എൻറെ ജന്മദേശമായ പൈക വാർത്തകളിൽ ഒരിക്കലും സ്ഥാനം
പിടിക്കാത്ത സ്ഥലമാണ് . ഇടയ്ക്കും മുട്ടിനും ചരമ അറിയിപ്പുകൾ
കാണാറുണ്ട് . ബോംബു നിർമ്മാണവും ബോംബ് ഏറും വെട്ടിക്കൊലയും
വീടാക്രമണവും ഇല്ലാത്ത സ്ഥലമായതുകൊണ്ടാണ് പൈക വാർത്തകളിൽ
ഇല്ലാത്തത് . എന്നാൽ ഇന്നലെ പൈക വാർത്തകളിൽ പ്രത്യക്ഷപ്പെട്ടു .
'' പൈകയിൽ നേരിയ സംഘർഷം '. ബന്ദിനോട് അനുബന്ധിച്ചായിരുന്നു
സംഘർഷം . ഭാഗ്യവശാൽ കല്ലേറും വീടാക്രമണവും ഉണ്ടായില്ല . ഇന്ന്
വീണ്ടും ഹർത്താൽ ആണ് .
ആരോപണ വിധേയനായ മാണിസാർ രാജിവെക്കണം എന്നാവശ്യപ്പെട്ടാണ്
സമരം . വെറും വ്യക്തിവിരോധം കാരണമാണ് സമരം . ഉമ്മൻ ചാണ്ടി
സോളാർ ആരോപണങ്ങളുടെ പേരിൽ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട്
സമരം ചെയ്ത് ദയനീയമായി തോറ്റവർ തന്നെയാണ് ഇപ്പോൾ മാണി
സാറിനെതിരെ സമരം ചെയ്യുന്നത് . പരീക്ഷിച്ച് പരാജയപ്പെട്ട കുതന്ത്രങ്ങൾ
തന്നെയാണ് അവർ പ്രയോഗിക്കുന്നത് . അതിന് ഓശാന പാടാൻ disinformation
ആയി ഓടചാനലുകൾ ഒപ്പമുണ്ട് . ഒന്നു കൂടി തോറ്റെ അവർ അടങ്ങൂ .
ഇവിടെ പ്രധാന പ്രശ്നം Rule of Law ( നിയമ വാഴ്ച ) ആണ് .ഇന്ത്യയിൽ
ജനാധിപത്യം നിലനിൽക്കുന്നത് നിയമവാഴ്ച ഉള്ളതുകൊണ്ടാണ് .ഇന്ന്
പലരാജ്യങ്ങളിലും കൂട്ടക്കൊലകൾ നടക്കുന്നു .സിറിയ ,ലിബിയ ,Iraq ,
നൈജീരിയാ , kongo ,Yemen മുതലായ രാജ്യങ്ങളിൽ കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നതാണ് സ്ഥിതി . സിറിയയും Iraq ഉം ലിബിയയും
നൈജീരിയായും പല കഷണങ്ങളായിരിക്കുന്നു . ഈ രാജ്യങ്ങളിലെ
കലാപകാരികളുടെ തന്ത്രങ്ങളാണ് മാണിയുടെ ശത്രുക്കൾ ഉപയോഗിക്കുന്നത് . അതായത് അക്രമം അഴിച്ചുവിട്ട് ഭീഷണിപ്പെടുത്തി
താഴെയിറക്കാനുള്ള ശ്രമം .എന്നാൽ ഇന്ത്യയിൽ ഇത് നടക്കാൻ
പോകുന്നില്ല .
കുറ്റാരോപിതനായ വ്യക്തി , കുറ്റം തെളിയിക്കപ്പെടുന്നതുവരെ
നിരപരാധിയാണ് എന്നത് ജനാധിപത്യ രാജ്യങ്ങളിലെ അടിസ്ഥാന
തത്വമാണ് .ഉദാഹരണമായി മുംബായി ഭീകരാക്രമണത്തിലെ പ്രതി
കാസാബിനെ എല്ലാ നിയമനടപടികളും ദയഹർജ്ജികളും പൂർത്തിയാക്കിയ ശേഷമാണ് തൂക്കിലേറ്റിയത് . എന്നാൽ 40 കൊല്ലം
ലിബിയയെ ഭരിച്ച ഗദ്ദാഫിയെ വിമതർ ഒരു കലുങ്കിനു കീഴിൽ
വെച്ച് പേപ്പട്ടിയെ പോലെ കൊല്ലുകയായിരുന്നു . ലിബിയയിൽ ഇന്നും
കലാപം തുടരുന്നു .അതുകൊണ്ടാണ് അവിടെ നിന്ന് മലയാളി നേഴ്സ് മാർ
ഓടിപ്പോന്നത് .Iraqൽ നിന്നും നേഴ്സ് മാർ ഓടിപ്പോന്നു . നിയമവാഴ്ച
ഇല്ലെങ്കിൽ അത് എല്ലാവരേയും affect ചെയ്യുന്നു എന്ന് ഇതിൽ നിന്ന്
മനസ്സിലാക്കാം .
മലയാളികൾ ഏറ്റവും പ്രബുദ്ധരും പുരോഗമന വാദികളും ആണ്
എന്നാണ് ഒരു അവകാശവാദം . ഒരു പക്ഷേ 51 ശതമാനം ആളുകൾ
അങ്ങനെ ആയിരിക്കാം . എന്നാൽ എല്ലാവരും പുരോഗമന വാദികൾ
അല്ല എന്നതിന് ചില ഉദാഹരണങ്ങൾ നിരത്താം .
1 ഒരാൾ അപകടത്തിൽപ്പെട്ടു ജീവനുവേണ്ടി പിടയുമ്പോൾ അയാളെ
രക്ഷിക്കാൻ ശ്രമിക്കാതെ മൊബൈലിൽ ഫോട്ടോ എടുത്ത് രസിക്കുന്നു .
2 സ്ത്രീകൾക്കും പുരുഷന്മാർക്കും ബസ്സിൽ ഇടകലർന്ന് ഇരിക്കാൻ
സാധ്യമല്ല .
3 Zebra Crossing ൽ വാഹനം
നിറുത്താതെ , horn അടിച്ച് കാൽ നടക്കാരെ വിരട്ടുന്നു .രാത്രിയിൽ ഡിം ചെയ്യുകയില്ല .
4 സ്വന്തം മാലിന്യം പൊതിഞ്ഞുകെട്ടി മറ്റുള്ളവരുടെ പറമ്പിൽ
തള്ളുന്നു .
5 ഒരു വാഹനാപകടം നടന്നാൽ ചിലർ വാഹനം തല്ലിതകർക്കുന്നു .തീ
വെക്കുന്നു .റോഡ് ഉപരോധിക്കുന്നു .
6 ഒരു രോഗി മരിച്ചാൽ ചികിത്സ മോശമാണെന്ന് പറഞ്ഞ് ഡോക്ടറെ
മർദ്ദിക്കുന്നു .
ഇങ്ങനെ പല കാര്യങ്ങൾ പരിശോധിക്കുമ്പോൾ സംസ്കാര ശൂന്യരായ
അനേകം ആളുകൾ ഉള്ള രാജ്യമാണ് കേരളം എന്ന് കാണാം .ലണ്ടനിലും ന്യൂ യോർക്കിലും കാൽ നടക്കാർക്കുവേണ്ടി zebra ക്രോസിംഗ് ൽ
നിറുത്തി കൊടുക്കും . കാരണം അവർക്ക് respect ഉണ്ട് . horn അടിക്കുന്നത്
disrespect ആയിട്ടാണ് പരിഷ്കൃത രാജ്യങ്ങളിൽ കണക്കാക്കുന്നത് .
ഒരാളുടെ പ്രായം , അയാളുടെ സ്ഥാനം , അയാൾ സമൂഹത്തിന് ചെയ്തിട്ടുള്ള സംഭാവനകൾ എന്നിവ കണക്കാക്കാതെ തെറിവിളിക്കുന്നത്
ഇന്ന് വിനോദമാണ് . സുകുമാർ അഴീകോട് , അടൂർ ഗോപാലകൃഷ്ണൻ , യേശുദാസ് , ഉമ്മൻ ചാണ്ടി മുതലായവർ ധാരാളം
തെറി കേട്ടു .ഇപ്പോൾ മാണിയുടെ ഊഴമാണ് . ഓടചാനലുകളുടെ സഹായത്തോടെ കുടുംബാങ്ങളുടെ പേരുകൾ പോലും വലിച്ചിഴച്ച്
അപവാദ പ്രചാരണം നടത്തുന്നു .ഇതിനുവേണ്ടി ചാനലുകാർ വൻതുക
കോഴ വാങ്ങിയിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല .
മാണി കോഴ വാങ്ങിയിട്ടുണ്ടെങ്കിൽ പരമാവധി ശിക്ഷ കൊടുക്കണം .അതിന് തെളിവ് വേണം . വ്യാജ CD കക്ഷത്തിൽ വെച്ചുകൊണ്ട് നടന്നാൽ
തെളിവ് ആവുകയില്ല . വല്ലവരും വല്ലടത്തും ഇരുന്ന് വല്ലതും
പറഞ്ഞാൽ ഒരു മന്ത്രിക്ക് രാജിവെച്ച് പോകാൻ ആവുകയില്ല .അരാജകത്വത്തിന് മുമ്പിൽ മുട്ടുമടക്കാൻ ജനങ്ങൾ തെരഞ്ഞെടുത്ത
ഒരു Govt .ന് സാധിക്കുകയില്ല .

മാണി സാറും കുടുംബവും ഭക്ഷണം കഴിക്കാനെത്തിയ ഹോടാട്ടലിനു മുമ്പിൽ Dyfi ഗുണ്ടകൾ പ്രകടനം നടത്തുകയുണ്ടായി .സംസ്കാരമുള്ള എല്ലാ മലയാളികളും ലജ്ജിച്ച് തലതാഴ്ത്തണം .
ReplyDelete