Monday, 24 April 2017

COUNT DOWN DAYS ( anubhavangal )


സൗത്ത്    ആഫ്രിക്കയിൽ നിന്ന്  വിട പറയാനുള്ള    count down   ദിവസങ്ങളാണ്    ഇപ്പോൾ . അതായത്   കുറെ  ദിവസങ്ങൾ   കഴിയുമ്പോൾ  ഞങ്ങൾ  road -based ആകും( വഴിയാധാരം )  ആകും . എല്ലാം വിറ്റു പെറുക്കി
പോവുകയാണ് . പോവുകയല്ലോ   ഭർതൃ ഗൃഹത്തിൽ   പോവുകയല്ലോ
ശകുന്തള  എന്ന്   പണ്ട്  ഒരു   പാട്ട്   ഉണ്ടായിരുന്നു . അതുപോലെ . പക്ഷെ
ഒട്ടും  ആശങ്കയില്ല . സ്വദേശികൾ  ആയാലും   മലയാളികൾ   ആയാലും
ഇവിടെ  ഉള്ള   ആളുകൾ   വളരെ   നല്ലവരാണ് . ഒരു   ആവശ്യം  വന്നാൽ
ഒരു അധിക മൈൽ ( going an extra mile ) കൂടെ  വന്ന്‌   സഹായിക്കും .

ഇന്നലെ   മ്മബത്തോ   മലയാളീ അസോസിയേഷൻ  ഞങ്ങൾക്ക്  ഒരു

ഗംഭീരൻ   യാത്രയയപ്പ്  തന്നു . ഇത്രയൊന്നും  പ്രതീക്ഷിച്ചിരുന്നില്ല . പ്രസംഗവും പാട്ടും  തമാശയും   brai യും ഒക്കെ ആയി   വളരെ രസകരമായിരുന്നു .

എണ്ണത്തിൽ   കുറവാണെങ്കിലും   ദക്ഷിണാഫ്രിക്കൻ   മലയാളികൾ   മാതൃകാപരമായി  എല്ലാ കാര്യങ്ങളിലും  ഉന്നതമായ നിലവാരം  പുലർത്തുന്നു  എന്ന്  ഒട്ടും  അതിശയോക്തി  കൂടാതെ   പറയാൻ
സാധിക്കും .

മധുരിച്ചിട്ട്  തുപ്പാൻ വയ്യ ,കയ്പ് കൊണ്ട്   ഇറക്കാനും   വയ്യ ,എന്ന  ഒരു
അവസ്ഥയാണ്   count down days ൽ . പോകുന്നതിൽ  വിഷമമുണ്ട് ,പക്ഷെ
തിരിച്ചു  നാട്ടിൽ  എത്തുന്നതിൽ   സന്തോഷമുണ്ട് .''മാമലകൾക്കപ്പുറത്തു
മരതക പട്ടുടുത്തു  മലയാളമെന്നൊരു നാടുണ്ട് '', ''തിരികെ ഞാൻ വരുമെന്ന
വാർത്ത   കേൾക്കാനായി    ഗ്രാമം   കൊതിക്കാറുണ്ടെന്നും '' മുതലായ
ഗാനങ്ങൾ   ജന്മ നാടിനെ പ്പറ്റി    പ്രവാസിയുടെ   സ്വപ്നങ്ങൾക്ക്  നിറം
പകരുന്നു .

നീണ്ട  43 വർഷത്തെ    ആഫ്രിക്കൻ  വാസത്തിനു ശേഷം   മടങ്ങുമ്പോൾ
പൂർണ്ണ  സംതൃപ്തിയാണ്  ഉള്ളത് . ഇതിന് കാരണം  സാമ്പത്തിക നേട്ടങ്ങൾ
ഒന്നുമല്ല . കെനിയ ,നൈജീരിയ , ദക്ഷിണാഫ്രിക്ക  എന്നീ രാജ്യങ്ങളിലെ
ജനങ്ങൾ  തന്ന  സ്നേഹവും  ബഹുമാനവും   താല്പര്യവുമാണ്   കാരണം .മോശമായ  ഒരു   വാക്കോ   പ്രവൃത്തിയോ   ഇത്രയും  നീണ്ട
കാലയളവിൽ   ഉണ്ടായിട്ടില്ല .നേരെ മറിച്ചു    സ്വന്തക്കാരായിട്ടാണ്   അവർ
ഞങ്ങളോട്   പെരുമാറിയിട്ടുള്ളത് .

ഒരു   ഉദാഹരണം   പറയുകയാണെങ്കിൽ   2016  ജനുവരി മുതൽ
ഞങ്ങൾ   Portuguese കാരായ  ജോണി -ഫാത്തിമാ   ദമ്പതികളുടെ വീടിനോട്
തൊട്ടു ചേർന്നുള്ള ഗസ്റ്റ് House ലാണ്    വാടകക്ക്   താമസിക്കുന്നത് . വാടകക്കാരായിട്ടല്ല ,കുടുംബാംഗങ്ങൾ    ആയിട്ടാണ്   അവർ  ഞങ്ങളോട്
പെരുമാറുന്നത് .ഞങ്ങളും  അങ്ങനെ തന്നെ . ഒരു കോമ്പൗണ്ട്   ആണ് ,
ഒരേ  ഗേറ്റ്   ആണ് . അവരുടെ  ഗാർഡനിൽ  ചെടികൾ  വാടി നിൽക്കുന്നത്
കണ്ടാൽ  ഞാൻ  വെള്ളം ഒഴിക്കും . പറമ്പിൽ ഉള്ള  പഴങ്ങളും പച്ചക്കറികളും
ഒക്കെ   ഞങ്ങൾക്ക്   പറിച്ചെടുത്തു   ഉപയോഗിക്കാം . pomo granate ,അത്തി ,
plum മുതലായ  പഴങ്ങൾ  ഉണ്ട് .ഇപ്പോൾ   season കഴിഞ്ഞു .spinach ,spring onion ,
tomato ,പുതിന ,മത്തങ്ങാ  പച്ച മുളക്  മുതലായവ  ഉണ്ട് .അതൊക്കെ  അവരെ ക്കാൾ   ഞങ്ങളാണ്   ഉപയോഗിക്കുന്നത് . ചില  ഭക്ഷണ വിഭവങ്ങൾ
ലീലാമ്മയും   ഫാത്തിമയും   കൈമാറാറുണ്ട് .

ഏപ്രിൽ 30 ന്   വീടൊഴിഞ്ഞു കൊടുക്കണം  എന്നായിരുന്നു   വ്യവസ്ഥ . അതുകഴിഞ്ഞു  കുറെ ദിവസം   എവിടെ  താമസിക്കും  എന്ന് ഞങ്ങൾക്ക്
ആശങ്കയുണ്ടായിരുന്നു . സുഹൃത്തുക്കളുടെ  കൂടെ  താമസിക്കാം ,പക്ഷെ
ദൂരക്കൂടുതൽ   ആണ് . വീടിന്   ആവശ്യക്കാർ   ഏറെയുണ്ട് . പക്ഷെ  വളരെ
friendly യും   ശല്യക്കാർ   അല്ലാത്തവരെയും മതി  അവർക്ക് . പണം  ഒരു
പ്രശ്നമല്ല . '' പോകുന്ന  ദിവസം  വരെ  താമസിച്ചോളൂ . ഒന്നും തരേണ്ട .'' ജോണി
പറഞ്ഞു .




2 comments:

  1. Uncle this words are heart touching...... Enjoy ur retired life in Pala..May god bless u..Keep in touch always..����

    ReplyDelete