8 ഏപ്രിൽ 2014
ദക്ഷിണാഫ്രിക്കയിൽ തെരഞ്ഞെടുപ്പ് മെയ് ഏഴിനാണ് . പക്ഷേ പ്രചാരണത്തിന് ഒട്ടും ചൂടില്ല . ചിലേടത്ത് ഒന്നോ രണ്ടോ
ചെറിയ പോസ്റ്റർ കാണാം . ഒരു ഭരണമാറ്റം ആരും പ്രതീക്ഷിക്കുന്നില്ല .
അതു കൊണ്ടാണ് പ്രചാരണത്തിന് ചൂടില്ലാത്തത് .
എന്നാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു തമാശ കേട്ടു . പ്രസിഡന്റ്
ജേക്കബ് സുമയുടെ ഉറ്റ തോഴനായിരുന്നു Julius മലേമ എന്ന യുവ നേതാവ് . നാക്കിന് remote ഇല്ലാത്ത ഈ പത്താം ക്ലാസ്സ് / ഗുസ്തിക്കാരൻ
കൊത്തിക്കൊത്തി മുറത്തിൽ കേറി കൊത്തി , സുമയുമായി പിണങ്ങി
വേറെ പാർട്ടി ഉണ്ടാക്കി . സൂത്രശാലിയായ സുമ ആദായ നികുതി
വകുപ്പിനെ ഉപയോഗിച്ച് മലേമയെ കുടുക്കി ,വീട് ജപ്തി ചെയ്യിച്ചു .
എന്തായാലും മലെമയെപ്പറ്റിയുള്ള തമാശ ഇതാണ് ,ഒരു ദിവസം
മലേമ ഒരു സൂപ്പർ മാർകെറ്റിൽ കയറി ജ്യൂസും ഒരു പാക്കറ്റ്
പഞ്ചസാരയും എടുത്തു . ജ്യൂസ്‌ന് പണം കൊടുത്തു . പഞ്ചസാരക്ക് പണം കൊടുത്തില്ല . കടയുടമകൾ മലേമയെ പിടിച്ച് പോലീസിൽ ഏൽപ്പിച്ചു .
പഞ്ചസാര എന്തുകൊണ്ട് മോഷ്ടിച്ചു എന്ന് പോലീസുകാർ ചോദിച്ചപ്പോൾ മലേമ പറഞ്ഞു .
" ജ്യൂസ്‌ൻറെ പാക്കറ്റ്ൽ sugar free എന്ന് കണ്ടപ്പോൾ വിചാരിച്ചു
ഷുഗർ സൌജന്യമാണെന്ന് .'' സുമായ്ക്കെതിരെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവരിൽ ഒരാളാണ് മലേമ .
* * * * * *
മലയാളികൾ ഏറ്റവും കുറവുള്ള സ്ഥലമാണ് ടെലരെയവില്ലേ . ഞാൻ ,ലീലാമ്മ , കോശി , വൽസ എന്നിങ്ങനെ നാല് പേരാണ് ഇവിടെയുള്ളത് .
മലയാളം സംസാരിക്കാൻ വളരെ കുറച്ചു മാത്രം അവസരമുള്ള ഒരു
സ്ഥലമാണ് . അധികം മലയാളികളില്ലാത്ത ഒരു സ്ഥലത്ത് താമസിക്കുമ്പോഴാണ് ഭാഷയോട് താല്പര്യമുള്ളവർക്ക് ഒരു ശ്വാസം
മുട്ടൽ പോലെ അനുഭവപ്പെടുന്നത് . സാങ്കേതിക വിദ്യ പുരോഗമിച്ചതോടുകൂടി ,ഒറ്റപ്പെട്ടു താമസിക്കുന്നവർക്ക് മലയാളം വായിക്കാനും കേൾക്കാനും അനന്തമായ അവസരങ്ങളാണ് ഉള്ളത് .
എന്നാൽ അത് നേരിട്ട് കേൾക്കുന്നതിന്റെ രസത്തിന് പകരം വെക്കാൻ
ഒന്നുമില്ല .
എൻറെ പേരക്കുട്ടികളായ അലിസ്സ ,മരിസ്സ ,ക്രിസ്സ എന്നിവർ എഴുപത്
ശതമാനം മലയാളവും മുപ്പത് ശതമാനം ഇംഗ്ലീഷും ആണ്
സംസാരിക്കുന്നത് . അവർ വന്നതിനു ശേഷം TV യിൽ നിന്ന് മലയാളം
കേൾക്കേണ്ട ആവശ്യം ഇല്ലെന്നായി . അവരുടെ ശബ്ദ കോലാഹലങ്ങൾ
കാരണം TV ക്ക് അവുധി പ്രഖ്യാപിച്ചിരിക്കുകയാണ് .
അവർക്ക് അറിയാൻ ഒത്തിരി കാര്യങ്ങൾ ഉണ്ട് . പ്രത്യേകിച്ച് ഞങ്ങളുടെ
പൂച്ച ,അപ്പുവിനെപ്പറ്റി . അവൻ ഇവരെ പേടിച്ച് ഭാഗികമായി ഒളിവിലാണ് . അവനുമായി ചങ്ങാത്തം കൂടാനുള്ള അമിതാവേശം വിനയായി . സ്ഥാനം പോയ ഒരു രാജാവിന്റെ സ്ഥിതിയാണ് അപ്പുവിന് .
ഒളിച്ചും പാത്തും ഭക്ഷണം കഴിക്കാൻ മാത്രം വരും .രാത്രിയിൽ പ്രശ്നമില്ല .കുട്ടികൾക്ക് അറിയേണ്ട പ്രധാന കാര്യം അപ്പു ആണാണോ
പെണ്ണാണോ എന്നതാണ് .
ഇവരുടെ സംഭാഷണങ്ങളിൽ '' പക്ഷേ , 'because ' മുതലായ വാക്കുകൾ
പ്രയോഗിക്കുന്നത് കേൾക്കാം . പഠിക്കുന്ന സകൂളിനെപ്പറ്റി വളരെ
അഭിമാന പൂർവ്വം അവർ പറയാറുണ്ട് . ബാംഗ്ലൂരിൽ അല്യ്സ്സ പഠിക്കുന്ന Sacred Heart , മരിസ്സയും ക്രിസ്സയും പഠിക്കുന്ന Green Pocket Playschool
എന്നിവയെ പറ്റി . ഒരു ദിവസം ഞാൻ മരിസ്സയോട് ചോദിച്ചു .
'' നിൻറെ ഡാഡിക്ക് എന്താണ് ജോലി ?''
ഉടൻ കിട്ടി ഉത്തരം . " ലാപ് ടോപ് ''
ഞങ്ങളുടെ 5 പേരക്കുട്ടികളിൽ സംഭാഷണത്തിൽ ഏറ്റവും വിദഗ്ദ്ധ ,
രണ്ടാമത്തെ മകൾ കുലീനയുടെ മകൾ ദിയ ( 4 ) ആണ് . ഈ കുട്ടി
രണ്ടു വയസ്സ് ആകുന്നതുവരെ മൌനിയായിരുന്നു . ഒന്നും മി
ണ്ടുകയില്ല
എന്നൊരു പിടിവാശി . എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ചൂണ്ടി
കാണിക്കും . ഒരു specialistനെ കാണിക്കണമെന്ന് ആലോചിച്ചു തുടങ്ങിയപ്പോൾ ദിയ മൌന വൃതം ഉപേക്ഷിച്ചു .ഇപ്പോൾ ഒരു
നല്ല സംഭാഷണ ശൈലി സ്വന്തമാക്കിയിരിക്കുന്നു .
കുട്ടികളെയും കൂട്ടി ഞങ്ങളുടെ വികാരി , ഫാദർ ഹോള്ളന്ടെർ ടെ വീടുവരെ നടന്നു . സാധാരണ ഈ വഴികളിൽ കാറോടിച്ചാണ് പോകുന്നത് .ഇടത്തരക്കാരായ വെള്ളക്കാർ താമസിക്കുന്ന ഏരിയ ആണ് . ഓരോ
വീട്ടിലും നാലും അഞ്ചും പട്ടികളുണ്ട് . കൂടുതലും ചെറിയ ഇനങ്ങൾ
ആണ് . കുട്ടികൾക്ക് ഒരു Dog Show .ഈ ടൌണ്‍ന് 'പട്ടിനഗർ ' അല്ലെങ്കിൽ
പട്ടിക്കാട് എന്ന പേര് വളരെ യോജിക്കുമെന്ന് തോന്നി .
അല്യ്സ്സക്ക് ഒരു ആഗ്രഹം . മലയാളം എഴുതണമെന്ന് . '' അമ്മ '
എഴുതി കാണിച്ചു കൊടുത്തു . സ്കൂളിൽ കന്നഡ എഴുതി പഠിച്ചിട്ടുള്ള
അവൾക്ക് മലയാളം എളുപ്പം വഴങ്ങി .'' ആനയും ആമയും അവൾക്കു
സ്വന്തം .ഒരു ദിവസം ഒരു വാക്ക് പഠനം . അധികം അടിച്ചേൽപ്പിക്കേണ്ട
ആവശ്യമില്ല .

No comments:
Post a Comment