3 ഏപ്രിൽ 2014
ദക്ഷിണാഫ്രിക്കയിൽ കാലാവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ് .രാവിലെയും വൈകീട്ടും നല്ല തണുപ്പ് . jacket വേണം . പകൽ വലിയ
തണുപ്പോ ചൂടോ ഇല്ലാത്ത സുഖകരമായ കാലാവസ്ഥ .നൂറു ശതമാനം
ശുദ്ധമായ വായു . നരേന്ദ്ര മോഡിയുടെ പോലുള്ള വികസനം വന്നാൽ
ഇവിടം നശിക്കും . വലിയ വികസനമില്ലെങ്കിലും ശുദ്ധ വായുവും
ശുദ്ധജലവും കിട്ടിയാൽ മതി .
പച്ചക്കറി തോട്ടത്തിൽ ഇലകൾ പഴുത്തു തുടങ്ങി .കഴിഞ്ഞ ആഴ്ച ഒരു
മഴയോടു കൂടി വീണ ചെറിയ ആലിപ്പഴങ്ങൾ ചുവന്നതും വെളുത്തതും
ആയ റോസാ പുഷ്പങ്ങളെ തല്ലി താഴെയിട്ടു .
ചെറിയ യാത്രകൾ എൻറെ പേരക്കുട്ടികളായ അല്യ്സ്സ (6 ),ഇരട്ടകളായ
മരിസ്സ ,ക്രിസ്സ ( 3 ) എന്നിവർക്ക് സമ്മതമാണ് . ഇവിടെ നിന്ന് 80 kms
അകലെ Vryburg എന്ന ഒരു ടൌണ്‍ ഉണ്ട് . അവിടെ പോകേണ്ട ആവശ്യം
ഉണ്ടായി . കുട്ടികൾക്ക് OR Tambo International Airportൽ പതിച്ചു കൊടുത്തത്
ഒരു മാസത്തെ വിസയാണ് . മൂന്നു മാസത്തേയ്ക്ക് ആണ് വിസക്ക്
അപേക്ഷിച്ചിരുന്നത് . Home Affairs Department ൽ വിസ നീട്ടിക്കിട്ടുന്നതിനു
വേണ്ടിയാണ് യാത്ര . പണ്ട് മൂന്നു മാസത്തേയ്ക്ക് വിസ കിട്ടിയിരുന്നു .
ഇപ്പോൾ ഒരു മാസം കൊടുക്കുന്നതിന് പ്രധാന കാരണം സാമ്പത്തികമാണ്. നീട്ടിക്കിട്ടുന്നതിന് ഫീസ് ഉണ്ട് . ഒരു പാസ്പോർട്ട് ന്
425 RAND . ഏകദേശം 2400 രൂപ .
ദക്ഷിണാഫ്രിക്കയിലേയ്ക്കു വിസ കിട്ടാൻ കടലാസുകെട്ടുകൾ കുറെ
ഏറെ വേണം . പതിനൊന്നാം മണിക്കൂറിലെ വിസ കിട്ടൂ . അതിനാൽ
വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് നല്ല ക്ഷമ വേണം .
Vryburg ലേയ്ക്ക് 80 kms ആണ് ദൂരം . അധികം വളവും തിരിവും ഇല്ലാത്ത
ഒന്നാംതരം റോഡാണ് . (N 14 ). ശരാശരി സ്പീഡിൽ 45 മിനിറ്റ് കൊണ്ട്
എത്താം . കന്നുകാലി വളർത്തലിന് പ്രസിദ്ധമാണ് ഈ പ്രദേശം .വലിയ
ranch കളാണ് റോഡിനു ഇരുവശവും . ഈ വർഷത്തെ സമൃദ്ധമായ
മഴ കാരണം പണ്ട് ഉണങ്ങി വരണ്ടു കിടന്നിരുന്ന ചില തടാകങ്ങൾക്കു
പുതിയ ജീവനും വിസ്തൃതിയും ഉണ്ടായി .പുതുതായി ചില തടാകങ്ങൾ
പ്രത്യക്ഷപ്പെട്ടിരിക്കുന്നു . മനുഷ്യൻറെ കടന്നാക്രമണം ഇല്ലാത്ത ഈ
നീലതടാകങ്ങൾ മനോഹരമായ കാഴ്ചയാണ് .
ചൈനക്കാർക്ക് ഇരുമ്പയിര് കൊണ്ടുപോകുന്ന വലിയ ട്രെയിലറുകൾ
സാധാരണയാണ് .ഇവ കാരണം ഡ്രൈവിങ്ങിൽ കുറെ മിനിറ്റുകൾ
നഷ്ടപ്പെടും .
തിരക്കേറിയ ടൌണ്‍ ആണ് Vryburg . Truck കാർക്ക് വിശ്രമത്തിനു ള്ള
ഒരു കേന്ദ്രവും ആണ് . നല്ല ഇറച്ചിക്ക് കീർത്തി കേട്ട സ്ഥലമാണ് .
Home Affairs Deptൽ നല്ല സമീപനമാണ് ഞങ്ങൾക്ക് ലഭിച്ചത് . വളരെ
ബഹുമാനത്തോടെയുള്ള പെരുമാറ്റം . പേരക്കുട്ടികൾ ഏതു കാര്യത്തിനും
മുമ്പിൽ നിൽക്കുന്നവരാണ് . അവർക്ക് എവിടെയും കയറി ചെല്ലുന്നതിന്
പേടിയോ നാണമോ ഇല്ല . എല്ലാ കാര്യത്തിനും അവരേക്കൂടി പങ്കെടുപ്പിച്ചിരിക്കണം . സ്വന്തമായി പാസ്പോർട്ട് ഉള്ളവരാണ് . പാസ്പോർട്ടിൽ എന്താണ് പതിക്കുന്നതെന്ന് അവർക്കും അറിയണം .
ഉദ്യോഗസ്ഥർ സ്വന്തക്കാരെ പോലെ ഞങ്ങളോട് എല്ലാ എല്ലാ കാര്യങ്ങളും ചോദിക്കുകയും വളരെ താല്പര്യപൂർവം കാര്യങ്ങൾ ചെയ്തു
തരികയും ചെയ്തു .
കെടുകാര്യസ്ഥതയും അഴിമതിയും അനാസ്ഥയും ഈ രാജ്യത്ത് ഉണ്ടെന്ന്
കേട്ടിട്ടുണ്ട് . പക്ഷെ നേരിട്ട് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല .
ഒരു പക്ഷെ ഒരു വകുപ്പിലെ കെടുകാര്യസ്ഥത മറ്റൊരു വകുപ്പിലെ
കാര്യക്ഷമത കൊണ്ട് neutralise ചെയ്യപ്പെടുന്നുണ്ടായിരിക്കാം .
Supermarketൽ ഒന്നു കയറാതെ ഒരു ട്രിപ്പ് പൂർത്തിയാവുകയില്ല .ഈ
ടൌണ്‍ൽ നല്ല supermarkets ഉണ്ട് . അവയിൽ bakery യും Take Away യും
ഉണ്ട് . കുട്ടികൾക്ക് ഇഷ്ടപ്പെട്ട സാധനങ്ങൾ അവർ തന്നെ കണ്ടു പിടിച്ചു
കൊള്ളും . Pick'n Pay ആണ് ഞങ്ങൾ കയറിയ Supermarket . വളരെ ഉന്നത
നിലവാരവും ന്യായമായ വിലയുമാണ് . പ്രത്യേകിച്ച് meat products ന് .
മൂന്ന് മണിയോടെ മടക്കയാത്ര . എത്രയും വേഗം വീട്ടിലെത്താൻ കുട്ടികൾക്ക് താൽപര്യം . കാരണം അവർക്കു വേണ്ടി വാങ്ങിയ ചില
സാധനങ്ങൾ bootൽ ആണ് .ഇനി എത്ര kms ഉണ്ടെന്ന് അല്യ്സ്സ sign
ബോർഡ്‌ൽ വായിച്ച് മനസ്സിലാക്കി സന്തോഷം പ്രകടിപ്പിച്ചു .ഓരോ
10 kms നും ബോർഡ് ഉണ്ട് .
ചില truck കൾ മുമ്പിലുണ്ടായിരുന്നതു കൊണ്ട് അൽപ്പം താമസം
ഉണ്ടായി .എങ്കിലും 50 മിനിറ്റു കൊണ്ട് വീട്ടിലെത്തി .
വൈകുന്നേരം സമീപത്തുള്ള സ്ട്രീറ്റ് കളിൽ നടത്തം . പ്രധാന
ആകർഷണം വിവിധ ഇനം പട്ടികളാണ് . പട്ടിയില്ലാത്ത ഏക വീട്
ഞങ്ങളുടെതാണ് . എല്ലാ വീടുകളിലും രണ്ടും മൂന്നും പട്ടികളുണ്ട് .
ചെറുതും വലുതും മീഡിയവും . മിക്കതും ഗേറ്റ്ന് അടുത്തു വന്ന്
നോക്കി നിൽക്കും . അവയെ കാണുന്നത് കുട്ടികൾക്ക് താൽപര്യമുള്ള
കാര്യമാണ് .

No comments:
Post a Comment