Saturday, 28 September 2013

A review of Anoop V.P's poem



   September 28   2013

    അനൂപ്‌    വർഗീസ്‌  പി .യുടെ    കവിത

    വളരെ  നാളായി  മനസ്സിൽ  കൊണ്ടുനടന്ന   ഒരു  മോഹമാണ്  മലയാളത്തിൽ
എഴുതണമെന്നത് .ഏകദേശം   ഒരു  മാസമായി  ആ  മോഹം   സഫലമായിട്ട് .മലയാളം  ടൈപ്പിംഗ്‌ൽ  പിച്ച  വെച്ച്  തുടങ്ങിയിട്ടേയുള്ളു .മാത്രവുമല്ല  ഞാൻ
39  വർഷമായി  ആഫ്രിക്കയിൽ  ജീവിക്കുന്ന  ആളാണ്. അതു കൊണ്ടു  തെറ്റുകുറ്റങ്ങൾ  ധാരാളം  എൻറെ  മലയാളത്തിൽ  ഉണ്ടായിരിക്കും.

 ആധുനിക  ശാസ്ത്ര -സാങ്കേതിക  വിദ്യകൾ  നമ്മുടെ  ജീവിതത്തെ  വളരെ
ആനന്ദകരവും  അനായസകരവും  ആക്കിയിരിക്കുന്ന  ഈ  കാലഘട്ടത്തിൽ
ലോകം  വളരെ  നല്ല  രീതിയിൽ   മുന്നോട്ടു  പോകാൻ  സാധ്യതയുള്ള  ഇന്ന്
സന്മനസ്സുകൾ  തീരാത്ത  വേദന  കൊണ്ട്  നീറി പുകയുന്നത്  ഒരു  വിരോധാഭാസമാണ് . ലോകത്തിൽ  നടക്കുന്ന  എല്ലാ  കാര്യങ്ങളും  തത്സമയം
മീഡിയയിലൂടെ   നേരിട്ട്  അറിയാൻ  നമുക്ക്   സാധിക്കുന്നു. പക്ഷെ  കാണുന്നതും  കേൾക്കുന്നതും   കൂടുതൽ  ഞെട്ടിപ്പിക്കുന്ന, ദുഖിപ്പിക്കുന്ന
വാർത്തകൾ   ആകുമ്പോൾ  സന്മനസുകൾക്ക്  കഠിനമായ  വ്യഥ  അനുഭവപ്പെടുന്നു.വ്യക്തമായി  പറഞ്ഞാൽ  മുസ്ലിം  തീവ്രവാദികൾ  പാക്കിസ്ഥാൻ , അഫ്ഹ്ഗനിസ്റ്റാൻ ,ഇറാക്ക് , സൊമാലിയ ,സിറിയ ,നൈ ജീറിയ ,യെമെൻ  മുതലായ   രാജ്യങ്ങളിൽ  നടത്തുന്ന  കൂട്ടക്കൊലകൾ  നിത്യവും
നാം  Tvയിൽ  കാണുന്നു.ന്യൂ യോർക്ക്‌, ബാലി,മാഡ്രിഡ്‌, ലണ്ടൻ , മുംബൈ, ബാഗ്ദാദ് ,മൈദുഗുരി ,കറാച്ചി ,ക്വെറ്റ  എന്നിവയ്ക്ക് ശേഷം   കഴിഞ്ഞ  ആഴ്ച
ഇന്ത്യയുമായി    വളരെയേറെ   ബന്ധപ്പെട്ട   നൈറോബിയിലും  കൂട്ടക്കൊല
നടന്നിരിക്കുന്നു . ഇനി  എവിടെയാണ്  ? അടുത്ത  കൂട്ടക്കൊല  എവിടെ  ആയിരിക്കും ?  കലണ്ടറിന്റെ  താളുകളിൽ  എവിടെയോ   ആ  ദിവസം  ഒളിച്ചിരിപ്പുണ്ട് .  ഇതാണ്‌  ഇന്ന്  ലോകത്തിലെ  സ്ഥിതി . നമ്മൾ  ഭയത്തിന്റെ
ചങ്ങലകളാൽ   ബന്ധിക്കപ്പെട്ടിരിക്കുന്നു . സന്മനസുള്ള   ആർക്കും  ഇന്ന്
നടക്കുന്ന   മനുഷ്യകുരുതികളുടെ  നേർക്ക്‌  കണ്ണടയ്ക്കുവാൻ  സാദ്ധ്യമല്ല .

മനുഷ്യവർഗ്ഗത്തിന്റെ    പരിണാമചരിത്രത്തിൽ  ഒരു   വഴിത്തിരിവ്  ഉണ്ടായിരിക്കുകയാണ് . ശാരീരികമാല്ലാത്ത  ഒരു മാറ്റം.മനുഷ്യന്റെ  മഹത്വത്തെ  മാനിക്കാത്ത , ഒരു  കൂട്ടം  ആളുകൾ  മതത്തിന്റെ  പേരിൽ ,
പാക്കിസ്ഥാൻ  തൊട്ടു  നൈജീരിയ  വരെ  കൂട്ടക്കൊലകൾ  നടത്തിക്കൊണ്ടിരിക്കുകയാണ്. സ്വന്തം  ജീവനോടും  അവർക്ക്  താല്പര്യമില്ല.
കുറെ  ദിവസങ്ങൾക്കു  മുമ്പ്  പെഷവാറിലെ  ക്രിസ്ത്യൻ  പള്ളിയിൽ ആരാധന
സമയത്ത്   രണ്ടു  ചാവേറുകൾ  കടന്നു  കയറി  പൊട്ടിത്തെറിച്ച്  എണ്‍പതോളം   വിശ്വാസികളെ  കൂട്ടക്കൊല  ചെയ്തു. ഈ  മഹാ  പാതകം
ചെയ്തവരെ  മനുഷ്യരെന്നു   എങ്ങനെ  വിളിക്കും ?

അനൂപിനെ  പോലെ  മനുഷ്യ സ്നേഹിയായ   ഒരാൾക്ക്  മതത്തിന്റെ പേരിൽ
നടക്കുന്ന   അതിക്രമങ്ങളെ  കണ്ടില്ലെന്നു   നടിക്കാനാവില്ല.ബാലപീഡന ത്തിനു
എതിരെ  '' വിടരും  മുമ്പെ '' എന്ന  കവിതയിലൂടെ   തൻറെ   വേദനയും  അമർഷവും   അദ്ദേഹം  പ്രകടിപ്പിച്ചു .  ഇപ്പോൾ  ഈ  കൊച്ചുകവിതയിലൂടെ
മതവിദ്വേഷത്തിനും   രക്തചൊരിച്ചിലിനും   എതിരെ  അദ്ദേഹം  ശക്തമായി
പ്രതികരിക്കുന്നു . പക്ഷെ   ഈ  കവിത   ചെറുതായിപ്പോയി  എന്നാണ്
എൻറെ  വിനീതമായ   അഭിപ്രായം. പ്രത്യേകിച്ച്   പെഷ വാറിലെ  പള്ളിയിൽ
ഈയിടെ   നടന്ന   കൂട്ടക്കൊല  കൂടുതൽ   ശ്രദ്ധ   അർഹിക്കുന്നു .

വളരെ  കുറഞ്ഞ  വാക്കുകളിൽ  വളരെ  കഴമ്പുള്ള  ചിന്തകളും  ആശയങ്ങളും
കവി  ഇവിടെ   ആവിഷ്കരിച്ചിരിക്കുന്നു . ഒരു  പക്ഷെ , അത്യന്തം  വേദനാജനകമായ   ഈ  കാര്യങ്ങളിലേയ്ക്ക്   കൂടുതൽ  ആഴത്തിൽ  ചുഴിഞ്ഞ്
ഇറങ്ങാനുള്ള   മനശക്തി   കവിയ്ക്കു   ഇല്ലാ യിരിക്കാം.

'' ഭീകരതയുടെ   ധൂമപടലം   ആകാശത്തെ  കറുപ്പണിയിച്ചു ''  എന്ന്  കവി
പാടുമ്പോൾ   നമ്മൾ  TVയിൽ   നിത്യവും  കാണുന്ന  ഭീകരാക്രമണ ദൃശ്യങ്ങൾ
മനസ്സിൽ  പുനശ്ര്ഷ്ടി ക്കപ്പെടുകയാണ്. '' ഭീതിയുടെ  ചെമ്മഴ '' എന്നതുകൊണ്ട്
കവി   സൂചിപ്പിക്കുന്നത്  നിരന്തരമായ   രക്തച്ചൊരിച്ചിലാണ് .പൂമ്പാറ്റകൾ
പാറിനടന്ന  പൂംതോട്ടങ്ങളിൽ   ശവംതീനി  കഴുകന്മാർ   വട്ടമിട്ടു  പറക്കുന്ന
ദൃശ്യം  ഇന്നത്തെ  ദുരവസ്ഥയെ  ചുരുങ്ങിയ  വാക്കുകളിൽ  വരച്ചു കാണിക്കുന്നു . ഈ  വരികളിൽ  വിരോധാലങ്കാരം  കവി  വളരെ  ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട് .പൂന്തോട്ടം  ശവപ്പറമ്പായി  എന്നു  പറയുമ്പോൾ
മനുഷ്യൻറെ   മഹത്ത്വം   എത്രമാത്രം   ചവുട്ടി താഴ്തപ്പെട്ടിരിക്കു
ന്നു  എന്ന്
നമുക്ക്  കാണാം .സിറിയയിലും  ബാഗ്ദാദിലും  കറാച്ചിയിലും  മുംബയിലും
നൈറോബിയിലും  നാം  ഇതു  കണ്ടു .ആരാധനാലയങ്ങൾ  പോലും  തകർക്കപ്പെടുന്നത്  വളരെ  ദുഖത്തോടെയാണ്   കവി   കാണുന്നത് .

    ചന്ദനവും  കുന്തിരിക്കവും
    മണത്ത  ശ്രീകോവിലുകളിൽ
    തകർക്കപ്പെട്ട  ശരീരങ്ങൾ
    ജീർണ്ണിച്ചഴുകുന്ന  ദുർഗന്ധം

കവി   ആവിഷ്ക്കരിക്കുന്ന  ഈ  ദയനീയ ദൃശ്യം  മനംപുരട്ടൽ  ഉണ്ടാക്കുന്നു .
അതു കൊണ്ടായിരിക്കാം  കവി  കൂടുതൽ  വർണി ക്കാഞ്ഞത് .

കുറിയും   കുരിശും  നെറ്റിത്തഴമ്പും
വേർതിരിവിൻറെ   മാത്രം

മതങ്ങൾ  മനുഷ്യൻറെ  മനസ്സ്  പങ്കുവെച്ചു  എന്ന്  വയലാർ  എഴുതിയതിനെ
സ്ഥിരീകരിക്കുകയാണ്  കവി  ഇവിടെ   ചെയ്യുന്നത് .

മതത്തിൻറെ  പേരിൽ  ഒഴുക്കപ്പെടുന്ന  രക്തപുഴകൾ  കണ്ടു  മനം  നൊന്ത
കവി ,എന്തു  ചെയ്യണമെന്നറിയാതെ  പകച്ചുനിൽക്കുകയാണ് ,മനുഷ്യ സ്നേഹികളായ  എല്ലാവരേയും  പോലെ .അതു  കൊണ്ടായിരിക്കാം  ഈ
കവിത  പെട്ടന്ന്  അവസാനിക്കുന്നത്‌ .

ഞാൻ  കാഴ്ച  മങ്ങി  തപ്പിത്തടയുന്നു

ഇത്  നമ്മുടേയും  നിസ്സഹായാവസ്ഥയാണ് . ഇന്നത്തെ  ദുരവസ്ഥയ്ക്ക്  ഒരു
ഉത്തരം  തേടി  നമ്മളും  തപ്പിത്തടയുകയാണ് .

കുറഞ്ഞ  വാക്കുകൾ  കൊണ്ട്  വളരെയേറെ  ചിന്തിക്കാൻ  പ്രചോദിപ്പിക്കുന്നു
എന്നതാണ്  അനൂപ്‌  ഈ   കവിതകൊണ്ട്  സാധിച്ചിട്ടുള്ളത് .








No comments:

Post a Comment