Tuesday, 2 December 2014

മാണിസാറിന്റെ അപരൻ ( Comedy )

മാണിസാറിന്റെ   അപരൻ   ( Comedy )

കഥാ പാത്രങ്ങൾ

ഷാജി  -     ഒരു   മിമിക്രി കലാകാരൻ

മിനി    -    ഷാജിയുടെ   ഭാര്യ

മോഹൻ -   Gutternet   News  Channel    PRO


ബാബു  -    ഒരു   പ്രതിപക്ഷ  പാർട്ടി   നേതാവ് ( RD P )

ബാർ   മുതലാളി

Gutternet   news reader


                                                        രംഗം  1


(ഷാജിയുടെ   വീട് . മിനി   ഒരു   ലിസ്റ്റ്   ഷാജിയുടെ  കയ്യിൽ  കൊടുക്കുന്നു .
ഷാജി   അത്   വളരെ   വിഷമിച്ച്  വായിക്കുന്നു .)

                                                  ഷാജി
കോഴിയെ    വെട്ടണം .

                                              മിനി

അതെ .ബിരിയാണിക്ക്   പറ്റിയ   piece   ആക്കി  വെട്ടണം .

                                            ഷാജി

അതല്ല   ഞാൻ  ഉദ്ദേശിച്ചത് . കോഴിയെ   ലിസ്റ്റ്ൽ നിന്ന്  വെട്ടിക്കളയണം
എന്നാണ് .

                                              മിനി

അതെന്താ ?

                                         ഷാജി

നീ  ഒന്നും  അറിഞ്ഞില്ലേ ? നീയെന്താ   ചൊവ്വയിലാണോ   ജീവിക്കുന്നത് ?
നാട് നീളെ   പക്ഷിപ്പനി യാണ് . താറാവ്, കോഴി  ഇവയൊന്നും  തിന്നുകൂടാ .
പനി   പിടിക്കും .

                                     മിനി

കോഴി  വേണമെന്നില്ല . ബീഫ്   അല്ലെങ്കിൽ   പോർക്ക്‌   ആണേലും  മതി .


                                       ഷാജി

എന്തിനാ   വെറുതെ  റിസ്ക്‌  എടുക്കുന്നത് ?  പശുപ്പനി , പന്നിപ്പനി
എന്നിവ   നേരത്തെ തന്നെ   ഉണ്ട് .

                                        മിനി

എങ്കിൽ   പനിയില്ലാത്ത   എന്തെങ്കിലും   ബാക്കിയുണ്ടോ ? പൂച്ചപ്പനി ,
പട്ടിപ്പനി , എലിപ്പനി , ആന പ്പനി , കുതിരപ്പനി ,കൊതുകുപനി .....

                                       ഷാജി

ഏറ്റവും    വലിയ  പനി  നീ   വിട്ടുകളഞ്ഞു . മനുഷ്യപ്പനി .

                                      മിനി
എന്താ    മനുഷ്യപ്പനി ?

                                   ഷാജി

നിനക്ക്  GK  കുറവാണ് . മനുഷ്യരെ   ഏറ്റവും   ബാധിക്കുന്ന  പനിയാണ്
മനുഷ്യപ്പനി . അതായത്‌   വരവും   ചെലവും   തമ്മിൽ  കൂട്ടി മുട്ടാതെ
വരുമ്പോഴാണ്   ഈ  പനി  ബാധിക്കുന്നത് . കൊടുക്കാനുള്ള  പണത്തിൻറെ
ബില്ലുകൾ, ജപ്തി  നോട്ടീസ്സുകൾ   മുതലായവ  കിട്ടുമ്പോഴാണ്   ഈ
പനിയുടെ   ലക്ഷണങ്ങൾ   പുറത്തു വരുന്നത് .വിയർക്കുക , BP  കൂടുക ,
കൈ വിറയ്ക്കുക   മുതലായവ   രോഗ ലക്ഷണങ്ങൾ   ആണ് .

                                           മിനി

ഇപ്പോൾ    രോഗം  പിടികിട്ടി . കയ്യിൽ   കാശില്ലെങ്കിൽ   അത്   പറഞ്ഞാൽ
പോരെ . എന്തിന്   വളച്ചുകെട്ടി   കാര്യങ്ങൾ   പറയുന്നു ?


                                             ഷാജി

സോറി ,മിനി , എനിക്ക്   മനുഷ്യപ്പനിയാണ് . ആ  ബ്ലേഡ്  വാസു  ഏതു സമയത്തും   ഇവിടെ  കയറി  വരും . മൂന്നര ലക്ഷമാ   കൊടുക്കാനുള്ളത് .

                                             മിനി

നിങ്ങളോട്   എത്രനാളായി   ഞാൻ  പറയുന്നു , ഈ  മിമിക്രി പ്പണി   മതിയാക്കി
വേറെ  വല്ല  പണിക്കും  പോകാൻ . ഈ  പണി കൊണ്ട്  നമ്മൾ  രക്ഷപ്പെടാൻ
പോകുന്നില്ല . മിമിക്രി കലാകാരൻമാരെ   തട്ടിയിട്ട്   വഴി നടക്കാൻ പോലും
പ്രയാസമാണ് .

                                                    ഷാജി

എന്നെങ്കിലും   എൻറെ   ഭാഗ്യം  തെളിയും . നീ  നോക്കിക്കോ .

                                                      മിനി

മാണി സാറിൻറെ   റോൾ  ചെയ്യുന്നതു കൊണ്ടാണ്   ചേട്ടൻ  ഗതി  പിടിക്കാത്തത് . ഉമ്മൻ  ചാണ്ടിക്കും   VS നും   മാർക്കറ്റ്‌  ഉണ്ട് . മാണി സാറിന്   മാർക്കറ്റ്‌  ഇല്ല .

                                                         ഷാജി

എന്തുചെയ്യാം . എൻറെ   ശരീര പ്രകൃതി   മാണി സാറിൻറെതു പോലെ
ആയി പ്പോയി . ദാ   ആരോ  വരുന്നുണ്ട് . ആ  ബ്ലേഡ് വാസു  ആണെങ്കിൽ
ഞാൻ   ഇവിടെ  ഇല്ലെന്ന്  പറയണം . ( അകത്തേയ്ക്ക്  പോകുന്നു )

( മോഹനും   ബാബുവും   പ്രവേശിക്കുന്നു .)

                                                  മോഹൻ

ഇത്  മിമിക്രി  artist   ഷാജിയുടെ   വീടല്ലേ ?

                                             മിനി

അതെ .നിങ്ങൾ   ആരാണ് ? എവിടെ നിന്ന്   വരുന്നു ?

                                          മോഹൻ

ഞാൻ   Gutternet   News Channel ൻറെ  PRO   മോഹൻ . ഇത്  Revolutionary  Democratic
Party  (RDP ) നേതാവ്   ബാബു .

                                            മിനി

ഞാൻ   ഷാജിയെ  വിളിക്കാം . (മിനി   അകത്തു പോയി  ഷാജിയെ  വിളിച്ചു
കൊണ്ടുവരുന്നു .ഷാജിയും  ആഗതരും    പരിചയപ്പെടുന്നു .)


                                         മോഹൻ

ഞങ്ങൾ  വന്നത്   ഒരു  CD യുടെ   കാര്യത്തിനാണ് .മാണിസാറിന്റെ
കോഴവിവാദം   കത്തി നിൽക്കുന്ന    സമയമാണല്ലോ . അതിന്  കൊഴുപ്പ്
കൂട്ടാൻ   ഞങ്ങളും  ഇവരും  ചേർന്ന്   ഒരു  CD  ഇറക്കുന്നുണ്ട് . അതിൽ
മാണി സാറായി    ഷാജി   അഭിനയിക്കണം .

                                            ഷാജി

അതൊക്കെ  റിസ്ക്‌  ഉള്ള   കാര്യമല്ലേ ?

                                                 ബാബു

എന്തു  റിസ്ക്‌ ?  അതെല്ലാം   ഞങ്ങൾ  നോക്കിക്കോളാം . ഞങ്ങൾ
പറഞ്ഞു തരുന്ന   കാര്യങ്ങൾ   തത്ത പറയുന്നതുപോലെ   പറഞ്ഞാൽ
മതി .

                                               ഷാജി

എന്നാലും ...   അഴിഎന്നേണ്ടി   വരുമോ ?


                                          മോഹൻ

ഒരു   ചുക്കും  സംഭവിക്കില്ല . മിമിക്രിക്കാർക്കെതിരെ   കേസ്  എടുക്കുകയില്ലെന്ന്    നിനക്ക്   അറിഞ്ഞുകൂടെ ?

                                             ഷാജി

എന്തിനാ  സാറെ  ആ  മാണി സാറിനെ    താറടിക്കുന്നത്‌ ?

                                             ബാബു

താറടിക്കണം . അതാണ്   ഞങ്ങളുടെ   ലക്ഷ്യം . കോഴക്കേസ്   പറഞ്ഞ്
രാജി വെപ്പിക്കാനൊന്നും   പറ്റുകയില്ല . പക്ഷേ  ചെളി  വാരി  എറിയാൻ
പറ്റും . മാണിസാറിന്റെ    അമ്പതാം   വാർഷികം  കുട്ടിചോർ   ആക്കണം .

                                            മോഹൻ

ഇത്  ഒരു  psychological  warfare   ആണ് . ഞങ്ങളുടെ   ന്യൂസ്‌   പത്തുലക്ഷം  പേർ
കാണുന്നു  എന്നിരിക്കട്ടെ . അതിൽ  നാല്  ലക്ഷം  പേർ  കോഴ  ആരോപണം
വിശ്വസിക്കുകയില്ല . രണ്ടു ലക്ഷം  പേർ  neutral   ആയിരിക്കും . നാല്  ലക്ഷം
പേർ   വിശ്വസിക്കും . അപ്പോൾ  4 ലക്ഷം  പേരെ   മാണി സാറിന്  എതിരാക്കാൻ  നമുക്ക്    സാധിക്കുന്നു . ..സമയം  പോകുന്നു . നിനക്ക്  പറ്റുമോ  ഇല്ലയോ
എന്ന്  ഇപ്പോൾ  പറയണം . അല്ലെങ്കിൽ   ഞങ്ങൾക്ക്   വേറെ  ആളെ  നോക്കണം .artist കൾ   ഒരു   chance  കിട്ടാൻ  വേണ്ടി  ഇടിച്ചു നിൽക്കുകയാണ് . സമ്മതമാണെങ്കിൽ   അഞ്ചു ലക്ഷം   രൂപാ  നിനക്ക്  കിട്ടും .

(  ഷാജിയും   മിനിയും   മാറി നിന്ന്  കുശുകുശുക്കുന്നു . കുറെ  കഴിഞ്ഞ്
ഷാജി   മുമ്പോട്ട്‌   വരുന്നു )

                                                          ഷാജി

സമ്മതമാണ് .

                                                  മോഹൻ

എന്നാൽ   ഇതാ  പിടിച്ചോ  രണ്ട് ലക്ഷം   രൂപാ   അഡ്വാൻസ്‌ . ബാക്കി
CD  പബ്ലിഷ് ചെയ്തുകഴിഞ്ഞ് .ഇന്ന്   വൈകീട്ട്  ഞങ്ങളുടെ  സ്റ്റുഡിയോയിൽ
വരണം  rehearsal ന് .

                                              ഷാജി

Ok   സാർ .

                       ( മോഹനും   ബാബുവും  പോകുന്നു )

                                          ഷാജി

കുഴപ്പമാകുമോടീ

                                         മിനി

എന്തു കുഴപ്പം ?

. ഇതൊക്കെ   അപ്പച്ചന്റെ   ഒരു  തമാശയല്ലേ . CD പട്ടിക്കു പോലും   വേണ്ടാത്ത  കാലമാണ് !

(  ഷാജി  പണം  എണ്ണി  സന്തോഷം  കൊണ്ട്  തുള്ളിച്ചാടുന്നു . മിനിയെ .
കെട്ടിപ്പിടിച്ച്   ചുംബിക്കുന്നു .)

                                    മിനി

വിടൂ  മനുഷ്യാ . വല്ലവരും  കാണും .

                                         ഷാജി
കണ്ടാൽ  എന്താ , ഇത്  ചുംബന സമരത്തിൻറെ   കാലമല്ലേ ? ഏതായാലും
നീ  ആ  ലിസ്റ്റിൽ   കുറെ  കരിമീനും  ചെമ്മീനും  കൂടി  എഴുതിക്കോ .അല്ല പിന്നെ . ( Curtain )

                                                   രംഗം   2

GUTTERNET   NEWSCHANNEL ൽ   ന്യൂസ്‌ൻറെ    തുടക്കം . സ്ക്രീനിൽ  BREAKING
NEWS   വലിയ   അക്ഷരത്തിൽ   എഴുതി വരുന്നു , ന്യൂസ്‌  വായനക്കാരൻ
പ്രത്യക്ഷപ്പെടുന്നു .

                                        വായനക്കാരൻ

ബാർ കോഴ  വിവാദത്തിൽ   മാണിസാർ   കോഴ  വാങ്ങുന്നതിന്റെ
ദൃശ്യങ്ങൾ   ഞങ്ങളുടെ   കൈവശം ഉണ്ട് . ആ  ദൃശ്യങ്ങൾ  ഇപ്പോൾ
EXCLUSIVE  ആയി   കാണിക്കുകയാണ് ......

.....  മാണി സാറിൻറെ    പാലായിലെ  വീട് . മാണിസാറിന്റെ  വേഷത്തിൽ
ഷാജി   പ്രത്യക്ഷപ്പെടുന്നു . ബാർമുതലാളി   ഒരു   വലിയ  ബാഗുമായി
പ്രവേശിക്കുന്നു . മാണിസാർ  ഇരിക്കാൻ    ആന്ഗ്യം   കാണിക്കുന്നു . മുതലാളി
ഇരിക്കുന്നു .

                                                    മാണിസാർ

പറഞ്ഞുറപ്പിച്ച     കോഴത്തുക   കൊണ്ടുവന്നിട്ടുണ്ടോ  ?


                                                 മുതലാളി

( പരുങ്ങി )  അത് ....സോറി  സാർ  . ഒരു  കൊടിയേ  കൊണ്ടുവന്നിട്ടുള്ളൂ .

                                                മാ ണിസാർ

 അത്   കോഴായിൽപ്പോയി   പറഞ്ഞേച്ചാൽ   മതി .licence  കിട്ടണമെങ്കിൽ
രണ്ടു കോടി  തരണം .

                                                  മുതലാളി

തരാം  സാർ . സാമ്പത്തികം   തീരെ   മോശമാണ് . അടുത്ത  ഗദു  ഒരാഴ്ചക്കകം
എത്തിക്കാം .

                                       
മാ ണിസാർ

ഞഞ്ഞാമിഞ്ഞാ   പറഞ്ഞിട്ടു   കാര്യമില്ല . ഞങ്ങൾ  പാലാക്കാർ  പണത്തിൻറെ
കാര്യത്തിൽ   കടുത്ത   കണിശക്കാരാണ് . ഒരു   വാക്കു  പറഞ്ഞാൽ  അച്ചട്ടാ .

                                            മുതലാളി

രക്ഷിക്കണം . ഞാൻ    സാറിൻറെ    കാലു പിടിക്കാം .

                                            മാണി സാർ

കാലൊന്നും   പിടിക്കണ്ട . ഒള്ളത്  കൊടുത്തു തുലയ്ക്ക് .

 (  മുതലാളി   ബാഗ്‌  തുറന്ന്  നൂറിന്റെ  നോട്ടുകെട്ടുകൾ   പുറത്തെടുക്കുന്നു .)

                                               മുതലാളി

ഇതാ   മുഴുവനും  ഉണ്ട്        

                                             മാണിസാർ

കോഴപ്പണം   കൊണ്ടുവരുമ്പോൾ   ആയിരത്തിന്റെ   നോട്ട്  കൊണ്ടുവരണം
എന്നത്   തനിക്ക്   അറിഞ്ഞു കൂടേ ?

                                             മുതലാളി

ഇതേ   കിട്ടിയുള്ളൂ   സാറെ . കെട്ടുപൊട്ടിക്കാത്ത   ചൂടുള്ള  നോട്ടുകളാണ് .
count ചെയ്യേണ്ട   ആവശ്യമില്ല .

                                               മാണിസാർ

അതിന്   നീ  വിഷമിക്കണ്ട . ( അകത്തുപോയി   നോട്ടുകൾ  എണ്ണുന്ന
ഒരു മെഷീൻ  കൊണ്ടുവരുന്നു .)  പണം  എണ്ണാനുള്ള   യന്ത്രമാണ് . സ്വിറ്റ്സർലൻഡ്ൽ  നിന്ന്   പ്രത്യേകം   വരുത്തിയതാണ് .ഞൊടിയിടയിൽ
എണ്ണി ത്തീരും . കോഴപ്പണം  എണ്ണാൻ   ഇവിടെ  ആർക്കാണ്  സമയം ?
പിന്നെ , ഈ  യന്ത്രത്തിന്റെ   പ്രത്യേകത , കള്ള നോട്ടുണ്ടെങ്കിൽ  റെഡ്
ലൈറ്റ്  തെളിയും , ബീപ്  ചെയ്യും  എന്നതാണ് .

(  മാണിസാർ  നോട്ടുകൾ   യന്ത്രത്തിൽ  വെക്കുന്നു . എണ്ണുന്ന  പടപട ശബ്ദം .
ഇടയ്ക്ക്   red  ലൈറ്റ്  തെളിയുകയും  ബീപ്  കേൾക്കുകയും  ചെയ്യുന്നു .)

                                            മാണിസാർ

മൂന്നിമിനിട്ടേ   എടുത്തുള്ളൂ . കള്ളനോട്ടുകൾ  കഴിച്ച്  ആകെ തുക
99 ലക്ഷത്തി അമ്പത്തേഴായിരത്തി അഞ്ഞൂറ്   രൂപാ . ബാക്കി  നീ  വെച്ചോ ..
വട്ടചെലവിന്   ഉപകരിക്കും ........    .....


        ( ദൃശ്യം   മായുന്നു .)

                                         ന്യൂസ്‌   വായനക്കാരൻ

  ഈ    വിഷയത്തെപ്പറ്റി    പ്രതികരിക്കാൻ .....     ............


                                          (  കർട്ടൻ )

                                               
.




                                       



                                     


No comments:

Post a Comment