Wednesday, 9 April 2014

ഇടതുപക്ഷ ഭരണം ദക്ഷിണാഫ്രിക്കയിൽ ( അഭിപ്രായം )

ഇടതുപക്ഷം ,ഇടതുപക്ഷം  എന്ന്  നിത്യവും   കേൾക്കാറുണ്ട് .എന്നാൽ
ഇതിൻറെ   അർത്ഥം  എന്താണെന്ന്   എത്ര  ആലോചിച്ചിട്ടും  പിടി  കിട്ടുന്നില്ല .ഒരു  പക്ഷേ  അത്   മനസിലാക്കാൻ   ഒരു  ഇടതുപക്ഷക്കാരന്റെ  ബുദ്ധി
വേണമായിരിക്കാം .

എല്ലാക്കാര്യങ്ങളും  പുരോഗമനപരമായി   ചെയ്യുന്നവർ , പാവപ്പെട്ടവരുടെ  കണ്ണീര്  ഒപ്പുന്നവർ , എല്ലാം  നീതിപൂർവ്വം  ചെയ്യുന്നവർ , സർവോപരി
ഒന്നാന്തരം  ഭരണം   കാഴ്ച  വെക്കുന്നവർ -ഇതൊക്കെയായിരിക്കാം
ഇടതുപക്ഷം  എന്ന  വാക്കു കൊണ്ട്  ഉദ്ദേശിക്കുന്നത് .

ദക്ഷിണാഫ്രിക്കയിൽ  ANC , കമ്മ്യൂണിസ്റ്റു  പാർട്ടി , തൊഴിലാളി  സംഘടനകൾ  എന്നിവയുടെ   ഇടതുപക്ഷ  ഭരണമാണ്   സ്വാതന്ത്ര്യം  കിട്ടിയ  1994  മുതൽ . വംശ വിവേചനം   അവസാനിപ്പിച്ചത്  തീർച്ചയായും  വലിയ
നേട്ടമാണ് . രാജ്യം  കഴിഞ്ഞ 20  വർഷം  കൊണ്ട്  കുറെ  പുരോഗതി  കൈവരിച്ചിട്ടുണ്ട് . സമൂഹത്തിൻറെ  ഉന്നത  തലത്തിൽ  ഉള്ളവർക്കും  middle
ക്ലാസ്സിനും   പൊതുവെ   തരക്കേടില്ലാത്ത  കാലമാണ് . എന്നാൽ  ബഹു ഭൂരിപക്ഷം   വരുന്ന   പാവപ്പെട്ടവരുടെ   ജീവിത നിലവാരം  മെച്ചപ്പെട്ടിട്ടില്ല .
ഇടതുപക്ഷത്തിൻറെ   വാക്കും  പ്രവർത്തിയും   തമ്മിലുള്ള  അന്തരം
കൊണ്ടാണ്   ഈ  അവസ്ഥ  ഉണ്ടായിട്ടുള്ളത് .മേൽപ്പറഞ്ഞ   നിർവചനം
ഇടതുപക്ഷക്കാർക്ക്   ചേരുമോയെന്നു  വളരെ   ചുരുക്കത്തിൽ  അന്വേഷിക്കുകയാണ്   ഇവിടെ .

ഇവിടെനിന്ന്   120 kms   അകലെ  Bloemhof  എന്ന  ചെറിയ  ടൌണിൽ  മൂന്ന്
ദിവസമായി   പാവപ്പെട്ടവർ  അക്രമാസക്തമായ   സമരത്തിലാണ് . അനേകം
കെട്ടിടങ്ങൾക്ക്   തീയിട്ടു . കടകൾ  ആക്രമിക്കപ്പെട്ടു . അവർക്ക്  പ്രാഥമിക
സൌകര്യങ്ങളായ   ശുദ്ധജലം ,റോഡ്‌ , drainage , വീടുകൾ  മുതലായ  സൌകര്യങ്ങൾ  ഇല്ലാത്തതിൽ   പ്രതിഷേധിച്ചാണ്   സമരം .കുറേ  വർഷങ്ങളായി   രാജ്യത്തിൻറെ   വിവിധ ഭാഗങ്ങളിൽ  ഇത്തരം  സമരങ്ങൾ
പൊട്ടിപ്പുറപ്പെ ട്ടിട്ടുണ്ട് . അനേകം  ദരിദ്രർ   പോലീസിൻറെ   വെടിയേറ്റ്‌
മരിച്ചിട്ടുണ്ട് .

അഴിമതി വിരുദ്ധരെന്ന്   സ്വയം   അവകാശപ്പെടുന്ന   ഇടതുപക്ഷക്കാർ
അഴിമതിയുടെ  പ്രചാരകരായി   മാറിയതാണ്   ഈ  ദുരവസ്ഥക്ക്  കാരണം .
ലോക്കൽ   ഗവണ്മെന്റ്ലൂടെയാണ്  ജനങ്ങൾക്ക്‌   സേവനങ്ങൾ  കിട്ടേണ്ടത് .
എന്നാൽ   അതിനു  വേണ്ടി  ഉപയോഗിക്കേണ്ട  പണം  ഭരിക്കുന്നവർ  തട്ടിയെടുക്കുന്നത്  കൊണ്ട്  വികസന പ്രവർത്തനങ്ങൾ   ശരിയായ  രീതിയിൽ   നടക്കുന്നില്ല .

ഒരു   കാര്യത്തിന്   പണം  അനുവദിച്ചാൽ , ആ  പണം  പാർട്ടിക്കാർക്ക്
കിട്ടുന്നതിനു  വേണ്ടി  ,ചെയ്യേണ്ട  ജോലിയിൽ  പരിചയമില്ലാത്തവർ ക്ക്
കൊടുക്കുന്നു . പ്രത്യേകിച്ച്   റോഡ്‌  പണികൾ . അങ്ങനെ  റോഡുകൾ
എപ്പോഴും   കുണ്ടും  കുഴിയും  പിടിച്ച്  കിടക്കുന്നത്   കാണാം .അഴിമതി
കുറവുള്ള   സ്ഥലങ്ങളിൽ   റോഡുകൾ  നല്ലതായി   കാണാം .

ദക്ഷിണാഫ്രിക്കൻ   പ്രസിഡന്റ്‌   ജേക്കബ്‌  സുമാ  അഴിമതി കേസുകളിൽ
ഉൾപ്പെട്ട   ആളാണ് . Judiciary യെ   സ്വാധീനിച്ച്   കേസ്സുകൾ  പിൻവലിച്ചു .
അദ്ദേഹം   ബലാത്സംഗ കേസ്സിൽ   തലനാരിഴയ്ക്ക്  രക്ഷപ്പെട്ട   ആളാണ്‌ .
ഈയിടെ   അദ്ദേഹത്തിന്  എതിരായി   ഒരു  റിപ്പോർട്ട്‌  വന്നു .സ്വന്തം
വീടും   ചുറ്റുപാടും   മോടി പിടിപ്പിക്കുന്നതിനു  വേണ്ടി പൊതു  ഖജനാവിൽ  നിന്ന്  250  മില്യണ്‍   rand   അനുമതിയില്ലാതെ   ചെലവാക്കി .( ഒരു  rand =5  രൂപാ  70  പൈസ . ) പക്ഷേ   ഇടതുപക്ഷം   ഒറ്റക്കെട്ടായി  സുമയ്ക്ക്  പിന്തുണ  കൊടുക്കുന്നു . സുമക്ക്   6  ഭാര്യമാരും  ഇരുപതിലേറെ  കുട്ടികളും  ഉണ്ട് . ഇവരുടെ  ചെലവ്  വാരിക്കോരി   കൊടുക്കുന്നത്
ഖജനാവിൽ  നിന്നാണ് .

ജേക്കബ്‌   സുമയുടെ  ചില  വിവാദ പ്രസ്താവനകൾ   കേരളത്തിലെ  ചില
 ഇടതുപക്ഷക്കാരുടെ  പ്രസ്താവനകൾക്ക്   സമാനമാണ് . യേശുവിൻറെ
രണ്ടാം   വരവ്  വരെ  ANC   ഭരിക്കും  എന്ന്   അദ്ദേഹം  ഒരിക്കൽ  വീമ്പിളക്കിയത്   വിവാദമായി .


അഴിമതിയോടുള്ള   മൃദുസമീപനം   രാജ്യത്തിന്‌   പ്രധാന  വിപത്താണ് .യോഗ്യതയില്ലാത്ത   പാർട്ടിക്കാരെ   മുന്തിയ  പദവികളിൽ  നിയമിക്കുക ,അവർ   അഴിമതി  നടത്തിയാൽ  നടപടി  എടുക്കാതിരിക്കുക  മുതലായ
 സമീപനം   അഴിമതി   പന  പോലെ  വളരാൻ   കാരണമായിട്ടുണ്ട് . അഴിമതി  ഏറ്റവും   ദോഷമായി   ബാധിക്കുന്നത്  ഏറ്റവും   പാവപ്പെട്ടവരെയാണ് .

പണാപഹരണം  നടന്നാൽ ,പോയ  പണം   എഴുതി തള്ളുകയാണ്   പതിവ് .
ഇതിന്   ഒരു  ചെറിയ  ഉദാഹരണം   പറയാം . 2008 ൽ  എൻറെ  ഒരു
പൂർവ വിദ്യാർത്ഥി  ഒരു  document  ,fax ചെയ്യാൻ  എൻറെ  കയ്യിൽ  തന്നു
വിട്ടു . അവനും  അവൻറെ  കൂട്ടുകാരും  ചേർന്ന്   തൊഴിൽ  കണ്ടെത്തലിനു
വേണ്ടി   ഗ്രാമത്തിൽ   ഒരു  bakery  തുടങ്ങാൻ  പ്ലാനിട്ടു .സർക്കാരിൽ  നിന്ന്
ധനസഹായം  കിട്ടി . ബാങ്ക്  statement   ആണ്  അവൻ  തന്നു  വിട്ടത് .ഞാൻ
ചുമ്മാ  ഒന്ന്  നോക്കി . 48  ലക്ഷം  രൂപയ്ക്ക്  തുല്യമായ  തുകയാണ്
അനുവദിച്ചിരിക്കുന്നത് . സൌജന്യമായി  ഒരു  കെട്ടിടവും  കിട്ടി .
അവനും   കൂട്ടുകാരും   ചേർന്ന്    ഒരു  ബക്കി   വാങ്ങി  ചുറ്റിയടിച്ച്
അടിച്ചു  പൊളിച്ചു . ഒരു  bread  പോലും  ഉണ്ടാക്കാതെ   Bakery  അവസാനിച്ചു . അവനും   കൂട്ടുകാരും  CHE യുടെ   ടി  ഷർട്ട്‌  ധരിച്ചിരുന്നു . എന്തൊരു
വിപ്ലവം !

ഞങ്ങളുടെ   സ്കൂൾ   സ്ഥിതി  ചെയ്യുന്ന  ഗ്രാമത്തിൽ   ഒരു  കോടി  രൂപ
മുടക്കി   രണ്ടു  നിലയിൽ  ഒരു  ലൈബ്രറി  പണിയുന്നുണ്ട് .അത്രയും
വലിയ  ലൈബ്രറി  അവിടെ  ആവശ്യമില്ല . ഒന്നാമത്   ജനങ്ങൾ   വായനയിൽ  തൽപ്പര്യമില്ലാത്തവരാണ് . വായനയെക്കാൾ   അവർക്ക്   താൽപര്യം
കള്ളുകുടിയാണ് .  ഞങ്ങൾ  വെള്ളിയാഴ്ച   സ്‌കൂളിൽ നിന്ന്   മടങ്ങുമ്പോൾ
എതിരേ  ഒരു  വലിയ  truck  വരുന്നതു  കാണാം . weekend  ആഘോഷിക്കാൻ
വേണ്ട  മദ്യവുമായി   പോകുന്നതാണ് truck . പാർട്ടിക്കാരുടെ  ഏതോ
ചങ്ങാതിക്ക്   കുറെ  പണം  കിട്ടുന്നതിന്  വേണ്ടി യാണ്   ലൈബ്രറി
പണിയുന്നത് . അവർക്ക്  ഒരു  വീതം  കിട്ടും .

ലൈബ്രറി യുടെ   കോണ്ട്രാക്ടർ   ഒരു  ചെറിയ  വിമാനം  സ്വയം   പറപ്പിച്ചാ  ണ്   പണി  നോക്കാൻ  വരുന്നത് . അവനെ പോലുള്ള  പണ
container കളെ   സൃഷ്ട്ടിക്കാൻ   ഇടതുപക്ഷ ഭരണത്തിന്  കഴിഞ്ഞിട്ടുണ്ട് .

നാലായിരത്തോളം പേർ   താമസിക്കുന്ന   ഗ്രാമത്തിൽ  hospital  ഇല്ല .
ഒരു  ക്ലിനിക്‌   മാത്രമാണ്  ഉള്ളത് .ശരിയായ  ചികിത്സ  കിട്ടണമെങ്കിൽ  180
kms അകലെ   വലിയ  പട്ടണത്തിൽ  പോകണം .പണക്കാർക്കും   middle  ക്ലാസ്സിനും   മെഡിക്കൽ  ഇൻഷുറൻസ്ഉം    നല്ല  ചികിത്സയും  ഉണ്ട് .പാവപ്പെട്ടവർക്കാണ്   പ്രശ്നം .

സർക്കാർ  ഹോസ്പിടളുകളിൽ   പാവപ്പെട്ടവർക്ക്   ശരിയായ  ശ്രദ്ധ
കിട്ടുന്നില്ല  എന്ന്  പരാതിയുണ്ട് . എൻറെ  gardener   പോളിന്  കലശലായ
പല്ലുവേദനയും   മുഖത്ത്  നീരും  ഉണ്ടായി . ഒരു  വെള്ളിയാഴ്ച  ആയിരുന്നു .രാവിലെ  തന്നെ   ഇവിടെയുള്ള   സർക്കാർ   ഹോസ്പിറ്റലിൽ   പോയി .
നാലുമണി വരെ  കാത്തു  നിന്നിട്ടും   ആരും  അറ്റൻഡ്  ചെയ്തില്ല .
തിങ്കളാഴ്ച  എന്നോട്  250  rand   മേടിച്ച്   ഇന്ത്യൻ  വംശജയായ   ഒരു
ഡോക്ടറെ  കണ്ടു .ചികിത്സ  കിട്ടി . അസുഖം  ഭേദമായി .

വിദ്യാഭ്യാസത്തിന്റെ   കാര്യം  കഷ്ടമാണ് . ഇക്കാര്യത്തിലും  പണക്കാർക്കും  Middle   ക്ലാസ്സിനും   പ്രശ്നമില്ല . പാവപ്പെട്ടവരുടെ   കുട്ടികൾ  പഠിക്കുന്ന
ഗ്രാമീണ സ്കൂളുകളിൽ   വളരെ  ചെറിയ  ശതമാനം  കുട്ടികളാണ് കണക്കും  സയൻസും  പഠിക്കുന്നത് . സയൻസും   കണക്കും  പഠിക്കാത്ത  കുട്ടികൾക്ക്
മുന്നോട്ട്   പഠിക്കാൻ   യോഗ്യതയില്ലാതെ   അവരുടെ  പഠനം  അവസാനിക്കുന്നു .

ദക്ഷിണാഫ്രിക്കയിലെ   municipality കളിൽ   95   ശതമാനവും  ഇടതുപക്ഷത്തിന്റെ  ഭരണത്തിലാണ് . ഇവയിൽ  ഏതാണ്ട്  മുഴുവനും
അഴിമതി ,പണാപഹരണം ,സ്വജനപക്ഷപാതം , കെടുകാര്യസ്ഥത  എന്നിവയിൽ   കുപ്രസിദ്ധമാണ് . ശരിയായ   Accounting  ഇല്ല .

ടെലര്യവില്ലേ   mayor  എൻറെ  ഒരു  പൂർവ വിദ്യാർത്ഥിയാണ് . ഞങ്ങൾ
സ്കൂളിലേയ്ക്ക്   പോകുമ്പോൾ  അവൻറെ   AUDi   എതിരേ   വരുന്നത്
കാണാം . കഴിഞ്ഞ  കൊല്ലം   Mercedes   ആയിരുന്നു . ഔദ്യോഗിക  ഡ്രൈവർ
ഉണ്ട് . ശമ്പളം   പ്രതിവർഷം   60  ലക്ഷത്തിന്  തുല്യം .ആനുകൂല്യങ്ങൾ  വേറെ .

ഇടതുപക്ഷക്കാരുടെ   പുരോഗമന  ആശയങ്ങളുടെ  ഒരു  ഉദാഹരണം
കൂടി   പറഞ്ഞ്   അവസാനിപ്പിക്കാം . ഞങ്ങൾ  സ്കൂളിലേയ്ക്ക്  പോകുന്ന
വഴിക്ക്   ഉപേക്ഷിക്കപ്പെട്ട   ഒരു   Farm  കാണാം . മിച്ചഭൂമിയായി  പ്രഖ്യാപിച്ച്  സർക്കാർ  ഏറ്റെടുത്തതാണ് . ഞങ്ങളുടെ  പള്ളിയിലെ
ഒരു  അംഗ ത്തിന്റെ തായിരുന്നു   420  hectre  ഉള്ള  farm . ഏറ്റെടുത്ത്
രണ്ടു  കൊല്ലം  കഴിഞ്ഞു . ഇപ്പോൾ   കൃഷിയില്ലാതെ   കാടു പിടിച്ച്
കിടക്കുകയാണ് . വീട്   ഭാർഗവീ നിലയം  പോലെ   ജീർണ്ണിക്കുന്നു . ഒരു
ദിവസം   ഒരു  കുറുക്കൻ  പറമ്പിൽ  നിന്ന്   റോഡിലേയ്ക്ക്  ചാടി
ഓടി  പോകുന്നത്  കണ്ടു . അവൻറെ   നല്ല  കാലം !








No comments:

Post a Comment