സ്കൂളിൽ ഒരു പ്രാർത്ഥനാദിനം
24 ഒക്ടോബർ 2013
സംഗീതപ്രേമികളെ വളരെയേറെ ദുഃഖത്തിൽ ആക്കിയ ഒരു വർഷമാണ് 2013 .പതിമൂന്ന് എന്ന സംഖ്യ അത്ര നല്ലതല്ല എന്നു പറയുന്നതിൽ കഴമ്പുണ്ട് എന്ന് ഇപ്പോൾ തോന്നുന്നു .ദക്ഷിണാമൂർത്തി സ്വാമി ,രാഘവൻ മാസ്റർ എന്നിവർക്ക് ശേഷം മന്നാടെയും നമ്മേ വിട്ടുപിരിഞ്ഞിരിക്കുന്നു .
ഇവരുടെ വേർപാട് നമ്മളെ ദുഖിപ്പിക്കുന്നുണ്ട് എങ്കിലും ഒരു കാര്യത്തിൽ
നമുക്ക് ആശ്വസിക്കാം . ഇവർ മൂവരും ദീർഘകാലം ജീവിച്ചിരുന്നു .സംഗീതത്തിന് പരമാവധി സംഭാവനകൾ നൽകിയിട്ടാനു യാത്രയായത് .
ഇന്ന് നൂറുകണക്കിന് സിനിമകൾ ഇറങ്ങുന്നുണ്ട് .ധാരാളം ഗാനങ്ങളും
ഇറങ്ങുന്നുണ്ട് .നല്ലതും ചീത്തയും ഉണ്ട് .ഗാനങ്ങളുടെ കാര്യം പറഞ്ഞാൽ
ഇന്നത്തെ കാലത്തെ മഴ പോലെയാണ് . മഴ ധാരാളം പെയ്യുന്നുണ്ട് .പക്ഷേ
വെള്ളം മണ്ണിലേയ്ക്കു ഇറങ്ങാതെ കടലിലേയ്ക്ക് ഒഴുകി പോവുകയാണ് .
അതുപോലെ ഇന്നത്തെ ഗാനങ്ങളിൽ ചിലത് മാത്രമേ മനസ്സിലേയ്ക്ക്
ഇറങ്ങി തങ്ങി നിൽക്കുന്നുള്ളു .എന്നാൽ 'നീലക്കുയിൽ ', 'കാവ്യമേള ,ചെമ്മീൻ
എന്നീ സിനിമകളിലെ ഗാനങ്ങൾ എന്നും മനസ്സിൽ തങ്ങി നിൽക്കുന്നു .
ഗാനങ്ങൾ കൊണ്ടു മാത്രമല്ല മറ്റുവിധത്തിലും ഈ ചിത്രങ്ങൾ ജനപ്രീതി
ആർജിച്ചിരുന്നു .ഉദാഹരണമായി 'കവ്യമേളയിൽ യേശുദാസ് ,PB ശ്രീനിവാസൻ ,പി ലീല ,MB ശ്രീനിവാസൻ എന്നിവർ പ്രത്യക്ഷപ്പെട്ട് 'സ്വപ്‌നങ്ങൾ ' എന്ന പാട്ട് വ്യത്യസ്ത രീതിയിൽ പാടുന്നുണ്ട് .ചെമ്മീൻ
തകഴിയുടെ പ്രസിദ്ധമായ നോവലിൻറെ ചലച്ചിത്രആവിഷ്കാരം എന്ന
നിലയിൽ വളരെ ശ്രദ്ധിക്കപ്പെട്ടു .എല്ലാ ഘടകങ്ങളും ഒത്തു ചേർന്ന ഒരു
ചിത്രം .അതിൽ സലിൽ ചൌധരിയുടെ സംഗീതവും സത്യൻ,മധു ,കൊട്ടാരക്കര ,ഷീല, അടൂർ ഭവാനി തുടങ്ങിയവരുടെ അഭിനയവും മാർക്സ് ബർറ്റ്ലിയുടെ ക്യാമറയും ര്രഷികേശ് മുഖർജിയുടെ എഡിറ്റിങ്ങും ഒക്കെ
ആയപ്പോൾ എല്ലാം തികഞ്ഞ ഒരു സിനിമ ഉണ്ടായി .കേക്ക്നു icing എന്ന
പോലെ 'മാനസ മൈനേ ' എന്ന ഗാനവും ഉണ്ടായി .ജനങ്ങൾ വീണ്ടും വീണ്ടും
കാണുകയും ഈ സിനിമയെപ്പറ്റി ചർച്ച ചെയ്യുകയും ചെയ്തു .ഒരു
പാട്ടുകൊണ്ട് മന്നാദെ ജനമനസ്സുകളിൽ സ്ഥാനമുറപ്പിച്ചു .അദ്ദേഹത്തോടുള്ള
ആദരവുകൊണ്ടാണ് ഇത്രയും കുറിച്ചത് .
പന്ത്രണ്ടാം ക്ലാസ്സിന്റെ പരീക്ഷ ഇവിടെ ഒരു പ്രധാന സംഭവമാണ് .രാജ്യം
മുഴുവൻ ഉറ്റു നോക്കുന്ന ഒരു പരീക്ഷയാണ് .ഇതിനുള്ള ഒരുക്കങ്ങൾ
എല്ലാ സ്കൂളുകളിലും പൂർത്തിയായി .ഈ വർഷത്തെ ടീച്ചിങ്ങിനു തിരശീല വീണു . ഇന്ന് ഞങ്ങളുടെ സ്കൂളിൽ കുട്ടികൾക്ക് വിജയം ആശംസിക്കുന്നതിനുവേണ്ടി പ്രത്യേകം മാറ്റി വെച്ച പ്രാർത്ഥനാ ദിവസമായിരുന്നു .പാട്ടും പ്രസംഗങ്ങളും ആയി ഏതാണ്ട് 5 മണിക്കൂർ
നീണ്ടു പരിപാടികൾ .
പാട്ടിനും പ്രസംഗത്തിനും ഇവിടെ ആരേയും ഉന്തി മരം കയറ്റേണ്ട ആവശ്യമില്ല .എല്ലാവരും അതിനു ഞാൻ മുൻപേ ഞാൻ മുൻപേ
എന്ന വിധത്തിൽ ആവേശത്തോടെ തയ്യാറായി നിൽക്കുകയാണ് .പ്രാദേശികമായി അനേകം സഭകളും മ്യൂസിക് സംഘങ്ങളും ഉണ്ട് .അവരിൽ പലരും സ്വന്തമായി DVD പുറത്തിറക്കിയിട്ടുല്ലവരാണ് . അവരും
പരിപാടിയിൽ സഹകരിച്ചിരുന്നു .
എല്ലാവരും പാട്ടിൽ പങ്കു ചേരുന്നു .പാട്ടിനൊപ്പിച്ച് ചുവടുവെച്ചും ശരീരം
ഇളകിയുമാണ് പുരോഗമിക്കുന്നത് . keyboardഉം നല്ല മ്യൂസിക് സിസ്ടവും ഉണ്ട് . ഏറ്റവും ഉച്ചത്തിൽ പാടാൻ എല്ലാവരും ഇഷ്ടപ്പെടുന്നു .
മതപ്രസംഗവും motivational പ്രസംഗവും വളരെ ജനപ്രീതി നേടിയ കലകളാണ് .പ്രഭാഷണങ്ങൾക്കിടയിൽ ചില പെണ്‍കുട്ടികൾ വികാരാധീനരായി വെട്ടിയ വാഴകൾ പോലെ മറിഞ്ഞു വീഴുന്നുണ്ടായിരുന്നു .ഇവരെ എഴുന്നേല്പിച്ചു താങ്ങി നിറുത്താൻ
അധ്യാപകർ വളരെ പാടു പെടുന്നുണ്ടായിരുന്നു .11 മണിക്ക് തുടങ്ങിയ
പരിപാടികൾ നാലു മണിക്കാണ് അവസാനിച്ചത് .
തിങ്കളാഴ്ച മുതൽ പരീക്ഷകൾ തുടങ്ങുന്നു .ഓരോ പരീക്ഷയ്ക്കും ശേഷം
അടുത്തതിന് പഠിക്കാൻ സമയം കിട്ടത്തക്ക വിധത്തിൽ gap ഇട്ടാണ് ടൈം
ടേബിൾ ക്രമീകരിച്ചിരിക്കുന്നത് .

No comments:
Post a Comment