Saturday, 8 November 2014

ചുംബന പുരാണം ( ഹാസ്യഭാവന )

AD  2025

ഞാൻ  അന്ന്  retirement   ജീവിതം   നയിക്കുകയായിരുന്നു , എറണാകുളത്ത് 
ഒരു  ഫ്ലാറ്റിൽ . ഞാനും  എൻറെ  ഭാര്യ  തെയ്യാമ്മയും   മാത്രം . ചിലപ്പോൾ 
മക്കളും   പേരക്കുട്ടികളും  വരും ,ഞങ്ങളുടെ   ക്ഷേമം  അന്വേഷിക്കാൻ .
പേരകുട്ടികൾ  എന്നുപറഞ്ഞാൽ  തീരെ  കൊച്ചുകുട്ടികളല്ല , teenagers 
ആണ് . ചില  രാത്രികളിൽ  ഞങ്ങൾ  റ്റെറസിൽ   കസേരകൾ  വട്ടത്തിലിട്ടു 
കൊച്ചുവർത്തമാനം   പറഞ്ഞ്  പാതിരാ കഴിഞ്ഞും  ഇരിക്കും .ഒരു 
രാത്രി   ഡാനി   ചോദിച്ചു ,

''  വല്യപ്പച്ചാ , എന്തുകൊണ്ടാണ്   കേരളത്തിൽ  വിഡ്ഢിദിനം  നവംബർ 
രണ്ടാം   തീയതി   ആഘോഷിക്കുന്നത് ?''
 
'' നല്ല   ചോദ്യം . കോപ്ടിക്  സഭക്കാർ   ക്രിസ്മസ്   ആഘോഷിക്കുന്നത് 
ഡിസംബർ   25 ന്  അല്ല . വേറൊരു  ദിവസമാണ് . അതുപോലെ   നമ്മൾ 
മലയാളികൾ    നവംബർ   രണ്ടാം   തീയതി   വിഡ്ഢിദിനം   ആഘോഷിക്കുന്നു ."

ഡാനി :  അതെന്താ   അങ്ങനെ ?

ഞാൻ :  പറയാം . അതൊരു   നീണ്ട   കഥയാണ്‌ . 2014  നവംബർ  2 ,കേരള 
ചരിത്രത്തിൽ    ചാണക ലിപികളിൽ  എഴുതപ്പെട്ട   ഒരു  മഹാദിനം 
ആണ് . വൈക്കം   സത്യാഗ്രഹം , ക്ഷേത്രപ്രവേശന വിളംബരം , ഉപ്പുസത്യാഗ്രഹം , കേരളപ്പിറവി , മുതലായ  ചരിത്രപ്രധാനമായ  ദിനങ്ങളെപ്പോലെയാണ്   നവംബർ  2 . അന്നാണ്   മഹത്തായ   ചുംബനസമരം 
അഥവാ     അഖിലകേരള   വിഡ്ഢി മഹാസംഗമം    എറണാകുളത്ത് 
അരങ്ങേറിയത് . അന്നുമുതൽ   നവംബർ 2   കേരളത്തിൽ   വിഡ്ഢിദിന 
മായി   ആചരിച്ചുവരുന്നു . അന്ന്   പൊതു അവുധിദിനമാണ് .

ദിവ്യ :  കൂടുതൽ    വിശദീകരിക്കാമോ  വല്യപ്പച്ചാ .

''  വിശദീകരിക്കാം . ഇന്ത്യയിലെ   ഭൂരിപക്ഷം  ജനങ്ങൾ  വിഡ്ഢികൾ 
ആണെന്ന്   പണ്ട്  ജസ്റ്റിസ്‌   കട്ജു  പറഞിട്ടുണ്ട് . സാച്ചരത  കൂടുതലുള്ള 
കേരളം  അതിൽ  ഒന്നാം   സ്ഥാനത്താണ്‌ .പിന്നെ , പേർസണൽ  ആയിട്ട് 
പറയുകയാണെങ്കിൽ   വിഡ്ഢിമഹാ സങ്ങമത്തിൽ   പങ്കെടുക്കാൻ 
ഭാഗ്യം  ലഭിച്ച   ഒരാളാണ്   ഞാൻ . ഞാൻ  പറയാൻ  പോകുന്ന   കഥ  വല്യമ്മച്ചിയോട്   പറയുകയില്ല  എന്ന്
ഉറപ്പ്  തന്നാൽ   ഞാൻ   അത്   പറയാം .

എല്ലാവരും :  ഞങ്ങൾ  പറയുകയില്ല .ഒറപ്പാ .കഥ  കേൾക്കട്ടെ .

''  നവംബർ  ഒന്നാം  തീയതി   കേരളപ്പിറവി  ആയിരുന്നു .
  ചുംബനസമരത്തെപ്പറ്റിയുള്ള   ചർച്ചകൾ  ചാനലുകളിൽ
കത്തി പടർന്നു കൊണ്ടിരുന്നു , അനുകൂലിച്ചും ,പ്രതികൂലിച്ചും . ഞാൻ  തുടക്കം  തൊട്ടേ
സമരത്തിന്‌   അനുകൂലമായിരുന്നു . ആ  പ്രസ്ഥാനത്തിൽ
ചേർന്ന്   സമരത്തിൽ   പങ്കെടുക്കണം  എന്ന്  ഞാൻ  ആഗ്രഹിച്ചു . തെയ്യാമ്മ   തീർച്ചയായും   സമരത്തെ  എതിർക്കുമെന്ന്   അറിയാം . ഉച്ചക്ക്  ഊണിന് മുമ്പ്
അല്പം  ' വീശുന്ന ' പതിവ്  എനിക്ക്  ഉണ്ട് . എന്നാൽ
ഒരു   പരിധി വിടാൻ   തെയ്യാമ്മ   സമ്മതിക്കുകയില്ല .കേരളപ്പിറവിയല്ലേ   നല്ല  ദിവസമല്ലേ
എന്നൊക്കെ  പറഞ്ഞ്  ഞാൻ  കുറെ  എക്സ്ട്രാ സ്മാൾ
വീശി .

''  TV യിൽ  എന്താ   ചൂടുപിടിച്ച   ചർച്ച ?''  തെയ്യാമ്മ
അടുക്കളയിൽനിന്ന്   വിളിച്ചു ചോദിച്ചു .

''  നീ  അറിഞ്ഞില്ലേ , മറൈൻ  ഡ്രൈവിൽ  നാളെ  പരസ്യ
ചുംബനസമരമാണ് . BBCക്കാരും  CNNനും  ഒക്കെ  വരുന്നുണ്ട് . നാളെ  എറണാകുളം   ശരിക്കും  കുളമാകും .''

'' ശുദ്ധ അസംബന്ധം . സാധാരണക്കാർ   ജീവിക്കാൻ
പാടുപെടുമ്പോൾ  ചുംബനസമരം പോലും . ഇവർക്കൊന്നും  വേറെ  പണിയില്ലേ ? ''   തെയ്യാമ്മ   പറഞ്ഞു .

ഇതു കേട്ടപ്പോൾ   എനിക്ക്  വളരെ  സന്തോഷം  തോന്നി .
അധിക വീശലും  കൂടി  ആയപ്പോൾ   ഞാൻ  കൂടുതൽ
വാചാലനായി .

''  അക്ഷരം പ്രതി  ശരിയാ   തെയ്യാമ്മ   പറഞ്ഞത് . ചുംബനസമരം  ശുദ്ധ പോക്രി

 
ത്തരമാണ് . ഇത്  അനുവദിച്ചു കൊടുത്താൽ    അടുത്ത പടി   പരസ്യ
സംഭോഗമായിരിക്കും .അതുകൊണ്ട്   പല്ലും  നഖവും
ഉപയോഗിച്ച്   ഇതിനെ  എതിർക്കണം . മനുഷ്യനും
മൃഗങ്ങളും   തമ്മിലുള്ള   വ്യത്യാസം  എന്താ ?  മനുഷ്യർ
ചുംബനവും   സംഭോഗവും   കിടപ്പറയിൽ  അതീവ രഹസ്യമായി, സ്വകാര്യതയുടെ   സുരക്ഷിതത്വത്തിൽ
ചെയ്യുന്നു . പട്ടി ,കഴുത   മുതലായവ   ഈ  പ്രവർത്തികൾ
പരസ്യമായി   ചെയ്യുന്നു . എന്നാൽ  ചില  മൃഗങ്ങൾ പോലും  സ്വകാര്യത   ഇഷ്ടപ്പെടുന്നു . ഉദാഹരണം  പന്നി .
എൻറെ  കുട്ടിക്കാലത്ത്   വീട്ടിൽ   പന്നിവളർത്തൽ
ഉണ്ടായിരുന്നു . പ്രസവത്തിന്   മുമ്പ്  പന്നി  പാണൽ ,പെരികിലം  മുതലായവയുടെ    ശിഖരങ്ങൾ
ഒടിച്ചു  ഒരു  ഒഴിഞ്ഞ  സ്ഥലത്ത്  കൂട്ടിയിട്ട്   അതിലാണ്
പ്രസവിക്കുന്നത് . അന്യർ  കാണുന്നത്   അതിന്  ഇഷ്ടമില്ല .
കാലം   പോയ  പോക്കേ ! ഇപ്പോൾ   ക്യാമറയുടെ  മുമ്പിൽ
പ്രസവിക്കാനും   സ്ത്രീകളെ  കിട്ടും . പുരോഗമനമാണ്‌
പോലും . ചുംബനസമരം    അനുവദിച്ചുകൂടാത്തതാണ് .''

''  ചോറ്   റെഡിയായി .''  തെയ്യാമ്മ   ചുംബനവിഷയത്തിൽ
താൽപ്പര്യം    കാണിച്ചില്ല .

'' ഞാൻ  പോകുന്നുണ്ട് , ചുംബന സമരത്തെ   എതിർക്കാൻ .
നമ്മൾ   പ്രതികരിക്കാതിരിക്കുന്നത്    സമരത്തെ  സപ്പോർട്ട്
ചെയ്യുന്നതിന്   തുല്യമാണ് .'' ഉണ്ടു കൊണ്ടിരുന്നപ്പോൾ
ഞാൻ  പറഞ്ഞു .

''  അതൊക്കെ   പിള്ളേരുടെ   കാര്യങ്ങൾ  അല്ലേ ? പൊന്നുരുക്കുന്നിടത്ത്   പൂച്ചയ്ക്ക്   എന്തു കാര്യം ?''
തെയ്യാമ്മ   പറഞ്ഞു .

''  എന്തായാലും  ഞാൻ  പോകുന്നുണ്ട് . ചുമ്മാ   കണ്ടിട്ട്
പോരാം .''

'' പോകുന്നത്  കൊള്ളാം .പക്ഷേ   ലാത്തിയടി  കൊള്ളാതെ
മാറി   നിന്നോളണം .''

രണ്ടാം  തീയതി   രാവിലെ  ഞാൻ  Deluxe  Hair  Dressers
ൽ  പോയി  മുടി വെട്ടിച്ച്  dye ചെയ്ത്  ജോർ ആക്കി .സ്ഥിരം
കസ്റ്റമർ  ആയതിനാൽ   കടയുടമ  അഴകപ്പനാണ്  എൻറെ
മുടി  വെട്ടുന്നത് .

''  സാർ   പോകുന്നില്ലേ  ചുംബനസമരത്തിന് ? ''
അഴകപ്പൻ  ചോദിച്ചു .

''  ഓ , അതൊക്കെ   പിള്ളേരുടെ  കാര്യങ്ങൾ  അല്ലേ ?''
''പട്ടിക്ക്  മീശ കിളുത്താൽ   അമ്പിട്ടന്  എന്ത് കാര്യം ?''
എന്ന് പറയാൻ   ഓങ്ങിയതാണ് . ഭാഗ്യവശാൽ  പറഞ്ഞില്ല .

''  സാറിനെ  കണ്ടാൽ  ഇപ്പോൾ  ഒരു  40  വയസ്സേ  തോന്നിക്കൂ .''  അഴകപ്പൻ   പറഞ്ഞു . സന്തോഷം കൊണ്ട്
എൻറെ  മേലാകെ  കുളിര്  കോരിയിട്ടു .

'' ഒള്ളത്  പറയാമല്ലോ  സാറെ , നമ്മുടെ  പല  മെഗാ താരങ്ങളും  60 -65  വയസ്സുള്ള   മുതിർന്ന  പൌരന്മാരാണ് .
ഇവിടെനിന്ന്   ഇറങ്ങി പോകുന്നത്  30 -40  വയസ്സുള്ള
ചെറുപ്പക്കാരായിട്ടാണ് .  സാർ  ചുംബനസമരത്തിന്  പോയി    ഒരു  കൈ  നോക്ക് .വല്ലതും  തടയും .''

''അതെ , പോലീസ്   തടയും .''

ഞാൻ   മറൈൻ Drive ലേക്ക്   കുതിച്ചു . അവിടം  ആ ളുകളെ ക്കൊണ്ട്  നിറഞ്ഞിരുന്നു . സമരം   തുടങ്ങിയിരുന്നില്ല . സപ്പോർട്ട് ചെയ്തും    എതിർത്തും  മുദ്രാവാക്യങ്ങൾ
മുഴങ്ങി . പലനിറത്തിലുള്ള   കൊടികൾ   കാറ്റിൽ  പറന്നു
കളിച്ചു . ഏതുസമയത്തും   സംഘർഷം   പൊട്ടിപ്പുറപ്പെടാവുന്ന , tension  നിറഞ്ഞ  അന്തരീക്ഷം .

എൻറെ  കണക്കുകൂട്ടൽ   ഇങ്ങനെ  ആയിരുന്നു . കേരളത്തിലെ  ജനസംഖ്യയിൽ      സ്ത്രീകളാണ്  കൂടുതൽ .
100 പുരുഷന്മാർക്ക്   105  സ്ത്രീകൾ . അപ്പോൾ  ഇവിടെയും
കുറേ  സ്ത്രീകൾ   മിച്ചം  വരും . ഒരു  partnerനെ  കിട്ടാൻ
ബുദ്ധിമുട്ട്   വരികയില്ല . ഞാൻ  ചുറ്റുപാടും   കണ്ണോടിച്ചു
നോക്കി . ചുംബന സമരത്തിൻറെ   ആദ്യപടിയായി  ജോടികൾ  ആലിംഗനം  ചെയ്ത്  നിൽക്കുകയാണ് .കണക്കിൽ പെടാത്ത   സ്ത്രീകളെ  അവിടെ   ഒരിടത്തും  കണ്ടില്ല . നിലാവത്ത്   അഴിച്ചു വിട്ട
കോഴിയെപ്പോലെ   ഞാൻ   അവിടെയെല്ലാം   ചുറ്റി  നടന്നു .
അവസാനം   ഒറ്റയ്ക്ക്  നിൽക്കുന്ന   ഒരു  യുവതി  എൻറെ
കണ്ണിൽപെട്ടു . ഏകദേശം   35 വയസ്സ് കാണും . partner റെ
കിട്ടാതെ   വിഷമിച്ചു  നിൽക്കുകയായിരിക്കും . നീല jeans ഉം  വെള്ള   sleeveless  top ഉം  ധരിച്ച  അവൾ, മെലിഞ്ഞ് നീണ്ട സുന്ദരിയായിരുന്നു . First come , first served  എന്ന   അടിസ്ഥാനത്തിൽ 'ഹായ്‌ ' എന്ന്   പറഞ്ഞുകൊണ്ട്  ഞാൻ
അവളെ  ആലിംഗ്നം   ചെയ്തു .ചേമ്പിൻതണ്ട് പോലെ
ലോലവും  മൃദുലവും  തണുത്തതും  ആയിരുന്നു  അവളുടെ  പൂമേനി . ''തങ്ക ഭസ്മ ക്കുറിയിട്ട   തമ്പുരാട്ടി നിൻറെ  തിങ്കളാഴ്ച  നോയമ്പിന്നു മുടക്കും  ഞാൻ ''
എന്ന   പഴയ  പ്രേം നസീർ ഗാനം  എൻറെ മേലാകെ  കുളിര്
കോരിയിട്ടു .പക്ഷേ   ആ സ്വർഗ്ഗീയഅനുഭൂതികൾ   അധികം   നീണ്ടുനിന്നില്ല . ആരോ  പുറകിൽനിന്ന്  എൻറെ  കോളറിനു പിടിച്ച് വലിച്ച് , സുരേഷ് ഗോപി സ്റ്റൈലിൽ
അലറി .

'' ഫ ,പട്ടിക്കഴുവേരീടെ മോനെ , എൻറെ ഭാര്യയെ മാത്രമേ
നിനക്ക്  കിട്ടിയുള്ളോ  ആലിംഗനം  ചെയ്യാൻ . അന്യൻറെ
ഭാര്യയെ   തൊടുന്നത്   ശിക്ഷാർഹം  ആണെന്ന്  നിനക്ക്
അറിഞ്ഞു കൂടേ ?''

'' സോറി ,വെരി   സോറി , ഞാൻ  ഈ  രംഗത്ത്  പുതുമുഖമാണ് .''

''  അടിച്ച്  നിൻറെ  മുഖത്തിൻറെ    shape  ഞാൻ  മാറ്റും .''
സമ്പൂർണ്ണ തെറി വിജ്ഞാന കോശത്തിൽ പ്പോലും  ഇല്ലാത്ത
കുറെ   തെറികൾ   അയാൾ  എൻറെ നേരെ   കാച്ചി .

ഭാഗ്യവശാൽ    സംഘർഷം   അനിയന്ത്രിതമായതിനാൽ
എല്ലാവരുടേയും   ശ്രദ്ധ   തിരിഞ്ഞു . അന്ന്  പോലീസ്
കമ്മിഷണർ    ജയശ്രീ  എന്ന്  പേരുള്ള  ഒരു കന്നടക്കാരി
ആയിരുന്നു . മലയാളം  പഠിച്ച്   നല്ലതുപോലെ   പാടുകയും   പ്രസന്ഗിക്കുകയും  ചെയ്ത്   പ്രസിദ്ധയായ  ഒരു  മുപ്പതുകാരി . അവളുടെ   നേതൃത്വത്തിൽ    ലാത്തിചാർജ്
തുടങ്ങി . ജനങ്ങൾ  തലങ്ങും   വിലങ്ങും   ഓടി . ചെറുപ്പക്കാരെല്ലാം    ഓടി   രക്ഷപ്പെട്ടു .  എനിക്ക് അവരോടൊപ്പം  ഓടാൻ   കഴിഞ്ഞില്ല . ജയശ്രീ  എൻറെ
നേർക്ക്‌   ഈറ്റപ്പുലിയെ പോലെ    പാഞ്ഞടുത്തു . ലാത്തിയടിയിൽ  അവൾക്ക്   വേണ്ടത്ര   പരിശീലനം
ഇല്ലായിരുന്നു . അവൾ   എൻറെ  നേരെ   ലാത്തി വീശി .
പക്ഷേ   അവൾക്ക്   balance  തെറ്റി .ലാത്തി  തെറിച്ചു പോയി .അടിതെറ്റിയ  അവൾ   എൻറെ  ദേഹത്തേയ്ക്ക്
വെട്ടിയിട്ട  വാഴ  പോലെ  വീണു . അങ്ങനെ   ജയശ്രീ
മുകളിലും   ഞാൻ  അടിയിലുമായി   കുറേ  നിമിഷം
അങ്ങനെ   കിടന്നു . '' നിമിഷം , സുവർണ്ണ നിമിഷം  'എന്ന
പാട്ട്   എൻറെ  മനസ്സിൽ  നിറഞ്ഞു .ആലിംഗനം  ചെയ്യാൻ
കഴിയുന്നതിനു മുമ്പ്    ജയശ്രീ   കുതറി മാറി . അവൾ
എഴുനേറ്റ്   എന്നെ   അറസ്റ്റ്  ചെയ്തു . അന്നുതന്നെ   വിട്ടയച്ചു .

''  ഈ   സംഭവം   വല്യമ്മച്ചി   അറിഞ്ഞോ ?''

'' ഇല്ല . തെയ്യാമ്മ   ന്യൂസ്‌  കാണാറില്ല . serial ആണ്  താൽപ്പര്യം . അങ്ങനെ   ഞാൻ  രക്ഷപ്പെട്ടു .''

ഡാനി :  '' രക്ഷപ്പെട്ടു  എന്ന്  കരുതണ്ടാ .ഞങ്ങൾ  ഈ
കഥ   record  ചെയ്തിട്ടുണ്ട് .വല്യമ്മച്ചിയെ  കേൾപ്പിക്കും .''

'' ചതിക്കല്ലേ    മക്കളെ ''



 

No comments:

Post a Comment