2 മാർച്ച് 2014
ഓസ്കാർ പിസ്ടോറിയസിനെ അറിയാത്തവർ ലോകത്തിൽ ചരുക്കമാണ് . കൃത്രിമ കാലുകളിൽ ,അഥവാ blade കളിൽ ഒളിമ്പിക്
ട്രാക്കുകളിൽ പറന്ന് അദ്ഭുതം സൃഷ്ടിച്ച ,സുന്ദരനും കരുത്തനുമായ
ദക്ഷിണാഫ്രിക്കൻ athletics താരം .ലണ്ടൻ olympicsൽ ഉസൈൻ ബോൾട്ട്
കഴിഞ്ഞാൽ മീഡിയക്ക് ഏറ്റവും താല്പര്യമുള്ള താരം . വിക്ടറി
സ്റ്റാന്റ്കളിൽ മെഡലുകൾ വാങ്ങാൻ അനേകം പ്രാവശ്യം, അനേകായിരം
പേരുടെ കയ്യടി വാങ്ങി , തലകുനിച്ചു നിന്നിട്ടുള്ള പിസ്ടോറിയസ് നാളെ
പ്രതിക്കൂട്ടിൽ നിൽക്കും . 2013 ലെ VALENTINES ദിനത്തിൽ തൻറെ
കാമുകിയും മോഡൽഉം ആയ റീവ സ്റ്റീൻകാമ്പിനെ കൊലപ്പെടുത്തിയ
കേസ്സിലാണ് OP വിചാരണ നേരിടുന്നത് .ലോകത്തെ നടുക്കിയ ദാരുണ
സംഭവമായിരുന്നു അത് . പ്രണയത്തിന് വേണ്ടി സമർപ്പിക്കപ്പെട്ട ,യുവതീ
യുവാക്കൾ പൂക്കൾ കൈമാറുന്ന ,സന്തോഷത്തിന്റെ ആ ദിനത്തിൽ ,
OP യുടെ തോക്കിൽ നിന്ന് റീവ ഉണ്ടായിരുന്ന TOILET ലേയ്ക്ക് ഉതിർത്ത 4
വെടിയുണ്ടകൾ രക്തപുഷ്പങ്ങൾ ചിതറിച്ചതാണ് ഈ ദുരന്തത്തിന്റെ
IRONY .
ഒരു കയ്യബദ്ധം പറ്റിപ്പോയി എന്നാണ് ഈ കേസിൽ പ്രതിഭാഗത്തിന്റെ
വാദം. TOILETൽ ഒരു കള്ളൻ ഒളിച്ചിരിപ്പുണ്ട് എന്ന ധാരണയിൽ
OP സ്വയരക്ഷക്കു വേണ്ടി വെടിവെച്ചു എന്നാണ് വാദം.എങ്കിൽ നാലു
വെടി വെക്കണമായിരുന്നോ ? OPയും റീവയും ഒരു കട്ടിലിൽ കിടക്കുകയായിരുന്നു എങ്കിൽ അവളെക്കൂടി വിളിച്ചുണര്തേണ്ടത്
സ്വാഭാവികം ആയിരുന്നില്ലേ ? ALARM ബട്ടണ്‍ ഞെക്കി സുരക്ഷാ കമ്പനിക്കാരെ വിളിക്കാമായിരുന്നില്ലേ ? ഇങ്ങനെ ദുരൂഹതകൾ പലതും
അവശേഷിക്കുന്നു .
ഈ ദുരന്തത്തെപ്പറ്റി കേൾക്കുമ്പോൾ ഒതെല്ലോയുടെ ദുരന്തകഥയാണ്
ഓർമ്മ വരുന്നത് .സംശയരോഗം കലശലായ ഒതെല്ലോ മാലാഖയെ പോലെ
വിശുദ്ധയായ ദേസ്ടിമോനയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു .
അതുപോലെ രോഗം ബാധിച്ച ,മുൻകോപിയായ OP,കരുതിക്കൂട്ടി
റീവയെ വകവരുത്തി എന്നു വേണം കരുതാൻ . ഈ കൊലപാതകത്തിന്റെ പ്ലാൻ തയാറാക്കുന്നതിൽ നിയമം അറിയാവുന്ന
ആരുടെയെങ്കിലും ഉപദേശം OPയ്ക്ക് കിട്ടിയ്രുന്നു എന്നും സംശയിക്കണം .
ഈ കേസിൽ OPയെ വഴിവിട്ട് സഹായിച്ചതു പോലെ തോന്നുന്നു .
കൊലപാതകം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കകം ജാമ്യം കിട്ടി .
60 ലക്ഷം രൂപയക്ക് തുല്യമായ തുക .പണത്തിന്റെ ഒരു CONTAINER ആയ
OP യ്ക്ക് ഈ തുക പുല്ലാണ് / റബ്ബറാണ് . ഒരു കൊല്ലത്തിലേറെയായി
സുഖിച്ച് കഴിയുകയായിരുന്നു .MOZAMIQUE ൽ വിനോദ യാത്രക്ക്
പോയി . ആ പോക്കിൽ 19 വയസ്സുള്ള ഒരു പുതിയ കാമുകിയെ
വശത്താക്കി .TP വധവുമായി താരതമ്യം ചെയ്യുമ്പോൾ നീതിന്യായ
വ്യവസ്ഥയിൽ കേരളം മുന്നിലാണെന്ന് കാണാം . ജനുവരിയിൽ TP
വധക്കേസിൽ ശിക്ഷ വിധിച്ചു .
നാളെ അഭിഭാഷകരുടെ കുരുക്ഷേത്ര യുദ്ധം തുടങ്ങുകയാണ് .ഇരു
വശത്തും രാജ്യത്തെ ഏറ്റവും പ്രമുഖ അഭിഭാഷകരാണ് അണി നിരക്കുന്നത്.നടപടികൾ റിപ്പോർട്ട് ചെയ്യാൻ ലോകമെമ്പാടും ഉള്ള
ക്രൈം റിപ്പോർട്ടർമാർ PRETORIA യിൽ തടിച്ചു കൂടിയിട്ടുണ്ട് .ഇവിടെ
പ്രമുഖ അഭിഭാഷകർ എന്നു വെച്ചാൽ പണത്തിന്റെ CONTAINER അല്ല
CONTAINER കപ്പലുകളാണ് . കോടിക്കണക്കിന് ആണ് അവരുടെ
ഫീസ് .
സ്വയരക്ഷയ്ക്ക് OP വെടിവെച്ചു എന്ന പ്രതിഭാഗത്തിന്റെ വാദത്തിനു
പിന്നിൽ ഒരു നീണ്ട ചരിത്രമുണ്ട്. apartheid കാലത്തും കരുമ്പരായ അക്രമികളുടെ ഭീഷണിയിലാണ് വെളുംമ്പർ (whites ) ജീവിച്ചിരുന്നത് .ഏതു
സമയത്തും അക്രമികൾ വീട്ടിൽക്കയറി കൊലപ്പെടുത്തുന്ന ഒരു
അവസ്ഥ 1940 കളിലും ഉണ്ടായിരുന്നു .ഇന്നും അത് നിലനിൽക്കുന്നു .
അക്രമികളെ പ്രതിരോധിക്കാനുള്ള എല്ലാ സന്നാഹങ്ങളുമായി ധനികർ
ഇന്നും കഴിയുന്നു .
പ്രസിദ്ധ ദക്ഷിണാഫ്രിക്കൻ എഴുത്തുകാരനായ അലൻ
Patonൻറെ
വിശ്വ വിഖ്യാതമായ Cry ,the Beloved Country എന്ന നോവലിൽ
രണ്ട് കറുത്ത പയ്യന്മാർ ഒരു വെള്ളക്കാരന്റെ വീട്ടിൽ അതിക്രമിച്ച്
കയറി അയാളെ വെടിവെച്ച് കൊല്ലുന്നു . കഥയിൽ ഒരു വഴിത്തിരിവാണ്
ഈ സംഭവം . 1948 ൽ ആണ് ഈ നോവൽ പ്രസിദ്ധീകരിച്ചത് .കോടിക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ നോവൽ ആണ് ഇത് .
നോബൽ സമ്മാനജേതാവായ Nadine Gordimer എഴുതിയ Once Upon a Time
എന്ന ചെറുകഥയിലും പ്രമേയം വെളുമ്പർ കറുത്ത അക്രമികളെ
പേടിച്ച് പല വിധ പ്രധിരോധസംവിധാനങ്ങളും കെട്ടിപ്പൊക്കുന്നതാണ്.
ഭർത്താവും ഭാര്യയും ഒരു ആണ്‍കുട്ടിയും ഉള്ള സമ്പന്ന കുടുംബം .ഏതു
സമയത്തും കറുത്ത കള്ളന്മാരെ പേടിച്ചാണ് അവർ കഴിയുന്നത് .പുതിയ
alarm system സ്ഥാപിക്കുന്നു .മതിലിന് പൊക്കം കൂട്ടുന്നു . അതും പോരാഞ്ഞിട്ട് Dragon's Teeth എന്ന് പേരുള്ള ,ബ്ലേഡ്കൾ ഉള്ള ,മുള്ളുകമ്പി യുടെ ഒരു tunnel സ്ഥാപിക്കുന്നു .അവരുടെ കുട്ടി ആ tunnel ൽ കുടുങ്ങി
രക്തം വാർന്ന് മരിക്കുന്നതാണ് കഥ . ഈ കഥയും വളരെക്കാലം മുമ്പ്
എഴുതിയതാണ് .
ഇതേ മാനസികാവസ്ഥയാണ് OP ക്ക് പ്രധിരോധമായി പ്രതിഭാഗം
അഭിഭാഷകസന്ഘം അവതരിപ്പിക്കാൻ പോകുന്നത് .

No comments:
Post a Comment