Monday, 30 November 2015

നിയമസഭ ഒരു സീരിയലോ ? ( OPINION )


സീരിയൽ   എന്ന്   പറഞ്ഞാൽ   ഒട്ടും  serious   അല്ലാത്ത   ഒരു  കാര്യമാണെന്ന്    വ്യാഖ്യാനിക്കാം . ചാനലുകളിലെ    സീരിയലുകളെ
ആരെങ്കിലും    സീരിയസ്   ആയി   എടുക്കുന്നുണ്ടോ  എന്നറിയില്ല .
സീരിയലുകളെ    ശ്രദ്ധിച്ചാൽ   ചില   കാര്യങ്ങൾ   വ്യക്തമാകും . യാതൊരു
ജോലിയും  ചെയ്യാത്ത   കുറെ   സ്ത്രീ പുരുഷന്മാർ  വലിയ  വീടുകളിൽ
നിന്ന്   കുറെ   കാര്യങ്ങൾ   പറയുന്നു . മിക്കവാറും   അമിത വണ്ണം  ഉള്ളവരാണ് . വീട്ടിൽ   ആണെങ്കിലും   എടുപ്പത്  ആഭരണങ്ങൾ  അണിഞ്ഞാണ്    അവർ  നില്ക്കുന്നത് . പുരുഷന്മാരും   തുടൽ പോലുള്ള
മാല   അണിഞ്ഞാണ്   നില്ക്കുന്നത് . സീരിയലുകാരും   സ്വർണ്ണ  വ്യാപാരികളും  തമ്മിൽ  ഒരു  ധാരണ ഉണ്ടെന്ന്   തോന്നുന്നു . കഥാപാത്രങ്ങൾ   അടിമുടി    ആഭരണങ്ങൾ    അണിയണം . പരമാവധി
സ്വർണ്ണം   അണിയാൻ   സ്ത്രീ പ്രേക്ഷകർക്ക്‌    പ്രചോദനം  നൽകണം . അങ്ങനെ    കച്ചവടം   പൊടി പൊടിക്കണം !

സീരിയലുകളുടെ   ഒരു   പ്രത്യേകത , നമ്മൾ   ഒരാഴ്ചയോ   ഒരു  മാസമോ
ഒരു   സീരിയൽ   കണ്ടില്ലെങ്കിലും   കഥ  miss  ചെയ്യുകയില്ല   എന്നതാണ് .
കഥ   ഉണ്ടെങ്കിലല്ലേ    കഥ  മിസ്സ്‌  ചെയ്യുകയുള്ളൂ .വളരെ   സീരിയസ്  ആയി   തുടങ്ങുന്ന   ഒരു  കഥ  വഴി ചുറ്റി   അവസാനം   കോമഡി  ആയി  മാറുന്നത്
കാണാം .

സീരിയൽ   പോലെ   ജനാധിപത്യവും   ഒരു  വൻ തട്ടിപ്പാണ്  എന്ന്  പറയാതെ
വയ്യ . അടുത്ത    കാലത്തായി   കേരള നിയമസഭാ നടപടികൾ   ഒരു
കോമഡി    സീരിയൽ   ആയി   മാറിയിരിക്കുന്നു . വൈകീട്ട്    സാധാ  സീരിയൽ . രാവിലെ   നിയമസഭാ സീരിയൽ , നിയമസഭ  എന്ന്  പറയുന്നത്
നിയമം   നിർമ്മിക്കുന്ന    സഭ  എന്നാണ് . എന്നാൽ   അവിടെ   കാണുന്നത്
സോഫാ    മറിച്ചിടുന്നതും   മൈക്ക്  തല്ലിയൊടിക്കുന്നതും   ഒരു
വനിതാ  MLA  ഒരാളുടെ   കൈ   കടിച്ചു മുറിക്കുന്നതും   മറ്റുമാണ് .കൂവലിന്റെ   ഭാഷയാണ്   കൂടുതലും   ഉപയോഗിക്കപ്പെടുന്നത് .


തെരഞ്ഞെടുപ്പ്    വരുമ്പോൾ    ജനങ്ങൾ   വലിയ   പ്രതീക്ഷയോടെ  Q നിന്ന്
വലിയ    ശതമാനം   വോട്ട്   രേഖപ്പെടുത്തി  തങ്ങളുടെ   കടമ  നിർവ്വഹിക്കുന്നു . LDF   അല്ലെങ്കിൽ   UDF  തങ്ങളുടെ   പ്രശ്നങ്ങൾക്ക്
പരിഹാരം   കാണുമെന്നാണ്    ജനങ്ങൾ    പ്രതീക്ഷിക്കുന്നത് . പക്ഷേ
ആര്  ഭരിച്ചാലും   ഒരു മണ്‍ പാലും    സംഭവിക്കാൻ   പോകുന്നില്ല . കുടിവെള്ളം , റോഡ്‌ , hospital , വിലക്കയറ്റം    മുതലായ   കാര്യങ്ങളിൽ
ജനങ്ങൾ    വളരെ   കഷ്ടപ്പെടുന്നു . അഴിമതിയും   കെടു കാര്യസ്ഥതയും
നിർബാധം    തുടരുന്നു .

ആദരണീയനായ    V S  അടുത്ത   മുഖ്യ മന്ത്രി   ആകുന്നത്   തരക്കേടില്ല .
കാരണം   അദ്ദേഹത്തിൻറെ   sense  of  humour   അപാരമാണ് . അദ്ദേഹത്തിൻറെ
ആ   ഇരുത്തി മൂളലും   ആ  ചിരിയും  എതിരാളികളെ പോലും  ചിരിപ്പിക്കും .
പിണറായിയും    കോടിയേരിയും    വളരെ   ഗൌരവക്കാരാണ് . രാവിലത്തെ
സീരിയലിൽ   അവർ   ശോഭിക്കുകയില്ല .അതുകൊണ്ട്  എൻറെ  വോട്ട്
V സ്     നാണ് .







No comments:

Post a Comment