Monday, 28 April 2014

ദക്ഷിണാഫ്രിക്കൻ നാട്ടിൻപുറങ്ങളിലൂടെ

26   ഏപ്രിൽ    2014

മനോഹരമായ   ഒരു  ശനിയാഴ്ച . രാവിലെ   സുഖകരമായ   തണുപ്പ് .
പകൽ   ഏറ്റവും   കൂടിയ   താപനില  25  ഡിഗ്രി . തെളിഞ്ഞ  ആകാശം .
Mrs വിസ്സർ    ഉച്ചഭക്ഷണത്തിന്   ഞങ്ങളെ   ക്ഷണിച്ചിട്ടുണ്ട് .

ടെലര്യവില്ലെയിൽ  നിന്ന്  35  kms   അകലെ   ഒരു   ഫാമിൽ  ആണ്   വിസ്സർ
ദമ്പതികളുടെ   വീട് . അവർക്ക്  2  ആണ്‍ മക്കളാണ് . 35 വയസ്സുള്ള  അന്ദ്രീസ്
കൃഷി  സംബന്ധമായ   മെക്കാനിക്കൽ   എൻജിനീയർ  ആണ് . ഇമ്പുമാലംഗ
പ്രൊവിൻസിൽ   3000  ഹെക്ടറുള്ള   ഒരു   ഫാമിന്റെ   നാല്  മാനേജർമാരിൽ
ഒരാളാണ് . വിവാഹിതനും  രണ്ട്  കുട്ടികളുടെ  അച്ഛനുമാണ് . രണ്ടാമൻ ,
ഫ്രാന്കിസ്   computer  എഞ്ചിനീയർ   ആണ് . ജോഹാനെസ്ബുർഗിൽ  ജോലി .
32  തികഞ്ഞെങ്കിലും   അവിവാഹിതൻ .

ഈ   കുട്ടികളെ   ചെറുപ്പം   മുതലേ   ഞങ്ങൾക്ക്   അറിയാം . അവർ  മാതാ
പിതാക്കളോടൊപ്പം    സ്കൂളിൽ   ചിലപ്പോൾ  വരാറുണ്ടായിരുന്നു .

പന്ത്രണ്ടരയ്ക്ക്   ഞങ്ങൾ    പുറപ്പെട്ടു . 14   കിലോമീറ്റർ   കഴിയുമ്പോൾ
ഇടതു വശത്ത് , അതിവിശാലമായി  ,  ഗാംഭീര്യത്തോടെ   പരന്നു  കിടക്കുന്ന
ബർബെർസ്പാൻ    തടാകം . വേലിക്കരികിൽ   കുറേ  ഒട്ടകപ്പക്ഷികൾ
നിൽക്കുന്നത്  കണ്ട്   കാർ  നിറുത്തി . പതിവുപോലെ    കാർ   കണ്ട്  അവർ
കുറെ   അകലേയ്ക്ക്   മാറിക്കളഞ്ഞു . മൂന്ന്   കിലോമീറ്റർ   തടാകത്തിന്റെ
അടുത്തുകൂടി   ഓടിക്കഴിഞ്ഞു   ഇടതുവശത്തുള്ള   ചരൽ  റോഡിലൂടെയാണ്‌
യാത്രയുടെ   രണ്ടാം  ഘട്ടം . തൊട്ടടുത്തു  തന്നെ   ബർബെർസ്പൻ   പക്ഷി
സങ്കേതത്തിന്റെയും   ഹോട്ടലിന്റെയും    ബോർഡുകൾ   കാണാം .ചരൽ
റോഡ്‌  നല്ല   വീതിയുള്ളതും   മൃദുവായ   ഒരു  തരം   മണ്ണ്  ഇട്ടതുമാണ് .
വളരെ   എളുപ്പത്തിൽ   ഓടിച്ചു  പോകാം . ഇവിടെയും   മൂന്ന്  കിലോമീറ്റർ
തടാകത്തിന്റെ   അടുത്തുകൂടെയാണ്    പോകുന്നത് . ഈ   പ്രദേശത്ത്
വേറെയും   തടാകങ്ങളുണ്ട് . ഞങ്ങൾ   വലതുവശത്ത്   ഒരു   ചെറിയ
തടാകത്തിനടുത്ത്    കാർ  നിറുത്തി  പുറത്തിറങ്ങി   വിവിധതരം   കൊക്കുകളെയും   കട്ടുതാറാവുകളേയും    കണ്ടു .

ഈ   പ്രദേശത്തിൻറെ   സൌന്ദര്യം  മനുഷ്യരുടെയും   വാഹനങ്ങളുടേയും
തിരക്കും   ശബ്ദവും  ഇല്ലാത്തതാണ് . ഇടയ്ക്കിടെ   വിവിധതരം  പക്ഷിക്കൂട്ടങ്ങൾ  പറന്നു   പോകുന്നത്   കാണാം . റോഡിനു  കുറുകെ
അണ്ണാനും   കീരിയും   പായുന്നത്   സാധാരണ    കാഴ്ചയാണ് .

നൂറു കണക്കിന്   hectre  വിസ്തൃതിയുള്ള    ഫാമുകൾ . വൃക്ഷങ്ങളുടെ
ഒരു  തുരുത്തിൽ   ഒരു  വീട് . കുറെ   അകലെ  തൊഴിലാളികളുടെ  കുറെ
വീടുകൾ . കടൽ   പോലെ   വിശാലമായ   മേച്ചിൽ  സ്ഥലങ്ങൾ . ഉള്ളിലേക്ക്
SUV കൾക്ക്  മാത്രം   പോകാൻ   പറ്റുന്ന  വഴികൾ . അവിടവിടെ  കന്നുകാലികൾക്ക്   വെള്ളം   ശേഖരിക്കുന്ന   കാറ്റാടി  പമ്പുകൾ .കുറ്റിക്കാടുകൾ .  കന്നുകാലികളുടെയും   ചെമ്മരിയാടുകളുടെയും  കൂട്ടങ്ങൾ ,ഇവയാണ്   ഈ   നാട്ടിൻപുറത്ത് നാം   കാണുന്ന  ദൃശ്യങ്ങൾ .കന്നുകാലികൾ
മേച്ചിൽ സ്ഥലങ്ങളിലാണ്   അന്തിയുറങ്ങുന്നത് .

ചരൽ റോഡിൽ നിന്ന്   മൂന്ന്  Kms   ഉള്ളിലാണ്   വിസ്സെരുടെ   വീട്. മഴക്കാലത്ത്‌   കുതിർന്നുപൊകുന്ന   വഴിയാണ് . ഈ  വഴിയിൽ  പലപ്പോഴും   Mrs  വിസ്സെരുടെ   ബക്കി  ചെളിയിൽ  താഴ്ന്നു  പോയിട്ടുണ്ട് . ഭർത്താവ്   ട്രാക്ടർ
ഉപയോഗിച്ച്  കെട്ടിവലിച്ച്   പുറത്തെടുക്കുകയാണ്   പതിവ് .

ഒരു  മണിക്ക്  ഞങ്ങൾ  വീട്ടിലെത്തി . Mrs വിസ്സേരും  ഭർത്താവും  പുറത്ത്
നിൽപ്പുണ്ടായിരുന്നു . നാല്  bedroom  ഉള്ള   പഴയ   വീടാണ് .  വിശാലമായ
lawn . ചുറ്റും   വൻമരങ്ങൾ . കൃഷി സംബന്ധമായ  കുറെ  ഷെഡ്‌കൾ .ഒരു
കൂറ്റൻ   വാട്ടർ  ടാങ്ക്‌.  മൂന്ന്  പട്ടികളിൽ   രണ്ടു പേരെ  കൂട്ടിലാക്കിയിരിക്കുകയാണ് . സീസർ  എന്ന്   പേരുള്ള   മൂന്നാമൻ
സൌമ്യനാണ് .  അങ്ങനെ   പട്ടിയെ   തലോടാൻ   കുട്ടികൾക്ക്  ഒരു  സുവർണ്ണാവസരം  ലഭിച്ചു .കുട്ടികളുടെ   മുഖത്ത്  നക്കാനുള്ള   സീസറുടെ
ശ്രമങ്ങൾ   Mrs വിസ്സർ   തന്ത്രപൂർവ്വം   തടഞ്ഞു .

Mr  വിസ്സർ   ബ്രായ്‌   സ്റ്റാൻഡിൽ   വിറക്   നിറച്ചു . ഒരു  വീപ്പ  രണ്ടായി
മുറിച്ച്    നാല്   കാലുകൾ  ഫിറ്റ്‌  ചെയ്തതാണ്   ബ്രായ്  സ്റ്റാന്റ് . lawn ൽ
arrange  ചെയ്തിരുന്ന   കസേരകളിൽ  ഞങ്ങൾ  ഇരുന്നു . കുട്ടികൾക്കും
ഉണ്ട്  ചെറിയ   കസേരകൾ . ഈ   ഇരുംമ്പ്കസേരകൾ  മൂത്ത  മകൻ
ഉണ്ടാക്കിയതാണ് . ഒരു   കൃഷിക്കാരൻ   പലവിധ   പണികളും  അറിഞ്ഞിരിക്കണം . ഉദാഹരണമായി  പ്‌മ്പിന്‌ ,അല്ലെങ്കിൽ  ബക്കിക്കു
കേട്  പറ്റിയാൽ  അത്  തനിയെ  ചെയ്യും .plumbing ,welding  മുതലായ  പണികൾ
എല്ലാവർക്കും   അറിയാം . എങ്കിലേ   കർഷകന്   പിടിച്ചുനില്ക്കാൻ
ആവുകയുള്ളു .

 ദക്ഷിണാഫ്രിക്കൻ   ജീവിത ശൈലിയിൽ    ബ്രായ്   പ്രധാനമാണ് .മരത്തണലിൽ
ബ്രായ് സ്റ്റാൻഡിൽ   തീ  പിടിപ്പിച്ച് ,ഇഷ്ടപ്പെട്ട   എന്തെങ്കിലും  കുടിച്ചു  കൊണ്ട്
സംസാരിച്ച്  ഇരിക്കുക  എന്നത്   ഈ  രാജ്യത്തെ  പ്രധാന  enjoyment  ആണ് .
ബ്രായ്ക്ക്   ആവശ്യമായ   meat  സുലഭമാണ് . നമുക്ക്  ഇഷ്ടമുള്ള  ഭാഗം
തെരഞ്ഞെടുക്കാനും   സൌകര്യമുണ്ട് .ഭക്ഷണം  പാകം  ചെയ്യുന്നതിൻറെ
ബുദ്ധിമുട്ട്   ഒഴിവാക്കാം . ഹോട്ടലിൽ  പോയി  കഴിക്കുന്നതിനേക്കാൾ
ലാഭകരമാണ് .

അര  മണിക്കൂർ  കൊണ്ട്   വിറക്  കത്തി   കനലായി . Mr  വിസ്സർ  lamb ,sausage
chicken ,pork   മുതലായവ  വെച്ചു . sausage   ആദ്യം   റെഡി .നീണ്ട  sausage ന്‌  ഇവിടെ
വോർസ്   എന്നു   പറയുന്നു . ഇത്   പലതരം  ഉണ്ട് . ഇന്ത്യൻ  spices  ചേർത്തതും
കിട്ടാനുണ്ട് .

ഉച്ചഭക്ഷണം   പുറത്തിരുന്ന്  കഴിച്ചു . അതിനു ശേഷം  Mr വിസ്സെരിന്റെ  ബക്കിയിൽ    കന്നുകാലികളുടെ   മേച്ചിൽ  സ്ഥലത്തേക്ക്   ഒരു  സഫാരി .വീട്ടിൽ  നിന്ന്   5  കിലോമീറ്റർ  അകലെയാണ് . ടയറിന്റെ   പാടുകൾ  പുല്ലിനിടെ
കഷ്ടിച്ച്   കാണാം . അടുത്തെങ്ങും   ആളോ   അനക്കമോ  ഇല്ല . മഹാസമുദ്രം
പോലെ   പരന്നു കിടക്കുന്ന  പുല്ല് . കന്നുകാലികൾക്ക്   വിശ്രമിക്കാനും  വെള്ളം  കുടിക്കാനും  മരങ്ങളുടെ  ചില  കൂട്ടങ്ങൾ  ഉണ്ട് . വിസ്സെരുടെ  കന്നുകാലികൾ
ബക്കി  നിറുത്തിയ  സ്ഥലത്തു  നിന്ന്  വളരെ  അകലെ  ആയിരുന്നതിനാൽ
അവയെ   അടുത്ത്  കാണാൻ   സാധിച്ചില്ല .പശുകിടാങ്ങളെ   തലോലിക്കണം
എന്നായിരുന്നു   കുട്ടികളുടെ   ആഗ്രഹം .

Mr  വിസ്സർ   ടയർപാടുകൾ   പോലും  ഇല്ലാത്ത   ഒരു  പുൽക്കാട്ടിൽ കൂടി
ബക്കി   ഓടിച്ച്   ഏകദേശം   മൂന്ന്   Kms  പിന്നിട്ട്  ഒരു  തടാകത്തിന്റെ
അടുത്തെത്തി . കാർ  ഓടിച്ചോ   കാൽനടയായോ   എത്താൻ   കഴിയാത്ത
ആ   വിജനപ്രദേശത്ത്    മനോഹരമായ  ആ  നീല തടാകം   അവിശ്വസനീയമായി   തോന്നി . വലിയ  ശബ്ദമില്ലാത്ത   ടൊയോട്ട  ബക്കിയാണ് . എന്നിട്ടും   തടാകത്തിൽ   സ്വൈരമായി   കഴിഞ്ഞിരുന്ന   നൂറുകണക്കിന്
പക്ഷികളെ   അത്   അലോസരപ്പെടുത്തി . അവ  അങ്ങേ വശത്തേക്ക്  സ്ഥാനം
മാറ്റി . പക്ഷികൾ  ഉണ്ടായിരുന്ന   സ്ഥാനത്തെ  ഓളങ്ങൾ  തുടർന്നു കൊണ്ടിരുന്നു .വിസ്സെരുടെ   ഒരു  ബന്ധുവിൻറെ   സ്ഥലത്താണ്   തടാകം  സ്ഥിതി  ചെയ്യുന്നത് .
ഇവിടം   ഒരു  ടൂറിസ്റ്റ്  കേന്ദ്രമാക്കാഞ്ഞത്   ഭാഗ്യം . ടൂറിസ്റ്റുകൾ  വന്നാൽ
തടാകം   അവശേഷിക്കും . പക്ഷികൾ   വേറെ  സുരക്ഷിതസ്ഥലം   തേടി
പോകും .

ആറു മണിയോടെ   ഞങ്ങൾ   മടങ്ങി . Mrs വിസ്സർ  കുറെ  tart  തന്നു  വിട്ടു .ലീലാമ്മ   കുറെ  ചപ്പാത്തി  അവർക്ക്   കൊടുത്തിരുന്നു . വിസ്സർ കുടുംബത്തിൽ   എല്ലാവർക്കും   ചപ്പാത്തി  ഇഷ്ടമാണ് .

സന്ധ്യ മയങ്ങുന്ന   നേരത്ത്   വലത്തു  വശത്ത്   ബർബെർസ്പാൻ   തടാകത്തിന്റെ   ഗാംഭീര്യം  കാണാമായിരുന്നു .നിറയെ  reflectors  ഉള്ള
മെയിൻ  റോഡിലൂടെ  അടിച്ചുവിട്ടു പോകാൻ   രസമുണ്ട് .







No comments:

Post a Comment