21 മാർച്ച് 2014
അധിക മഴ പിൻ വാങ്ങിയിട്ട് കുറേ ദിവസങ്ങളായി .പ്രഭാതങ്ങൾ ശൈത്യ കാലത്തിന്റെ സൂചനകൾ നൽകുന്ന ചെറിയ തണുപ്പ്
സമ്മാനിക്കുന്നു . സുഖകരമായ കാലാവസ്ഥ .വലിയ ചൂടോ തണുപ്പോ
ഇല്ല . ദക്ഷിണാഫ്രിക്കയിൽ ഇന്ന് അവുധി ദിവസമാണ് .മനുഷ്യാവകാശ ദിനം .എന്നാൽ ഈ നീണ്ട weekend ന് ആവേശം പോരാ . കാരണം ഒരു
നീണ്ട വാരാന്ത്യവും ശമ്പളദിവസവും ഒന്നിച്ചു വന്നാൽ മാത്രമേ അടിച്ചു
പൊളിക്കാൻ സാധിക്കുകയുള്ളു . അതു കൊണ്ട് ഒരു മ്ലാനതയാണ് എല്ലായിടത്തും .
ഇവിടെയും തെരഞ്ഞെടുപ്പ് അടുത്തു വരികയാണ് .ഇന്ത്യയിലെ പോലെ
ആവേശം ഇവിടെയില്ല . ഒന്നാമതായി ഭരണ കക്ഷിയായ ANC യ്ക്ക്
വിജയം ഉറപ്പാണ് . അഴിമതിയിൽ മുങ്ങിയ ഭരണമാണ് . പക്ഷെ പകരം
വെയ്ക്കാൻ ശക്തമായ ഒരു പ്രതിപക്ഷം ഇല്ല . രണ്ടാമത് ,ഇവിടെ
മണ്ഡലങ്ങൾ ഇല്ല . ഓരോ പാർട്ടിക്കും ഒരു സ്ഥാനാർഥി ലിസ്റ്റ് ഉണ്ട് .തെരഞ്ഞെടുപ്പിൽ കിട്ടുന്ന വോട്ടിൻറെ ശതമാനം അനുസരിച്ച് ആനുപാതികമായി ഓരോ പാർട്ടിക്കും സീറ്റുകൾ വീതിച്ചു കിട്ടും .
ആത്മഹത്യാ തരംഗം
ഓരോ ദിവസവും ആത്മഹത്യകളുടെ ഞെട്ടിക്കുന്ന വാർത്തകളാണ്
കേരള മാധ്യമങ്ങളിൽ കാണുന്നത് . ഡൽഹിയിൽ ഒരു മലയാളി
നേഴ്സ് ആത്മ ഹത്യ ചെയ്തു . ആലുവയിൽ ഒരു ഒരു കുടുംബത്തിലെ
മൂന്നു പേർ ,എറണാകുളത്ത് ഒരു ജീവനക്കാരൻ , ഇപ്പോഴിതാ പ്രൊഫസർ
ജൊസെഫിന്റെ ഭാര്യയുടെ ആത്മഹത്യ -ഇതെല്ലാം മനുഷ്യത്വമുള്ളവരെ
ഞെട്ടിപ്പിക്കുകയും വളരെയേറെ ദുഖിപ്പിക്കുകയും ചെയ്യുന്നു . മരിച്ച
ഈ മനുഷ്യരുടെ ദുഃഖങ്ങൾ തിരിച്ചറിഞ്ഞ് ആർക്കെങ്കിലും അവരെ
രക്ഷിക്കാമായിരുന്നില്ലേ എന്ന ചോദ്യം ഇവിടെ ഉയരുകയാണ് . ഒരു
പക്ഷെ ദുഃഖം അനുഭവിക്കുന്നവരെ തിരിഞ്ഞു നോക്കാൻ കൂട്ടാക്കാത്ത
ഒരു സമൂഹമായിരിക്കാം കേരളത്തിൽ ഉള്ളത് .
കോളേജ് മാനേജ്‌മന്റ് കരുണ കാണിച്ചിരുന്നെങ്കിൽ സലോമിയുടെ ജീവൻ രക്ഷിക്കാമായിരുന്നു . ഒന്നാമതായി പ്രൊഫസർ ജോസെഫിനെ
പിരിച്ചു വിട്ടതിൽ യാതൊരു ന്യായീകരണവുമില്ല . ഒരു ജനാധിപത്യ
രാജ്യത്ത് ഈ പിരിച്ചുവിടൽ നടന്നത് അവിസ്ശ്വനീയമാണ് .കേരളവും
ദക്ഷിണാഫ്രിക്കയും പല കാര്യങ്ങളിലും സാമ്യമുള്ള രാജ്യങ്ങളാണ് .
എന്നാൽ ജോലിക്കാരെ പിരിച്ചു വിടുന്നതിൽ നൂറു വട്ടം ചിന്തിക്കുന്ന ,
എന്തെങ്കിലും പഴുതുണ്ടെങ്കിൽ പിരിച്ചു വിടാതിരിക്കാൻ ശ്രമിക്കുന്ന
ഒരു രാജ്യമാണ് ദക്ഷിണാഫ്രിക്ക . പിരിച്ചു വിട്ടാൽ ത്തന്നെ അർഹിക്കുന്ന
നഷ്ടപരിഹാരം കൊടുത്തേ പിരിച്ചു വിടുകയുള്ളു . പ്രൊഫസർ ജോസെഫിനെ പിരിച്ചു വിട്ടതു പോലെ ഒരു സംഭവം ഈ രാജ്യത്ത്
സങ്കൽപ്പിക്കാൻ പോലും സാധിക്കുകയില്ല .
1992 ൽ ഞങ്ങളുടെ സ്കൂളിൽ ചെറുപ്പക്കാരനായ ഒരു അദ്ധ്യാപകൻ
ഉണ്ടായിരുന്നു . സല്സ്വഭാവിയാണ് .പക്ഷെ കള്ളുകുടി ഒരു ശീലമായി .
എന്നും absent ആണ് .സ്കൂളിൽ മുൻകൂട്ടി അറിയിക്കുകയില്ല . 14 ദിവസം
തുടർച്ചയായി ഹാജരായില്ലെങ്കിൽ പിരിച്ചു വിടാമെന്നാണ് അന്നത്തെ
നിയമം . ഈ അദ്ധ്യാപഹയൻ 14 ആം ദിവസം വരും . പിന്നെയും
13 ദിവസത്തേയ്ക്ക് മുങ്ങും . പരാതികൾ കൂടിയപ്പോൾ അവനെ ഒരു
പ്രൈമറി സ്കൂളിലേയ്ക്ക് സ്ഥലം മാറ്റി . എന്തായാലും അവൻ ഇപ്പോഴും സർവീസിൽ ഉണ്ട് .
ഒരു അധ്യാപകൻ തെറ്റ് ചെയ്താലും ആ അധ്യാപകനെ അനുനയിപ്പിച്ച്
എങ്ങനെയെങ്കിലും നേർവഴിക്ക് കൊണ്ടുവരാനാണ് ഇവിടെ ശ്രമിക്കുന്നത് .വാക്കാലുള്ള മുന്നറിയിപ്പ് , എഴുതിയുള്ള മുന്നറിയിപ്പുകൾ ,ഉപദേശങ്ങൾ
അന്വേഷണങ്ങൾ എന്നിവ കഴിഞ്ഞിട്ടേ suspend ചെയ്യുകയുള്ളു . suspension
കാലത്ത് മുഴുവൻ ശമ്പളം ലഭിക്കും .തൻറെ വാദങ്ങൾ അവതരിപ്പിക്കാനുള്ള അവസരം കുറ്റാരോപിതനായ അധ്യാപകന് ഉണ്ട് .
അധ്യാപക union പ്രധിനിധികളുടെ സാന്നിധ്യത്തിലാണ് നടപടി ക്രമങ്ങൾ .
ഈ നടപടിക്രമങ്ങൾ ചിലപ്പോൾ അനേക മാസങ്ങളും വർഷങ്ങളും
നീണ്ടു നിൽക്കും . തീരെ നിവൃത്തി ഇല്ലാത്ത കേസുകളിലെ പിരിച്ചുവിടൽ നടക്കുകയുള്ളു .
എന്താണ് കാരണം ? ഒരു ജോലി ഒരു കുടുംബത്തിന്റെ ചോറാണ് .
'' ഞങ്ങൾക്കുള്ള ആഹാരം ഞങ്ങൾക്ക് എന്നും തരണമേ '' എന്ന് ക്രിസ്ത്യാനികൾ നിത്യവും പ്രാർത്ഥിക്കുന്നു . ജോലിയും ചോറും ദൈവത്തിൻറെ ദാനമാണ് ,അനുഗ്രഹമാണ് . അകാരണമായി ജോലി
നിഷേധിക്കുന്നത് ദൈവനിഷേധമാണ് . അതാണ് കോളേജ് മാനേജ്‌മന്റ്
ചെയ്തത് . വെറുതെ പ്രസ്താവനകൾ ഇറക്കി രക്ഷപ്പെടാൻ അവർക്ക്
ഇനി സാധിക്കുകയില്ല .
TP വധ കേസ് പോലെ വരും കാലങ്ങളിൽ ചർച്ച ചെയ്യപ്പെടാനും
മാറ്റങ്ങൾക്ക് വഴിതെളിക്കാനും ജോസഫ് കുടുംബത്തിന്റെ ദുരന്തവും
ഒരു നിമിത്തമാകും . നിർഭാഗ്യവശാൽ ഇവിടെ സിപിഎം നേയും
management നേയും ഒരേ തട്ടിൽ നിറുത്തേണ്ടി വന്നിരിക്കുന്നു . TP
വധത്തിന്റെ പിന്നിൽ സിപിഎം ൻറെ അപ്രമാദിത്വ വും അഹങ്കാരവും
മൂഡതയും നാം തിരിച്ചറിയുന്നു . TP വധത്തിന്റെ പേരിൽ എത്രയോ
ലക്ഷം വോട്ടുകളാണ് ആ പാർട്ടിക്ക് നഷ്ടപ്പെടാൻ പോകുന്നത് .അപ്രമാദിത്വവും അഹങ്കാരവും മൂഡതയും ആയിരിക്കണം പ്രൊഫസർ
ജോസെഫിനെ പിരിച്ചു വിടാൻ management നെ പ്രേരിപ്പിച്ചത് . ഒരു കാര്യം
പറയാൻ വിട്ടുപോയി . ഈ രണ്ടു പ്രസ്ഥാനങ്ങളും വളരെയേറെ പണക്കൊഴുപ്പും കോട്ടകൊത്തളങ്ങളും ഉള്ളവരാണ് . വളരെയേറെ
വിശ്വാസികൾ സഭയിൽ നിന്ന് അകലാൻ ജോസഫ് സംഭവം കാരണമാകും .
Management ൻറെ ക്രൂരതയ്ക്ക് സമാനമായ ഒന്ന് Shakespeare ടെ വെനീസിലെ
വ്യാപാരി എന്ന നാടകത്തിൽ കാണാം . തൻറെ പ്രതിയോഗിയായ
അന്റൊനിയോയെ വകവരുതുന്നതിന് വേണ്ടി ദുഷ്ടനും പിശുക്കനും
കഠിന ഹൃദയനുമായ Shylock , അന്തോണിയോ യുടെ ഒരു പൌണ്ട്
മാംസം ആവശ്യപ്പെടുന്നു . Shylock ബ്ലേഡ് ബിസിനസ്‌കാരനാണ് . Shylock നെ
പ്പറ്റി വെനീസ്സി ലെ ഭരണാധികാരിയായ Duke ഇങ്ങനെ പറയുന്നു :
I am sorry for thee : thou art come to answer
A stony adversary , an inhuman wretch
Incapable of pity , void and empty
From any dram of mercy . ( Act 4 , Scene 1 )

the church is still powerful .people run to devotional centres hoping for prosperity to enter into their homes.but they are not ready stop corruption,alcoholism,adultery,incest etc/they expect god to bless them no matter who they are.even the kasthuri rangan issue is a propaganda by the church to gain supporters.there was a great event in Palai.a meeting of bishops which madathilaunty waxed eloquently upon
ReplyDeleteപ്രതികരണത്തിന് നന്ദി .ഇന്ന് പ്രതികരിക്കാൻ ഭൂരിപക്ഷം വിശ്വാസികൾക്കും ഭയമാണ് . Shakespeare ടെ കിംഗ് Lear നാടകത്തിൽ Gloucester ടെ കണ്ണുകൾ ചൂഴ്ന്നെടുക്കുന്ന ഒരു രംഗമുണ്ട് . അത് കണ്ട് സഹിക്കാനാവാതെ ഒരു പാവപ്പെട്ട പട്ടാളക്കാരൻ
ReplyDeleteപീഡനക്കാരുടെ നേരെ വാൾ ഉയർത്തുന്നു . പീഡനക്കാരനെ
മുറിവേൽപ്പിച്ചു ആ പട്ടാളക്കാരൻ മരിക്കുന്നു . അനീതിക്കെതിരേ
വാളെടുത്ത ആ പട്ടാളക്കാരനെ നാം കണ്ടു പഠിക്കണം .