Saturday, 24 January 2015

പാലായിൽ മാരത്തോണ്‍ ഹർത്താൽ

എൻറെ   ജന്മദേശമായ   പൈക   വാർത്തകളിൽ   ഒരിക്കലും  സ്ഥാനം
പിടിക്കാത്ത   സ്ഥലമാണ് . ഇടയ്ക്കും  മുട്ടിനും   ചരമ അറിയിപ്പുകൾ
കാണാറുണ്ട് . ബോംബു നിർമ്മാണവും   ബോംബ്‌ ഏറും  വെട്ടിക്കൊലയും
വീടാക്രമണവും   ഇല്ലാത്ത   സ്ഥലമായതുകൊണ്ടാണ്    പൈക വാർത്തകളിൽ
ഇല്ലാത്തത് . എന്നാൽ   ഇന്നലെ   പൈക  വാർത്തകളിൽ   പ്രത്യക്ഷപ്പെട്ടു  .
'' പൈകയിൽ   നേരിയ  സംഘർഷം '. ബന്ദിനോട്   അനുബന്ധിച്ചായിരുന്നു
സംഘർഷം .   ഭാഗ്യവശാൽ    കല്ലേറും  വീടാക്രമണവും  ഉണ്ടായില്ല . ഇന്ന്
വീണ്ടും   ഹർത്താൽ   ആണ് .

ആരോപണ വിധേയനായ    മാണിസാർ   രാജിവെക്കണം   എന്നാവശ്യപ്പെട്ടാണ്
സമരം . വെറും  വ്യക്തിവിരോധം   കാരണമാണ്    സമരം . ഉമ്മൻ  ചാണ്ടി
സോളാർ   ആരോപണങ്ങളുടെ  പേരിൽ  രാജി വെക്കണമെന്ന്  ആവശ്യപ്പെട്ട്
സമരം   ചെയ്ത്   ദയനീയമായി   തോറ്റവർ തന്നെയാണ്  ഇപ്പോൾ  മാണി
സാറിനെതിരെ   സമരം  ചെയ്യുന്നത് . പരീക്ഷിച്ച്   പരാജയപ്പെട്ട  കുതന്ത്രങ്ങൾ
തന്നെയാണ്   അവർ   പ്രയോഗിക്കുന്നത് . അതിന്  ഓശാന  പാടാൻ  disinformation
ആയി    ഓടചാനലുകൾ   ഒപ്പമുണ്ട് . ഒന്നു കൂടി   തോറ്റെ   അവർ  അടങ്ങൂ .

ഇവിടെ    പ്രധാന   പ്രശ്നം   Rule  of  Law ( നിയമ വാഴ്ച ) ആണ് .ഇന്ത്യയിൽ
ജനാധിപത്യം   നിലനിൽക്കുന്നത്    നിയമവാഴ്ച  ഉള്ളതുകൊണ്ടാണ് .ഇന്ന്
പലരാജ്യങ്ങളിലും    കൂട്ടക്കൊലകൾ   നടക്കുന്നു .സിറിയ ,ലിബിയ ,Iraq ,
നൈജീരിയാ , kongo ,Yemen    മുതലായ   രാജ്യങ്ങളിൽ  കയ്യൂക്കുള്ളവൻ  കാര്യക്കാരൻ   എന്നതാണ്   സ്ഥിതി . സിറിയയും  Iraq ഉം  ലിബിയയും
നൈജീരിയായും   പല  കഷണങ്ങളായിരിക്കുന്നു . ഈ   രാജ്യങ്ങളിലെ
കലാപകാരികളുടെ   തന്ത്രങ്ങളാണ്   മാണിയുടെ   ശത്രുക്കൾ  ഉപയോഗിക്കുന്നത് . അതായത്   അക്രമം   അഴിച്ചുവിട്ട്‌   ഭീഷണിപ്പെടുത്തി
താഴെയിറക്കാനുള്ള   ശ്രമം .എന്നാൽ   ഇന്ത്യയിൽ   ഇത്  നടക്കാൻ
പോകുന്നില്ല .

കുറ്റാരോപിതനായ   വ്യക്തി , കുറ്റം  തെളിയിക്കപ്പെടുന്നതുവരെ
നിരപരാധിയാണ്   എന്നത്   ജനാധിപത്യ രാജ്യങ്ങളിലെ   അടിസ്ഥാന
തത്വമാണ് .ഉദാഹരണമായി   മുംബായി   ഭീകരാക്രമണത്തിലെ   പ്രതി
കാസാബിനെ   എല്ലാ  നിയമനടപടികളും   ദയഹർജ്ജികളും  പൂർത്തിയാക്കിയ  ശേഷമാണ്   തൂക്കിലേറ്റിയത് . എന്നാൽ   40 കൊല്ലം
ലിബിയയെ   ഭരിച്ച   ഗദ്ദാഫിയെ   വിമതർ   ഒരു  കലുങ്കിനു കീഴിൽ
വെച്ച്   പേപ്പട്ടിയെ പോലെ   കൊല്ലുകയായിരുന്നു . ലിബിയയിൽ  ഇന്നും
കലാപം   തുടരുന്നു .അതുകൊണ്ടാണ്   അവിടെ നിന്ന്  മലയാളി നേഴ്സ് മാർ
ഓടിപ്പോന്നത് .Iraqൽ  നിന്നും   നേഴ്സ് മാർ   ഓടിപ്പോന്നു . നിയമവാഴ്ച
ഇല്ലെങ്കിൽ   അത്  എല്ലാവരേയും   affect  ചെയ്യുന്നു  എന്ന്  ഇതിൽ നിന്ന്
മനസ്സിലാക്കാം .

മലയാളികൾ  ഏറ്റവും  പ്രബുദ്ധരും  പുരോഗമന വാദികളും  ആണ്
എന്നാണ്   ഒരു  അവകാശവാദം . ഒരു പക്ഷേ  51 ശതമാനം  ആളുകൾ
അങ്ങനെ   ആയിരിക്കാം . എന്നാൽ   എല്ലാവരും  പുരോഗമന വാദികൾ
അല്ല  എന്നതിന്   ചില  ഉദാഹരണങ്ങൾ  നിരത്താം .

1   ഒരാൾ   അപകടത്തിൽപ്പെട്ടു  ജീവനുവേണ്ടി  പിടയുമ്പോൾ  അയാളെ
  രക്ഷിക്കാൻ   ശ്രമിക്കാതെ   മൊബൈലിൽ   ഫോട്ടോ  എടുത്ത്  രസിക്കുന്നു .

2   സ്ത്രീകൾക്കും   പുരുഷന്മാർക്കും  ബസ്സിൽ  ഇടകലർന്ന്  ഇരിക്കാൻ
     സാധ്യമല്ല .

3   Zebra  Crossing ൽ വാഹനം

  നിറുത്താതെ , horn  അടിച്ച്   കാൽ നടക്കാരെ  വിരട്ടുന്നു .രാത്രിയിൽ    ഡിം  ചെയ്യുകയില്ല .

4    സ്വന്തം   മാലിന്യം   പൊതിഞ്ഞുകെട്ടി   മറ്റുള്ളവരുടെ   പറമ്പിൽ
  തള്ളുന്നു .

5  ഒരു   വാഹനാപകടം  നടന്നാൽ   ചിലർ   വാഹനം  തല്ലിതകർക്കുന്നു .തീ
 വെക്കുന്നു .റോഡ്‌    ഉപരോധിക്കുന്നു .

6   ഒരു   രോഗി   മരിച്ചാൽ    ചികിത്സ മോശമാണെന്ന്  പറഞ്ഞ്   ഡോക്ടറെ
   മർദ്ദിക്കുന്നു .

ഇങ്ങനെ   പല   കാര്യങ്ങൾ   പരിശോധിക്കുമ്പോൾ   സംസ്കാര ശൂന്യരായ
അനേകം    ആളുകൾ  ഉള്ള  രാജ്യമാണ്   കേരളം  എന്ന് കാണാം  .ലണ്ടനിലും   ന്യൂ  യോർക്കിലും കാൽ നടക്കാർക്കുവേണ്ടി  zebra ക്രോസിംഗ് ൽ
നിറുത്തി  കൊടുക്കും . കാരണം   അവർക്ക്   respect  ഉണ്ട് . horn അടിക്കുന്നത്
disrespect  ആയിട്ടാണ്    പരിഷ്കൃത രാജ്യങ്ങളിൽ   കണക്കാക്കുന്നത് .

ഒരാളുടെ   പ്രായം , അയാളുടെ   സ്ഥാനം , അയാൾ  സമൂഹത്തിന്  ചെയ്തിട്ടുള്ള   സംഭാവനകൾ   എന്നിവ   കണക്കാക്കാതെ   തെറിവിളിക്കുന്നത്
ഇന്ന്    വിനോദമാണ്‌ . സുകുമാർ   അഴീകോട് , അടൂർ  ഗോപാലകൃഷ്ണൻ , യേശുദാസ് , ഉമ്മൻ  ചാണ്ടി  മുതലായവർ   ധാരാളം
തെറി   കേട്ടു .ഇപ്പോൾ   മാണിയുടെ   ഊഴമാണ് . ഓടചാനലുകളുടെ  സഹായത്തോടെ   കുടുംബാങ്ങളുടെ   പേരുകൾ പോലും   വലിച്ചിഴച്ച്
അപവാദ പ്രചാരണം    നടത്തുന്നു   .ഇതിനുവേണ്ടി   ചാനലുകാർ  വൻതുക
കോഴ വാങ്ങിയിട്ടുണ്ട്    എന്ന  കാര്യത്തിൽ   സംശയമില്ല .

മാണി    കോഴ  വാങ്ങിയിട്ടുണ്ടെങ്കിൽ   പരമാവധി   ശിക്ഷ  കൊടുക്കണം .അതിന്   തെളിവ്   വേണം . വ്യാജ CD കക്ഷത്തിൽ   വെച്ചുകൊണ്ട് നടന്നാൽ
തെളിവ്  ആവുകയില്ല . വല്ലവരും   വല്ലടത്തും   ഇരുന്ന്   വല്ലതും
പറഞ്ഞാൽ   ഒരു മന്ത്രിക്ക്   രാജിവെച്ച്  പോകാൻ   ആവുകയില്ല .അരാജകത്വത്തിന്  മുമ്പിൽ   മുട്ടുമടക്കാൻ ജനങ്ങൾ   തെരഞ്ഞെടുത്ത
ഒരു   Govt .ന് സാധിക്കുകയില്ല .


1 comment:

  1. മാണി സാറും കുടുംബവും ഭക്ഷണം കഴിക്കാനെത്തിയ ഹോടാട്ടലിനു മുമ്പിൽ Dyfi ഗുണ്ടകൾ പ്രകടനം നടത്തുകയുണ്ടായി .സംസ്കാരമുള്ള എല്ലാ മലയാളികളും ലജ്ജിച്ച് തലതാഴ്ത്തണം .

    ReplyDelete