ടെലരെയവിൽ 11 സെപ്റ്റംബർ 2013
ലോകത്തെ പിടിച്ചു കുലുക്കിയ ആ ദിവസം ,9 / 11 ഇന്നും മനസ്സിൽ മായാതെ
കിടക്കുന്നു .ഞങ്ങൾ സ്കൂളിൽ നിന്ന് വന്ന് ഉടൻ തന്നെ ആ സംഭവം ലൈവ്
ആയി കാണുകയായിരുന്നു .ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവമായിരുന്നു അത് . ആ കൂട്ടക്കൊലയുടെ സൂത്രധാരൻ ഒസാമ ബിൻ
ലാദേൻ ഇന്ന് ഇല്ല. മനുഷ്യക്കുരുതി നടത്തിയിട്ടുള്ള പല കൊലകൊമ്പന്മാരും
ഇന്ന് ഇല്ല.eg സദ്ദാം ഹുസ്സൈൻ ,പ്രഭാകരൻ ,മിലോസോവിച് തുടങ്ങിയവർ .കാട്ടുകള്ളൻ വീരപ്പൻ ഒരു കാലത്ത് കർണാടക ,തമിഴ് നാട്
സംസ്ഥാനങ്ങളെ വിറപ്പിച്ചിരുന്നു . വാളെടുക്കുന്നവൻ വാളാലെ എന്ന് പറയുന്നത് വെറുതെ അല്ല .
കേരളവും സൌത്ത് ആഫ്രിക്കയും -താരതമ്യം ചെയ്യുമ്പോൾ
കുറ്റ കൃത്യങ്ങളുടെ കാര്യത്തിൽ കേരളവും സൌത്ത് അഫ്രികായും ഒരമ്മ
പെറ്റ മക്കൾ ആണ് . കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കേരളം എണ്ണത്തിൽ
പുറകിലാണ് എങ്കിലും കുറ്റ വാസനയിൽ ഒട്ടും പുറകോട്ടല്ല .പ്രത്യേകിച്ച്
സ്ത്രീകൾക്ക് എതിരായ കുറ്റ കൃത്യങ്ങളിൽ .8 കൊല്ലം മുമ്പ് ഇവിടെ പ്രമാദമായ ഒരു കൊലപാതകം നടന്നു .ലീ മാത്യൂസ് എന്ന ഒരു വെള്ളക്കാരി യുവതിയെ ഇന്ത്യൻ വംശജനായ ഡോനവൻ മുദലി എന്ന
യുവാവ് തട്ടിക്കൊണ്ടു പോയി.ലീയുടെ മാതാപിതാക്കളോട് അവൻ
പണം ആവശ്യപ്പെട്ടു . പണം കൊടുത്തെങ്കിലും അവൻ ആ യുവതിയെ
കൊന്ന് കുറ്റിക്കാട്ടിൽ തള്ളി. ഒരു പ്രമുഖ പ്രൈവറ്റ് detective ഈ കേസിന്റെ
ചുരുളഴിച്ചു . മുദലി ഇന്ന് ജയിലിൽ ആണ് .ഒരു മലയാളി ഭാര്യയെ കൊന്ന്
വാഗാമന്നിനു അടുത്ത് കൊക്കയിൽ എറിഞ്ഞ സംഭവം നാം ഇന്ന്
ടീവിയിൽ കണ്ടു. ഇത് പോലെ എത്രയെത്ര ക്രൂരമായ കൊലപാതകങ്ങൾ
ഈ രണ്ടു രാജ്യങ്ങളിലും നടക്കുന്നു .സൌത്ത് ആഫ്രിക്കയിൽ പ്രതിവർഷം
50000 കൊലപാതകങ്ങളാണ് നടക്കുന്നത്.
കൊലപാതകങ്ങളുടെ എണ്ണത്തിൽ കേരളം പുറകിലാണ് .എന്നാൽ ക്രൂരതയിൽ ഒട്ടും പിന്നിലല്ല .പ്രത്യേകിച്ച് സ്ത്രീകളോടും കുട്ടികളോടും
കാണിക്കുന്ന ക്രൂരതയിൽ .കോട്ടയത്ത് ഒരു പത്തു വയസ്സുകാരനെ ഒരു
ബന്ധു കഴുത്ത് ഞെരിച്ചു കൊന്നു .തിരുവനന്തപുരത്ത് ഒരമ്മ തന്റെ 9 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ജനനേന്ദ്രിയം പേന കൊണ്ട് കുത്തിക്കീറി .
കഴിഞ്ഞ വാരാന്ത്യത്തിൽ രണ്ടു ബാലികമാർ ജോഹന്നെസ്ബുർഗിനടുത്തു
rape ചെയ്യപ്പെട്ടു .അവരെ കൊലപ്പെടുത്തി ഒരാളെ shoelace കൊണ്ട് കെട്ടിത്തൂക്കി .മറ്റേ കുട്ടിയെ കൊന്നു മാലിന്യ കൂമ്പാരത്തിൽ എറിഞ്ഞു .
Cape Town ന് അടുത്ത് രണ്ടു rape കേസുകളിൽ ശിക്ഷിക്കപ്പെട്ട ഒരാൾ പരോളിൽ ഇറങ്ങി നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ rape ചെയ്തു .
ഇതിൽ നിന്നെല്ലാം നാം മനസിലാക്കേണ്ടത് രണ്ടു ഭൂഖണ്ഡങ്ങളിൽ ആണെങ്കിലും കേരളവും സൌത്ത് ആഫ്രിക്കയും ചില കാര്യങ്ങളിൽ ഒന്നാണ് എന്ന സത്യമാണ് .
കള്ളന്മാരുടെ അഴിഞ്ഞാട്ടം പൊറുതി മുട്ടിയാണ് ജനങ്ങൾ ഇവിടെ ജീവിക്കുന്നത് .കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല .രണ്ടു തരം അക്രമങ്ങളാണ് ഇവിടെ നടക്കുന്നത് . മോഷ്ടാക്കൾ വീട്ടിൽ കയറി കുടുംബാന്ഗംകളെ മ ർദിച്ചോ കൊലപ്പെടുത്തിയോ നടത്തുന്ന കവർച്ചകൾ
ആണ് ഏറ്റവും ഭീകരം . വീട്ടുകാർ ഇല്ലാത്തപ്പോൾ വീട് കുത്തി പൊളിച്ച്
നടത്തുന്നതാണ് രണ്ടാമത്തേത് .ഇത്തരം കവർച്ചകൾ ആരും കാര്യമായി
എടുക്കാറില്ല .Insurance ഉണ്ടെങ്കിൽ claim കിട്ടും ." എന്റെ വീട്ടിൽ കള്ളൻ
കയറി എന്ന് ആരോടെങ്കിലും പറഞ്ഞാൽ " So what ? " എന്നായിരിക്കും
പ്രതികരണം .
Security Industry ഇവിടെ ഒരു ഭീമൻ industry ആണ് . അത്യാധുനിക security systems
എല്ലായിടത്തും കാണാം . സെക്യൂരിറ്റി ഗാർഡുകൾ
ഉണ്ട് .ഈ systemsനെ അട്ടിമറിക്കാൻ കെല്പുള്ള മോഷ്ടാക്കളും ഉണ്ട്.
ഞങ്ങൾ ഇപ്പോഴത്തെ വീട്ടിൽ താമസം തുടങ്ങിയത് 2004 ൽ ആണ്.
താരതമ്യേന crime കുറവുള്ള സ്ഥലമാണ് DELAREYVILLE .കാരണം ഇത്
സാധാരണക്കാരുടെ ഒരു ടൌണ്‍ ആണ് .യാതൊരു ഭയാശങ്കകളും ഇല്ലാതെ
ഞങ്ങൾ ഇവിടെ താമസിച്ചു വരികയായിരുന്നു .എന്നാൽ ഞങ്ങളുടെ
സുരക്ഷിതത്വം ഒരു ദിവസം തകിടം മറിഞ്ഞു .
2012 മെയ് 9 ന് ഞങ്ങൾ സ്കൂൾ വിട്ട് തിരിച്ചെത്തിയപ്പോൾ ചില മാറ്റങ്ങൾ
ശ്രദ്ധയിൽ പെട്ടു . അടുക്കളയിൽക്കൂടിയാണ് ഞങ്ങൾ വീട്ടിലേയ്ക്ക് കയറുന്നത് . നീണ്ട ഒരുനില വീടാണ് . കിടപ്പു മുറികളിലേയ്ക്ക് നോക്കിയപ്പോൾ ഞെട്ടിപ്പോയി . വീട്ടിൽ കള്ളന്മാർ കയറി എല്ലാം കുഴച്ചു
മറിച്ച് വിതറിയിരിക്കുന്നു .bed എല്ലാം മറിച്ചിട്ടിരിക്കുകയാണ് . ജനൽ
അറുത്തു മാറ്റിയാണ് അവർ അകത്തു കടന്നത് .ലീലാമ്മയുടെ ഒരു സ്വർണ മാല , ലാപ്ടോപ്, ക്യാമറ ,കുറെ ഡോളർ നോട്ടുകൾ മുതലായവ കാണാനില്ല .
സ്വർണമായിരുന്നു മോഷ്ടാക്കളുടെ മുഖ്യ ലക്ഷ്യം .കട്ടിലിനു അടിയിൽ
ഏതോ നിധി കുഴിച്ചിട്ടിട്ടുണ്ടാകുമെന്നായിരിക്കും അവർ കരുതിയത് .printer ink പോലും അവർ പരിശോ ധിച്ചിരുന്നു .മൊത്തം 6 മണിക്കൂർ അവർ വീട്ടിൽ ചെലവഴിച്ചിരുന്നു .പക്ഷേ ഒരു സേഫ് അവരുടെ ദൃഷ്ടിയിൽ പെട്ടില്ല.അതിൽ
തന്നെ കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ രണ്ടു പെണ്‍മക്കളെ
കെട്ടിച്ചു അയച്ചതാണെന്നു അവർക്ക് അറിയില്ല ല്ലോ . ബാക്കിയുള്ള കുറെ
പൊട്ടും പൊടുങ്കും നാട്ടിൽ ബാങ്ക് ലോക്കറിൽ വെച്ചിട്ടാണ് പോന്നത് .കുറേ
fake bangles ഉണ്ടായിരുന്നത് കള്ളന്മാർ കൊണ്ടുപോയി .
എത്ര ബുദ്ധി ശാലികൾക്കും അബദ്ധം പറ്റാറുണ്ട്. ആ കള്ളന്മാര്ക്കും ചില
അബദ്ധങ്ങൾ പറ്റി .എൻറെ ഒരു വീഡിയോ ക്യാമറ അവരുടെ ശ്രദ്ധയിൽ
പെട്ടില്ല. ലാപ്ടോപ്പിന്റെ adaptor നു പകരം വീഡിയോ ക്യാമറയുടെ adaptor
ആണ് അവർ കൊണ്ടുപോയത് . പണ്ട് ഒരു നമ്പൂതിരിയുടെ പണപ്പെട്ടി
കള്ളൻ കൊണ്ടുപോയി . നമ്പൂതിരിക്ക് ഒട്ടും വിഷമം തോന്നിയില്ല .കാരണം
'' ചാവി എൻറെ കയ്യിലാണ്'' എന്നാണ് നമ്പൂതിരി പറഞ്ഞത് .ലാപ്ടോപ്
പോയാലെന്ത് ,adaptor ഇപ്പോഴും എൻറെ കൈവശം ഉണ്ട്.
സെക്യൂരിറ്റി സിസ്റ്റം ഇല്ലാതെ 8 വർഷം സ്വതന്ത്രമായി ജീവിച്ച ഞങ്ങൾ
ഗത്യന്തരമില്ലാതെ അത് വെക്കേണ്ടി വന്നു . അത് സ്ഥാപിക്കുന്നതിന് ഏകദേശം 30000 രൂപയ്ക്ക് തുല്യമായ തുക ചെലവായി .പിന്നെ പ്രതിമാസം
170 rand കൊടുക്കണം . നമ്മൾ വീട്ടിൽ ഇല്ലാത്ത സമയത്ത് അലാറം ശബ്ദിച്ചാൽ സെക്യൂരിറ്റിക്കാർ നമ്മളെ വിളിച്ചു ചോദിക്കും .വീട്ടിൽ പോയി അന്വേഷിക്കും . ചിലപ്പോൾ mistake ആയി അലാം ശബ്ദിച്ചു എന്ന്
വരാം .അ പ്പോൾ അത് ആവശ്യമില്ലാത്ത അ ങ്കലാപ്പ് ഉണ്ടാക്കും.
.
കടകളും ഓഫീസുകളും രാവിലെ 8 മണിക്ക് തുറന്ന് വൈകിട്ട് 5 മണിയോടെ അടയ്ക്കുന്നു . SUPERMARKET കളും കഫെകളും സാധാരണ
8 മണിയോടെ അടയ്ക്കും.ഇരുട്ടുന്നതിനു മുൻപ് കഴിയുമെങ്കിൽ വീട്ടിലെത്താൻ എല്ലാവരും മനസ്സിരുത്തുന്നു .പ്രത്യേകിച്ച് സ്ത്രീകൾ .രാത്രി
സഞ്ചാരം ആർക്കാണെങ്കിലും അപകടകരമാണ് .
ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന ആളുകൾ അക്രമികളുടെ ഇരകൾ
ആകാറുണ്ട് ഇവിടെ. ധാരാളം പേർ കൊല്ലപ്പെടുന്നുണ്ട് . കേരളത്തിലും
സ്വർണ്ണത്തിനു വേണ്ടി വൃദ്ധർ കൊല്ലപ്പെടുന്നുണ്ട്.
'' ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം '' എന്ന് പറഞ്ഞതു പോലെ
ഒരു രാജ്യത്തെ പട്ടണങ്ങളിലെ തെരുവുകൾ കണ്ടാലറിയാം ജനങ്ങളുടെ
നിലവാരം. കേരളത്തിൽ മുക്കിലും മൂലയിലും മാലിന്യം കൂടിക്കിടന്ന്
ചീഞ്ഞു നാറുന്നത് നാം നിത്യവും കാണുന്നു.ഇത് ജനങ്ങളിൽ ഒരു
വിഭാഗത്തിന് പൌരബോധം ഇല്ലാത്തതു കൊണ്ടാണ് .കേരളത്തിലും
ഇവിടെയും ഒന്നാം ലോകത്തിലെ നല്ല കാര്യങ്ങൾ FOLLOW ചെയ്യുന്ന
ഒരു വിഭാഗം ജനങ്ങൾ ഉണ്ട്. എന്നാൽ പൌരബോധം ഇല്ലാത്തവരാണ്
കൂടുതൽ . അതുകൊണ്ട് ഇവിടെ പലടത്തും മാലിന്യം DUMP
ചെയ്തിരിക്കുന്നത് കാണാം .1988 ൽ ഞാൻ ഈ ടൌണിൽ ആദ്യമായി
വരുമ്പോൾ ഇവിടെ കണ്ട ശുചിത്വം എന്നെ അമ്പരപ്പിച്ചു .ഒരു സിഗരറ്റ് കുറ്റിയോ തീപ്പെട്ടി കമ്പോ നിലത്തു കാണാനില്ല . എല്ലായിടത്തും DUSTBINS
വെച്ചിരുന്നു .അന്ന് ഈ ടൌണ്‍ വെള്ളക്കാരുടെ ഭരണത്തിൽ ആയിരുന്നു .
APARTHEID തെറ്റായിരുന്നു . എന്നാൽ വെള്ളക്കാർ പല നല്ല കാര്യങ്ങളും
ചെയ്തിരുന്നു .ടൌണ്‍ വൃത്തിയായി സൂക്ഷിക്കുന്നതിൽ അവർ ശ്രദ്ധിച്ചിരുന്നു . ഇന്നും അതിന്റെ തുടർച്ചയായി ചില നല്ല കാര്യങ്ങൾ ഉണ്ട് .
ആഴ്ചയിൽ ഒരു ദിവസം നമ്മുടെ വീട്ടിലെ മാലിന്യം വലിയ ,കറുത്ത
REFUSE ബാഗുകളിൽ കെട്ടി പുറത്തു വെച്ചാൽ MUNICIPAL TRUCK അത്
എടുത്തു കൊണ്ടു പോകും .അതിന് പ്രതിമാസം ഒരു FEE ഉണ്ട് . ഭാഗ്യവശാൽ
ഞാൻ താമസിക്കുന്ന സ്ട്രീറ്റിൽ എല്ലാവരും ബാഗുകളിൽ മാലിന്യം കെട്ടി
വെക്കുന്നു . എന്നാൽ മറ്റു ചില ഭാഗങ്ങളിൽ താമസക്കാർ ഇത് ചെയ്യാറില്ല .
Refuse ബാഗിനു വേണ്ടി ചെറിയ ഒരു തുക മുടക്കാൻ അവർക്ക് മനസ്സില്ല .
അവർ കേരളത്തിൽ ചിലർ ചെയ്യുന്നതു പോലെ തോന്നിയിടത്ത് വലിച്ചെറിയുന്നു .ശക്തിയേറിയ കാറ്റു അടിക്കുമ്പോൾ പ്ലാസ്റ്റിക് മുതലായ
മാലിന്യങ്ങൾ തെരുവുകളിൽ പരക്കുന്നു .മദ്യം കുടിച്ചിട്ട് ഒഴിഞ്ഞ കുപ്പി
വലിച്ചെറിയുന്നവർ ഏറെ .പൊതുസ്ഥലത്ത് മൂത്രം ഒഴിക്കുന്നവർ ഉണ്ട്.
ഇതിൽ നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത് സൌത്ത് ആഫ്രിക്കയും കേരളവും മൂന്നാം ലോകത്തിലെ രണ്ടു സംസ്ഥാനങ്ങൾ ആണ് എന്നാണ് .

No comments:
Post a Comment