അഴിമതി -ദക്ഷിണാഫ്രിക്കൻ സ്റ്റൈൽ
തുടർച്ചയായി മൂന്നുദിവസം ഹർത്താൽ ആഘോഷിച്ച് പാലയും പൈകയും Guinness Book ൽ ഇടം നേടിയ , ഹാറ്റ് trick നേടിയ സന്തോഷകരമായ ദിനങ്ങളാണ് കടന്നുപോകുന്നത് . കേരളവും
ദക്ഷിണാഫ്രിക്കയും തമ്മിൽ ഏതോ പൊക്കിൾക്കൊടി ബന്ധമുണ്ട് .
ഹർത്താലിന്റെ കാറ്റ് ഇന്ത്യൻ മഹാസമുദ്രവും കടന്ന് ഇവിടെയും വീശിക്കൊണ്ടിരിക്കുന്നു .
ഈ കൊച്ചു ടൌണ്‍ ൽ ഉച്ച കഴിഞ്ഞ് മൂന്നര മണി മുതൽ ഏഴു മണി
വരെയായിരുന്നു ഹർത്താൽ . ഹർത്താൽ പ്രഖ്യാപിച്ചത് ഇവിടത്തെ
KSEB ആയ Eskom എന്ന കമ്പനിയാണ് . ആകാശം മുട്ടെ ഇടയ്ക്കും
മുട്ടിനും electricity charge കൂട്ടുന്ന കമ്പനി ജനങ്ങളുടെ മേൽ അമിത
ചാർജ് നു പുറമേ load shedding എന്ന ഹർത്താലും അടിച്ചേല്പ്പിക്കുകയാണ് .
പക്ഷേ ജനങ്ങൾക്ക് വലിയ അമർഷം ഇല്ല .
കള്ളൻമാരുടെ പറുദീസയാണ് ദക്ഷിണാഫ്രിക്ക . ശുദ്ധമായ നാടൻ ഭാഷയിൽ
പറഞ്ഞാൽ '' കുനിഞ്ഞു നിന്നാൽ ----ഉം തട്ടിക്കൊണ്ടു പോകുന്ന അവസ്ഥ .കേബിൾ മോഷ്ടിക്കുന്ന മാഫിയ സംഘങ്ങൾ ഇവിടെ യഥേഷ്ടം പ്രവർത്തിക്കുന്നു . ചിലപ്പോൾ ഒരു നഗരത്തിൻറെ കുറേ ഭാഗങ്ങൾ കുറേ
ദിവസത്തേയ്ക്ക് ഇരുട്ടിലാകുന്നു . Cable theft ആണ് കാരണം .
സാധാരണ ഗതിയിൽ സാധാരണക്കാർക്ക് ഒരു പ്രശ്നമുണ്ടാകുമ്പോൾ ആദ്യമായി പ്രതിഷേധിക്കുന്നത് ഇടതുപക്ഷക്കാരാണ്. അത് തീർച്ചയായും
സ്വാഗതാർഹമാണ് . പക്ഷേ ഇവിടെ പ്രതിഷേധമില്ല . കാരണം ഇവിടെ
ഭരിക്കുന്നത് ഇടതുപക്ഷമാണ് .
ശുദ്ധമായ നല്ലെണ്ണ , ശുദ്ധമായ പാൽ , എന്നൊക്കെ പറയുന്നതുപോലെ
പരിശുദ്ധമായ ഇടതുപക്ഷമാണ് ഇവിടെ ഭരിക്കുന്നത് .അതായത്
ANC -Communist Party കൂട്ടുകെട്ട് . 20 കൊല്ലത്തെ ഭരണം കൊണ്ട് രാജ്യത്തെ
കുട്ടിച്ചോർ ആക്കാൻ അവർക്ക് പൂർണ്ണമായും സാധിച്ചിട്ടുണ്ട് .
അതിൻറെ ഒരു ഭാഗമാണ് ലോഡ് shedding . കെടുകാര്യസ്ഥതയും അഴിമതിയും കാരണം ഉണ്ടായിട്ടുള്ള നഷ്ടങ്ങൾ ജനങളുടെ മേൽ
അടിച്ചേൽപ്പി ക്കുകയാണ് .ഇത് ഒരു ചെറിയ പ്രശ്നമാണ് ,ബാക്കി
പ്രശ്നങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ .
ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരത്തിൽ ഒന്നാമത് നില്ക്കുന്ന
രാജ്യമാണ് ദക്ഷിണാഫ്രിക്ക . അധികാരവും സ്വാധീനവും ഉപയോഗിച്ച് ,
അഴിമതിയുടെ മാർഗത്തിലൂടെ അനേകം പുതിയ millionaire നെ
സൃഷ്ടിക്കാൻ ANC -SACP കൂട്ടുകെട്ടിന് സാധിച്ചിട്ടുണ്ട് .മണ്ടേലയുടെ കാലത്തെ
ANC അല്ല ഇന്നത്തേത് . മണ്ടേലയുടെ ആദർശങ്ങൾക്ക് പുല്ലുവില പോലും
കല്പിക്കാത്തവർ ആണ് ഇന്ന് ഭരിക്കുന്നത് .അഴിമതിയിൽ ലോക റെക്കോർഡ് അവർക്ക് സ്വന്തമാണ് .അഴിമതി ,കൈക്കൂലി ,സ്വജനപക്ഷപാതം ,പണാപഹരണം മുതലായ പ്രവൃത്തികൾക്ക് ഇന്ന് മാന്യതയും അന്ഗീകാരവും ലഭിച്ചിരിക്കുന്നു .
ANC /SACP കൂട്ടുകെട്ടിൻറെ Cadre Deployment ആണ് അഴിമതിയുടെ മൂലക്കല്ല് .
അതായത് യോഗ്യത ഒന്നും നോക്കാതെ ഉദ്യോഗങ്ങൾ വീതിച്ചു കൊടുക്കുക .
ഉദാഹരണത്തിന് ദേശീയ പോലീസ് കമ്മിഷണർ, പോലീസിൽ യാതൊരു
experience ഉം ഇല്ലാത്ത ഒരു സ്ത്രീയാണ് . പ്രസിഡന്റ് ജേക്കബ് സുമായുമായുള്ള ചങ്ങാത്തം ആണ് ഉന്നത പദവിക്കുള്ള പ്രധാന യോഗ്യത .
ഉന്നത പദവികളിൽ ഇരിക്കുന്ന പലരും വ്യാജ ഡിഗ്രികളും doctorate ഉം
CV യിൽ കാണിച്ച് ജോലി നേടിയവരാണ് . വ്യാജമാണെന്ന് തെളിഞ്ഞാലും
നടപടി ഇല്ല . കാരണം അവർ പാർട്ടിക്കാരാണ് .കോടിക്കണക്കിന് പണം
ഖജനാവിൽനിന്നു ചോർത്തിയാൽ OK
. യാതൊരു നടപടിയും ഇല്ല .
ഒരു വകുപ്പുതലവൻ കുറേ millions തട്ടിയെടുത്താൽ കിട്ടാവുന്ന ശിക്ഷ ,
ഏതെങ്കിലും രാജ്യത്തേയ്ക്ക് അംബാസിഡർ പദവി ആയിരിക്കും . സൌഹൃദവും ശിങ്കിടിത്വവും കാലു നക്കലും ആണ് പ്രത്യയശാസ്ത്രം .
South African Broadcasting Corporation ൻറെ CEO ,പത്താം ക്ലാസ്സ് പാസ്സാകാത്ത
ഒരാളാണ് . ഇന്ത്യയിലെ ചാനലുകളുമായി താരതമ്യം ചെയ്യുമ്പോൾ 25
കൊല്ലം പുറകിലാണ് ഈ സ്ഥാപനം . പ്രസിദ്ധ സൌത്ത് ആഫ്രിക്കൻ cartoonist ,Shapiro ,ഒരു കാർടൂണ്‍ publish ചെയ്തു . കുറേ വർഷങ്ങൾക്ക് മുമ്പാണ് .
എന്നാലും ഓർക്കുമ്പോൾ ചിരിക്കാതെ വയ്യ . ഉറക്കമില്ലായ്മ കൊണ്ട്
ക്ലേശിക്കുന്ന കുറേ നിത്യരോഗികളെ ഒരു മുറിയിൽ കിടത്തിയിരിക്കുന്നു .
ഒരു ഡോക്ടർ SABC TV on ചെയ്ത് ചികിൽസ തുടങ്ങുന്നതാണ് രംഗം .
സർക്കാരിന്റെ നിർമ്മാണ പണികളിലെ tender വഴിയാണ് ഇവിടെ
അഴിമതി ഏറെയും നടക്കുന്നത് . ഇടതുപക്ഷക്കാർ ഏഴകളുടെ തോഴരാണ്
എന്നാണ് സങ്കൽപ്പം . ദക്ഷിണാഫ്രിക്കയുടെ അനുഭവം വെച്ചു നോക്കിയാൽ
ഇത് നേരെ വിരുദ്ധമാണ് . ഈ രാജ്യത്ത് സമ്പന്നർക്കും middle Class നും
ഇന്നും വലിയ മോശമല്ലാത്ത അവസ്ഥയാണ് . പക്ഷേ പാവപ്പെട്ടവർക്ക്
സ്ഥിതി മോശമാണ് . ഉദാഹരണമായി 100 million Rand ന് പാവപ്പെട്ടവർക്കു
വേണ്ടി ഒരു ഭവന നിർമ്മാണപദ്ധതി നടപ്പാക്കുന്നു എന്നിരിക്കട്ടെ . അതിൻറെ tender പാർട്ടിക്കാർക്ക് കൊടുക്കുന്നു . അവർ മോശം സാധനങ്ങൾ
ഉപയോഗിച്ച് 10 million ന് വീടുകൾ നിർമ്മിച്ച് ബാക്കി 90 മില്യണ്‍ സ്വന്തം
പോക്കറ്റിൽ നിക്ഷേപിക്കുന്നു . ഒരു വർഷം തികയുന്നതിനുമുമ്പ് വീടുകളിൽ
വെള്ളം കയറുന്നു , വീട് ഇടിഞ്ഞുവീഴുന്നു .
ഞാൻ പഠിപ്പിച്ചിരുന്ന ഗ്രാമത്തിലേയ്ക്ക് റോഡ് ടാർ ചെയ്യാൻ അനേകം
കോടികളുടെ ഒരു tender കൊടുത്തു . എൻറെ പൂർവ്വ വിദ്യാർത്ഥികളായ
പാർട്ടിക്കാർ ആണ് tender പിടിച്ചത് . അവർക്ക് റോഡ് പണിക്കുള്ള വേണ്ടത്ര
equipments ഇല്ലായിരുന്നു . ഏതാനും മാസങ്ങൾ അവർ റോഡ് പണിയുന്നതായി അഭിനയിച്ചു കാണിച്ചു .പണം പങ്കിട്ടെടുത്തു . ഒരിഞ്ച് സ്ഥലം പോലും ടാർ ഇടാതെ പദ്ധതി ഉപേക്ഷിച്ചു . യാതൊരു ചോദ്യവും
ഇല്ല .
ആ ഗ്രാമത്തിൽ ഒരു കൂറ്റൻ ലൈബ്രറി പണിയുന്നുണ്ട് . ഏകദേശം രണ്ടു
മില്യണ്‍ rand ചെലവ് വരും . ഒരു നഗരത്തിന് യോജിച്ച ലൈബ്രറി ആണ് .
ഗ്രാമത്തിലെ ജനങ്ങൾക്കും കുട്ടികൾക്കും വായനയിൽ വലിയ താൽപ്പര്യമില്ല . ഉദാഹരണമായി ഞാൻ പലപ്പോഴും പത്രമാസികകളിലെ
നല്ല ലേഖനങ്ങളും കവിതകളും photocopy എടുത്ത് കൊടുത്തിരുന്നു . '' പത്രങ്ങൾ ,മാസികകൾ , പഴയ പുസ്തകങ്ങൾ ആവശ്യമുള്ളവർ ചോദിക്കണം . '' എന്ന് ഞാൻ പലപ്പോഴും പറയും .പക്ഷേ ആരും
ഇങ്ങോട്ടു വന്ന് ചോദിച്ചിട്ടില്ല .
ചുരുക്കിപ്പറഞ്ഞാൽ ഒരു മുതലാളിയുടെ കീശ വീർപ്പിക്കാൻ വേണ്ടി
മാത്രമാണ് ലൈബ്രറി പണിയുന്നത് . ആ മുതലാളി പണി കാര്യങ്ങൾ
അന്വേഷിക്കാൻ വരുന്നത് ഞാൻ കണ്ടിട്ടുണ്ട് . സ്വന്തം ചെറിയ വിമാനം
പറപ്പിച്ച് !
മേൽപ്പറഞ്ഞത് അണ്ണാൻ കുഞ്ഞും തന്നാലായത് മാത്രം . പ്രസിഡന്റ്
ജേക്കബ് സുമയുടെ അഴിമതികൾ കുപ്രസിദ്ധമാണ് .അദ്ദേഹം 2009
മുതൽ 2005 വരെ വൈസ് പ്രസിഡന്റ് ആയിരുന്നു . ഒരു അന്താരാഷ്ട്ര
ആയുധ ഇടപാടിൽ സുമാ പലരിൽ നിന്നും കോഴ വാങ്ങി ഒത്താശ
ചെയ്തു കൊടുത്തു എന്നാണ് കേസ് . 2009 ൽ പ്രസിഡന്റ് ആയ സുമാ
ആ കേസ് പിൻവലിപ്പിച്ചു .
വ്യക്തിപരമായ കൂട്ടുകെട്ടാണ് സുമയുടെ പ്രത്യയശാസ്ത്രം . ഇന്ത്യക്കാരായ
ഗുപ്താ കുടുംബവും സുമായും തമ്മിലുള്ള വഴിവിട്ട സൗഹൃദം
കുപ്രസിദ്ധമാണ് . ഇന്ന് ഗുപ്താ കുടുംബം പനപോലെ വളർന്ന് ഖനികൾ ,
മീഡിയ മുതലായ രംഗങ്ങളിൽ ഒരു സാമ്രാജ്യം സ്വന്തമാക്കിയിരിക്കുന്നു .
2013 ൽ ഗുപ്താ family അംഗങ്ങളും ബന്ധുക്കളും ആയ
200 പേർ കയറിയ ഒരു വിമാനം മുംബായിൽ നിന്നും പുറപ്പെട്ട്
പ്രെടോറിയ ക്കടുത്തുള്ള Waterkloof എയർ ഫോഴ്സ് Base ൽ അനുവാദം
കൂടാതെ ലാൻഡ് ചെയ്തു . ഒരു രാജ്യത്തിൻറെ പരമാധികാരത്തെ ധിക്കരിച്ച
സംഭവമായിരുന്നു അത് . സുമായു മായുള്ള കൂട്ടുകെട്ടാണ് ഈ ധിക്കാരത്തിന് അവർക്ക് ധൈര്യം കൊടുത്തത് .എന്നാൽ മേൽനടപടി
ഒരു പുല്ലും ഉണ്ടായില്ല .
ജേക്കബ് സുമയ്ക്ക് ആറ് ഭാര്യമാരും ഇരുപതിലേറെ കുട്ടികളും
ഉണ്ട് . ഇവരുടെയെല്ലാം ചെലവ് സർക്കാരിൽ നിന്നാണ് . അതിനുവേണ്ടി
പ്രത്യേക ജമ്പോ budget ഉണ്ട് .
സർക്കാർ പണം അനധികൃതമായി ഉപയോഗിച്ച് സുമാ സ്വന്തം
വീടും ചുറ്റുപാടും പുതുക്കി പണിതു . മൊത്തം ചെലവായത് 246 മില്യണ്‍
rand (.ഒരു rand 5 രൂപാ 30 പൈസ യാണ്) . പബ്ലിക് Protector എന്ന
സ്വതന്ത്ര ഏജൻസി ഈ അഴിമതി അന്വേഷിച്ച് ,സുമാ സർക്കാർ പണം
അനധികൃതമായി ഉപയോഗിച്ചു എന്നും കുറേ പണം തിരിച്ച് അടക്ക ണ മെന്നും വിധിച്ചു . എന്നാൽ ഒരു തള്ളക്കോഴി തൻറെ കുഞ്ഞുങ്ങളെ
ചിറകിൻ കീഴിൽ ഒളിപ്പിച്ച് സംരക്ഷിക്കുന്നതുപോലെ പാർട്ടി സുമയെ
ഒറ്റക്കെട്ടായി പിന്താങ്ങി അഴിമതിക്ക് പച്ചക്കൊടി കാട്ടി .സുമയ്ക്കു ക്ലീൻ
chit കൊടുത്തു !
ഈ scandal നെ സംബന്ധിച്ച വാദപ്രതിവാദങ്ങൾക്കിടയിൽ ഒരു പ്രതിപക്ഷ
എം .പി , സുമയെ '' കള്ളൻ ' എന്ന് വിളിച്ചു . ഇതിനെതിരേ ANC കോടതി കയറി . വിളിച്ചതിൽ തെറ്റില്ലെന്ന് കോടതി വിധിച്ചു . Nkandla എന്നാണ്
സുമയുടെ സ്വകാര്യ ടൌണ്‍ ൻറെ പേര്. Nkandla യെ സംബന്ധിച്ച
ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ parliament ൽ പോകാതെ ഒഴിഞ്ഞുമാറി
നടക്കുകയാണ് സുമാ .
അഴിമതി മൂടിവെക്കാൻ ഇടതുപക്ഷഭരണകൂടം ഒരു നിയമം കൊണ്ടു
വന്നിട്ടുണ്ട് . Protection of State Information Bill . ഈ നിയമപ്രകാരം ചില
കാര്യങ്ങൾ രാജ്യരക്ഷയെ ബാധിക്കുന്നതാണ് . അതിനാൽ അവ Classified
ആണ് . അവയെ പ്പറ്റി അന്വേഷിക്കുന്നതും റിപ്പോർട്ട് ചെയ്യുന്നതും ശിക്ഷാർഹമാണ് .ഉദാഹരണം Nkandla !

No comments:
Post a Comment