Friday, 5 December 2014

VARANTHYA CHINTHAKAL

വാരാന്ത്യ ചിന്തകൾ

കഠിനമായ   വേനൽ ചൂടിൽ   ഈ  പ്രദേശം  വെന്തുരുകയാണ് .ചൂട്  37
ഡിഗ്രി  വരെ   എത്തിയിരിക്കുന്നു . മഴ   ഈ  പ്രദേശത്തെ  പാടെ  ഉപേക്ഷിച്ച
മട്ടാണ് .
പീച്ചുകൾ  പഴുത്ത്  ചുവന്ന  നിറമായി   വാടി തളർന്ന്   ആവശ്യക്കാരില്ലാതെ
നിൽക്കുന്നു .കഴിഞ്ഞ   വർഷം  പഴങ്ങൾ  കൊത്തി തിന്നാൻ  വന്ന  പക്ഷികളെ
ഇപ്പോൾ   കാണാനില്ല . ചുറ്റും  നടക്കുന്ന  പ്രകൃതി നശീകരണം  കാരണം
അവർ   നാടുവിട്ട്  പോയിരിക്കാം .

കേരളവും   ദക്ഷിണാഫ്രിക്കയും   വളരെ  അകലത്തുള്ള   രാജ്യങ്ങൾ  ആണെങ്കിലും   രണ്ടിടത്തും  നടക്കുന്ന   കാര്യങ്ങൾ  പലപ്പോഴും  ഒരുപോലെയാണ് .

ഡിസംബർ  4 ഉം   5 ഉം   രണ്ട്  രാജ്യങ്ങളിലും   വളരെ   പ്രാധാന്യമുള്ളതാണ് .
ഇന്നലെ   എല്ലാവർക്കും   സമ്മതനായ   VR  കൃഷ്ണ അയ്യർ  അന്തരിച്ചു .ഇന്ന്
എല്ലാവർക്കും    പ്രിയങ്കരനായ   മണ്ടേലയുടെ   ഒന്നാം  ചരമ വാർഷികമാണ് .

Julius  Caesar   നാടകത്തിൻറെ   അവസാന  ഭാഗത്ത്‌

Julius   Ceasar നെ പ്പറ്റി
മാർക്ക്‌   ആന്റണി   ഇങ്ങനെ   പറയുന്നു :

When   come   such  another ?

 ഇങ്ങനെയുള്ള   ഒരാൾ   ഇനി  എന്ന്   ജനിക്കും ?

മണ്ടേല , കൃഷ്ണ  അയ്യർ  എന്നിവരെ പ്പോലെ   അപൂർവ  നേതാക്കൾ
ഇനി  ജനിക്കണമെങ്കിൽ   തപസ്സ് ചെയ്താലും    സാധ്യമല്ല .

*  ഇവർ   ദീർഘകാലം   ജീവിച്ച്  കൂടുതൽ   കാലം  ജനങ്ങൾക്ക്‌  സേവനം
    ചെയ്ത   ഭാഗ്യവാന്മാർ   ആയിരുന്നു . മണ്ടേല   95 ആം  വയസ്സിലും
കൃഷ്ണ  അയ്യർ  നൂറ്  തികഞ്ഞും  ആണ്   മരിച്ചത് . ഔദ്യോഗിക  ജീവിതത്തിൽ
നിന്ന്   വിരമിച്ച  ശേഷവും    ജനങ്ങളുടെ   നന്മക്കുവേണ്ടി   പ്രവർത്തിച്ചു .

*  ഇവർ    നിയമം   പഠിച്ചവർ  ആയിരുന്നു .ഒരു  പ ക്ഷേ  മണ്ടേല
രാഷ്ട്രീയത്തിൽ    പ്രവേശിച്ചില്ല  എങ്കിൽ  ഒരു  ജസ്റ്റിസ്‌  ആകുമായിരുന്നു .
മണ്ടേല   എന്നും   നിയമവാഴ്ചയെ    ബഹുമാനിച്ച   ആളാണ് .കൃഷ്ണ
അയ്യരുടെ   വിധികളും   മണ്ടേലക്ക്   നിയമ വാഴ്ച്ചയോടുള്ള   ആദരവും
സാധാരണക്കാർക്ക്    നിയമത്തെ പ്പറ്റി   പല  അറിവുകളും  സമ്മാനിച്ചു .

*  രണ്ടുപേരും   ജയിൽ വാസം  അനുഭവിച്ചു . മണ്ടേല  27  വ ർഷം . കൃഷ്ണയ്യർ
ഏതാനും   മാസങ്ങൾ  മാത്രം . തടവുകാരുടെ   ന്യായമായ   അവകാശങ്ങൾക്കു
വേണ്ടി  മണ്ടേല  ജയിലിനുള്ളിൽ   സമരങ്ങൾ  നടത്തിയിരുന്നു . ജയിലിലെ
അനുഭവങ്ങൾ   ആ  രംഗത്ത്  മാനുഷികമായ   പരിവർത്തനങ്ങൾ  നടപ്പാക്കാൻ
കൃഷ്ണയ്യർക്ക്    പ്രചോദനമായി .

*  ഒരു  നേതാവ്   ജനങ്ങൾക്ക്‌   പ്രിയങ്കരനാകുന്നതിൽ   ഒരു  പ്രധാന
ഘടകം , ആ   ആളിന്റെ   സംഭാഷണ രീതിയാണ് . കേൾക്കുന്നവർക്ക്
വ്യക്തമായി   മനസ്സിലാകുന്ന വിധത്തിൽ  നിറുത്തി  നിറുത്തി , നർമ്മരസത്തിന്റെ   പൊടിക്കൈകൾ   ചേർത്താണ്   മണ്ടേല    സംസാരിച്ചിരുന്നത് . വീണ്ടും  വീണ്ടും  കേൾക്കാൻ  തോന്നും . മോശമായ
ഒരു   വാക്കുപോലും   അദ്ദേഹത്തിൽ നിന്ന്   ഉണ്ടായിട്ടില്ല . കൃഷ്ണയ്യരുടെ
ഒരു  ഇന്റർവ്യൂ   കേട്ടപ്പോൾ   ഇതേ  ഗുണങ്ങൾ   കാണാൻ  സാധിച്ചു .
രണ്ടുപേരും   നമ്മുടെ  ഏറ്റവും  പ്രിയപ്പെട്ട   കാരണവന്മാർ . നട്ടുച്ചയ്ക്കും
തണലും   സാന്ത്വനവും   തരുന്ന   രണ്ട്   മഹാ വൃക്ഷങ്ങൾ .

*  വാക്കും   പ്രവൃത്തിയും   തമ്മിലുള്ള   അന്തരമാണ്   നേതാക്കന്മാരെ
ജനങ്ങളിൽ നിന്ന്   അകറ്റുന്നത് . മണ്ടേലയും    കൃഷ്ണയ്യരും   അഴിമതിയുടെ
കറ പുരളാത്ത   നേതാക്കളാണ് . അതുകൊണ്ടാണ്  എല്ലാ വിഭാഗം  ജനങ്ങൾ
അവരെ  അന്ഗീകരിക്കുകയും   ബഹുമാനിക്കുകയും  ചെയ്യുന്നത് .


ഇന്ന്   നിരാശയുടെ   കാർമേഘങ്ങൾ   ദക്ഷിണാഫ്രിക്കയെ   വലയം
ചെയ്തിരിക്കുന്നു . സ്വാതന്ത്ര്യത്തിന്റെ   20  വർഷങ്ങൾ  പിന്നിടുമ്പോൾ
ദക്ഷിണാഫ്രിക്കയുടെ   റിപ്പോർട്ട്‌  കാർഡ്   മോശമാണ് . ഇതിൻറെ
കാരണങ്ങൾ   നിരത്താൻ  നൂറു കണക്കിന്   പേജ്  വേണ്ടി വരും .

നെൽസണ്‍  മണ്ടേല   ഒരു  റിലേ  ഓട്ടത്തിൽ   തൻറെ  ഭാഗം  ഏറ്റവും
നന്നായി  ഓടി  baton കൈമാറിയ   ആളാണ് . ഇപ്പോൾ  ഓടുന്ന   ജേക്കബ്‌
സുമാ  എന്നയാൾ   baton  താഴെയിട്ട്   ട്രാക്ക്  തെറ്റിച്ച്  ഓടുകയാണ് . അഴിമതിയുടെ  ട്രാക്കിലാണ്   അയാൾ  ഓടുന്നത് . അത് കണ്ട്  ജനങ്ങൾ
കൂവുന്നു . '' ഞാനൊന്നുമറിഞ്ഞില്ലേ '' എന്ന മട്ടിൽ  അയാളും  അയാളുടെ പാർട്ടി യായ  ANC യും   ഓടുന്നു . പണ്ട്  മണ്ടേല നയിച്ച  ANC യല്ല
ഇന്നുള്ളത് . ഇന്നത്തെ  ANC  അഴിമതിനദിയിൽ   ജ്ഞാനസ്നാനം  ചെയ്തവരാണ്‌ .

ദലൈ ലാമ   ദക്ഷിണാഫ്രിക്ക  സന്ദർശിക്കാൻ   മൂന്നു പ്രാവശ്യം   വിസയ്ക്ക്
അപേക്ഷിച്ചു . മൂന്നു പ്രാവശ്യവും   അപേക്ഷ  തള്ളി .കാരണം : ചൈനക്കാർ
പറഞ്ഞു  വിസ  കൊടുക്കരുതെന്ന് !


No comments:

Post a Comment