എൻറെ favourite ടീച്ചർ
സെപ്റ്റംബർ 5 ഇന്ത്യയിൽ അദ്ധ്യാപക ദിനമായി ആചരിക്കുന്നു എന്ന്
അറിഞ്ഞപ്പോൾ ഞാൻ പണ്ട് പഠിച്ച വിളക്കുമാടം saint ജോസഫ്'സ് HIGH
SCHOOL നെയും എന്നെ പഠിപ്പിച്ച അദ്ധ്യാപകരേയും അക്കാലത്തെ ചില
സംഭവങ്ങളെയും ഓർമിച്ചു . 1959 മുതൽ 1964 വരെയാണ് ഞാൻ അവിടെ
പഠിച്ചിരുന്നത് .
എൻറെ അധ്യാപകരുടെ ഉയർന്ന നിലവാരത്തെയും അർപ്പണ മനോഭാവത്തെയും സൂചിപ്പിക്കാൻ OUTSTANDING എന്ന വാക്കാണ് എൻറെ
മനസ്സിൽ ഉയർന്നു വരുന്നത് .
1962 ൽ സ്കൂളിൽ ഒരു LABORATORY സ്ഥാപിക്കുന്നതിന് ഫണ്ടിന് വേണ്ടി അധ്യാപകർ 'ഇബിലീസുകളുടെ നാട്ടിൽ ' എന്ന നാടകം അവതരിപ്പിച്ചു.
ഞങ്ങളുടെ അദ്ധ്യാപകര്ക്ക് അഭിനയത്തിൽ ഇത്രയും കഴിവുണ്ടെന്ന് ആരും പ്രതീക്ഷിച്ചില്ല. ഒരു ന്യൂനത മാത്രമേ ഉണ്ടായിരുന്നുള്ളു. സ്ത്രീ
വേഷങ്ങൾ പുരുഷന്മാരാണ് ചെയ്തിരുന്നത് . അന്ന് സ്കൂളിൽ ലേഡി TEACHERS ഇല്ലായിരുന്നു . നാടകത്തിൽ നിന്നും കിട്ടിയ പണം കൂടി ഉപയോഗിച്ച് വളരെ നല്ല ഒരു LABORATORY സ്ഥാപിച്ചു . ഞങ്ങളുടെ
അധ്യാപകർ കാലത്തിനൊപ്പം നടന്നവരല്ല ,കാലത്തിനു 10 മീറ്റർ മുമ്പേ ഓടിയവരാണ് .
വളരെ പ്രഗല്ഭരായ എൻറെ അദ്ധ്യാപകരുടെ കൂട്ടത്തിൽ എൻറെ FAVORITE ആയി ഞാൻ കാണുന്നത് ശ്രീ എ.എസ്സ് . ആന്റണി സാറിനെയാണ് .അദ്ദേഹം
സയൻസ് അദ്ധ്യാപകനും NCC ഓഫീസിരും ആയിരുന്നു. അദ്ദേഹത്തിന്റെ
കീഴിൽ ഒരു NCC CADET എന്ന നിലയിൽ പഠിച്ച ചില നല്ല കാര്യങ്ങളാണ്
അദ്ദേഹത്തെ എൻറെ FAVORITE ആക്കുന്നത്.
ക്ലാസ്സ് കഴിഞ്ഞ ഉടൻ 5-7 മിനിട്ടിനുള്ളിൽ യൂണിഫോം അണിഞ്ഞ് PARADE
ഗ്രൗണ്ടിൽ FALL ഇൻ ചെയ്യണം . ബെൽറ്റിന്റെ ബ്രാസ്സ് തിളങ്ങിയിരിക്കണം .
ഷൂസും തിളങ്ങണം .lACE ശരിയായി കെട്ടിയിരിക്കണം . താമസിച്ച് എത്തിയാൽ 303 RIFLE ഉയർത്തി പിടിച്ച് ഗ്രൌണ്ടിനു ചുറ്റും കുറെ ROUNDS
ഓടേണ്ടി വരും .ഞങ്ങളുടെ COMMANDERS ആയ ചാണ്ടിയും മാത്തുകുട്ടിയും
സാറിനെ ക്കാൾ STRICT ആണ് .യാതൊരു ദാക്ഷിണ്യവും ഇല്ല.
ആന്റണി സാറിന്റെ കൂടെ രണ്ട് NCC ക്യാമ്പുകളിൽ പങ്കെടുത്തു .ആദ്യത്തേത് കോട്ടയം BASELIOS HIGH സ്കൂളിൽ ആയിരുന്നു.അന്ന് BASELIOS
കോളേജ് ഇല്ല. 2000 കുട്ടികൾ പങ്കെടുത്ത ക്യാമ്പ് ആയിരുന്നു അത് .10 ദിവസത്തെ ക്യാമ്പിൽ ഞങ്ങൾ ടെന്റ് കളിൽ ആയിരുന്നു താമസം.എല്ലാ
കാര്യങ്ങളിലും പട്ടാള ചിട്ട ആയിരുന്നു.അന്ന് ബാൻഡ് മേളത്തിനും മാര്ച്ചിംഗ് നും ആലപ്പുഴ ലിയോ 13TH ഹൈ സ്കൂൾ ,SD HIGH സ്കൂൾ
ഇവ ആയിരുന്നു മുന്നിൽ .രണ്ടാമത്തെ ക്യാമ്പ് പാല St Thomas High സ്കൂളിൽ ആയിരുന്നു.
ക്രിത്യ നിഷ്ട്ടയിലും സഹനത്തിലും മുതിർന്നവരോടുള്ള ബഹുമാനത്തിനും
ആന്റണി സാറിൽ നിന്ന് കിട്ടിയ ശിക്ഷണം ഇന്നും ഓർക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു. എത്ര തണുപ്പുള്ള പ്രഭാ തം
ആയിരുന്നാലും 7.30 നു മുമ്പ് സ്കൂളിൽ എത്തുന്നു.ലേറ്റ് ആകുമോ എന്ന്
തോന്നിയാൽ വലിയ ഉൾക്കിടിലമാണ് .താമസിച്ചു ചെന്നാലും ആരും
ചോദ്യം ചെയ്യുകയില്ല .എന്നാലും അത് ഒരു വലിയ കുറച്ചിലായി തോന്നും .
ആന്റണിസാർ പഠിപ്പിക്കുന്ന വിഷ യം മാറ്റിവെച്ചിട്ട് ലൈഫ്, ടൈം മുതലായ മാസികകൾ ഞങ്ങളെ കാണിക്കുകയും അതിലെ കാര്യങ്ങൾ പറഞ്ഞു
തരികയും ചെയ്തിരുന്നു . ജോണ്‍ കെന്നഡി ,റോബർട്ട് കെന്നഡി ,ജോണ്‍ കെന്നത്ത് ഗൽബ്രൈത് , നെഹ്‌റു ,ചാർല്ടൻ ഹെസ്റ്റൻ മുതലായ പ്രശസ്തരുടെ ചിത്രങ്ങൾ അദ്ദേഹം ഞങ്ങളെ കാണിക്കുകയും വിവരിച്ചു തരികയും
ചെയ്തിരുന്നു .കളർ മാസികകൾ നമ്മുടെ നാട്ടിൽ കുറവായിരുന്ന കാലമായിരുന്നു അത് .ലോക വാർത്തകൾ അറിയാനുള്ള
ഒരു താല്പര്യം എന്നിൽ വര്ധിക്കാൻ ഇത് കാരണമായി .ആ താല്പര്യം
ഇന്നും തുടരുന്നു.
ആന്റണി സാറിന്റെ മാതൃക എൻറെ ടീച്ചിങ്ങിൽ ഞാൻ പിൻതുടരുന്നു .ടൈം , Newsweek ,മുതലായ വാരികകളിൽ നിന്നും ദിന പത്രങ്ങളിൽ നിന്നും
കുട്ടികൾക്ക് ഉപകാര പ്രദമായ വാർത്തകളും ലേഖനങ്ങളും തെരഞ്ഞെടുത്തു അവയുടെ ഫോട്ടോ കോപ്പികൾ കൊടുത്ത് പഠിപ്പിക്കാറുണ്ട് .ഇംഗ്ലീഷ് textbooks ഒരിക്കലും up to date അല്ല. ഫ്രീസറിൽ
വെച്ച ഭക്ഷണം പോലെയാണ് textbooks .അതിനു രുചി കുറവാണ് .രുചിയുള്ള
ഭക്ഷണമാണ് നമ്മൾ കുട്ടികൾക്ക് കൊടുക്കേണ്ടത് .ഉദാഹരണമായി ഓസ്കാർ പിസ്റ്റൊരിയസ് ന്റെ murder case വന്നപ്പോൾ ആ കഥയുടെ കോപ്പികൾ കൊടുത്തു പഠിപ്പികുകയുണ്ടായി .ആ സംഭവ കഥയെ ആധാരമാക്കി comprehension ,vocabulary ,debate ,language മുതലായ പല കാര്യങ്ങൾ
പഠിപ്പിച്ചു . Violence ഏറെയുള്ള ഈ രാജ്യത്ത് ഇന്ന് വധശിക്ഷ ഇല്ല .പിസ്റ്റൊരിയസ് സംഭവത്തിൻറെ ചുവടു പിടിച്ച് വധശിക്ഷ തിരിച്ചു കൊണ്ടു വരണമോ എന്ന വിഷയത്തെപ്പറ്റി ഒരു debate നടത്തി.ഇത്തരം
debates കുട്ടികൾക്ക് ഇഷ്ടമാണ് .അവർ തന്നെ പ്രസംഗം എഴുതി തയാറാക്കുന്നു.
ഒരു അധ്യാപകൻ എന്ന നിലയിൽ ഞാൻ ചെയ്യുന്നത് പരീക്ഷ പാസ്സാകാൻ
കുട്ടികളേ കോച്ച് ചെയ്യുകയല്ല. സ്പൂണ്‍ ഫീഡിംഗ് ഒരിക്കലും ഞാൻ
ചെയ്യുകയില്ല.സ്വയം വായിച്ച് മനസ്സിലാക്കാനും വായിച്ചതിനെപ്പറ്റി സ്വതന്ത്രമായി ചിന്തിക്കാനും അഭിപ്രായം പറയാനും എഴുതാനും കുട്ടികളെ
സഹായിക്കുകയാണ് ഞാൻ ചെയ്യുന്നത് .
ഇംഗ്ലീഷ് മാതൃ ഭാഷ അല്ലാത്ത കുട്ടികൾക്ക് അത് സംസാരിക്കാൻ നാണമാണ് ,ഭയമാണ്.എൻറെ students പാവപ്പെട്ടവരുടെ മക്കളാണ് .ഗ്രാമവാസികളാണ് .
അവർക്ക് ഇംഗ്ലീഷ് ഭാഷയോട് exposure കുറവാണ് .ഞാൻ ഒരു ക്ലാസ്സിൽ
ആദ്യമായി പഠിപ്പിക്കുമ്പോൾ ഇംഗ്ലീഷിൽ ആശയവിനിമയം ചെയ്യാൻ അവർക്ക് മടിയാണ് . എന്നാൽ ഒരു വർഷം പിന്നിടുമ്പോൾ അവർ അനായാസം സംസാരിക്കും .ക്ലാസ്സിലും പുറത്തും ഇഷ്ടംപോലെ സംസാരിക്കാനും തമാശകൾ പറയാനും പൂർണ്ണസ്വാതന്ത്ര്യം കൊടുത്താണ്
ഇത് സാധിക്കുന്നത്..... എന്നെ വിമർശിച്ചാലും കളിയാക്കിയാലും എനിക്ക്
പരിഭവമില്ല. ഇക്കൊല്ലം ആദ്യം ഇംഗ്ലീഷ് സംസാരിക്കാൻ മടി കാണിച്ചിരുന്ന
ഒരു കുട്ടി എന്നോട് പറഞ്ഞു.'' സർ ,നമുക്കൊരു debate വേണം.''
* * * * *

No comments:
Post a Comment