതയെ പ്പറ്റി   പറയുമ്പോൾ    എല്ലാം   പറയണമല്ലോ . സഭ
നികുതി   ഒന്നും  കൊടുക്കുന്നില്ല   എന്നാണ്  കേട്ടിട്ടുള്ളത് . സഭ
നികുതി   കൊടുത്താൽ    ആ   പണം കൊണ്ട്   കോടിക്കണക്കിന്  പാവപ്പെട്ടവരെ   ദാരിദ്ര്യത്തിൽ നിന്ന്    മോചിപ്പിക്കാൻ   കഴിയും .ഇന്ന്
സാമ്പത്തിക ശേഷിയുള്ള   ആളുകൾ   ഗ്യാസ് ൻറെ   subsidy  ഉപേക്ഷിക്കുന്നുണ്ട് . ആ   പണം    സാധുക്കൾക്ക്   പ്രയോജനപ്പെടാൻ  വേണ്ടി .
ആ    മാതൃകയെ   പിന്തുടർന്ന്   സഭ   സ്വയം  മുന്നോട്ടു വന്ന്   നികുതി  കൊടുക്കുമോ ? എന്നിട്ട്   പറയൂ    ധാർമ്മികതയെ പ്പറ്റി .


ഇനി    പ്രധാന   point ലേയ്ക്ക്    കടക്കാം . ധാർമ്മികതയെപ്പറ്റി  തന്നെയാണ്
പറയുന്നത് .

1      വത്തിക്കാനിലെ     അഴിമതി

വത്തിക്കാനിലെ    അഴിമതി   കുപ്രസിദ്ധമാണ് . വത്തിക്കാൻ  ബാങ്ക്ലെ
അഴിമതി ,പണാപഹരണം , മാഫിയുമായുള്ള   ബന്ധം   മുതലായവ
കുപ്രസിദ്ധമാണ് . 5  billion   Euro    ആസ്തി   ഉണ്ടായിരുന്ന   Vatican  Bank
പാപ്പരായി . ആ  ബാങ്ക്   money -laundering ൻറെ   കേന്ദ്രം   ആയിരുന്നു .ബാങ്ക്ൻറെ    രഹസ്യ സ്വഭാവം   വൻ അഴിമതിക്ക്  കാരണമായി .  2012 ൽ
BENEDICT മാർപാപ്പയുടെ     ബട്ലെർ   പലോല  ഗബ്രീല്ലെ , നശിപ്പിച്ചു കളയാൻ     പാപ്പാ  എല്പ്പിച്ച   സ്വകാര്യ രേഖകൾ   ഒരു  പത്ര ലേഖകന്
ചോർത്തി . ലേഖകൻ   അവ   പ്രസിദ്ധീകരിച്ചു . അനേകം   അഴിമതി കഥകൾ  വെളിച്ചത്ത് വന്നു .അനേകം   പുസ്തകങ്ങൾ  ഇത്   സംബന്ധിച്ച്   പ്രസിദ്ധീകരിക്കപ്പെട്ടു . ചോർത്തിയ   രേഖകൾ   VATILEAKS   എന്ന്   അറിയപ്പെടുന്നു .

2     ബാല പീഡനം ( Child  Abuse )

കത്തോലിക്കാ   സഭയെ  പിടിച്ചുകുലുക്കിയ    scandal  ആണ്    Europe ലും
അമേരിക്കയിലും    അര നൂറ്റാണ്ടോളം  കാലം   ആയിരക്കണക്കിന്
കുട്ടികൾ     വൈദികരാൽ   പീഡിപ്പിക്കപ്പെട്ടത്‌ . അമേരിക്കയിലെ   Boston
രൂപതയിൽ  ആണ്  ഏറ്റവും  അധികം  കുട്ടികൾ   പീഡനത്തിന്  ഇരയായത് . കുറ്റവാളികളെ    മാതൃകാപരമായി   ശിക്ഷിക്കുന്നതിനു
പകരം   വൻ തുകകൾ   നഷ്ടപരിഹാരം  കൊടുത്ത്   ഒതുക്കുകയാണ്   സഭ
ചെയ്തത് . വിവാദത്തെ   തുടർന്ന്   Bostonലെ  ആര്ച് ബിഷപ്പ്  Barnard Law
രാജി  വെച്ചു . കുറ്റക്കാർക്കെതിരെ    കർശനമായ   നടപടി  എടുക്കാഞ്ഞതിന്
പീഡനകാലത്ത്   അതിന്   ചുമതല  ഉണ്ടായിരുന്ന   കർദിനാൾ   Ratzinger (പിന്നീട്     Benedict  മാർപാപ്പാ )  കടുത്ത    വിമർശനം   നേരിടേണ്ടി  വന്നു .


മേൽപ്പറഞ്ഞ    രണ്ട്    scandal കളിൽ  ഉണ്ടായ   മനോവിഷമം  കൊണ്ടായിരിക്കാം   Benedict   മാർപാപ്പാ    2013  ഫെബ്രുവരി   28 ന്  സ്വയം
വിരമിച്ചു .


KM  മാണിയുടെ    ധാർമികതയെപ്പറ്റി    മുഖ പ്രസംഗം   എഴുതന്നതിനു മുമ്പ്
പത്രാധിപർ   മേൽപ്പറഞ്ഞ  കാര്യങ്ങൾ  ഓർത്തിരുന്നു  എങ്കിൽ   നന്നായിരുന്നു . പക്ഷേ   ഏതോ  ഗൂഡ അജണ്ട  വെച്ച്  എഴുതി . ഇതിനാണ്
പറയുന്നത്   ''  മലർന്ന്  കിടന്ന്   തുപ്പരുത് .''  എന്ന് . വടി കൊടുത്ത്   അടി വാങ്ങിക്കരുത് .ഇരുന്നിട്ടേ   കാല് നീട്ടാവൂ .



എന്ന്

കുര്യൻ   നരിതൂക്കിൽ
പൈക ( പാലാ )


4 comments:

  1. Replies
    1. Thanks .എല്ലാവരും സഭയോടുള്ള ഭയം ഉപേക്ഷിച്ച് കാര്യങ്ങൾ തുറന്ന് പറയാൻ മുന്നോട്ട് വരണം .

      Delete
  2. George Kuttikattu സീറോ മലബാർ കേന്ദ്രം അഴിമതിയുടെ കേന്ദ്രമാണ് എന്ന് പ്രവാസീ മലയാളികൾ പറയുന്നു." വത്തിക്കാനിൽ പ്രോക്കൂറ ഹൌസ് വാങ്ങുവാൻ രണ്ടു മില്യൻ യൂറോ പിരിച്ചുവയ്ക്കണം, ഞാൻ വന്നു ആ തുക ജർമനിയിൽ വരുമ്പോൾ അത് എടുത്തു കൊണ്ട് വത്തിക്കനിലേയ്ക്കു കൊണ്ട് പൊയ്ക്കോളാം, അവിടെ നിക്ഷേപിക്കുവാൻ ഞാൻ രണ്ടു ബാങ്ക് അകൌണ്ടുകൾ തുറന്നിട്ടുണ്ട്."എന്ന് എഴുതി മെയിൽ അയച്ച സീറോമലബാർ സഭാ കർദ്ദിനാൾ ആഹ്വാനം ചെയ്തത് ഏതു പുണ്യ പ്രവർത്തിയാണ്? ഇതിനെ എന്തെന്ന് തന്നെ വിളിക്കാം ! . ഇതിന്റെ പേര് എന്താണ്? അഴിമതി, കുഴൽപ്പണ വ്യവസായം എന്നൊക്കെ പ്രവാസീ മലയാളികൾ പറയുന്നു. ! കെ.എം. മാണിയെയും കേരളാ കോണ്‍ഗ്രസ്സിനെയും അപകീർത്തിപ്പെടുത്തുവാൻ തക്ക യോഗ്യതയുള്ള വിശുദ്ധരാണോ സഭയിലെ ചില മെത്രാന്മാരും മറ്റു ചിലരും എന്ന് തോന്നിപ്പോകുന്നു.?

    ReplyDelete
    Replies
    1. Thanks .KM മാണിക്ക് എതിരെയുള്ള വർഗ്ഗീയത ആർക്കാണ് അറിഞ്ഞുകൂടാത്തത് ? പാലാ പ്രദേശത്ത് ജനങ്ങൾ ഒന്നാം ലോക നിലവാരത്തിൽ ജീവിക്കുന്നതിൽ കണ്ണിൽക്കടി ഉള്ളവരുണ്ട് .കത്തോലിക്കാ സമുദായത്തിലെ ഏറ്റവും പ്രമുഖ നേതാവിനെ ശത്രുക്കൾ വളഞ്ഞിട്ട് കൊത്തിക്കീറിയപ്പോൾ സഹായ ഹസ്തം നീട്ടിയില്ലെങ്കിൽ വേണ്ട ,കുറഞ്ഞ പക്ഷം മിണ്ടാതെ ഇരിക്കാമായിരുന്നു .അതിനു പകരം ശത്രുപക്ഷത്തു ചേർന്ന് ചവർ മുഖപ്രസംഗം എഴുതുകയാണ് സത്യദീപം ചെയ്തത് .

      Delete