Wednesday, 25 September 2013

thazhu puranam ( skit )

  താഴുപുരാണം   (  ഹാസ്യഭാവന )

25 September    2013

ഇന്നലെ   ഈ  പ്രദേശത്തെ   മലയാളികളുടെ  ഓണാഘോഷം  നോര്ത്ത് വെസ്റ്റ്
പ്രോവിനസിന്റെ  തലസ്ഥാനമായ   മഹികെങ്ങിൽ   നടന്നു. ഇവിടെ  നിന്ന്
130  kms   അകലെയാണ്  Mahikeng .ദൂരങ്ങൾ  കൂടുതലായതിനാൽ   ഒരു  പ്രോവിന്സിലെ  എല്ലാവരേയും  പങ്കെടുപ്പിച്ച്  ഒരു  പരിപാടി  അവതരിപ്പിക്കാൻ   പ്രയാസമാണ് .

മലയാളികളെ   സംബന്ധിച്ചു   പറയുമ്പോൾ   ഒരു  കാര്യം  ശ്രദ്ധേയമാണ് .ഇവിടെ  സീനിയർ   citizensൻറെ  എണ്ണം  കുറയുകയും  ചെറുപ്പക്കാരുടെ  എണ്ണം  കൂടുകയുമാണ്  ചെയ്യുന്നത് .1980കളിൽ   ഇവിടെ  എത്തിയവർ
ഓരോരുത്തരായി   റിട്ടയർ  ചെയ്തു  നാട്ടിലേയ്ക്ക്   തിരിച്ചു   പോകുന്നു .
ജോലിക്കായി   ചെറുപ്പക്കാർ   വന്നു  കൊണ്ടിരിക്കുന്നു. വാണിജ്യ  തലസ്ഥാനമായ  ജോഹന്നെസ്ബുര്ഗ്ൽ    ഓണം   ആഘോഷിച്ചപ്പോൾ  600ൽ
ഏറെ   ആളുകൾ  പങ്കെടുത്തതായി   കേട്ടു .  

രാജ്യത്തിന്   ആവശ്യമായ   professionals നൽകാൻ  ഇവിടുത്തെ  education  system തിനു  കഴിയാത്തത്   കൊണ്ടാണ്  ഇവിടെ  മലയാളികളായ  കുറെ  ചെറുപ്പക്കാർക്ക്  വൻനഗരങ്ങളിൽ  അവസരങ്ങൾ  തുറന്നു  കിട്ടുന്നത് .ഇത്
ഇനിയും  വർധിച്ചുകൊണ്ടിരിക്കും .

winter   അവസാനിച്ചെന്നു  വേണം  കരുതാൻ .താപനില  ഉയര്ന്നു. വസന്തത്തിന്റെ  മുന്നേറ്റം  ഇഞ്ചോടിഞ്ചു  കണക്കാണ്   പുരോഗമിക്കുന്നത് .
എന്നെന്നേക്കുമായി   ഉണങ്ങിപോയി  എന്ന്  നാം  കരുതിയ  ഉണക്കകമ്പുകളിൽ
പോലും  പൂക്കൾ  വിരിയുന്നു .തളിരിലകൾ  പ്രത്യക്ഷപ്പെടുന്നു .പുൽത്തകിടികൾ  വീണ്ടും   പച്ച  വിരിക്കുന്നു.എവിടെയോ  അവുധിക്ക്
പോയിരുന്ന  ചെറുപക്ഷികളും  ചിത്ര  ശലഭങ്ങളും  തേനീച്ചകളും  വീണ്ടും
സജീവമായിരിക്കുന്നു.പുതിയ  കൂടുകൾ  നിർമിക്കാനുള്ള  ശ്രമങ്ങൾ  നടക്കുന്നു .
കഴിഞ്ഞ  ആഴ്ച  ഒരു  മഞ്ഞക്കിളി  എൻറെ  വീടിനടുത്തുള്ള  ഒരു  palm  treeയിൽ  കൂടൊരുക്കാൻ  തു  ടങ്ങി .''എല്ലു  മുറിയെ '' പണിയെടുത്തു  അവൻ  ഒരു
ദിവസം  കൊണ്ട്  കൂട്  മുക്കാലും  തീർത്തു .പക്ഷെ  അടുത്തുള്ള  മരത്തിൽ  നിന്ന്  ഇടയ്ക്കിടെ  ശകാരവർഷവും  വെല്ലുവിളികളും  പരിഹാസങ്ങളും
കേട്ടിരുന്നു .ചിലർ   പുതിയ  കൂടിൻറെ  അടുത്തുകൂടി  ഒരു  റൌണ്ട്  അടിച്ച്
അലോസരപ്പെടുത്തിയിരുന്നു .മൂന്നാം  ദിവസം  മഞ്ഞക്കിളി  കൂടുപേക്ഷിച്ചു
പോയി. അവൻ  തന്നെ  ആണോയെന്ന്  അറിയില്ല  ആ  പച്ചക്കൂടിനെ  കൊത്തി
പ്പറിച്ചു  വികൃതമാക്കിയിരിക്കുന്നു.

അവൻ  തന്നെ  ആണോയെന്നറിയില്ല  വേറൊരു  മരത്തിൽ  ഒരു  മഞ്ഞക്കിളി
പഴയ  ഒരു  കൂട്  നന്നാക്കിയെടുക്കാൻ   ശ്രമം  തുടങ്ങിയിട്ടുണ്ട് .കുറേ  പച്ചയിലകൾ കൂട്ടി  ചേർത്തിട്ടുണ്ട് . അതും  ഒരു  പണി  തീരാത്ത  വീട്
ആകുമോ  എന്തോ?

പക്ഷികൾക്ക്  ഇനി  നല്ല  കാലമാണ് .എൻറെ  വീടിനോട്  തൊട്ടു  ചേർന്ന്
നിൽക്കുന്ന  ഒരു  മരത്തിൽ   നിറയെ  apricot  പോലുള്ള  ഒരു  പഴം   പഴുത്തി ട്ടുണ്ട്.
ഇത്  തിന്നാൻ  ധാരാളം  പക്ഷികൾ  വന്നും  പോയും  ഇരിക്കുന്നു. രാവിലെയാണ്   തിരക്ക്   കൂടുതൽ.ജനലിൽക്കൂടി  നോക്കിയാൽ  അവയെ
വളരെ   നന്നായി   കാണാം .നവംബർ  ആയാൽ  പീച് ,apricot ,plum  മുതലായവ
പഴുക്കും . പിന്നെ   അവർക്ക്   കുശാലാണ്.

ഇവിടെ  ഒട്ടും  ബോറിംഗ്  ആയി  തോന്നുകയില്ല. വീട്ടിൽ  ഇരുന്നു  മടുത്താൽ
പുറത്തേക്ക്  ഒന്ന്  ഇറങ്ങിയാൽ   മതി.പക്ഷികളുടെ  ചിറകടി  ശബ്ദവും
പ്രാവുകളുടെ  കുറുകലും  കളകൂജനങ്ങളും   എപ്പോഴും  കേൾക്കാം .വിവിധ
തരം  പൂക്കളും  ഉണ്ട് .രണ്ടാഴ്ച  കഴിഞ്ഞാൽ  റോസുകൾ  വിടരും.

ഞങ്ങളുടെ  ഓണപരിപാടിക്കു   വേണ്ട  പൂക്കളിൽ  മുക്കാലും  കൊടുത്തത്
ഞാനും  എൻറെ  friend  മുണ്ടകത്തിൽ   കോശിയും  ആണ് .എല്ലാ
വർഷവും  ഞങ്ങൾ  ഈ  ചുമതല  ഏറ്റെടുക്കുന്നു .

താഴുപുരാണം

മലയാളികൾക്ക്  സൌത്ത്  ആഫ്രിക്കയിൽ  നിന്ന്  ചില  നല്ല  കാര്യങ്ങൾ  കണ്ടു
പഠിക്കാനുണ്ട് .അതിൽ  ഒന്നാണ്  വിദ്യാർത്ഥികളുടെ  ഫൈനൽ  പരീക്ഷയുടെ
ഉത്തരകടലാസ്സ്‌  കുറ്റമറ്റ  രീതിയിൽ  മൂല്യനിർണ്ണയം  ചെയ്ത്  പരീക്ഷാഫലം
നേരത്തെ  നിശ്ചയിച്ച  ദിവസം  പ്രസിദ്ധീകരിക്കുക  എന്നത് . 12 ആം  ക്ലാസ്സിൻറെ  എക്സാം  കഴിഞ്ഞാലുടനെ  marking   കേന്ദ്രങ്ങളിൽ  പത്തു  ദിവസത്തോളം
 കഠിനാധ്വാനം  ചെയ്താണ്  ഈ  പ്രക്രിയ  പൂർത്തിയാക്കുന്നത് .പങ്കെടുക്കുന്ന
അധ്യാപകർക്ക്  യാത്രാചെലവ് , താമസം ,ഭക്ഷണം  ഇവയ്ക്കു  പുറമേ  ന്യായമായ  വേതനവും  ലഭിക്കുന്നു .എയർ  ടിക്കറ്റ്‌നുള്ള  തുക ലഭിക്കും .

2010ൽ   ഞാൻ  മാർകിങ്ങിനു   പോയത്   Potchefstroom   Girls  എന്ന  പ്രശസ്തമായ
ഒരു  സ്കൂളിൽ  ആണ്. കുട്ടികളുടെ  ഹോസ്റ്റലിൽ  സിംഗിൾ  റൂമിലായിരുന്നു
താമസം .ഞങ്ങൾ  നാലു  മലയാളികളേ  അവിടെ  ഉണ്ടായിരുന്നുള്ളൂ .നൈനാൻ
സാമുവലും  ( Roy )  രണ്ടു  വനിതകളും. റോയ്  ഒരു  സീനിയർ  marker  ആയതിനാൽ  രാവിലെ  6 മണിക്ക്  പോയി  വൈകിട്ട്  9  മണിക്കാണ്  തിരിച്ചെത്തുക .പിന്നെ   ക്ഷീണിച്ച്  കിടക്കും .വളരെ  കുറച്ചു  വാക്കുകളേ
ഞങ്ങൾ   സംസാരിച്ചുള്ളു .facebookനെ  പറ്റി  കേട്ടിട്ടു  പോലുമില്ല .ബോറടി
കാരണം  ഞാൻ  വളരെ  വിഷമിച്ചു .അക്കാലത്ത്  ഞാൻ  ഒന്നും  എഴുതിയിരുന്നില്ല .

മനോഹരമായ  സ്കൂൾ  കോമ്പൌണ്ട്  നൂറ്  ഏക്കറോളം  വരും .ഒരു  ദിവസം
breakൻറെ  സമയത്ത്   സ്കൂളിന്റെ   കാര്യസ്തൻ   പല  കാര്യങ്ങൾ  workersനെ
കൊണ്ടു  ചെയ്യിച്ച്  ഓടി  നടക്കുന്നത്  കണ്ടു .അയാളുടെ  ബെൽറ്റിൽ  താക്കോലുകളുടെ  ഒരു  വലിയ  കൂട്ടമല്ല ,ഒരു  കുല  തൂങ്ങി  കിടന്നിരുന്നു .ആ
കുല   നഷ്ടപ്പെട്ടാൽ  സ്കൂൾ  സ്തംഭിച്ചു  പോകും.അപ്പോഴാണ്  തക്കൊലുകളുടെയും  താഴുകളുടെയും  പ്രാധാന്യത്തെ  പറ്റി  ഞാൻ  ചിന്തിച്ചു
തുടങ്ങിയത് .ഒരു  ബോർഡ്‌  ശ്രദ്ധയിൽപെട്ടു .  കളഞ്ഞു  കിട്ടിയ  താക്കോലുകൾ
തൂക്കിയിടാനുള്ള   ബോർഡ്‌   ആയിരുന്നു  അത് .അതു  കണ്ടപ്പോൾ  എനിക്ക്
വളരെ  സന്തോഷം  തോന്നി . താക്കോലും  താഴും  നഷ്ടപ്പെടുന്ന  കാര്യത്തിൽ
ഞാൻ   ഒറ്റയാനല്ല .ജീവിതത്തിൽ  എന്നെങ്കിലും  താക്കോൽ  നഷ്ടപ്പെടാത്ത
ആരെങ്കിലും  ഉണ്ടോ  ഈ  ലോകത്തിൽ ? ഉണ്ടെങ്കിൽ  താക്കോൽ  ആചാര്യ
അവാർഡ്‌   കൊടുത്ത്  ആദരിക്കണം .

എൻറെ  കൂടെ  പഠിപ്പിക്കുന്ന  25കാരനായ  ടീച്ചർക്ക്  ഈയിടെ  ഒരു  പ്രശ്നമു ണ്ടായി . ഒരു  സിറ്റി ഗോൾഫ്   കാർ  ആണ്  അവൻ  ഓടിക്കുന്നത് .
കാറിൻറെ    താക്കോൽ  നഷ്ടപ്പെട്ടു . Duplicate    പണ്ടേ  നഷ്ടപ്പെട്ടതാണ് .പുതിയ
താക്കോലിന്   ഓർഡർ  കൊടുത്തിരിക്കയാണ് . മാസം  ഒന്നു  കഴിഞ്ഞു . കാർ
കട്ടപ്പുറത്ത്‌  ഇരിക്കുകയാണ് . പട്ടിക്കു  മുഴുവൻ  തേങ്ങാ  കിട്ടിയതു  പോലെ .
ഞാൻ  അവനെ  ഉപദേശിച്ചു . '' നീ  ഒരു  പെണ്ണു   കെട്ട് .''

കാറിനുള്ളിൽ  താക്കോൽ  മറന്നിട്ടു  അണ്ടി  കളഞ്ഞ  അണ്ണാൻമാരെ  പോലെ
വിഷമിച്ചു  നിൽക്കുന്നവരെ  കണ്ടിട്ടുണ്ട് .എന്തായാലും  ഭാര്യാഭർത്താക്കന്മാർ
ഒന്നിച്ചു  താമസിക്കുന്നത്  മഹാഭാഗ്യമാണ്.ഭാര്യയും  ഭർത്താവും  പരസ്പരം
സ്നേഹിക്കുക  മാത്രമല്ല  താക്കോലുകലെപ്പറ്റി   എപ്പോഴും  ഓർമിപ്പിച്ചു  കൊണ്ടിരിക്കണം . അല്ലെങ്കിൽ  നമ്മുടെ  വീടിൻറെ ,അല്ലെങ്കിൽ  ഫ്ലാറ്റിൻറെ
പുറത്ത്  പല  കോമഡി  ഷോകളും  കാണേണ്ടി  വരും . താക്കോൽ  അകത്തു
വെച്ചിട്ട്  ഡോർ  അടയ്ക്കുമ്പോൾ  ആണ്  ഈ  കോമെഡികൾ  ഉണ്ടാകുന്നത് .
ഭാര്യയും   ഭർത്താവും  തമ്മിലുള്ള  ചെറിയ  വഴക്കുകളുടെ    ഒരു  പ്രധാന
കാരണം   താക്കോൽ  മറന്നു  വെയ്ക്കുന്നതോ   കളഞ്ഞു  പോകുന്നതോ  ആണ് .
So  the  key  to  a  happy  married  life is husband  and  wife  always  reminding  each  other  about
the  keys .  (contd)







No comments:

Post a Comment