Monday, 16 November 2015

രണ്ട് ബനാന ( വാഴക്ക ) രാജ്യങ്ങൾ ( Republics ) (Opinion )



മലയാളം   ഒട്ടും   അറിഞ്ഞു കൂടാത്ത    ഒരാൾ   കേരളത്തിലെ   വാർത്താ ചാനലുകൾ   ഒരു  മണിക്കൂർ  സമയം   കണ്ടാൽ   കേരളത്തിൻറെ   മുഖ്യ മന്ത്രി  ബിജു   രമേഷ്   ആണെന്ന്    കരുതും . കാരണം   ആ  മദ്യമുതലാളി
മാദ്ധ്യമങ്ങളിൽ     നിറഞ്ഞു നിൽക്കുകയാണ് . രാജ്യത്തെ   ഏറ്റവും  വലിയ  പുണ്യാളനാക്കി    ചാനലുകാർ   ഈ   തടിയനെ   രൂപക്കൂട്ടിൽ  കയറ്റി
ഇരുത്തി   തോളിലേറ്റി    നടക്കുകയാണ് . മുഖ്യ മന്ത്രിക്ക്    യാതൊരു
coverage ഉം    ഇല്ല . തടിയനാണ്    താരം . തടിയന്റെ   വാക്കിനാണ്   വില .
തലയുള്ളപ്പോൾ     വാൽ    തലയെ    നിയന്ത്രിക്കുന്ന   അവസ്ഥക്കാണ്‌
"Banana   Republic 'എന്ന്     പറയുന്നത് . ''  ഇതെന്താ   വെള്ളരിക്കാ  പട്ടണമാണോ ?''   എന്ന്   ചോദിക്കുന്ന    അവസ്ഥ .

ഒരു    ബനാന   Republic ൽ    ആർക്കും   എന്തും  പറയാം , ചെയ്യാം . ആരും  എതിർക്കാനില്ല , ചോദ്യം  ചെയ്യാനില്ല     എന്ന   അവസ്ഥയാണ് .കേരളത്തിൽ   പ്രതിപക്ഷക്കാരുടെ    കല്ലേറും    കരിങ്കൊടിയും    ഭയന്ന്
മന്ത്രിമാർ    വഴിമാറിപ്പോകുന്നു , പരിപാടികൾ   റദ്ദു   ചെയ്യുന്നു . ഏത് അണ്ടനും    അടകോടനും     മന്ത്രിമാർക്കെതിരെ    അഴിമതി   ആരോപണം
ഉന്നയിച്ച്    തേജോവധം ചെയ്ത്    മാധ്യമവിചാരണ   നടത്തി   അവരെ
പുകച്ച്    പുറത്ത്   ചാടിക്കാം   എന്ന   നില   വന്നിരിക്കുന്നു .

ബനാന   Republic കൾ   എന്ന   നിലയിൽ   താരതമ്യം   ചെയ്യുമ്പോൾ  കേരളത്തിന്‌    നൂറിൽ   അമ്പത്   മാർക്കും     ദക്ഷിണാഫ്രിക്കയ്ക്ക്   90
മാർക്കും   കൊടുക്കാം .


സൂക്ഷിച്ചില്ലെങ്കിൽ    അധികം    താമസിയാതെ     കേരളവും    90 മാർക്ക്
നേടും .

ഒരു   കേസ് ലെ     പ്രതിയെ   രക്ഷിക്കുക   എന്ന  ഉദ്ദേശത്തോടെ   വിലങ്ങിന്റെ    താക്കോൽ   ഉണ്ടാക്കിയതായി   കേട്ടു . ഒരു   ബനാന
Republic ൻറെ    ലക്ഷണമാണ്   ഇത് . ദക്ഷിണാഫ്രിക്കയിൽ    തടവുകാരെ
സന്ദർശിക്കാൻ    വരുന്നവർ   ഭക്ഷണതിനുള്ളിൽ   തോക്കും   വെടിയുണ്ടകളും  ഒളിപ്പിച്ചുവെച്ചു   ജയിലിൽ  എത്തിച്ചു കൊടുത്ത്
തടവ്‌  ചാടാൻ   സഹായിക്കുന്നത്    പലപ്പോഴും    സംഭവിച്ചിട്ടുണ്ട് .
മൊബൈൽ   ഫോണുകൾ    തടവുകാർക്ക്  എത്തിച്ച് കൊടുക്കുന്നതും   സാധാരണയാണ് .TP കേസ്    പ്രതികൾ   ജയിലിൽ    facebook
ഉപയോഗിച്ചിരുന്നു .   ഒരു   ബനാന   Republic ൻറെ   ലക്ഷണമാണ്
ഇത് .

ദക്ഷിണാഫ്രിക്കയ്ക്ക്    എങ്ങനെ   90   മാർക്ക്  കിട്ടി ?  ANC / Communist  party
കൂട്ടുകെട്ടിൻറെ    അഴിമതി നിറഞ്ഞ     ഭരണം   രാജ്യത്തെ   കുട്ടിച്ചോർ
ആക്കിയിരിക്കുന്നു . അവരുടെ    ഭരണത്തിൻ കീഴിൽ   ഏതെങ്കിലും
മേഖലയിൽ    പുരോഗതി   പ്രാപിച്ചതായി   ചൂണ്ടിക്കാണിക്കാനില്ല .
മണ്ടേലയുടെ    ആദർശങ്ങൾക്ക്    ഇന്നത്തെ  ദക്ഷിണാഫ്രിക്കയിൽ   മണ്പാൽ വില    പോലുമില്ല .

ഞാൻ    1988 മുതൽ    ഇവിടെ   താമസിക്കുന്നു .1994 ൽ    apartheid   അവസാനിച്ച്
ദക്ഷിണാഫ്രിക്ക   ഒരു   ജനാധിപത്യ രാജ്യം    ആയപ്പോൾ    വലിയ  പ്രതീക്ഷകൾ   ആയിരുന്നു . ഇവിടം  ഓസ്ട്രേലിയ   പോലെ  ആകുമെന്നാണ്
എല്ലാവരും   പ്രതീക്ഷിച്ചത് . പക്ഷേ   ആ  സ്വപ്‌നങ്ങൾ  എല്ലാം  പൊലിഞ്ഞു .

അഹങ്കാരം

1994 ല    ഭരിക്കാൻ  കിട്ടിയ   അവസരം  വിനയപൂർവ്വം   സ്വീകരിച്ചുകൊണ്ട്
എല്ലാവരേയും   ഉൾപ്പെടുത്തി    സഹകരിച്ച്  മുന്നോട്ടുപോയിരുന്നു  എങ്കിൽ    ദക്ഷിണാഫ്രിക്ക  പുരോഗതി  കൈവരിക്കുമായിരുന്നു . പക്ഷേ
അഹങ്കാരത്തിന്റെയും    ധിക്കാരത്തിന്റെയും    പാതയാണ്  അവർ   സ്വീകരിച്ചത് .പ്രത്യേകിച്ച്   2009 മുതൽ    പ്രസിഡന്റ്‌ ആയ   ജേക്കബ്‌  സുമയുടെ   കീഴിൽ .അഴിമതി , ധൂർത്ത് ,സ്വജനപക്ഷപാതം ,കെടുകാര്യസ്ഥ ത   മുതലായ   കാര്യങ്ങളിൽ   പുതിയ   records   അവർ   സ്ഥാപിച്ചു .


ജേക്കബ്‌   സുമാ    Deputy   പ്രസിഡന്റ്‌    ആയിരുന്ന   കാലത്ത്   സ്വകാര്യ വ്യക്തികളിൽ  നിന്നും    കോഴ   വാങ്ങിയതിന്റെ    700
    അധികം  കേസ് കൾ   ഉണ്ടായിരുന്നു . 2009 ല    പ്രസിഡന്റ്‌    ആയ   സുമാ   തൻറെ   സ്വാധീനം
ഉപയോഗിച്ച്    കേസ് കൾ    പിൻവലിപ്പിച്ചു .കൂടാതെ   അനധികൃതമായി   249
million    Rand   സർക്കാർ പണം    ഉപയോഗിച്ച്    സ്വന്തമായി   ഒരു  township
പണിയിച്ചു . ഒരു കോടി   ഇരുപതു ലക്ഷം    ജനങ്ങൾ   ദാരിദ്ര്യത്തിൽ   കഴിയുമ്പോൾ   4  billion   Rand   ചെലവിൽ   സുമായുടെ   ആവശ്യത്തിനായി
ഒരു   Luxury   plane   വാങ്ങാൻ    ആലോചന   നടക്കുന്നു .

''  യേശുവിൻറെ    രണ്ടാം  വരവുവരെ   ഞങ്ങൾ   ഭരിക്കും .'', ''  രാജ്യമല്ല ,
പാർടിയാണ്   പ്രധാനം ''  മുതലായ   ധിക്കാരപരമായ    പ്രസ്താവനകൾ    സുമാ    നടത്തിയിട്ടുണ്ട് .

ഒരു   വശത്ത്   ഘോരഘോരം   വിപ്ളവം   പ്രസന്ഗിക്കുകയും    മറുവശത്ത്
അഴിമതി ,കെടുകാര്യസ്ഥത ,സ്വജനപക്ഷപാതം ,ധൂർത്ത്  മുതലായ
തിന്മകളെ    പ്രോത്സാഹിപ്പിക്കുകയും   ആണ്   ANC / കമ്മ്യൂണിസ്റ്റ്‌  പാർട്ടി
കൂട്ടുകെട്ട്    ചെയ്തിട്ടുള്ളത് . ഒരുകോടി    എഴുപത് ലക്ഷം   ജനങ്ങൾ
സർക്കാർ    ഗ്രാൻറ്കളെ    മാത്രം   ആശ്രയിച്ച്   ജീവിക്കുന്നു .തൊഴിലില്ലായ്മ    26 ശതമാനം . ഒരാൾ   പത്തുപേരെ   വെച്ച്  ഒരു  സംരംഭം
തുടങ്ങാൻ    ആഗ്രഹിച്ചാൽ   അസാധ്യമാണ് . അയാളെ   മൂരാച്ചി  ആയി
മുദ്രകുത്തി    ദ്രോഹിക്കുന്ന    തൊഴിൽ നിയമങ്ങളാണ്   ഇടതുപക്ഷ ഭരണക്കാർ   അടിച്ചേൽപ്പിച്ചിട്ടുള്ളത് .

ബഹുമാനമില്ല

കേരളത്തെയും  ദക്ഷിണാഫ്രിക്കയെയും    താരതമ്യം   ചെയ്യുമ്പോൾ  കാണുന്ന   പൊതുവായ   ഒരു  കാര്യം   രണ്ടിടത്തും  ബഹുമാനം  ഇല്ല
എന്നതാണ് . കേരളനിയമസഭയിൽ    ഇടതുപക്ഷം   നടത്തിയ   കയ്യാങ്കളികൾക്ക്   സമാനമായ   സംഭവങ്ങൾ    ദക്ഷിണാഫ്രിക്കൻ  parliament
ല   അരങ്ങേറി . ANC  വിമതർ   Economic  Freedom  Front  (EFF )  എന്ന  പേരിൽ
പാർട്ടി   ഉണ്ടാക്കി   Parliament ല    25  സീറ്റുകൾ  നേടി . ANC  വളർത്തി വിട്ട
അച്ചടക്കരാഹിത്യവും     ബഹുമാനമില്ലായ്മയും    അവരെ തന്നെ
തിരിഞ്ഞു കടിക്കുന്ന   irony  ,Parliament ല്    അരങ്ങേറി . EFF  അംഗങ്ങൾ
ബഹളം   വെക്കുകയും   സുമായെ   ''കള്ളൻ '' എന്ന്   വിളിക്കുകയും  ചെയ്തു .അവസാനം   പോലീസ്   ഇടപെട്ട്   ബലം   പ്രയോഗിച്ച്  EFF അംഗങ്ങളെ
പുറത്താക്കി .

ഉന്നതവിദ്യഭ്യാസവും    തകർന്നു

കമ്മ്യൂണിസ്റ്റ്‌    പാർട്ടിയാണ്    ദക്ഷിണാഫ്രിക്കയിൽ    വിദ്യാഭ്യാസവകുപ്പ്
കൈകാര്യം   ചെയ്യുന്നത് . അവരുടെ   കീഴിൽ   വിദ്യാഭ്യാസം  അടിമുടി
കുട്ടിച്ചോർ    ആയിരിക്കുന്നു . കഴിഞ്ഞ വർഷം    വരെ   University കൾ
നല്ല  രീതിയിൽ   പ്രവർത്തിച്ചിരുന്നു .ഇപ്പോൾ   അവയും   താറുമാറായിരിക്കുന്നു . വിദ്യാർത്ഥികളിൽ    ഒരു  വിഭാഗത്തിൻറെ   ഗുണ്ടായിസം    കാരണം   പരീക്ഷകൾ  പോലും  നടത്താനാവാത്ത   സ്ഥിതിയാണ് . കല്ലേറും   തീവെയ്പും  നിത്യസംഭവമാണ് . കേരള University
കോളേജ് , മഹാരാജാസ്   കോളേജ്  എന്നിവയെ   പറിച്ചു ന ട്ടതുപോലെ യുണ്ട് .


വിദ്യാഭ്യാസം   നന്നാവണമെങ്കിൽ    അച്ചടക്കവും   ബഹുമാനവും   നിശ്ശബ്ദതയും   വേണം . മുഷ്ട്ടി ചുരുട്ടി    പൊള്ളയായ   മുദ്രാവാക്യങ്ങൾ
മുഴക്കിയതുകൊണ്ട്    വിദ്യാഭ്യാസം    പുരോഗമിക്കുകയില്ല .

ഇടതുപക്ഷത്തിൻറെ    അഹങ്കാരം , അഴിമതിക്കും  അക്രമത്തിനും  കെടുകര്യസ്ഥതക്കും   അവർ  നൽകുന്ന  പിന്തുണ  മുതലായവയാണ്
ദക്ഷിണാഫ്രിക്കയെ   ഒരു   ബനാന  Republic  ആക്കിയത് . ജനാധിപത്യ വിശ്വാസികൾ   ജാഗ്രത    പാലിച്ചില്ലെങ്കിൽ   ഇതേ   അനുഭവം  കേരളത്തിലും   ഉണ്ടാകും . ഭാഗ്യവശാൽ   ഇപ്പോൾ  ഒരു  വ്യത്യാസം  ഉണ്ട് .ദക്ഷിണാഫ്രിക്ക   ഏത്തക്കാ   ആണെങ്കിൽ   കേരളം   പാളേൻകോടൻ  ആണ് .






No comments:

Post a Comment