മാർച്ച് 26 2014
ലോക ഫുട്ബോൾ മത്സരങ്ങളിലും ലോക ക്രിക്കറ്റിലും ഒന്നാം മിനിറ്റിൽ
ഗോൾ അടിച്ചതായും duck ആയതായും നമ്മൾ കേട്ടിട്ടുണ്ട് .അതു പോലെ തന്നെയാണ് മുകളിൽ ചോദിച്ച ചോദ്യത്തിൻറെ ഉത്തരം .
മത്തങ്ങാ അക്ഷരത്തിൽ വലിയ ഒരു '' ഇല്ല ''. ഇതിന് കാരണങ്ങൾ ഏറെ
നിരത്താൻ ഉണ്ട് . ഒരു സാധാരണ വിശ്വാസിയുടെ വീക്ഷണത്തിലൂടെ .ഒരു
ക്രിസ്ത്യാനിക്ക് കമ്മ്യൂണിസ്റ്റാകാൻ കഴിയുമോ എന്നും ചോദിക്കാം .എന്നാൽ ഞാൻ അതിന് തുനിയുന്നില്ല . കാരണം ഞാൻ അംഗം ആയിട്ടുള്ള
സഭയുടെ വീക്ഷണകോണത്തിലൂടെ കാര്യങ്ങൾ കാണാനേ എനിക്ക്
അവകാശമുള്ളു . സഭ എന്നു പറയുമ്പോൾ ക്രിസ്തുവിൽ ഉറച്ച് വിശ്വസിക്കുകയും ക്രിസ്തുവിന്റെ പ്രബോധനങ്ങൾ അനുസരിച്ച് ജീവിക്കുന്നവരെയും ആണ് ഞാൻ ഉദ്ദേശിക്കുന്നത് .
ഒരു ക്രിസ്ത്യാനിക്ക് ഒരേ സമയം ഒരു നല്ല കത്തോലിക്കനും നല്ല
കമ്മ്യൂണിസ്റ്റ്ഉം ആകാൻ കഴിയുമെന്ന് ആരെങ്കിലും വാദിച്ചാൽ ഇത്
രണ്ടിനേയും അയാൾ മനസ്സിലാക്കിയിട്ടില്ല എന്നതാണ് സത്യം . ഒരാൾക്ക്
ഒരേ സമയം ആണും പെണ്ണുമായി അധികകാലം തുടരാൻ സാധിക്കുകയില്ലാത്തത് പോലെയാണിത് . അങ്ങനെയുള്ളവർ operation
വഴി ആണോ പെണ്ണോ ആകുന്നു .പണ്ട് രാധ എന്ന ഓട്ടക്കാരി operation
കഴിഞ്ഞ് രാധാകൃഷ്ണനായി . ദക്ഷിണാഫ്രിക്കയിൽ കസ്ടോർ സെമേന്യ
എന്ന ആണ്‍ / പെണ്ണ് 800 മീറ്റർ ഓട്ടത്തിൽ മെഡലുകൾ വാരിക്കൂട്ടിയപ്പോൾ യഥാർത്ഥ പെണ്ണുങ്ങൾ പരാതിപ്പെട്ടു . പാറപ്പുറത്ത്
ചിരട്ട ഉരക്കുന്നതു പോലുള്ള ശബ്ദം . ഉരുക്കു പോലുള്ള ശരീരം .
കുറേ നാൾ പുറത്ത് നിൽക്കേണ്ടി വന്നു .പിന്നെ കുറെ ഹോർമോണ്‍
ചികിത്സ നടത്തി അൽപ്പം സ്ത്രീത്വം വികസിപ്പിച്ചെടുത്തു . പക്ഷെ
ആർക്കും വലിയ മതിപ്പില്ല . ഒരു കത്തോലിക്കൻ കമ്മ്യൂണിസ്റ്റ് ആയാൽ
എനിക്ക് മതിപ്പില്ല . കാരണം അയാൾ ട്രാക്ക് തെറ്റി ഓടുകയാണ് .
അയാൾ ഏതെങ്കിലും ഒന്ന് ഉപേക്ഷിക്കണം .
ഞങ്ങളുടെ സ്കൂളിൽ ഒരു അധ്യാപിക രാഷ്ട്രീയത്തിൽ പ്രവേശിച്ച് ,municipal councillor ആയി .അങ്ങനെ ഒരു പദവി കിട്ടിയാൽ ജോലി
രാജി വെക്കണം എന്നാണ് ചട്ടം . രാജി വെക്കാതെ അവൾ രണ്ടു
കൊല്ലം കനത്ത ഡബിൾ ശമ്പളം വാങ്ങി . കഴിഞ്ഞ കൊല്ലം അവളെ
തെരഞ്ഞെടുത്തവർ തന്നെ ഒരു ജാഥയായി വന്ന് സ്കൂൾ വളഞ്ഞു .
ഒരു ട്രാക്ടർൻറെ ടയർ സ്കൂൾ ഗേറ്റ്ന് അടുത്ത് കത്തിച്ച് അവർ
പ്രധിഷേധിച്ചു . അധ്യാപികയ്ക്ക് രാജി വെക്കേണ്ടി വന്നു . രണ്ടു ശമ്പളം
എന്ന പോലെ , പരസ്പര വിരുദ്ധമായ രണ്ടു വിശ്വാസങ്ങൾ ഒന്നിച്ച്
കൊണ്ടു നടക്കാൻ ആത്മാർത്ഥതയുള്ള ആർക്കും സാധിക്കുകയില്ല .അത്
അടിവരയിട് കാണിക്കാനാണ് അധ്യാപികയുടെ ഉദാഹരണം പറഞ്ഞത് .
പര്സ്പരവിരുദ്ധം എന്ന് പറയുമ്പോൾ കമ്മ്യൂണി സ്റ്റുകളും യഥാർത്ഥ
കത്തോലിക്കാ വിശ്വാസികളും മനുഷ്യൻ എന്ന ജീവിയെ എങ്ങനെ കാണുന്നു എന്നതിലാണ് വ്യത്യാസം . സൃഷ്ടികളിലെ ഏറ്റവും മഹനീയമായ ജീവിയായി സഭ മനുഷ്യനെ കാണുമ്പോൾ ഇടം വലം
നോക്കാതെ കൊല്ലാവുന്ന ഒരു ജീവിയായി കമ്മ്യൂണിസ്റ്റുകൾ മനുഷ്യനെ
കാണുന്നു . '' അധികാരം തോക്കിൻ കുഴലിലൂടെയാണ് വരുന്നതെന്ന് മാവോ പറഞ്ഞിട്ടുണ്ട് . അതു കൊണ്ടാണല്ലോ ഇന്ത്യയിലെ നാലഞ്ച്
സംസ്ഥാനങ്ങളിൽ maoist കൾ വനങ്ങൾ കേന്ദ്രീകരിച്ച് കൊല്ലും കൊലയും
നടത്തിക്കൊണ്ടിരിക്കുന്നത് . അതുകൊണ്ടാണല്ലോ വാടക ഗൂണ്ടാകളെ
ഉപയോഗിച്ച് 51 വെട്ടുവെട്ടി TP യെ കൊലപ്പെടുത്തിയത് . അതുകൊണ്ടാണല്ലോ ഒരു സിപിഎം നേതാവ് പ്രസംഗിച്ചത് ,'' ഒന്നിനെ
കുത്തി കൊന്നു .ഒന്നിനെ തല്ലി കൊന്നു .വേറൊന്നിനെ വെടി വെച്ച് കൊന്നു .''
ഇന്നത്തെ കാലത്ത് നമുക്ക് വീട്ടിലിരുന്നു കൊണ്ട് പനി ,രക്തത്തിലെ
ഷുഗറിന്റെ അളവ് , BP, മുതലായവ അളക്കാൻ കഴിയും . അതുപോലെ
നമ്മുടെ വിശ്വാസത്തെ അളക്കാനുള്ള ഒരു device കണ്ടു പിടിച്ചു എന്നിരിക്കട്ടെ . ഇത് ചെവിയിലോ വായിലോ വെക്കുമ്പോൾ നല്ല
വിശ്വാസികൾക്ക് പച്ച ബൾബ് തെളിയും . വിശ്വാസം ഇല്ലാത്തവർക്ക്
ചുവന്ന ബൾബ് തെളിയുകയും അലാറം അടിക്കുകയും ചെയ്യും .നമ്മുടെ
പള്ളികളിൽ ഈ device ഉപയോഗിച്ചു തുടങ്ങുമ്പോൾ ചുവപ്പ് ബൾബ്‌നും
അലാറത്തിനും വിശ്രമം ഉണ്ടാവുകയില്ല . അപ്പോഴാണ് കള്ളി വെളിച്ചത്തകാൻ പോകുന്നത് . എന്നാൽ ' വിശ്വസമാപിനി ' എന്ന ആ ഉപകരണം
വിപണിയിൽ ഇറങ്ങുത് വരെ നമുക്കു് നമ്മളെ തന്നെ ടെസ്റ്റ്
ചെയ്യാൻ കഴിയും . തൊമ്മൻ ,ജോസഫ് ,മത്തായി , മറിയം ,അന്ന മുതലായ
പേരുകൾ ഉള്ള എല്ലാവരും യഥാർത്ഥത്തിൽ വിശ്വാസികൾ ആണോ?
100 കോടിയിൽ അധികം കത്തോലിക്കാ വിശ്വാസികൾ ലോകത്തിൽ ഉണ്ടെന്നാണ് പറയപ്പെടുന്നത് . ഇവരിൽ ഭൂരിഭാഗവും ലാറ്റിൻ അമേരിക്കയിലാണ് . മയക്കു മരുന്ന് കള്ളക്കടത്തും അധോലോകവും
കൊലപാതകങ്ങളും ഏറ്റവുമധികം ഉള്ള രാജ്യങ്ങളാണ് Mexico ,ബ്രസീൽ
കൊളംബിയ മുതലായ രാജ്യങ്ങൾ . ലോകത്തിൽ ഏറ്റവുമധികം കൊല
നടക്കുന്ന രാജ്യങ്ങളാണ് ഇവ . ഈ രാജ്യങ്ങളിലെ വിശ്വാസികളിൽ ഒരു
നല്ല വിഭാഗം പേരു കൊണ്ടു മാത്രം കത്തോലിക്കരാണ് എന്ന്
ഇതിൽ നിന്ന് മനസ്സിലാക്കാം .
ബൈബിൾ വായിച്ചു മനസ്സിലാക്കാൻ പാണ്ഡിത്യം ഒന്നും ആവശ്യമില്ല .
അത് മനസ്സിലാക്കാൻ ഇടനിലക്കാരുടെ സഹായവും നെടുനെടുങ്കൻ
പ്രസംഗങ്ങളും അലർച്ചയും വാഴപോലെ വീഴ്ചയും ആവശ്യമില്ല .
അത്തരം ജാടകളിൽ ആണ് മനുഷ്യൻറെ വീഴ്ച . ദൈവം തൻറെ രൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു എന്ന് യഥാർത്ഥ വിശ്വാസികൾ വിശ്വസിക്കുന്നു . അപ്പോൾ ഓരോ മനുഷ്യനിലും ദൈവത്തിൻറെ സാന്നിധ്യമുണ്ടെന്ന് നമ്മൾ മനസ്സിലാക്കുന്നു . അപ്പോൾ മനുഷ്യനെ
കൊല്ലുന്നത് ചായ കുടിക്കുന്നത് പോലെ ഒരു സാധാരണ പ്രവൃത്തിയായി കണക്കാക്കുന്ന ഒരു തത്വശാസ്ത്രത്തെയും ഒരു
പ്രസ്ഥാനത്തെയും അംഗീകരിക്കാൻ ഒരു കത്തോലിക്കാ വിശ്വാസിക്ക്
എങ്ങനെ കഴിയും ? അഥവാ അന്ഗീകരിച്ചാൽ അതിനെയാണ് ആണും
പെണ്ണും കെട്ടത് എന്നു പറയുന്നത് .
മനുഷ്യജീവനോടുള്ള ബഹുമാനമാണ് ബൈബിളിൽ ഉടനീളം നമ്മൾ
കാണുന്നത് . അന്നുവരെ നടപ്പിലുണ്ടായിരുന്ന , കണ്ണിന് കണ്ണ് ,പല്ലിന്
പല്ല് ,ജീവന് ജീവൻ എന്ന കിരാതമായ , പകയുടെ നാട്ടുനടപ്പിന്
വിരുദ്ധമായി , ശത്രു ഒരു കരണത്ത് അടിച്ചാൽ മറ്റേ കരണവും
കാണിച്ചു കൊടുക്കാൻ യേശു പഠിപ്പിച്ചു . മനുഷ്യരുടെ ജീവിതങ്ങൾ
നീട്ടി കൊടുക്കുന്നതിനു വേണ്ടി അത്ഭുതങ്ങൾ അവൻ കാണിച്ചു .കുരുടന്മാര്ക്ക് കാഴ്ച നൽകി . തളർ വാതരോഗികളെ നടത്തിച്ചു .
ലാസരെ ഉയർപ്പിച്ചു . കല്ലെറിഞ്ഞു കൊല്ലാൻ വന്നവരെ നിരുൽസാഹപ്പെടുത്തി തിരിച്ചയച്ചു . അവസാനം സത്യത്തെ മുറുകെ
പിടിച്ചു കൊണ്ട് കുരിശിൽ മരിച്ചു . ആശയങ്ങൾക്ക് മരണമില്ല എന്ന്
തെളിയിച്ചു കൊണ്ട് മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു . ആ ആശയങ്ങൾ
മനസിലാക്കാൻ ഭാഗ്യം ലഭിച്ചവരാണ് യഥാർത്ഥ കത്തോലിക്കർ .
യേശുവിനെ കുരിശ്ശിൽ തറച്ചത് കൊലപാതക രാഷ്ട്രീയക്കാരാണ് .
ആ കൊലപാതക രാഷ്ട്രീയത്തിൻറെ പുതിയ പതിപ്പുകളുമായി സന്ധി
ചെയ്യാൻ ഒരു യഥാർത്ഥ കത്തോലിക്കന് സാധ്യമല്ല . ചെയ്യുന്നവർ
യൂദാസിന്റെ സന്തതി പരമ്പരകളാണ് .
ക്രിസ്തുവിന് വളരെ മുമ്പ് തന്നെ ഭാരതത്തിൽ വേരുരപ്പിച്ച അഹിംസാ
തത്വ ശാസ്ത്രമാണ് യേശു പഠിപ്പിച്ചത് .ബുദ്ധമതവും ജൈനമതവും
മനുഷ്യനെ ഒരു വിശിഷ്ട ജീവി
യായി കാണാൻ പഠിപ്പിച്ചു .വാക്കു കൊണ്ടു പോലും മറ്റുള്ളവരെ വേദനിപ്പിക്കരുത് എന്നതാണ് ഭാരതീയ സംസ്കാരം .അതു കൊണ്ടാണ് ക്രിസ്തുമതം ഭാരതത്തിൽ എത്തിയപ്പോൾ
അതിനെ അപരിചിതമായ ഒന്നായി ഇവിടത്തെ ഭരണകർത്താക്കൾക്ക്
തോന്നാതിരുന്നത് . ( തുടരും )

No comments:
Post a Comment