Monday, 3 November 2014

CHUMBANA SAMARAM

ചുംബന സമരം

റബ്ബറിനും   മറ്റും  വിലയിടിഞ്ഞ്    സാധാരണക്കാർ   വരവും 
ചെലവും  തമ്മിൽ  എങ്ങനെ  കൂട്ടിമുട്ടിക്കും  ( to  make  ends 
meet ) എന്ന്   ആലോചിച്ച്  വിഷണ്ണ്‍രായി   ജീവിക്കുമ്പോഴാണ് 
ലോകത്ത്   ഒരിടത്തും  കേട്ടുകേഴ്വിയില്ലാത്ത  ചുംബന സമരം .
ചുണ്ടും  ചുണ്ടും  തമ്മിൽ  കൂട്ടിമുട്ടിക്കാൻ .

ഏതായാലും   TV യിലെ  കൃത്രിമ  കോമഡികൾ  കണ്ട്  ബോറടിച്ചിരിക്കുമ്പോൾ   ഒരു  നല്ല  കോമഡി   കാണാൻ  സാധിച്ചു .
ഇരുപക്ഷത്തെയും    സംഘാടകർക്ക്   നന്ദി .ഇതിലെ  ഏറ്റവും 
വലിയ   തമാശ , ആർക്കെതിരായി  ആയിരുന്നു   സമരം  എന്നത് 
വ്യക്തമല്ല . സദാചാര  പോലീസ്   അത്ര മാത്രം   ശക്തമാണോ ?
പണ്ട്   Don  Quixote   , windmill നെ   ആക്രമിച്ചത് പോലെ . അത് 
പെണ്ണുങ്ങളെ   impress  ചെയ്യാൻ   ആയിരുന്നു .

ഇവിടെയും   പെണ്ണുങ്ങളെ  impress  ചെയ്യാനാണ്   സമരം .ധാരാളം 
supporters   ഉണ്ട് . ചുംബന പ്രസ്ഥാനം   ശക്തി  പ്രാപിച്ച്
ഭാവിയിൽ   യുവ സുന്ദരികൾ  തടഞ്ഞു നിറുത്തി  free kiss
തന്നാലോ ? ഇപ്പോഴെ   പ്രസ്ഥാനത്തിൽ   ചേർന്നാൽ  വല്ലതും   തടഞ്ഞേക്കും .

Egyptൽ   Christmas  ആഘോഷിക്കുന്നത്   ഡിസംബർ  25 ന്
അല്ലെന്ന്   കേട്ടിട്ടുണ്ട് . കുറേ  കഴിഞ്ഞാണ് . അതു പോലെ
കേരളത്തിൽ  ALL  FOOLS' Day, ഏപ്രിൽ  1ൽ  നിന്ന്  മാറ്റി
നവംബർ  2 ന്  ആഘോഷിക്കുന്നത്   നന്നായിരിക്കും .
ഇന്നലത്തെ   ആഘോഷങ്ങൾ   മറക്കാൻ   ആർക്ക്  കഴിയും ?

Pizza  , Jumbo size ,family  size , standard size , small  size  എന്നൊക്കെ    പറയുന്നതുപോലെ  kiss   പലവിധം  ഉണ്ട് . ഇന്നലെ  കണ്ട
പല  കിസ്സും   പ്രതീക്ഷക്കൊത്ത്   ഉയർന്നില്ല  എന്നല്ല  പറയുന്നത് . വേണ്ടത്ര  ചേർന്നില്ല . എല്ലാം  ഒരു  വഴിപാടുപോലെ   തോന്നിച്ചു . എല്ലാവർക്കും  ഒരു
ചമ്മൽ  ! ചമ്മിണിയല്ലേ   mayor , എങ്ങനെ  ചമ്മാതിരിക്കും .

നല്ല   ചുംബനം  എന്ന് വെച്ചാൽ   flightൽ   safety belt  ഇടുന്നത്
പോലെ  ക്ലിക്ക്  ചെയ്യണം . അല്ലാതെ   തൊട്ടു തൊട്ടില്ല  എന്ന
വിധത്തിൽ   ആകരുത് . ഇടതു കവിളിൽ  കൊടുക്കുന്ന  ഇടത്  കിസ്സും   വലതുകവിളിൽ  കൊടുക്കുന്ന  വലത് കിസ്സും  impress  ചെയ്യുന്നില്ല . ഇത്തരം   ചമ്മിനി  ചുംബനത്തേക്കാൾ   മെച്ചം   വിവാഹം  കഴിച്ച്   വല്ല
flat ലും   താമസിച്ച്   സ്വസ്ഥമായി  ചുംബിക്കുന്നതാണ് .
കല്ലേറും   tear gasഉം  ലാത്തിയടിയും  പേടിച്ച്  ഓടാൻ  തയ്യാറായി   നിൽക്കുമ്പോൾ   ചുംബനം  എങ്ങനെ  ശരിയാകും ?

ലക്ഷാർച്ചന കണ്ട്  മടങ്ങുമ്പോഴൊരു   ലജ്ജയിൽ മുങ്ങിയ
മുഖം  കണ്ടു ' എന്ന   പഴയ   പാട്ടിൽ ' അധരം കൊണ്ടധരത്തിൽ  അമൃതു നിവേദിക്കും  അസുലഭ നിർവൃതി അറിഞ്ഞു  ഞാൻ '  എന്നുള്ളതാണ്   ഒറിജിനൽ
ചുംബനം .

നവംബർ 2 ലെ   മെഗാ  കോമഡിയിൽ  നിന്ന്  ചില
പാഠങ്ങൾ   പഠിക്കാനുണ്ട് . സാധാരണ  ലാത്തിയടിയിൽ
അടികൊള്ളുന്ന   ആളാണ്  വീഴുന്നത് . ഇന്നലെ  ലാത്തി
വീശിയ പോലീസുകാരൻ   വീണു . ലാത്തിയുടെ   ഇര
ഒരു  വിശുദ്ധനാണെന്ന്   തോന്നുന്നു . അദ്ദേഹം  ആ  പോലീസുകാരനെ  പിടിച്ച് എഴുനേൽപ്പിച്ച്   ആശ്വസിപ്പിക്കുന്നത്  നിറകണ്‍കളോടെയാണ്   ഞാൻ
കണ്ടത് . ആ  നല്ല  മനുഷ്യനെ  കണ്ടുപിടിച്ച്  ഒരു  അവാർഡ്‌
കൊടുക്കണം . ലാത്തി ശ്രീ   അവാർഡ്‌ .

പോലീസിന്   ലാത്തിയടിയിൽ   വേണ്ട  പരിശീലനം
കൊടുക്കണം . കോലങ്ങൾ   കത്തിച്ചു കളയാതെ , അവ
ശേഖരിച്ചു വെച്ച് , അവയിൽ  അടിച്ച്   പരിശീലിക്കണം .

ചുംബന സമരം   തുടരും  എന്നാണ്  വാർത്ത . നല്ലതാണ് .
വാരാന്ത്യത്തിൽ   നല്ല   കോമഡി  കാണാൻ   എല്ലാവരും
കാത്തിരിക്കുന്നു .

 

No comments:

Post a Comment