Thursday, 22 October 2015

ക്രിമിനൽ 2015 -ലൈവ് ( One -man Drama ) -2

(കുപ്രസിദ്ധ    ക്രിമിനൽ   തുരപ്പൻ   തോമ്മാ    Audience നോട്   പറയുന്നതാണ്
രംഗം )


                                    തോമ്മാ

ഈ  കേരളം , ഇന്ത്യ  എന്നൊക്കെ   പറഞ്ഞാൽ    ഞങ്ങൾ   ക്രിമിനലുകളുടെ
പറുദീസയാണ് . എന്നു വെച്ചാൽ   നൂറും   ഇരുനൂറും  കുറ്റകൃത്യം  ചെയ്തിട്ട്
ജാമ്യത്തിൽ   ഇറങ്ങി   രാജ്യം  മുഴുവൻ  വേഷം  മാറി  നടന്ന്  അതേ  കുറ്റകൃത്യം  ചെയ്ത്   പിടി കൊടുക്കാതെ   വിലസാം . സൌദിയിലോ
അമേരിക്കയിലോ   ചൈനയിലോ   ഇറാനിലോ   ആണെങ്കിൽ    പണി
പാളും . സൌദിയിൽ    ആണെങ്കിൽ     ചക്ക വെട്ടുന്നതുപോലെ   വെട്ടൊന്ന്
മുറി   രണ്ട് . അമേരിക്കയിൽ   ആണെങ്കിൽ    നൂറും   നൂറ്റമ്പതും  കൊല്ലത്തെ    തടവാണ്   കിട്ടുന്നത് . ഇവിടെയോ ? എല്ലാം    വളരെ
ഉദാരമാണു് .അമേരിക്കയിൽ     ആറുകൊല്ലം   തടവ്‌ കിട്ടുന്ന  കുറ്റത്തിന്
ഇവിടെ    ആറുമാസമേ  കിട്ടൂ . കാരണം   ഇവിടത്തെ   ജനാധിപത്യം  അഥവാ
ഗുണ്ടാധിപത്യം    അമേരിക്കയിലെക്കാൾ    മികച്ചതാണ് . ഗുണ്ടാവകാശ ങ്ങൾക്കാന്    ഇവിടെ   മുൻഗണന . ഞങ്ങൾക്കും    തെരുവുനായ്ക്കൾക്കും   ആണ്   ഇവിടെ   കൂടുതൽ   അവകാശങ്ങൾ .അതുകൊണ്ടാണ്   ഞങ്ങളുടെ   എണ്ണം   അനുദിനം   വര്ദ്ധിച്ചു വരുന്നത് .

എന്നെങ്കിലും    പിടിക്കപ്പെടുകയില്ലേ   എന്ന്   നിങ്ങൾ  ചോദിച്ചേക്കാം .
പിടിക്കപ്പെട്ടാലും   ഒരു   ചണ്ടിപ്പാലും   ഇവിടെ   സംഭവിക്കാൻ  പോകുന്നില്ല . ഉദാഹരണമായി   കേരളം, തമിഴ്‌ നാട് ,കർണ്ണാടക
സംസ്ഥാനങ്ങളിൽ   250  കേസ്സുകൾ   എനിക്കെതിരെ  ഉണ്ട് . ജാമ്യത്തിലിറങ്ങി  വീണ്ടും   അതേ   കൃത്യങ്ങൾ  ചെയ്ത്   ഉലകം ചുറ്റും
വാലിബനായി   വിലസുകയാണ്   ഈ   തുരപ്പൻ  തോമ്മാ . ഇടയ്ക്കും
മുട്ടിനും   സുഖചികിത്സയ്ക്ക്   എന്ന പോലെ    ജയിലിൽ  കിടക്കാറുണ്ട് .
അധ്വാനിക്കുന്നവന്   വല്ലപ്പോഴും   വിശ്രമം  വേണ്ടേ ?  ഗുണ്ടാവകാശപ്രവർത്തകരുടെ    സഹായത്താൽ   ജയിലുകൾ  ഇന്ന്
ഗസ്റ്റ്   ഹൌസുകൾ   ആണ് . സെൽ ഫോണ്‍   എത്ര വേണമെങ്കിലും   ഉപയോഗിക്കാം . ഞാനും   ജയിൽ  വാർഡ
ന്മാരും  ഒന്നിച്ചിരുന്നാണ്
മദ്യപിക്കുന്നത് . ജയിലിൽ    ആണെങ്കിലും   ഞാൻ   facebook ൽ
ഉണ്ട് . എന്നെപ്പോലുള്ളവരോട്   ചില  പെണ്ണുങ്ങൾക്ക്‌   ഒരു   ആരാധനാ മനോഭാവമാണ് . ജയിലിൽ വെച്ച്    ചാറ്റ് ചെയ്ത്   പുറത്തിറങ്ങി  ചീറ്റ്
ചെയ്താണ്   ഞാൻ   നാല്  പെണ്ണുങ്ങളെ  കെട്ടിയത് .സേതുലക്ഷ്മി ,സൂസൻ ,
സുബൈദ ,ശ്രീക്കുട്ടി   എന്നിവരെ  ഞാൻ   ചാറ്റിലൂടെ  കുടുക്കിയതാണ് .ഇനിയും   എൻറെ   waiting list ല്    ആറ്  യുവതികൾ   ഇടിച്ചു നില്പ്പുണ്ട് .

ഒള്ളത്   പറയാമല്ലോ , ഇവിടം   സ്വർഗ്ഗമാണ് . ചില   രാജ്യങ്ങളിൽ   ജയിൽ വാസം   ഇവിടത്തെ പോലെ  കർക്കിടക ചികിത്സയോ   ഉണ്ടു താമസമോ
അല്ല . ചെലവിനുള്ള   കാശു്   മാസാമാസം  അങ്ങോട്ട്‌  എണ്ണി കൊടുക്കണം .
ടോഗോയിൽ  നാല്   മലയാളികൾ  ജയിലിൽ  കിടപ്പുണ്ട് . പ്രതിമാസം
മുപ്പതിനായിരം   രൂപാ   വീട്ടുകാർ  അയച്ചു കൊടുക്കണം . ഇവിടെയോ ?
എല്ലാം   free . കാരണം   നമ്മുടെ   ജനാധിപത്യം ,സോറി , ഗുണ്ടാധിപത്യം
ലോകത്തിലെ   ഏറ്റവും   മികച്ചതാണ് .

സോറി   പറഞ്ഞപ്പോഴാണ്   ഒരു   കാര്യം   ഓർത്തത്‌ . പറയാൻ  ഇത്ര
എളുപ്പമുള്ള , ഇമ്പമുള്ള   വാക്ക്   വേറെയില്ല . ഒരാളെ   വകവരുത്തിയിട്ടു
അയാളുടെ    കുടുംബങ്ങളോട്    സോറി  പറഞ്ഞ്   മുതലക്കണ്ണീർ   ഒഴുക്കുന്നത്   ഇന്നത്തെ    ഒരു   സ്റ്റൈൽ   ആണ് .പെൻഷൻ   പ്രായം
ആകുമ്പോൾ    ഭക്തി മാർഗ്ഗവും   ആകാം . എന്തെങ്കിലും   അത്ഭുത സിദ്ധികൾ   ഉണ്ടെന്ന്   അവകാശപ്പെട്ടാൽ   തടിച്ചുകൂടാൻ   ഇവിടെ   പതിനായിരക്കണക്കിന്    മണ്ടശിരോമണികൾ    ഉണ്ട് . റിട്ട ,ക്രിമിനലുകൾക്ക്   സമൂഹത്തിൽ   ഇന്ന്   ഒരു   നിലയും   വിലയുമുണ്ട് . നിങ്ങൾ  ഈയിടെ
കണ്ടില്ലേ    ആട്   ആന്റണി യെപ്പറ്റിയുള്ള    ചാനൽ  ചർച്ചയിൽ  ഒരു
റിട്ട .DGP യും   ഒരു  റിട്ട .കള്ളൻ   മണിയൻ പിള്ളയും   തോളോട് തോൾ
ചേർന്ന്   ഇരുന്ന്   ചർച്ച   ചെയ്യുന്നത് .ചുരുക്കി   പറഞ്ഞാൽ   ഞങ്ങളുടെ
ജോലിക്ക്   ഇന്ന്   ഒരു   മാന്യത  ഉണ്ട് .( തുടരും )





No comments:

Post a Comment