പ്രിയ മുത്തച്ഛൻമാരെ മുത്തശ്ശി മാരേ
ഒരു നല്ല വിഷു ആശംസിക്കുന്നു . ഞങ്ങൾ ഇവിടെയെത്തിയിട്ട് രണ്ടാഴ്ച
കഴിഞ്ഞു .ഇവിടെ ഞങ്ങൾക്ക് സുഖമാണ് . വലിയ അല്ലലും അലച്ചിലും ഇല്ലാതെ
ദിവസങ്ങൾ അങ്ങനെ പോകുന്നു . ഇവിടെ തണുപ്പ് ഓരോ ദിവസവും
കൂടി വരികയാണ് . വെണ്ടയും തക്കാളിയും മത്തയും പയറും വാടി തുടങ്ങി . ഞങ്ങൾ അപ്പാപ്പന്റെയും അമ്മമ്മയുടെയും കൂടെ തോട്ടത്തിൽ ചുറ്റി നടന്ന് പയർ പറിക്കാറുണ്ട് . പയർ പൊളിക്കാനും ഞങ്ങൾ കൂടും .
ഇവിടെ നിന്ന് പറിച്ച മത്ത ങ്ങയുടെ കറിക്ക് നല്ല രുചിയാണ് .
ഇവിടത്തെ പൂച്ച , അപ്പുവിന് ഞങ്ങളോട് കൂട്ടു കൂടാൻ മടിയാണ് .
കുറച്ച് അകലം പാലിക്കും . അവന് ഞങ്ങളെ സംശയമാണ് . ആദ്യ ദിവസം
ഞങ്ങൾ കുറേ ബഹളം വെച്ചത് അവന് ഇഷ്ടപ്പെട്ടില്ല . എന്നാലും പിണക്കമില്ല , സംശയരോഗമാണ് .
തണുപ്പ് കൂടിയതോടെ പല പക്ഷികളും ഇവിടെ നിന്ന് പോയി തുടങ്ങി .
പ്രാവുകൾ പോവുകയില്ല . അവ ഇവിടെ സ്ഥിരതാമസമാണ് .അടുത്ത
വീട്ടിൽ ഒത്തിരി കോഴികളും താറാവുകളും ഉണ്ട് . ഞങ്ങൾ ചിലപ്പോൾ
അവയെ കാണാൻ പോകാറുണ്ട് .
ഇവിടെ അവുധികളുടെ സീസണ്‍ ആണ് . അവുധി എല്ലാം കൂടി
ഒത്തു വന്നിരിക്കുകയാണ് . ഇന്ത്യയിലെ പോലെ ധാരാളം അവുധികളുള്ള
രാജ്യമാണ് ദക്ഷിണാഫ്രിക്ക . ഇത് ഒരു നല്ല കാര്യമാണ് . പ്രത്യേകിച്ച്
കുട്ടികൾക്ക് .
ഇവിടത്തെ അപ്പാപ്പയ്ക്ക് ഇനി ഏഴു ദിവസം കൂടി സ്കൂളിൽ പോയാൽ
മതി . ഡാഡി വന്നു കഴിഞ്ഞാൽ ഞങ്ങൾ ചില നീണ്ട യാത്രകൾ
പോകുന്നുണ്ട് . അപ്പാപ്പാ കുറേ bookings നടത്തിയിട്ടുണ്ട് . അതു കൊണ്ടാണ്
ഞങ്ങൾ തൽക്കാലം ഇവിടം കൊണ്ട് തൃപ്തിപ്പെട്ട് അടങ്ങിയിരിക്കുന്നത് .
ഇവിടത്തെ ഒരു പ്രത്യേകത , ശബ്ദകോലാഹലം ഇല്ലായെന്നതാണ് . റോഡിൽ
ആരും horn മുഴക്കാറില്ല . വാഹനങ്ങളുടെ ഇരമ്പൽ കുറവാണ് .
എല്ലായിടത്തും നല്ല food കിട്ടും . കുട്ടികൾക്കുള്ള sweets എമ്പിടിയുണ്ട് . എന്നാൽ ഒത്തിരി വാങ്ങാൻ അപ്പാപ്പ അനുവദിക്കുകയില്ല .
മലയാളം TV ചിലപ്പോൾ കാണും . '' കാര്യം നിസ്സാരം '' എൻറെ ഇഷ്ട
പരിപാടിയാണ് .
എല്ലാവർക്കും ഒരിക്കൽക്കൂടി വിഷു ആശംസകൾ .
എന്ന് സ്വന്തം
അല്യസ്സ , മരിസ്സ , ക്രിസ്സ

No comments:
Post a Comment