നവംബർ 11 -ആം തീയതി ദക്ഷിണാഫ്രിക്ക , കേരളം എന്ന രണ്ട് ബനാന
രാജ്യങ്ങളെ പ്പറ്റി പോസ്റ്റിയിരുന്നു . അന്ന് കേരളത്തിന് 50 മാർക്കും ദക്ഷിണാഫ്രിക്കയ്ക്ക് 90 ഉം ആണ് മാർക്ക് കൊടുത്തിരുന്നത് . ഇന്ന് മാർക്ക് തിരുത്തേണ്ടി വന്നിരിക്കുന്നു . കേരളത്തിന് എൻപതും ദക്ഷിണാഫ്രിക്കയ്ക്ക് നൂറും ആണ് ഇന്നത്തെ മാർക്ക് നിലവാരം . 2015
ഈ രണ്ട് രാജ്യങ്ങളുടേയും ചരിത്രത്തിൽ തങ്ക ലിപികളിൽ എഴുതപ്പെട്ട
പുണ്യ ദിനമാണ് . കാരണം ഈ ദിവസം ദക്ഷിണാഫ്രിക്ക സമ്പൂർണ്ണ
ബനാന പദവി നേടിയിരിക്കുന്നു . കേരളം മന്ദം മന്ദം ആ മഹനീയപദവിയോട് അടുക്കുകയാണ് .
ബനാന രാജ്യ പദവി എന്തുകൊണ്ട് ?
മാർക്ക് കൂട്ടി കൊടുത്തത് എന്തുകൊണ്ട് എന്ന് വിശദീകരണം ആവശ്യമാണ് . ബിജു രാധാകൃഷ്ണന്റെ CD യും തേടി കോയമ്പത്തൂർക്ക്
പോയ നിഷ്ഫലവും വിഡ്ഢിത്ത പരവും അപഹാസ്യവുമായ യാത്രയാണ് കേരളത്തിൻറെ 30 മാർക്കിൻറെ കുതിപ്പിന് കാരണം .
ഇതിനാണ് പട്ടി ചന്തയ്ക്ക് പോയതുപോലെ എന്ന് പറയുന്നത് . വല്ലവനും വല്ലടത്തും ഇരുന്ന് വല്ലതും പറയുന്നതുകേട്ട് എടുത്തു ചാടുന്നത്
ഇന്ന് കേരളത്തിൽ പതിവാണ് . '' കാള പെറ്റെന്ന് കേട്ട് കയറെടുക്കുന്ന
മാധ്യമ സംസ്കാരമാണ് പാളേൻ കോടനിൽ നിന്ന് കേരളത്തെ നല്ല
നീളവും വണ്ണവും ഉള്ള എത്തയ്ക്കാപദവിയിൽ എത്തിച്ചത് .ഏഷ്യാ നെറ്റിനും മനോരമയ്ക്കും ഒരു കോടി നന്ദി !
എന്തായിരുന്നു ബിജു രാധാകൃഷ്ണന്റെ പ്ളാൻ ? ചില ഇന്ത്യൻ
സിനിമകളിൽ സ്ഥിരമായി ഒരു ദൃശ്യം കാണാറുണ്ട് . നായകനെ / വില്ലനെ വിലങ്ങുവെച്ചു പോലീസ് ജീപ്പിൽ കൊണ്ടുപോകുന്നു . ഒരു
വലിയ പാലത്തിലൂടെ പോകുമ്പോൾ പ്രതി പോലീസിനെ തള്ളിയിട്ട്
നദിയിലേയ്ക്ക് ചാടുന്നു . പാവം ബിജു ഈ സ്ക്രിപ്റ്റ് എഴുതിയതാണ് .
പക്ഷേ ചാടാൻ പറ്റിയില്ല . ഇത്രയേറെ ചാനലുകാർ അകമ്പടി
ഉണ്ടായിരിക്കുമെന്ന് പാവം പ്രതീക്ഷിച്ചില്ല . കോയമ്പത്തൂർ വരെ
വെറുതെ ഓടിയത് മിച്ചം . ഒരു പക്ഷേ മലയാളത്തിൽ ഒരു പുതിയ
ചൊല്ല് പ്രചാരത്തിൽ വരുമായിരിക്കാം . '' പട്ടി ചന്തയ്ക്ക് പോയതു
പോലെ '' എന്നത് പഴഞ്ചനാണ് . '' ബിജു രാധാകൃഷ്ണൻ കൊയമ്പത്തൂർക്ക്
CD അന്വേഷിച്ച് പോയതുപോലെ '' എന്നാകട്ടെ പുതിയ ശൈലി .
ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് മഹനീയമായ ദിനമാണ് . സമ്പൂർണ്ണ ബനാനാ
പദവി ലഭിച്ച പുണ്യ ദിനമാണ് . ദക്ഷിണാഫ്രിക്കയ്ക്ക് സ്വാതന്ത്ര്യം
കിട്ടിയിട്ട് 21 വർഷങ്ങൾ കഴിഞ്ഞു . ആദ്യത്തെ 15 വർഷങ്ങൾ തരക്കേടില്ലാത്ത സാമ്പത്തിക വളർച്ച നേടി . എന്നാൽ ഇന്ന്
പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ജേക്കബ് സുമായുടെ കീഴിൽ
അഴിമതി , ധൂർത്ത് ,പണാപഹരണം , സ്വജന പക്ഷപാതം ,അക്രമം ,പൊതുമുതൽ നശിപ്പിക്കൽ ,കെടുകാര്യസ്ഥത ,കൈക്കൂലി മുതലായ
തിന്മകൾ വളർന്ന് രാജ്യത്തെ കുട്ടിച്ചോർ ആക്കിയിരിക്കുകയാണ് .
ജേക്കബ് സുമാ വിദ്യാഭ്യാസവും വായനയും ഇല്ലാത്ത ആളാണ് .
ഏറ്റവും ഭയാനകം വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരെ ഉന്നത പദവികളിൽ സുമാ നിയമിക്കുന്നു എന്നതാണ് . ഉദാഹരണത്തിന് പോലീസിൽ യാതൊരു പരിചയവും ഇല്ലാത്തവരെ രാജ്യത്തെ
ഏറ്റവും ഉന്നത Commissioner ആയി നിയമിക്കുന്നു . സുമായോട്
വിധേയത്വവും കൂറും ഉള്ളവരെയാണ് നിയമിക്കുന്നത് .
ഇക്കൊല്ലം ദക്ഷിണാഫ്രിക്ക സാമ്പത്തികമായി തകർച്ചയുടെ വക്കിലാണ് . ദക്ഷിണാഫ്രിക്കൻ Currency ആയ Rand ൻറെ മൂല്യം
വളരെ ശോഷിച്ചു . ധൂർത്ത് തടയാൻ ധനകാര്യമന്ത്രി നേനെ ചില
കർശന നടപടികൾ എടുത്തു . ആ നടപടികൾ സുമായുടെ Inner
Circle ല പെട്ട ചിലരെ , പ്രത്യേകിച്ച് സ്ത്രീകളെ ബാധിക്കുന്നതായിരുന്നു .
ഒരു Womaniser എന്ന് കുപ്രസിദ്ധി നേടിയ ആളാണ് സുമാ . ഇന്നലെ
രാത്രി ധനകാര്യമന്ത്രിയെ മാറ്റി , ധനകാര്യത്തിന്റെ ABC പോലും
അറിയാത്ത ഒരു കുറ്റിച്ചൂലിനെ മന്ത്രിയായി നിയമിച്ചു . ലോക
സാമ്പത്തിക കേന്ദ്രങ്ങളിൽ ഇത് ഞെട്ടലുണ്ടാക്കി . Rand ൻറെ മൂല്യം
കുത്തനെ ഇടിഞ്ഞ് ഒരു ഡോളറിന് 15 rand ആയി . രാജ്യത്തിനുള്ളിൽ
ശക്തമായ പ്രതിഷേധം അലയടിക്കുകയാണ് . കഴിഞ്ഞ കൊല്ലം
ഒരു Rand ന് അഞ്ചു രൂപാ മുപ്പത് പൈസ
മൂല്യമുണ്ടായിരുന്നത് ഇപ്പോൾ നാലുരൂപാ
നാൽപ്പത് പൈസ മാത്രം .
'' രാജ്യദ്രോഹി '' എന്നാണ് ഒരു രാഷ്ട്രീയ നിരീക്ഷകൻ സുമായെ
വിശേഷിപ്പിച്ചത് .

Correction : 2015 ഡിസംബർ 10 (paragraph 1 )
ReplyDelete