താഴുപുരാണം രണ്ടാം ഭാഗം
സ്റ്റാമ്പ് ,നാണയങ്ങൾ ,സിനിമാ നോട്ടീസുകൾ മുതലായവ ശേഖരിക്കുന്നതു പോലെ എനിക്ക് ഒരു ഹോബി ഉണ്ട് .വിവിധ തരം താഴുകളും താക്കോലുകളും ശേഖരിക്കുന്നതാണ് ആ ഹോബി .ഒരു ട്രേ നിറയെ താഴുകളും വേറൊന്നിൽ നിറയെ താക്കോലുകളും ആണ്.ഇവയുടെ എണ്ണം
ഓരോ കൊല്ലവും കൂടി വരികയാണ് .1988 മുതൽ ഉള്ള ,വിവിധ വലുപ്പത്തിലും ആകൃതിയിലും ,ബ്രാസിലും ഉരുക്കിലും ഇരുമ്പിലും ഉള്ള ,
താഴുകളും താക്കോലുകളും ആണ് എൻറെ വൻ ശേഖരത്തിൽ ഉള്ളത് .ഈ
വീടിൻറെ മുൻ ഉടമസ്ഥർ തന്നിട്ടു പോയവ വേറെ .
എൻറെ ശേഖരത്തിന്റെ പ്രത്യേകത എന്തെന്നു വെച്ചാൽ തമ്മിൽ ചേരുന്ന
താക്കോലോ താഴോ ശേഖരത്തിൽ ഇല്ല എന്നതാണ് .തൊമ്മൻ അയയുമ്പോൾ
ചാണ്ടി മുറുകും എന്ന് പറഞ്ഞത് പോലെയാണ് .ഒന്നുകിൽ കീയുടെ
കട്ടിംഗ് ചേരുകയില്ല ,അല്ലെങ്കിൽ താഴിന്റെ ദ്വാരം ചെറുത് എന്നതാണ്
പ്രശ്നം .കോണ്‍ഗ്രസ്സും ബീജെപി യും പോലെയാണ് , അല്ലെങ്കിൽ pc ജോർജും
തിരുവഞ്ചൂരും പോലെയാണ് .ഒരു പക്ഷേ ഒരു ദിവസം മെനക്കെട്ട് ഇരുന്നാൽ കുറേ എണ്ണം കൂട്ടി യോജിപ്പിക്കാൻ പറ്റുമായിരിക്കാം .പക്ഷെ അതിന്
സമയം എവിടെ ? എന്നെങ്കിലും ഒരു സമൂഹവിവാഹം പോലെ ഇവയെ
കൂട്ടി യോജിപ്പിക്കാമെന്നുള്ള പ്രതീക്ഷയിൽ ഭദ്രമായി സൂക്ഷിച്ചു വെച്ചിരിക്കുകയാണ് . ആ സമൂഹവിവാഹത്തിന് ഒരു ഉപായം ഞാൻ
കണ്ടു വെച്ചിട്ടുണ്ട് .എൻറെ retirement പ്രമാണിച്ച് fb ഫ്രണ്ട്സിനെ വിളിച്ച് ഒരു
പാർട്ടി നടത്തണം എന്ന് വിചാരിക്കുന്നു 2014 മെയ് മാസത്തിൽ .ആ പാർട്ടിയിൽ ഒരു മത്സരം നടത്താൻ ഉദ്ദേശിക്കുന്നു .ഭാര്യാ ഭർത്താക്കന്മാർ
ചേർന്ന് അര മണിക്കൂർ കൊണ്ട് ആവുന്നത്ര താഴുകളേയും താക്കോലുകളെയും കൂട്ടി യോജിപ്പിച്ച് ക്ലിക്ക് ചെയ്യണം .വിജയികൾക്ക് ഒരു സ്വർണ്ണ താക്കോൽ സമ്മാനം!
പണ്ട് ഒരു താഴിനു രണ്ട് തക്കോലുകളാണ് ഉണ്ടായിരുന്നത് .മനുഷ്യർക്ക് തിരക്ക് കൂടുന്തോറും മറവി കൂടുമെന്നു തിരിച്ചറിഞ്ഞ ചൈനക്കാർ ചാവിയുടെ എണ്ണം മൂന്നാക്കി .അരയിലും കഴുത്തിലും കെട്ടിതൂക്കിയിട്ടും
ചാവികൾ നഷ്ടപ്പെട്ടു ,മറന്നു വെച്ചു ,അല്ലെങ്കിൽ കള്ളൻ കൊണ്ടുപോയി .
കരുണാനിധികളായ ചൈനാക്കാർ ഇപ്പോൾ ചാവിയുടെ എണ്ണം നാല് ആക്കിയിരിക്കുകയാണ് .നമ്മൾ രണ്ട് നമുക്ക് രണ്ട് .കുടുംബത്തിൽ എല്ലാവർക്കും ഓരോ കീ ഇരിക്കട്ടെ .ഇതാണ് സന്തുഷ്ട കുടുംബം എന്നു
പറയുന്നത് .
നമ്പർ ലോക്ക് ഉപയോഗിച്ചു കൂടെ എന്ന് ചിലർ ചോദിച്ചേക്കാം .പക്ഷെ
ഒരു പ്രശ്നമുണ്ട് . ഇന്ന് മനുഷ്യരുടെ തല നിറയെ username ,പാസ്സ്‌വേർഡ് ,പിൻ നമ്പർ മുതലായവയാണ് .ലോക്കിന്റെ നമ്പറിനു ഇനി ഇടമില്ല .
സെപ്റ്റംബർ 20 ന് ഞങ്ങളുടെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥികളുടെ farewell
ആയിരുന്നു Taung Tusk എന്ന റിസോർട്ടിൽ .അവിടെ ചെറിയ ഒരു കോമഡി
രംഗം അരങ്ങേറി .ഞങ്ങൾ Receptionൻറെ അടുത്ത് ഇരിക്കുകയായിരുന്നു .
അപ്പോൾ ബ്രീഫ് മാത്രം ധരിച്ച് ദേഹത്തിൽ നിന്ന് വെള്ളം തെറിപ്പിച്ച് ,തണുത്തു വിറച്ച് ,ഓടിക്കിതച്ച് ഒരു പയ്യൻ എത്തി .അവന് മുറിയുടെ ഡ്യൂപ്ലിക്കേറ്റ് കീ വേണം .മുറി allocate ചെയ്ത ഉടനെ തുണിയെല്ലാം പറിച്ചെറിഞ്ഞു നീന്തൽകുളത്തിലേയ്ക്ക് ചാടി ,കീ അകത്തിട്ട് മുറി പൂട്ടിയിട്ട് .ഈ കോമഡി എല്ലാവരും കാണട്ടെ എന്നു കരുതി receptionനിലെ
ആളുകൾ ഡ്യൂപ്ലിക്കേറ്റ് കീ തപ്പിയെടുക്കാൻ കുറെ സമയം എടുത്തതായി
അഭിനയിച്ചു .
കുറെ വർഷങ്ങൾക്കു മുമ്പ് അമേരിക്കയിലെ പ്രസിദ്ധനായ ഒരു ആഫ്രിക്കൻ -അമേരിക്കൻ പ്രൊഫെസ്സറെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി .അദ്ദേഹം ചെയ്ത കുറ്റം ? ഒരു യാത്ര കഴിഞ്ഞ് പാതിരാത്രിക്ക് വീട്ടിൽ മടങ്ങിയെത്തിയ അദ്ദേഹത്തിൻറെ കീ നഷ്ടപ്പെട്ടു .വീട് കുത്തിത്തുറന്ന് കേറുകയല്ലാതെ വേറെ
മാർഗമില്ല . 'കൃത്യം ' നടത്തവേ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു . അത് തൻറെ വീടാണെന്നും താൻ ഒബാമയുടെ സുഹൃത്താണെന്നും പറഞ്ഞിട്ടും പോലീസ് വഴങ്ങിയില്ല .അങ്ങനെ സംഭവം വിവാദമായി .
താക്കോൽ പ്രതിസന്ധി കാരണം സ്വന്തം വീടിൻറെ മതിൽ ചാടിക്കയരുക,സ്വന്തം വീട് കുത്തിത്തുറന്ന് കയറുക ,സ്വന്തം കാർ കമ്പിയിട്ട്
കുത്തി തുറക്കുക മുതലായ കോമഡി രംഗങ്ങൾ നമ്മളിൽ പലർക്കും
അനുഭവമുണ്ട് .
എനിക്കും അത്തരം ചെറിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് .ഒരിക്കൽ ഞാനും
ലീലാമ്മയും marking കഴിഞ്ഞ് തിരിച്ചു വന്നു ഗേറ്റ് തുറക്കാൻ ശ്രമിക്കുമ്പോൾ
കീ താഴിൽ കയറുന്നില്ല. കീ മാറിപ്പോയി.ഞാൻ ഗേറ്റ് ചാടിക്കടന്നു .സ്കൂളിൽ
പഠിക്കുന്ന കാലത്ത് ഹൈ ജുംപും പോൾ വോള്ടും ചെയ്ത് പരിചയമുണ്ടായിരുന്നതിനാൽ ഗേറ്റിന്റെ മുകളിൽ കയറി അപ്പുറത്തേയ്ക്ക് ചാടുന്നതിന് ഒട്ടും പ്രയാസം തോന്നിയില്ല.
കഴിഞ്ഞ വർഷം ഒരു ദിവസം ലീലാമ്മ വീടിൻറെ താക്കോൽ കൈയിലെടുക്കാതെ വീട് പൂട്ടി .സ്കൂളിൽ നിന്ന് തിരിച്ചു വരുമ്പോഴാണ്
വിവരം അറിയുന്നത് .ഡ്യൂപ്ലിക്കേറ്റ് താക്കോലും അകത്തായി പോയി .അത്
ഭിത്തിയിൽ തൂങ്ങി കിടക്കുന്നത് ഗ്ലാസ് ഡോറിൽ കൂടി നോക്കിയാൽ കാണാം .സ്വന്തം വീട്ടിൽ കയറാൻ പറ്റാത്ത അവസ്ഥ. ഞാൻ ഗ്ലാസ് ഇടിച്ചു പൊട്ടിച്ച്
താക്കോൽ എടുത്തു .ഗ്ലാസ് മാറ്റി വെക്കാൻ 300 റാണ്ട് ( 2000 രൂപ ) ചെലവായി .അതിനു ശേഷം ഒരു ഡ്യൂപ്ലിക്കേറ്റ് താക്കോൽ കാർ ഷെഡ്‌ൽ
സ്ഥിരമായി ഒളിച്ചു വെച്ചിട്ടുണ്ട് .
നാട്ടിൽ പോകാൻ ഒരുങ്ങുമ്പോൾ പെട്ടികളിൽ സാധനങ്ങൾ അടുക്കി വെക്കുന്ന ചുമതല ലീലാമ്മയ്ക്കാണ് .പെട്ടികൾ താഴിട്ട് പൂട്ടി കാറിൽ
എടുത്തു വെക്കുന്ന ഭാരിച്ച ചുമതല എന്റേതാണ് . യാത്രയുടെ തലേ
ദിവസം ലീലാമ്മ പറയും .
'' ഇനി പെട്ടികൾ പൂട്ടാം .താഴും താക്കോലും ഉണ്ടോ ?' '
" ഉണ്ടല്ലോ .എമ്പിടി ഉണ്ട് . ''
'' എന്നാൽ പൂട്ടിക്കോ ''
'' പക്ഷെ ഒരു ചെറിയ പ്രശ്നം "
'' എന്തു പ്രശ്നം ?''
'' തമ്മിൽ ചേരുന്നത് ഒന്നുമില്ല .''
ക്ലിക്ക് ചെയ്യുന്നത് തെരഞ്ഞ് കണ്ടു പിടിക്കാൻ ഇനി സമയമില്ല .പരസ്പരം
കുറ്റാരോപണം നടത്താനും തർക്കിക്കാനും ഇനി സമയമില്ല .ഞാൻ ടൌണിലേക്ക് ഓടി നാലഞ്ച് താഴുകൾ വാങ്ങി കൊണ്ടുവരും .
നാട്ടിൽ നിന്ന് തിരിച്ചു പോരുന്നതിന്റെ തലേ ദിവസം പ്രതിസന്ധി വീണ്ടും
തല പൊക്കുന്നു . താഴുകളുണ്ട് , പക്ഷെ താക്കോലുകൾ കാണാനില്ല .
'' താക്കോലുകൾ എവിടെ ?''
'' അതേ ,ഒരു അബദ്ധം പറ്റി .നമ്മുde കൊച്ചു മക്കൾ അവ balconiyil
നിന്നും താഴേക്ക് വലിച്ചെറിഞ്ഞു. വീണത് ഓടയിൽ .''
ഞാൻ കഞ്ഞികുഴിയിൽ പോയി കുറെ താഴുകൾ വാങ്ങി കൊണ്ട് വരും .
ഇരുമ്പു കടക്കാരന് എന്നെ നല്ല പരിചയമുണ്ട് . എല്ലാ കൊല്ലവും ജനുവരി
ആദ്യആഴ്ചയിൽ അവിടെ നിന്ന് താഴുകൾ വാങ്ങാറുണ്ട് .
ഞങ്ങളുടെ സ്കൂളിൽ കുറെ കുട്ടികൾ എന്നും രാവിലെ താമസിച്ച് വരാറുണ്ട് .പല അടവുകൾ ഞങ്ങൾ പരീക്ഷിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല .അവസാനം അറ്റ കൈ പ്രയോഗിക്കാൻ തീരുമാനിച്ചു .എട്ടു
മണിക്ക് ഗേറ്റ് പൂട്ടി താമസിച്ചു വരുന്നവരെ ബ്രേക്ക് വരെ പുറത്തു
നിറുത്തുക .ഇതായിരുന്നു ഞങ്ങളുടെ ഉറച്ച തീരുമാനം .
തീരുമാനം നടപ്പാക്കി . താമസിച്ചു വരവ് കുറഞ്ഞു .പൊടിക്കാറ്റും തണുപ്പും
ഉള്ള സ്ഥലമാണ് .അതു കൊണ്ട് ഗേറ്റ് അടയ്ക്കുന്നതിന് മുമ്പ് സ്കൂളിൽ
എത്താൻ കുട്ടികൾ ശ്രദ്ധിച്ചു . കുറേ ദിവസങ്ങൾ വിജയകരമായി കഴിഞ്ഞു
പോയി . ഒരു ദിവസം ഞങ്ങൾ സ്കൂൾ ഗേറ്റിന് അടുത്തെത്തിയപ്പോൾ
അവിടെ ഒരു ആൾ കൂട്ടം .എന്തോ അസാധാരണ സംഭവം നടന്നതു പോലെ .
പ്രിൻസിപാളും അദ്ധ്യാപകരും എല്ലാമുണ്ട് .സംഭവം ഇതാണ് .ഗേറ്റിന്റെ
താഴിൽ ആരോ തീപ്പെട്ടി ക്കമ്പ് കുത്തികേറ്റിയിരിക്കുന്നു .പുറത്ത് നിൽക്കേണ്ടിവന്ന കുട്ടികളിൽ ആരോ പറ്റിച്ച പണിയാണ് .തീപ്പെട്ടി ക്കമ്പ്
തീവെച്ച് പുറത്തെടുക്കാൻ നടത്തിയ ശ്രമങ്ങൾ പാളി .നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്നു പറയുന്നത് എത്രയോ ശരിയാണ് !
സ്കൂളിൻറെ പ്രവർത്തനം ഒരു മണിക്കൂർ സ്തംഭിച്ചു . അവസാനം സ്കൂൾ
gardener ചുറ്റികയ്ക്കു ഇടിച്ചു താഴ് പൊട്ടിച്ചു . വില കൂടിയ ,വലിയ താഴ്
ആയിരുന്നു .അതോടു കൂടി 'പുകഞ്ഞ കൊള്ളി പുറത്ത് ' എന്ന നയം ഞങ്ങൾ
ഉപേക്ഷിച്ചു .കുട്ടികൾ വിജയിച്ചു .
വാൽ കഷണം
കേരളാ കോണ്‍ഗ്രസിൻറെ അമ്പതാം വാർഷികം ആഘോഷിക്കുന്ന ഈ
വേളയിൽ , ആദരണീയനായ മാണിസാറുമായി ബന്ധപ്പെട്ട ഒരു തമാശ
കുറിച്ചു കൊണ്ട് താഴു പുരാണം അ വസാനിപ്പിക്കാം .പൈകയിൽ പറഞ്ഞു
കേട്ട ഒരു സംഭവമാണ് . ഞങ്ങളുടെ അയൽക്കാരിയും ബന്ധുവുമായ അന്നമ്മ
ചേടത്തി പണ്ടു മുതൽ മാണി സാറിന്റെ അടിയുറച്ച പിന്തുണക്കാരിയും
ആരാധികയുമാണ് .1965 മുതൽ ഇന്നു വരെ മാണി സാറിനാണ് തൻറെ വോട്ട് നൽകിയിട്ടുള്ളത് .ഒരു തെരഞ്ഞെടുപ്പിൽ മാണി സാറിന്റെ വോട്ടു പാഴാക്കാൻ മാണിയെന്നു പേരുള്ള രണ്ട് അപരന്മാരെ സ്ഥാനർതികളായി
നിറുത്തിയിരുന്നു .കർത്താവിനെ കുരിശിൽ തറച്ചപ്പോൾ ഇടത്തും വലത്തും
കള്ളൻമാരെ കുരിശിൽ തറച്ചതു പോലെ ballot പേപ്പറിൽ മാണി സാറിന്റെ
ഇടത്തും വലത്തും അപരന്മാർ സ്ഥലം പിടിച്ചു.
അന്നമ്മ ചേടത്തിക്ക് തിമിരത്തിന്റെ പ്രശ്നം തുടങ്ങിയ കാലമായിരുന്നു
അത് . പതിവുപോലെ ചേടത്തി അതിരാവിലെ പോയി മാണിസാറിന്റെ
കുതിര ചിഹ്നത്തിൽ വോട്ടുകുത്തി .ചേടത്തി തിരിച്ചു വരുന്ന വഴി ചില
പരിചയക്കാർ ചോദിച്ചു .
'' ചേടത്തി , മാണി സാറിനു തന്നെ കൊടുത്തില്ലേ വോട്ട് ?''
( due to some typing problems, shifting to English )
'' Yes, definitely.But I have a doubt. Mani sir's horse has grown very tall."
Poor Annamma Chedathy had cast her precious vote to the ' aparan's symbol,the camel.

No comments:
Post a Comment