ഇന്നത്തെ പത്രത്തിലെ പ്രധാന വാർത്ത ഇന്നലെ പകൽ 11 മണിക്ക്
ജൊഹാനെസ്ബുർഗ്ൽ Bedfordview Mall ൽ കവർച്ചക്കാരും സെക്യൂരിറ്റിക്കാരും തമ്മിൽ നടന്ന വെടിവെയ്പിന്റെ വിവരങ്ങളാണ് .
ഏഴുപേർക്ക് ഗുരുതരമായ പരുക്കേറ്റു . കവർച്ചക്കാർ AK 47 തോക്കുകൾ
ചൂണ്ടിയാണ് Mall ൽ ആക്രമണം നടത്തിയത് . പരിക്കേറ്റത് ഷോപ്പിംഗ്‌നു
വേണ്ടി എത്തിയ സാധാരണക്കാർക്കാണ്.ഇത്തരം ആക്രമണങ്ങൾ
അസാധാരണമല്ല .
* * * * * *
30 -1 -2015
ഇന്ന് KM മാണി യുടെ ജന്മദിനം . അദ്ദേഹത്തിൻറെ ജന്മദിനം ആഘോഷിക്കാൻ യുവമോര്ച്ചക്കാർക്ക് ആയിരുന്നു ഏറ്റവും
ഉത്സാഹം . അവർ മാണിസാറിന്റെ വീട്ടിലേയ്ക്ക് മാർച്ച് നടത്താൻ
ശ്രമിച്ചു .പോലീസ് തടഞ്ഞു . കണ്ണീർ വാതക പ്രയോഗവും പരിക്കും
ഉണ്ടായി .
ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ സംഭവിച്ചുകൂടാത്ത , അനുവദിച്ചുകൂടാത്ത സംഭവങ്ങൾ കേരളത്തിൽ വർദ്ധിച്ചുവരുന്നു . തൊട്ടതിനും പിടിച്ചതിനും ഹർത്താൽ പ്രഖ്യാപിക്കുന്നത് ഇന്ന്
ഒരു തമാശയായി മാറിയിരിക്കുന്നു . പാലായിൽ മൂന്നു ദിവസം ഹർത്താൽ
നടത്തി . ഹർത്താൽ പൂർണ്ണ വിജയമാണ് എന്നാണ് ചിലർ അവകാശപ്പെടുന്നത് . കല്ലേറ് പേടിച്ചാണ് കടകൾ അടയ്ക്കുന്നതും വണ്ടികൾ ഓടാതിരിക്കുന്നതും ! ഇത് എന്ത് ജനാധിപത്യം ?
പക്ഷേ a blessing in disguise പോലെ ഹർത്താലിന് ഒരു നല്ല വശം
ഉണ്ട് . വാഹനങ്ങളുടെ ഇരമ്പൽ , പുക ,കരി ,പൊടിപടലങ്ങൾ , അസഹ്യമായ
ഹോണടി എന്നിവയിൽ നിന്ന് ഒരു ഇടക്കാല ആശ്വാസം കിട്ടും .മൂന്നു
ദിവസത്തെ ഹർത്താൽ കൊണ്ട് പാലായിലെ ആകാശം തെളിഞ്ഞു കാണണം . ജനങ്ങളുടെ ശ്രവണ ശേഷിയിൽ നല്ല വ്യത്യാസം ഉണ്ടായി
എന്ന് കരുതാം . ചുമയ്ക്കും ആശ്വാസം കിട്ടിയിരിക്കാം .അങ്ങനെ നോക്കുമ്പോൾ മാസത്തിൽ ഒരു ഹർത്താൽ എന്നത് തരക്കേടില്ല !
മന്ത്രിമാരുടെ വീടുകളിലേയ്ക്ക് മാർച്ച്
' പാമ്പുകൾക്ക് മാളമുണ്ട് , പറവകൾക്കാശമുണ്ട് , മനുഷ്യപുത്രന് തല
ചായ്ക്കാൻ മണ്ണിലിടമില്ല ' എന്ന പഴയ ഗാനം ഇന്ന് അൽപ്പം തിരുത്തി
പാടേണ്ടി വന്നിരിക്കുന്നു . ' മന്ത്രിക്ക് തല ചായ്ക്കാൻ മണ്ണിലിടമില്ല ' എന്ന്
തിരുത്തി പാടണം . ഉമ്മൻ ചാണ്ടിയും മാണിയും തിരുവനന്തപുരത്തെ
സമരകോലാഹലം മടുത്ത് പുതുപ്പള്ളിയിലും പാലായിലും അൽപ്പം
സ്വസ്ഥതക്ക് വേണ്ടി എത്തുമ്പോൾ അവിടെ ' പന്തം കൊളുത്തി പട / സമരം
ആണ് . കുടുംബാംഗങ്ങളുടെ കൂടെ ഹോട്ടലിൽ പോയി ഭക്ഷണം
കഴിക്കാൻ പോയാൽ അവിടെയും സമരക്കാർ എത്തും കരിങ്കൊടിയുമായി.
ഈ ദുഷിച്ച പ്രവണതയെ ഒരു തമാശയായി കാണാൻ കഴിയുകയില്ല .
ഏതു കാരണം കൊണ്ടാണെങ്കിലും ഇത് അനുവദിക്കാൻ പാടില്ല .
ജനാധിപത്യത്തിൽ ഒരു വ്യക്തിയുടെ സ്വകാര്യത ( privacy ) മാനിക്കപ്പെടെണ്ടതാണ് . സ്വകാര്യതയുടെ ശ്രീകോവിലാണ് വീട്. നമ്മുടെ
ടെൻഷൻ കുറയ്ക്കുന്നതും സന്തോഷം പങ്കുവെക്കുന്നതും വീട്ടിലാണ് .
അവിടേയ്ക്ക് അനുവാദമില്ലാതെ കടന്നു ചെല്ലാൻ ആർക്കും അവകാശമില്ല . .ഈ സമരക്കാരുടെ വീട്ടിലേയ്ക്ക് ഞാൻ അസമയത്ത് ചെന്നാൽ അവർക്ക്
ഇഷ്ട്ടപ്പെടുമോ ? ഭാര്യയെയോ മകളെയോ ഫോണിൽ വിളിച്ചാൽ ഇഷ്ട്ടപ്പെടുമോ ? ''ഇല്ല '' എന്നാണ് ഉത്തരമെങ്കിൽ ഇവർ എന്തിനാണ്
മന്ത്രിമാരുടെ വീട്ടിലേയ്ക്ക് മാർച്ച് നടത്തുന്നത് ? ഈ കാടത്തം കൊണ്ട്
ഇവരുടെ പാർട്ടികൾക്ക് ഉള്ള പിന്തുണ പോലും ചോർന്നുപോകുന്നത് ഇവർ അറിയുന്നില്ല !

No comments:
Post a Comment