സുരക്ഷാ ടിപ്സ്
ശക്തമായ മഴ പെയ്ത് നാടാകെ പുതിയ പച്ചപ്പും ചെറിയ
തണുപ്പും തെളിഞ്ഞ ആകാശവും ശുദ്ധമായ വായുവും പച്ചക്കറിതോട്ടത്തിൽ നനഞ്ഞ മണ്ണിന്റെ മറനീക്കി തലപൊക്കുന്ന പയർ വിത്തുകളും ഒരു പുതിയ ഉണർവ് സൃഷ്ടിച്ചിരിക്കുന്നു .
കൂടാതെ കൂട്ടുകൂടാൻ ഒരു പുതിയ ചങ്ങാതിയെ കിട്ടി . ഏപ്രിൽ മാസത്തിൽ പിണങ്ങി പോയി എവിടെയോ അപകടത്തിൽപ്പെട്ട് മരിച്ചുപോയ അപ്പു എന്ന പൂച്ചയ്ക്ക്
പകരമായി കിട്ടിയ , അതേ നിറമുള്ള, കറുപ്പും വെളുപ്പുമുള്ള
സിഡ് എന്നു പേരുള്ള പട്ടിക്കുട്ടി .ചെറുതെങ്കിലും ശൌര്യം
ഒട്ടും കുറവല്ല . ഗോൾ മുഖത്തേക്ക് പായുന്ന ഒരു penalty കിക്ക്
പോലെ യുള്ള ഓട്ടം . കാതടപ്പിക്കുന്ന , പടക്കം പൊട്ടുന്ന പോലുള്ള കുര . ഭാവിയുടെ ഒരു വാഗ്ദാനം .
യുദ്ധം പ്രഖ്യാപിക്കാത്ത ഒരു യുദ്ധമേഖലയാണ് ദക്ഷിണാഫ്രിക്ക . നെൽസണ് മണ്ടേല സ്വപ്നം കണ്ട ദക്ഷിണാഫ്രിക്ക ഇന്ന് നിലവിലില്ല . അദ്ധ്വാനിച്ചു ജീവിക്കുന്ന,
നിയമങ്ങളെ പാലിച്ച് , നികുതി കൊടുത്ത് രാജ്യനന്മക്കുവേണ്ടി പ്രവർത്തിക്കുന്നവർ അക്രമികളെ
പേടിച്ച് ജോലിസ്ഥലത്തും വീടുകളിലും കഴിയേണ്ട
ദുരവസ്ഥയാണ് ഇന്നുള്ളത് . അക്രമികൾക്ക് ആരെയും
ഭയപ്പെടേണ്ട ആവശ്യമില്ല . ജനങ്ങളുടെ ജീവനും
സ്വത്തും സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമല്ല എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് സർക്കാരിന്റെ നിലപാട് . അതുകൊണ്ട്
സാമ്പത്തിക ശേഷിയുള്ളവർ സുരക്ഷയ്ക്ക് സ്വകാര്യ
സെക്യൂരിറ്റി കമ്പനികളെ ആശ്രയിക്കുന്നു . അതും പൂർണ്ണമായി ഫലപ്രദമല്ല .
നവമ്പർ രണ്ടിന് ലോകവാർത്തകളിൽ സ്ഥാനം പിടിച്ച ,
ഞെട്ടിക്കുന്ന ഒരു സംഭവം ഇവിടെ നടന്നു . ദക്ഷിണാഫ്രിക്കൻ ഫുട്ബോ ൾ ടീം ക്യാപ്റ്റൻ മെയിവ അവൻറെ കാമുകിയുടെ വീട്ടിൽ അതിക്രമിച്ചു കടന്ന കവർച്ചക്കാരുടെ വെടിയേറ്റ് മരിച്ചു . ഓസ്കാർ
Pistorias ൻറെ കേസ് മനസ്സിൽ പച്ചപിടിച്ച് നിൽക്കെയാണ്
പുതിയ ദുരന്തം . മാത്രമല്ല പ്രമാദമായ വേറൊരു
കൊലക്കേസ്സ് വിചാരണ ഇപ്പോൾ Cape Townൽ നടക്കുന്നുണ്ട് . 2010 ൽ ഇന്ത്യൻ വംശജനായ ശ്രീൻ ദേവാനി
എന്ന ധനികൻ മധുവിധു ആഘോഷിക്കാൻ Cape Town ൽ
എത്തി .ദിവാനിയും ഭാര്യ അനിയും സഞ്ചരിച്ചിരുന്ന
ടാക്സി hijack ചെയ്യപ്പെട്ടു . അനിയെ അക്രമികൾ
വെടിവെച്ചു കൊന്നു . പക്ഷേ ദിവാനി വാടകകൊലയാളികളെ ഉപയോഗിച്ച് ഭാര്യയെ കൊല
ചെയ്യുകയായിരുന്നു .ഭാര്യയെ കൊലപ്പെടുത്താൻ
ദിവാനി ദക്ഷിണാഫ്രിക്കയെ തെരഞ്ഞെടുത്തത് വെറുതെയല്ല . ഇവിടെ കുറ്റം ചെയ്തിട്ട് വളരെ എളുപ്പത്തിൽ രക്ഷപ്പെടാം . പക്ഷേ പ്ലാൻ ചീറ്റിപ്പോയി .
കേസിൽ ശ്രീൻ രക്ഷപ്പെട്ട് പോകാനുള്ള സാധ്യതകൾ
ഏറെയാണ് . ഓസ്കാർ Pistorius ൻറെ കേസ്ൽ judge ന്
തെറ്റ് പറ്റിയെന്ന് പരക്കെ ആക്ഷേപമുണ്ട് .
ഫുട്ബോൾ ക്യാപ്റ്റൻ , 27 കാരനായ സെൻസോ മെയിവ
മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ച സംഭവത്തിന് പല
മാനങ്ങളുണ്ട് . '' a robbery that went horribly wrong ' എന്നാണ്
ഈ ദുരന്തത്തെ വിശേഷിപ്പിക്കുന്നത് . അപ്പോൾ മറിച്ച്
ചിന്തിക്കുമ്പോൾ ആ robbery ശരിയായ രീതിയിൽ നടന്നിരുന്നുവെങ്കിൽ മെയിവ കൊല്ലപ്പെടുമായിരുന്നില്ല .
അതായത് robbers ന് ഏതു സമയത്തും നമ്മുടെ വീട്ടിൽ
അതിക്രമിച്ച് കടക്കാം . ഉടമസ്ഥരെ കെട്ടിയിട്ട് ഇഷ്ടമുള്ളതെല്ലാം എടുത്തുകൊണ്ടു പോകാം . എതിർത്താൽ അവർ കൊന്നുകളയും . എല്ലാം കൊടുത്താലും ചിലപ്പോൾ ഒരു തമാശിന് കൊന്നെന്നും
വരും . കൊന്നാലും ഒന്നുമില്ല .അത് വാർത്തകളിൽ പോലും വരികയില്ല .

കേരളം ദൈവത്തിൻറെ സ്വന്തം നാടാണ് എ ങ്കിൽ
ദക്ഷിണാഫ്രിക്ക കള്ളന്മാരുടെ സ്വന്തം നാടാണ് . മറ്റു
രാജ്യക്കാരായ മോഷ്ടാക്കൾ സംഘം ചേർന്ന് ഇവിടെ
യഥേഷ്ടം മോഷണവും പിടിച്ചുപറിയും നടത്തുന്നു .
ഷോപ്പിംഗ് malls നിത്യവും കൊള്ളയടിക്കപ്പെടുന്നു . ഷോപ്പിംഗ്ന് പോകാൻ ജനങ്ങൾ ഭയപ്പെടുന്നു .
പിടിച്ചുപറിയുടെ ഒരു പുതിയ അടവ് ഇങ്ങനെയാണ് .
നിങ്ങൾ ഒരു ഷോപ്പിംഗ് mallൽ കാർ പാർക്ക് ചെയ്തിട്ട്
ഷോപ്പിംഗ്ന് പോകുന്നു . മോഷ്ടാക്കൾ നിങ്ങളുടെ നമ്പർ
plate അഴിച്ച് മാറ്റുന്നു .നിങ്ങൾ അത് ശ്രദ്ധിക്കാതെ കാറോടിച്ച് പോകുന്നു . കുറേ kms കഴിയുമ്പോൾ വേറൊരു കാർ പുറകെ വരുന്നു . '' അയ്യോ ,നിങ്ങളുടെ
നമ്പർ plate ഊരിപ്പോയി .'' എന്നുപറഞ്ഞു കൊണ്ട് ,സഹായിക്കാൻ എന്ന ഭാവത്തിൽ . നിങ്ങൾ
കാർ നിറുത്തുന്നു . കള്ളന്മാർ കാർ കൊണ്ടുപോകും .
അല്ലെങ്കിൽ വിലപിടിപ്പുള്ളതെല്ലാം തട്ടിയെടുത്ത് നിങ്ങളെ വഴിയിൽ തള്ളുന്നു .പോലീസിൽ പരാതി
കൊടുത്തതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല .
Insurance Claimന് വേണ്ടി ഒരു കേസ് നമ്പർ കിട്ടും .
അത്ര മാത്രം .
ഫുട്ബോൾ ക്യാപ്റ്റൻ മെയിവയുടെ കൊല പാതകത്തിൽ പ്രതികളെ ആരെയും ഇതുവരെ
പിടി കിട്ടിയിട്ടില്ല . ഒരാളെ അറസ്റ്റ് ചെയ്തുവെങ്കിലും
മതിയായ തെളിവില്ലാത്തതിനാൽ പിന്നീട് വിട്ടയച്ചു .
കേരളത്തിൽ LKG കുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരു
ഡ്രൈവറെ അറസ്റ്റ് ചെയ്ത് വിട്ടയച്ച അതേ ദിവസം
തന്നെയാണ് ഇവിടെയും വിട്ടയച്ചത് .
മെയിവ കൊല്ലപ്പെട്ടത് കാമുകിയായ ഒരു നടിയുടെ
വീട്ടിൽ വെച്ചാണ് . 27 കാരനായ മെയിവ കാമുകിയെ
രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് കൊല്ലപ്പെട്ടതെന്ന് പറയപ്പെടുന്നു . അവന് ഭാര്യയിലും രണ്ട് കാമുകിമാരിലും ഓരോ കുട്ടികളുണ്ട് . ഈ രാജ്യത്ത്
സാധാരണമായ വിവാഹേതരബന്ധങ്ങളുടെ ഒരു
ഉദാഹരണമാണ് ഇത് .
അക്രമങ്ങൾ തടയാൻ പോലീസിന് എന്തുകൊണ്ട് സാധിക്കുന്നില്ല എന്ന ചോദ്യം ഇവിടെ പ്രസക്തമാണ് .
ANC / ദക്ഷിണാഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി കൂട്ടുകെട്ടാണ് ഇവിടെ ഭരിക്കുന്നത് . യാതൊരു യോഗ്യതയും നോക്കാതെ പാർട്ടി അണികളെ ഉന്നത
സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുന്നു . പത്താം ക്ലാസ്സ് പോലും
പസ്സാകാത്തവർ വകുപ്പുകളുടെ തലപ്പത്ത് ഉണ്ട് .ഇതിന്
Cadre depolyment എന്ന് പറയുന്നു .സുഖലോലുപതയിൽ
തൽപരരായ ഇവിടത്തെ ഇടതുപക്ഷക്കാരെ Gucci
leftists എന്ന് പറയുന്നു . രാജ്യത്തിൻറെ ആകെ ചുമതലയുള്ള National Police Commissioner, പോലീസിൽ
മുൻ പരിചയമില്ലാത്ത ഒരു സ്ത്രീയാണ് .യോഗ്യതയും
Professional experience ഉം ഉള്ളവരെ ഒഴിവാക്കിയാണ് അവരെ നിയമിച്ചത് .
പോലീസുകാർക്ക് ശരിയാ യ പരിശീലനം ഇല്ല . ഒരു
കുറ്റകൃത്യം നടന്ന സ്ഥലത്തെ വസ്തുക്കളിൽ കൈ കൊണ്ട് തൊടരുത് എന്ന പ്രാഥമിക പാഠം പല പോലീസുകാർക്കും അറിഞ്ഞുകൂടാ . ഒരു ജനക്കൂട്ടത്തിന്
നേരെ വെടിവെക്കുമ്പോൾ അരയ്ക്കു താഴെ വെടിവെച്ച്
പരമാവധി ആളപായം കുറയ്ക്കണമെന്ന കാര്യം
പോലീസ് പാലിക്കാറില്ല . 2012 ൽ മാരിക്കാന എന്ന
സ്ഥലത്ത് സമരത്തിൽ ഏർപ്പെട്ട platinum ഖനി തൊഴിലാളികൾ അക്രമാസക്തരായപ്പോൾ പോലീസ്
34 പേരെ വെടിവെച്ചു കൊന്നു .നൂറുകണക്കിന് പോലീസുകാർ ക്രിമിനൽബന്ധമുള്ളവരാണ് .
2000 മുതൽ 2009 വരെ ദേശീയ പോലീസ് Commissioner ആയിരുന്ന
സഖാവ് Jackie സേലേബിക്ക് Interpolൻറെ പ്രസിഡന്റ് ആയി
സ്ഥാനം കിട്ടി . ആ സ്ഥാനം ദുരുപയോഗം ചെയ്ത് അയാൾ
ഇന്റർപോൾ രഹസ്യങ്ങൾ Drug Syndicates ന് ചോർത്തി കൊടുത്തു . 2010ൽ അഴിമതി കേസ്ൽ 15 വർഷത്തെ തടവുശിക്ഷ
കിട്ടിയ അയാൾ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മെഡിക്കൽ
parole നേടി ഇപ്പോൾ സുഖജീവിതം നയിക്കുന്നു .
അക്രമികൾക്ക് പോലീസിനെ പേടിയില്ല . മറിച്ച് ,പോലീസിന്
അക്രമികളെ പേടിയാണ് . പൂച്ച എലിയെ പേടിക്കുന്ന അവസ്ഥ .
2013 ൽ 77 പോലീസുകാർ അക്രമികളുടെ വെടിയേറ്റ് മരിച്ചു .
ഇന്ന് ചില സ്ഥലങ്ങളിൽ മലയാളികൾ ഭീതിയിൽ കഴിയുന്നു .
സ്വർണ്ണവില കൂടിയതിന് ശേഷമാണ് മലയാളികൾ ഒരു
target ആയത് .എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങളും robbers
ൻറെ targets ആകുന്നുണ്ട് .
പട്ടികൾ എന്നിവ ഇല്ലായിരുന്നു . ഈ പ്രദേശത്ത് മോഷണങ്ങൾ കുറവായിരുന്നു . 2012 വരെ അങ്ങനെ
തുടർന്നു . 2012 മെയ് 12 ന് ഞങ്ങൾ സ്കൂളിൽ നിന്ന് വന്നപ്പോൾ അസാധാരണമായി ചില കുഴമറിച്ചിൽ
ശ്രദ്ധയിൽ പ്പെട്ടു . അടുക്കളയിൽക്കൂടിയാണ് വീട്ടിലേയ്ക്ക്
കയറുന്നത് . വീടിൻറെ ഉള്ളിലേയ്ക്ക് പോകുന്തോറും
എല്ലാം താറുമാറായി കിടക്കുന്നത് കണ്ട് ഞെട്ടി . ബെഡ്കൾ മറിച്ചിട്ടിരിക്കുന്നു . cupboards എല്ലാം തുറന്ന് വലിച്ചുവാരി ഇട്ടിരിക്കുന്നു . മാസ്റ്റർ ബെഡ് റൂമി
ൻറെ ജന്നൽകമ്പി മുറിച്ച് അകത്തോട്ട് വളച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത് . അഞ്ചുമണിക്കൂറെങ്കിലും അവർ വീടിനുള്ളിൽ ചെലവഴിച്ചിരിക്കണം . ഒരു വൻ സ്വർണ്ണ വേട്ടയുടെ
ലക്ഷണങ്ങൾ കണ്ടു . ഉണ്ടായിരുന്ന സ്വർണ്ണം മക്കളുടെ
വിവാഹത്തിന് കൊടുത്തിരുന്നു . ബാക്കി കുറെ നാട്ടിൽ
Locker ൽ ആയിരുന്നു . ബാക്കി കുറെ പൊട്ടും പൊടുങ്കും
ഇവിടെ ഒരു lockerൽ . ഭാഗ്യവശാൽ ആ locker മോഷ്ടാക്കൾ
കണ്ടില്ല . പക്ഷേ ലീലാമ്മ അലസമായി cupboard ൽ
വെച്ചിരുന്ന

The post was disrupted, but will continue. Thanks for 5522 pageviews and 40500 profile views for this blog. Kurian's New Age Blog 8800 pageviews, 73000 profile views
ReplyDelete