ആഫ്രിക്കയിൽ ആദ്യത്തെ ദിവസം
പേർസണൽ ആയിട്ട് പറയുകയാണെങ്കിൽ എൻറെ ജീവിതത്തിൽ
ഏറ്റവും ഓർമ്മിക്കുന്ന ഒരു ദിവസമാണ് ആദ്യത്തെ വിദേശ യാത്ര .
മറ്റു പ്രവാസികൾക്കും ഇതേ അനുഭവമായിരിക്കാം ഉള്ളത് .ആദ്യത്തെ
സ്കൂൾ ദിവസം പോലെ , ആദ്യരാത്രി പോലെ ,ആദ്യ ജോലിദിവസം
പോലെ , ആ ദിവസം ഓർമ്മയിൽ പച്ച പിടിച്ച് നിൽക്കുന്നു .ആദ്യ വിദേശ
യാത്ര ,ആദ്യത്തെ വിമാനയാത്രയുമാണ് .അതിനാൽ അതിലെ excitement ഉം
ആശങ്കകളും ഏറെയാണ് .
1974 ഡിസംബർ 22 ആണ് ആ ദിവസം . ബോംബെയിൽ നിന്ന് കെന്യയുടെ
തലസ്ഥാനമായ നൈരോബിയിലേക്ക് . വിദേശ യാത്ര അന്ന് സാധാരണമായിരുന്നില്ല . പാസ്പോർട്ട് ഓഫീസ് മദ്രാസ്സിൽ ആയിരുന്നു .
മദ്രാസ്സിൽ പോയി ഹോട്ടലിൽ ഒരാഴ്ച താമസിച്ചാണ് പാസ്പോർട്ട്‌ന്
അപേക്ഷിച്ചത് . ഡിസംബർ 16 ന് ട്രെയിനിൽ ബോംബയിലേക്ക് പുറപ്പെട്ടു . എൻറെ മൂത്ത ചേട്ടൻ Dr NK ജോസെഫിന്റെ ഭാര്യാസഹോദരൻ
പോത്തൻ അന്ന് ബോംബയിൽ ആയിരുന്നു . അദ്ദേഹത്തിൻറെ കൂടെ
നാല് ദിവസം താമസിച്ചു . എഞ്ചിനീയർ ആയ അദ്ദേഹം സാമാന്യം
നല്ല ഒരു വീട്ടിലാണ് താമസിച്ചിരുന്നത് . ഭാര്യ ഗോവക്കാരി ആണ് .അന്ന്
എല്ലാവരുടെയും ഇഷ്ടപ്പെട്ട ഒരു സാധനം റേഡിയോ ആണ് . പോത്തൻ
തൻറെ റേഡിയോ aerial ഒക്കെ ഫിറ്റ് ചെയ്ത് എപ്പോഴും കേട്ടിരുന്നു .പോത്തനും ഭാര്യയും എല്ലാവിധ സഹായങ്ങളും ചെയ്തു
തന്നു . ടിക്കറ്റ് എടുത്തു തന്നത് പോത്തൻ ആണ് . ടിക്കറ്റ് വില 4500 രൂപ .
അന്ന് പതിനായിരം രൂപക്ക് ഒരേക്കർ സ്ഥലം കിട്ടും .വിമാന ടിക്കറ്റ്
ചാർജ് അധികമായതിനാൽ എൻറെ രണ്ട് സുഹൃത്തുക്കൾ കപ്പലിൽ
ആണ് കെന്യയിലേക്ക് യാത്ര ചെയ്തത് . അതിൻറെ ചാർജ് 900 രൂപ
ആയിരുന്നു എന്ന് അവർ പറഞ്ഞ് കേട്ടിട്ടുണ്ട് . സാമ്പത്തികമായി
ജനങ്ങൾ വളരെ ഞെരുങ്ങിയിരുന്ന ഒരു കാലമായിരുന്നു അത് .
ഡിസംബർ 22 ന് രാവിലെ പോത്തൻ ഒരു ടാക്സിയിൽ എന്നെ
എയർപോർട്ട്ൽ എത്തിച്ചു . പിരിയുന്നതിനു മുമ്പ്
പോത്തൻ ഉപദേശിച്ചു .
'' Don't hesitate to interact with other passengers .''
ഇന്നത്തേതുപോലെ കർശനമായ സെക്യൂരിറ്റി check ഉണ്ടായിരുന്നില്ല . Terrorism എന്ന വാക്കു പോലും അന്ന് കേട്ടിട്ടില്ല .
കെന്യ ,Tanzania ,ഉഗാണ്ട എന്നീ രാജ്യങ്ങൾ ചേർന്ന് East African
Economic Community എന്ന പേരിൽ ഒരു സാമ്പത്തിക കൂട്ടായ്മ
ഉണ്ടായിരുന്നു .അവരുടെ വക East African Airways ലാണ്
യാത്ര . ഒരു DC 10 വിമാനം . technology യുടെ കുറവുകൊണ്ട്
take off ഇന്നത്തേതുപോലെ smooth ആയിരുന്നില്ല .ഭയങ്കര ശബ്ദമാണ് . വിമാനത്തിനുള്ളിൽ , പുറകിൽ ധാരാളം പേർ
പുക വലിച്ചിരുന്നു . ആദ്യമായി ഒരു ആഫ്രിക്കക്കാരിയെ
കാണുന്നത് flightൽ ആയിരുന്നു . ഒരു എയർ hostess .അവളുടെ
തലമുടി വളരെ അത്ഭുതമായി എനിക്ക് തോന്നി . അവളുടെ
accent മനസ്സിലാക്കാൻ പ്രയാസമായിരുന്നു .
വിമാനം കറാച്ചിയിൽ ഇറങ്ങി അരമണിക്കൂർ കഴിഞ്ഞ്
വീണ്ടും പറന്നുയർന്നു . അവിടെ നിന്ന് കയറിയ പാകിസ്ഥാനിക
ളാണ് എൻറെ അടുത്തിരുന്നത് . 1971 ലെ ബംഗ്ലാദേശ്
യുദ്ധത്തിൻറെ പരാജയത്തിന്റെ ചൂട് ആറാത്ത സമയമായതുകൊണ്ടാകാം അവർക്ക് ഒരുതരം മസ്സിൽ
പിടുത്തമായിരുന്നു .അതുകൊണ്ട് പോത്തന്റെ ഉപദേശം പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ല .
ടെക്നോളജിയുടെ പോരായ്മകൊണ്ട് വിമാനം എയർ
പോക്കറ്റ്‌കളിൽ കൂടെക്കൂടെ വീഴുകയും വലിയ
പ്രകമ്പനങ്ങളും ചാഞ്ചാട്ടവും ഉണ്ടാവുകയും ചെയ്തു .
കെന്യയിൽ അധ്യാപക ജോലിക്കു വേണ്ടിയാണ് എൻറെ
യാത്ര . എൻറെ സഹോദരൻ സെബാസ്റ്റ്യൻ രണ്ടു വർഷം
മുമ്പേ അവിടെ ജോലിയിൽ പ്രവേശിച്ചിരുന്നു . അന്ന്
ഫോണ്‍ സൗകര്യം ഇല്ല . Telegram അടിച്ചാണ് വിവരങ്ങൾ
അറിയിച്ചിരുന്നത് .
രണ്ടുമണിക്ക് നൈറോബി എയർപോർട്ടിൽ ലാൻഡ്
ചെയ്തു .Terrorismത്തിൻറെ ഭീതി ഇല്ലാതിരുന്നതിനാൽ
യാത്രക്കാരെ അയക്കാനും വരുന്നവരെ സ്വീകരിക്കുവാനും നൂറുകണക്കിന് ആളുകൾ Terrace ലെ waving baseൽ നിൽപ്പുണ്ട് . വളരെ cheerful ആയ ഒരു
അന്തരീക്ഷം . വിമാനത്തിൽ നിന്ന് ഇറങ്ങി Arrival ലേയ്ക്ക്
നടക്കുമ്പോൾ എന്നെ സ്വീകരിക്കാൻ എത്തിയ ചേട്ടായിയും അദ്ദേഹത്തിൻറെ cousin , പരേതനായ കുരിക്കിലോട്ടിൽ KC തോമസ്സും
Waving Base ൽ നിന്ന് കൈ വീശുകയും മലയാളത്തിൽ കുറേ തമാശുകൾ
പൊട്ടിക്കുകയും ചെയ്ത് എനിക്ക് ആത്മവിശ്വാസം പകർന്നു .
Immigration ൽ താമസം ഒന്നും ഉണ്ടായില്ല . കെനിയക്കാരുടെ accent
മനസ്സിലാക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു . VISA on Arrival കിട്ടി
പുറത്തിറങ്ങി .
പൈക നെല്ലാലിപ്പൊയ്കയിൽ N.A .ജോസെഫിനെ ' ചേട്ടായി ' എന്ന്
വിളിക്കാൻ കാരണങ്ങൾ ഏറെയാണ് . നല്ല തടിയും ഉയരവും
കരുത്തും . 1974 ൽ അദ്ദേഹത്തിന് 33 വയസ്സ് കാണും . അദ്ദേഹം മുൻ
കൈ എടുത്ത് നാട്ടുകാരായ അനേകം ബിരുദധാരികൾക്ക് അധ്യാപക
ജോലി കെനിയയിൽ സംഘടിപ്പിച്ചു കൊടുത്തു . മറ്റു ജോലികൾ
കിട്ടാനില്ലാത്ത കാലമായിരുന്നു അത് . എൻറെ ജ്യേഷ്ഠൻ സെബാസ്റ്റ്യൻ
കുറെ അകലെ ആയിരുന്നത് കൊണ്ടാണ് എയർപോർട്ട്ൽ വരാഞ്ഞത് .
അന്ന് ഞങ്ങളുടെ നാട്ടിലെ സംസ്കാരം എന്നുവെച്ചാൽ എല്ലാവരും
പല തലമുറകളായി പരസ്പരം അറിയുന്നവരും എല്ലാ കാര്യങ്ങളിലും
സഹായിക്കുന്നവരും ആണ് . ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് . ചേട്ടായി , KC തോമസ് എന്നിവർ എനിക്ക് സ്വന്തം ജ്യേഷ്ഠൻമാരെപ്പോലെയാണ് . അവർ എപ്പോഴും എന്തെങ്കിലും പറഞ്ഞ്
കളിയാക്കും .ചിലപ്പോൾ വഴക്കു പറയും . ഇവരുടെ ഒരു പ്രത്യേകത ,
ആർക്കെങ്കിലും ഒരു പ്രശ്നമുണ്ടായാൽ സ്വന്തം കാര്യങ്ങൾ
മാറ്റിവെച്ച് സഹായിക്കാൻ മുന്നിട്ടിറങ്ങും എന്നതാണ് .
പ്രസംഗം , athletics , അഭിനയം മുതലായ പല മേഖലകളിൽ ശോഭിച്ചിട്ടുള്ള
ആളാണ് ചേട്ടായി . തോമസ് ലോക കാര്യങ്ങളിൽ അവഗാഹം നേടിയ
ആളാണ് .
അന്നത്തെ ഒരു മുന്തിയ ഫാമിലി കാർ ആയ Ford Cortina ആണ്
ചേട്ടായി ഓടിച്ചിരുന്നത് . ഇരിക്കാൻ വളരെ comfortable .ഞങ്ങൾ
40 Kms അകലെയുള്ള Thika എന്ന പട്ടണത്തിലേയ്ക്ക് തിരിച്ചു .Datsun , Ford ,
Pugeot , VW Beetle , Morris Mini , Vauxhall , Toyota മുതലായ കാറുകൾ റോഡിൽ
ധാരാളം കണ്ടു .
തോമസ്സിനെ Thikaയിൽ drop ചെയ്ത ശേഷം ഞങ്ങൾ ചേട്ടായി Headmaster
ആയ മരൈര സ്കൂളിലേയ്ക്ക് തിരിച്ചു . അറുപത് Kms
അകലെ . മനോഹരമായ കുന്നുകൾ തരംഗങ്ങൾ പോലെ
തുടർച്ചയായി കിടക്കുന്ന പ്രദേശമാണ് . ചെറിയ കാപ്പിത്തോട്ടങ്ങൾ എവിടെയും കാണാം . സ്കൂൾ അടുക്കുന്നതിന് ഏതാനും Kms ബാക്കിയുള്ളപ്പോൾ
ഒരു ഷോപ്പിംഗ് Centre ൽ നിറുത്തി . നാലഞ്ച് കടകളെ
ഉള്ളൂ . ചേട്ടായിയുടെ ഒരു കെനിയൻ സുഹൃത്ത് കുശലം
പറയാൻ വന്നു . അയാൾ രണ്ട് ബിയർ വാങ്ങി ഞങ്ങൾക്ക് തന്നു . Tusker Export എന്ന ചെറിയ ബിയർ
ആണ് . ആദ്യമായിട്ടാണ് ഒരു ബിയർ കുടിക്കുന്നത് .
അത് കുടിച്ചു തീർക്കാൻ ഞാൻ വളരെ ക്ലേശിച്ചു .
കാർ വലത്തോട്ട് തിരിഞ്ഞ് ഒരു കുന്ന് ഇറങ്ങി ,വീണ്ടും
കുന്നുകയറി അതിൻറെ മണ്ടയിൽ സ്ഥിതി ചെയ്യുന്ന
മരൈര Secondary സ്കൂളിൽ എത്തി .സമയം അഞ്ചുമണി
ആയിരുന്നു . കെനിയൻ സമയം ഇന്ത്യൻ സമയത്തേക്കാൾ രണ്ടര മണിക്കൂർ പുറകിൽ ആയതിനാൽ ആ ദിവസം
എന്നെ സംബന്ധിച്ചിടത്തോളം വളരെ നീണ്ടതായിരുന്നു .
മരൈര ബോർഡിംഗ് സ്കൂൾ ആണ് . സ്കൂൾ മാത്രമെ
അവിടെയുള്ളൂ . അധ്യാപകർക്ക് താമസിക്കാൻ കുറെ
വീടുകളുണ്ട് . ഫോർഡ് Cortina , headmaster ടെ വീടിന്
മുമ്പിൽ എത്തി .( തുടരും )

No comments:
Post a Comment