ദെലരെയ്വില്ലിലെ പക്ഷികൾ പാർട്ട് 3
30 ഓഗസ്റ്റ് 2013
ഇന്ന് അപ്പുവിനു കുശാലായ ഒരു ദിവസമായിരുന്നു . കാർ sheddil ഒരു pigeon കുടുങ്ങി .നിമിഷങ്ങൾക്കുള്ളിൽ അവൻ അതിനെ പിടി കൂടി.കുശാൽ എന്ന
വാക്ക് കേരളത്തിൽ എല്ലായിടത്തും ഉപയോഗിക്കുന്ന ഒരു വാക്കാണോ
എന്നു എനിക്ക് അറിഞ്ഞു കൂടാ.പൈകയിൽ പണ്ട് ഉപയോഗിച്ചിരുന്ന
വാക്കാണ് .ഹിന്ദിയിലെ ഖുശി എന്നുതന്നെയാണ് അർത്ഥം .ഇതു എങ്ങനെ
പൈകയിലെ ഭാഷയിൽ കുടിയേറി എന്നതിനെപ്പറ്റി ഗവേഷണം ചെയ്യേണ്ടിയിരിക്കുന്നു.
പ്രാവുകൾ ഇവിടെയും കോട്ടയത്തെ ഞങ്ങളുടെ ഫ്ലാറ്റിലും ഒരു ശല്യമാണ്.
ഇവിടെ അവയുടെ എണ്ണം കുറവായതിനാൽ ശല്യം അത്ര സാരമില്ല.എന്നാൽ കോട്ടയത്തെ സ്ഥിതി മോശമാണ് .ആളില്ലാത്ത ഫ്ലാറ്റുകളുടെ മുക്കിലും മൂലയ്ക്കും അവ താവളം ഉണ്ടാക്കുന്നു .നമ്മൾ
അവുധിക്ക് ചെല്ലുമ്പോൾ അവയുടെ കാഷ്ടം നീക്കി വൃത്തിയാക്കൽ
ക്ലേഷമുള്ള ഒരു പണിയാണ്. ശല്യം സഹിക്കാൻ വയ്യാതായപ്പോൾ അവയുടെ താവളം നശിപ്പിച്ച് വലയിട്ടു ഭദ്രമാക്കി.
ഇവിടെ അത്രയും ശല്യമില്ല .പുരപ്പുറത്തു നിന്നുള്ള കാഷ്ടം പാത്തിയിൽ അടിഞ്ഞു കൂടി മഴക്കാലത്ത് മഴവെള്ളത്തിൻറെ ടാങ്കിലേയ്ക്ക് വീഴുന്നതാണ് ഒരു പ്രശ്നം .പുരപ്പുറത്തു നാലോ അഞ്ചോ പ്രാവുകൾ
താമസമുണ്ട് .ഏകദേശം ഒരുവർഷമായി ഞാനും അവരും തമ്മിൽ ഒരു
വെടിനിറുത്തൽ നിലവിലുണ്ട്. കാരണം അവരുടെ എണ്ണം വർദ്ധിക്കാതെ
അപ്പു നോക്കിക്കൊള്ളും. ഇന്ന് അവരുടെ എണ്ണത്തിൽ ഒന്ന് കുറഞ്ഞു .
പ്രാവുകൾ വേറൊരു പ്രശ്നവും ചിലപ്പോൾ ഉണ്ടാക്കാറുണ്ട്.ഞങ്ങൾ
സ്കൂളിൽ പോകുമ്പോൾ ഒരു പ്രാവ് എങ്ങനെയെങ്കിലും കാർ ഷെദ്ദിൽ
നുഴഞ്ഞു കയറിയാൽ അലാറം ശബ്ദിക്കുകയും സെക്യൂരിറ്റി കമ്പനിക്കാർ
ഉടമസ്ഥനെ അസമയത്ത് ഫോണ്‍ ചെയ്ത് ശല്യപ്പെടുത്തുകയും ചെയ്യും
എന്നതാണ്. അസമയത്ത് എന്ന് വെച്ചാൽ ഞാൻ ക്ലാസ്സിൽ പഠിപ്പിച്ചു
കൊണ്ടു നിൽക്കുന്ന സമയം.
സെപ്റ്റംബർ 1 ഞായറാഴ്ച
ഇന്നലെയും ഇന്നും സൌത്ത് ആഫ്രിക്ക ഒരു കടുത്ത cold front ൻറെ പിടിയിൽ അമർന്നിരിക്കുകയാണ്.കഴിഞ്ഞ ആഴ്ച Winter വിട വാങ്ങിയെന്ന് കരുതിയതാണ് .പക്ഷേ ഏതോ കുടിശിക തീർക്കാൻ എന്ന പോലെ തണുപ്പ്
രാജ്യത്തെ കീഴടക്കുകയാണ് ചെയ്തത് .താപനില രാത്രിയിൽ _ ആയി .രാവിലെ hose പൈപിന്റെ അറ്റത്തു നിന്നും മെഴുകുതിരി പോലെ ഒരു
ഐസ് കഷണം ഞാൻ ഒടിച്ചു എടുത്തു .September മാസത്തിൽ ഇത്ര തണുപ്പ്
അസാധാരണമാണ്. വാസ്തവത്തിൽ ഇന്ന് വൃക്ഷ തൈകൾ നടാനുള്ള
ദിവസമാണ്.
ഇവിടുത്തെ പക്ഷികളെ കാണുമ്പോൾ എൻറെ ഓർമ്മകൾ പൈകയിൽ ഞാൻ കളിച്ചു വളർന്ന 9 ഏക്കർ വരുന്ന പുരയിടതിലേയ്ക്കും നാട്ടുംപുരതെക്കും പറന്നു പോകാറുണ്ട് .1950s ഇന്നത്തേതിൽ നിന്ന്
വളരെ വ്യത്യസ്തമായിരുന്നു.60 വർഷം ഒരു നീണ്ട കാലയളവ് അല്ല .
എന്നാൽ കഴിഞ്ഞ 60 വർഷത്തിനിടയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ വിവരണാതീതമാണ് .വളരെയേറെ നല്ല കാര്യങ്ങൾ ഉണ്ടായി. അതിൻറെ
ഗുണങ്ങൾ നാം അനുഭവിക്കുന്നു. എന്നാൽ അതിൻറെ മറുവശമാണ്
പരിസ്ഥിതിയെ നശിപ്പിച്ചു എന്നത് .
ഇന്ന് മീനച്ചിൽ താലുക്കിൽ എവിടെ നോക്കിയാലും റബ്ബറിൻറെ വനങ്ങളാണ് കാണുന്നത്. 60 വർഷം മുമ്പ് പുരയിടങ്ങളിൽ എല്ലാത്തരം
മരങ്ങൾ ഉണ്ടായിരുന്നു.ഞങ്ങളുടെ പുരയിടത്തിൽ പ്ലാവ്,ആനി ,മാവ് ,പന
പുളി ,പേഴ് ,മുരിക്കു ,പയ്യാനി ,തെങ്ങ് ,കമുക്.ഈന്ത്,മരുത് മുതലായ പല ഇനം മരങ്ങളാണ് ഉണ്ടായിരുന്നത്.റബ്ബറിന് കാര്യമായ വില ഇല്ലാതിരുന്നതിനാൽ ഒരു മൂലയ്ക്ക് ഏതാനും റബ്ബെർമരങ്ങൾ ഉണ്ടായിരുന്നു.പ്രധാന വരുമാനം തേങ്ങയും കുരുമുളകും ചുക്കും ആയിരുന്നു.ചുരുക്കി പറഞ്ഞാൽ ആ പ്രദേശമാകെ മനോഹരമായ ഒരു
വനം പോലെ ആയിരുന്നു.
ഇന്നത്തെ കുട്ടികൾ ഭൂരിഭാഗവും കോമ്പൌണ്ട് അധികം ഇല്ലാത്ത വീടുകളിലോ ഫ്ലാടുകളിലോ ആണ് ജീവിക്കുന്നത്. സ്ഥലം ധാരാളം ഉള്ളവർക്ക് ചിലപ്പോൾ അത് മുഴുവൻ റബ്ബർ ആയിരിക്കും.എൻറെ
കുട്ടിക്കാലത്തെ പോലെ കളിച്ചു നടക്കാൻ സാധിക്കുന്ന വിശാലമായ
പറമ്പുകൾ ഇന്ന് ഉണ്ടോയെന്നു അറിയില്ല.ഉണ്ടെങ്കിൽ തന്നെ അത് തുണ്ടു
തുണ്ടായി മുറിച്ചു വിറ്റ് കോടികൾ നേടുന്നതാണല്ലോ ഇന്നത്തെ പ്രവണത .
ഇന്നത്തെ കുട്ടികൾ കൂടുതൽ സമയം വീടിനുള്ളിൽ ചെലവഴിക്കുന്നു.അതിൽ
കുറെ സമയം ടിവിയുടെ മുമ്പിൽ .മാതാപിതാക്കളുടെ കണ്ണ് എപ്പോഴും
കുട്ടികളുടെ മേൽ ഉണ്ട്.എൻറെ കുട്ടിക്കാലത്ത് ഞങ്ങൾക്ക് toys ഒന്നുമില്ല.
ആകെ ഉള്ളത് ചക്ക മടലിൽ നിന്ന് വെട്ടിയുണ്ടാക്കുന്ന നാലു ചക്രമുള്ള
ഒരു വണ്ടിയും മെച്ചിങ്ങയിൽ ഈർക്കിൽ കുത്തിയ ,എറിയുന്ന ഒരു സാധനവും ആണ്.എന്നാൽ വനം പോലെയുള്ള പുരയിടം ഞങ്ങൾക്ക്
വലിയ ഒരു അനുഗ്രഹമായിരുന്നു .ഇന്ന് കുട്ടികൾ ടീവിയിൽ കാണുന്ന
പലതും ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.ഉദാഹരണമായി വീടിനു അടുത്തുള്ള
കുളത്തിൽ ചേര പാമ്പ് തവളയെ വിഴുങ്ങുന്നതും പാമ്പുകൾ ഇണ ചേരുന്നതും ഞാൻ ഒളിച്ചിരുന്ന് കണ്ടിട്ടുണ്ട്.
അന്ന് വീട് ഞങ്ങൾക്ക് വൈകുന്നേരം ചേക്കേറാൻ ഉള്ള ഒരു കൂട് മാത്രം
ആയിരുന്നു.മാതാപിതാക്കൾ കുട്ടികളെപറ്റി ടെൻഷൻ കാണിച്ചിരുന്നില്ല .
അവുധിക്കാലമായാൽ ഞങ്ങൾ മുഴുവൻ സമയവും പറമ്പിൽ ആണ്.
വളരെയേറെ enjoy ചെയ്യാനുള്ള കാര്യങ്ങൾ അവിടെ ഉണ്ടായിരുന്നു.
പക്ഷികൾ ധാരാളം .ഓലേഞ്ഞാലി ,പച്ചിലക്കുടുക്ക ,പരുന്ത് ,എറിയൻ ,മൂങ്ങ ,
ഉപ്പൻ ,കരിയിലപ്പിട ,വട്ടൻ കൊത്തി ,തത്ത ,മുതലായ പക്ഷികൾ ഉണ്ടായിരുന്നു.വിവിധ ഇനം ചിത്ര ശലഭങ്ങളും പാമ്പുകളും വേറെ .തത്ത ,
മൈന മുതലായ പക്ഷികളെ ഇണക്കി വളർത്തുന്നത് എല്ലാ വീടുകളിലും
ഒരു വിനോദം ആയിരുന്നു.ചില വീടുകളിൽ അണ്ണാൻ ,വെരുക് എന്നിവയെ
വളര്തിയിരുന്നു.
മൈനയ്ക്ക് ഞങ്ങൾ 'വട്ടൻ കൊത്തി എന്നാണ് പറഞ്ഞിരുന്നത്. അതിനെ
ഞങ്ങൾ ഇണക്കി കൂടെ കൊണ്ട് നടക്കും. വിട്ടിലിനെ പിടിച്ചു കൊടുക്കും.
ഒരിക്കൽ ഞങ്ങളുടെ ഒരു ഉണങ്ങിയ പനയിൽ നിന്ന് ഒരു കിളിക്കുഞ്ഞിനെ
പിടിച്ചു.അതിനു പനയോല കൊടുത്തു നാക്കിനു വഴക്കം ഉണ്ടാക്കി.''അമ്മച്ചി പാല് വേണം ' 'തത്തമ്മേ പൂച്ച പൂച്ച ',ഗുഡ് morning ' ഇതൊക്കെ പറയാൻ പരിശീലിപ്പിച്ചു. അത് വൈകുന്നേരവും 'ഗുഡ് മോർണിംഗ് ' എന്ന് പറഞ്ഞുകൊണ്ടിരുന്നു.
കോഴി കുഞ്ഞുങ്ങളുടെ മേൽ പരുന്തിൻറെ ആക്രമണം സാധാരണയായിരുന്നു. പരുന്തിന്റെ ഒരു വകഭേദമാണ് എറിയൻ.അവൻ
ഒരു തട്ടിപ്പു കാരനാണ് . എരിയന്റെ തട്ടിപ്പ് ഞാൻ കണ്ടിട്ടുണ്ട്.രാവിലെ
മുതൽ അവൻ കരിയില പ്പിടകളുടെ കൂടെ കൂടും.ഒ.രു കുഞ്ഞായി അഭിനയിച്ചു തള്ളപ്പക്ഷി കൊടുക്കുന്ന പുഴുവിനെ ഒക്കെ തിന്നും.ഒടുവിൽ
സന്ധ്യ മയങ്ങുന്നേരം ഒരു കരിയിലപ്പിടയെ റാഞ്ചി സ്ഥലം വിടും.
ചില മാസങ്ങളിൽ കാവി എന്ന പക്ഷി എവിടെയോ നിന്നും വരും .അധിക
ദൂരം പറക്കാൻ അതിനു കഴിവില്ല. ഞങ്ങൾ കൂടാരം പോലുള്ള ഒരു
കൂടുണ്ടാക്കി കെണി ഒരുക്കും.കൂട്ടിൽ വീഴുന്ന കാവിയെ വറുത്തു തിന്നും.
മുറ്റത്ത് ഈയൽ എഴുന്നു വരുന്ന സന്ധ്യകളിൽ അവയെ തിന്നാൻ കടവാവലുകൾ വട്ടമിട്ടു പറക്കും.ഞങ്ങൾ ഇല്ലിയുടെ വലിയ കമ്പുകൾ
ചുഴറ്റി അവയെ വീഴ്ത്തും .വറുത്തു തിന്നാൻ പറ്റിയതാണ്

No comments:
Post a Comment