സുഹൃത്തുക്കളെ
ഗുണ്ടായിസ രംഗത്ത് ദീർഘ കാലമായി സ്തുത്യർഹസേവനം ചെയ്തു
വരുന്ന കിണ്ടി ചൊർസ് ഗൂണ്ടാ സർവീസ്സ്സ് ലിമിറ്റഡ് ,രാഷ്ട്രീയ കുതിര
കച്ചവട രംഗത്ത് സേവനം തുടങ്ങിയ വിവരം സസന്തോഷം അറിയിക്കുകയാണ് . കക്ഷി ഭേദമില്ലാതെ എല്ലാവർക്കും ഞങ്ങളുടെ സേവനങ്ങൾ 24 / 7 ലഭ്യമാണ് . തട്ടിപ്പുനാട്ടിൽ ഉടൻ നടക്കാൻ പോകുന്ന
രാജ്യസഭ ,ലോക്സഭ , അസ്സെംബ്ലി , മുതൽ പഞ്ചായത്ത് വരെ വലുതും
ചെറുതുമായ എല്ലാത്തരം സീറ്റുകളും മൊത്തമായും ചില്ലറയായും
വിൽക്കപ്പെടും .
നിബന്ധനകൾ
രാഷ്ട്രീയത്തിൽ യാതൊരു മുൻ പരിചയവും ആവശ്യമില്ല . container നിറയെ നോട്ടുകെട്ടുകൾ എത്തിച്ചു തന്നാൽ മതി . എന്നാൽ തട്ടിപ്പ് ,
വെട്ടിപ്പ് , പണാപഹരണം , ധന ദുർവിനിയോഗം , സ്വജനപക്ഷപാതം ,
കെടുകാര്യസ്ഥത ,അനാസ്ഥ , പച്ചക്കള്ളം ,പഴുത്ത കള്ളം മുതലായവയിൽ
പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും . ഓരോ സീറ്റിനും
ഉള്ള നിരക്കുകൾ താഴെ കൊടുക്കുന്നു .
രാജ്യസഭ 12 കോടി
ലോക്സഭ 10 കോടി
നിയമസഭ 5 കോടി
corporation 5 ലക്ഷം
municipality 3 ലക്ഷം
പഞ്ചായത്ത് 1 ലക്ഷം
തെരഞ്ഞടുപ്പിൽ ജയിക്കുന്നവർക്ക് തൂക്കുപാർലമെന്റിൽ വൻ കച്ചവടം
നടത്തി കൊടുക്കുന്നതാണ് .
തെരഞ്ഞെടുപ്പ് സേവനങ്ങൾ
1. റാലികൾക്ക് ആവശ്യമായ ജനക്കൂട്ടത്തെ എത്തിച്ചു കൊടുക്കും .5000
പേരെ എത്തിക്കുന്നതിന് ഒരു ലക്ഷം രൂപാ .
2. വ്യാജ പോസ്റ്റർ ഒട്ടിക്കൽ , യോഗങ്ങളിൽ കൂവൽ , കരി ഓയിൽ
പ്രയോഗം , മഷി പ്രയോഗം ,ചെരുപ്പേര് മുതലായവ ഓർഡർ അനുസരിച്ച് ചെയ്ത് കൊടുക്കപ്പെടും .
3 . പെണ്ണുങ്ങളെ ഉപയോഗിച്ച് ഒളി ക്യാമറ പ്രയോഗം ചെയ്ത്
പ്രതിയോഗികളെ താറടിച്ചു കൊടുക്കപ്പെടും .
തട്ടിപ്പു നാട്ടിൽ ഇന്ന് സാംസ്‌കാരിക മന്ത്രിയായ ശ്രീ ശുംഭ രാജ്
ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്നു :
" എനിക്ക് രാഷ്ട്രീയം ,കല ,സംസ്കാരം എന്നിവയുടെ ABC അറിഞ്ഞു
കൂടായിരുന്നു . കിണ്ടി ചോർസ് കുതിര കച്ചവട കമ്പനിയിൽ നിന്ന്
ഒരു അസ്സെംബ്ലി സീറ്റും മന്ത്രി സ്ഥാനവും വാങ്ങിയ ഞാൻ ഇന്ന്
നല്ല നിലയിൽ കഴിയുന്നു . മുടക്കിയതിന്റെ പത്തിരട്ടി ഒരു കൊല്ലം
കൊണ്ട് എനിക്ക് കിട്ടിക്കഴിഞ്ഞു . നിങ്ങൾക്ക് ഈ കമ്പനിയെ പൂർണ്ണമായി വിശ്വസിക്കാം .''
ബന്ധപ്പെടുക :
Political horse Trading @kindi chor .com

No comments:
Post a Comment