ഏപ്രിൽ 1 ,2014
ഒന്നാം തീയതി ടെലരെയ്വില്ലിൽ വളരെ തിരക്കു പിടിച്ച ദിവസമാണ് .
പ്രത്യേകിച്ച് അവുധിക്കാലമായത് കൊണ്ട് . ജനങ്ങളിൽ പകുതിയിലേറെ
പേർ എന്തെങ്കിലും സർക്കാർ ഗ്രാൻറ്നെ ആശ്രയിച്ച് കഴിയുന്നവരാണ് .
ഗ്രാൻറ് പണം ATM ൽ നിന്ന് എടുക്കാനും അത് ഉപയോഗിച്ച് ഷോപ്പിംഗ്
നടത്താനും ഗ്രാമങ്ങളിൽ നിന്ന് ജനങ്ങൾ ഇവിടെ എത്താറുണ്ട് . സൂപ്പർ
മാർക്കറ്റ്‌കളിൽ ATM ഉണ്ട് . അവിടെയും നീണ്ട ക്യൂ കാണാം .
ഇവിടെയും തെരഞ്ഞെടുപ്പ് അടുത്തു വരികയാണ് . പക്ഷേ ചൂടും
വാശിയും ഇല്ല . കാരണം ഭരണകക്ഷിയായ ANC ജയിക്കുമെന്ന്
എല്ലാവർക്കും അറിയാം . ഭൂരിപക്ഷം കുറയാനുള്ള സാധ്യതയുണ്ട് .
DC ബുക്സ് നു നേരെ ആക്രമണം നടന്നതായി കണ്ടു . വിഡ്ഢി ദിനത്തിൽ
കുറെ പമ്പര വിഡ്ഢികൾ തങ്ങളുടെ അഭ്യാസ പ്രകടനങ്ങൾ കാഴ്ച
വെച്ചതിൽ അദ്ഭുതപ്പെടാനില്ല . കാരണം അവർക്കു വേണ്ടി മാറ്റി വെച്ചിട്ടുള്ള ദിവസമാണല്ലോ ഇന്ന് . ഒരു പുസ്തകം ,സിനിമ ,അല്ലെങ്കിൽ
ഒരു എഴുത്തുകാരൻ വിവാദ വിഷയമാകുമ്പോൾ അവ / അയാൾ
അക്രമത്തിന് ഇരയാകുന്നത് പല പ്രാവശ്യം നമ്മൾ കണ്ടിട്ടുണ്ട് .എന്നാൽ ഇത്തരം അക്രമം കൊണ്ട് വിപരീത ഫലമാണ് ഉണ്ടാകുന്നത് . സൽമാൻ
റുഷ്ദിയുടെ Satanic Verses അയത്തൊള്ള ഖൊമേനി നിരോധിച്ചതു കൊണ്ട് ആ പുസ്തകത്തിന് കൂടുതൽ പ്രചാരം ഉണ്ടായി . 1990 കളിൽ
ശിവസേനക്കാർ Valentines Day കാർഡുകൾ വിറ്റിരുന്ന കടകൾ അടിച്ചു
തകർത്തു . പക്ഷെ ഒരു ചുക്കും സംഭവിച്ചില്ല . പ്രേമത്തെ തടയാനുള്ള
വിഡ്ഢികളുടെ ശ്രമം പരാജയപ്പെട്ടു .
DC ബുക്സ് നെ ആക്രമിച്ചത് ആര് ? ഈ സംഭവത്തിൽ മൂന്നു സാധ്യതകളാണ് ഉള്ളത് 1. കുറെ മതഭ്രാന്തരായ വിഡ്ഢികൾ ആക്രമിച്ചു .
2 .BJP യെ താറടിക്കാൻ UDF / LDF കൂലിക്കെടുത്ത ഗുണ്ടകളെ കാവിയുടുപ്പിച്ചു അക്രമം അഴിച്ചു വിട്ടു . 3 DC രവി തന്നെ സംഘടിപ്പിച്ച ഒരു നാടകമയിരുന്നോ ഇത് ?
രണ്ടാമത്തേതിനാണ് സാദ്ധ്യത കൂടുതൽ . കാരണം യഥാർത്ഥ BJP ക്കാരോ അമ്മ അനുഭാവികളോ തെരഞ്ഞെടുപ്പ് അടുത്ത ഈ സമയത്ത് തങ്ങൾക്കു തന്നെ പ്രതികൂലമായ ഈ പ്രവർത്തി ചെയ്യുകയില്ല .ഗുണ്ടകളെ കാവി ഉടുപ്പിച്ചവരാണ് യഥാർത്ഥ വിഡ്ഢികൾ . കേസ്
തെളിഞ്ഞാലും അപ്പോൾ തെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കും . തങ്ങൾ
വെറുതെ ഏപ്രിൽ ഫൂൾ കളിച്ചതാണ് എന്ന് പ്രതികൾക്ക് വാദിക്കാം .
ശിക്ഷയിൽ ഇളവ് കിട്ടുമായിരിക്കാം .
മൂന്നാമത്തെ സാദ്ധ്യത തീർത്തും തള്ളിക്കളയാൻ പറ്റില്ല . പുസ്തകം
വിവാദമുള്ളതാണെന്ന് DC രവിക്ക് അറിയാം .എങ്കിൽ എന്തു കൊണ്ട്
വേണ്ട മുൻകരുതലുകൾ എടുത്തില്ല ? karate പഠിച്ച സെക്യൂരിറ്റിയെ
ഏർപ്പെടുത്താൻ പണമില്ലാഞ്ഞിട്ടാണോ ? വീടിനു കൂടി കല്ലെറിഞ്ഞത്
സംശയം ജനിപ്പിക്കുന്നു . ചിലർ തങ്ങളുടെ ആഭരണം മോഷണം പോയെന്ന് പോലീസിൽ പരാതിപ്പെടാറുണ്ട് . വിശദമായി ചോദ്യം
ചെയ്യുമ്പോൾ പരാതി വ്യാജമാണെന്ന് തെളിയുന്നു .
ഏതായാലും DC രവിയെ പോലീസ് ചോദ്യം ചെയ്യുമെന്ന് കരുതുന്നില്ല .
ഈ അക്രമം കൊണ്ട് DC ബുക്സ്നു തന്നെയാണ് നേട്ടം .ഇങ്ങനെ
ഒരു പുസ്തകം പുറത്തിറങ്ങിയെന്ന് എല്ലാവരും അറിഞ്ഞു കഴിഞ്ഞു .
പതിനായിരം കോപ്പികളുടെ സ്ഥാനത്ത് ഇരുപതിനായിരം വിൽക്കും .
എന്തായാലും അക്ഷരനഗരി പുരോഗമിക്കുന്നതിൽ ഒരു കോട്ടയംകാരൻ
എന്ന നിലയിൽ വളരെ സന്തോഷം .

No comments:
Post a Comment