Friday, 17 March 2017

അലവലാദികളുടെ പ്രണയം നമുക്ക് വേണ്ടാ ( VIEWPOINT )


ബാംഗ്ലൂരിൽ    യുവ നടിയെ   പീഡിപ്പിക്കാൻ ശ്രമിച്ച   സിനിമാനിർമ്മാതാവിനെ   നടിയുടെ  ബന്ധുക്കൾ   മർദ്ദിച്ചു ഇഞ്ചപ്പതയാക്കി . ഇന്നത്തെ കാലത്തു   മാതൃകാപരമായ  ഒരു   പ്രവർത്തിയാണ്  ഇത് .ഇതിന്
തീർച്ചയായും   ഒരു അവാർഡ്  കൊടുക്കണം .പോലീസിനെയും  കോടതിയേയും  ആശ്രയിച്ചിട്ട്   വലിയ   പ്രയോജനം ഇല്ല .

പ്രണയം  ഉദാത്തമാണെന്നും  വിശുദ്ധമാണെന്നും ഒക്കെ   മലയാള പച്ചക്കറി സിനിമകളിൽ  കാണിക്കുന്നു . സ്നേഹിക്കുന്ന  പെണ്ണിനെ  കൈപിടിച്ച്
വീട്ടിൽനിന്ന്   ഇറക്കിക്കൊണ്ടു പോകുന്നതിനു മുൻപ്   നായകൻ  വീട്ടുമുറ്റത്ത് നിന്ന്   മാതാപിതാക്കളോടും  ബന്ധുക്കളോടും  നാട്ടുകാരോടും
കാച്ചുന്ന   ആ  നീണ്ട   ഡയലോഗ്  ഒന്നു കേൾക്കേണ്ടതാണ് ! മാലപ്പടക്കം പൊട്ടുന്നതുപോലെ !

ഇത്തരം  ഡയലോഗുകളിൽ    നിന്നും  പ്രചോദനം കിട്ടുന്ന ധാരാളം യുവതീ യുവാക്കൾ  ഉണ്ട് . പൊട്ട സിനിമകളിൽ    കാണുന്നതല്ല   യഥാർത്ഥ ജീവിതം എന്ന്  വളരെ   വൈകിയാണ്   അവർ   മനസ്സിലാക്കുന്നത് . അപ്പോഴേക്കും
ദുരന്തം   സംഭവിച്ചുകഴിഞ്ഞിരിക്കും . പ്രത്യേകിച്ച്   പെൺകുട്ടികളാണ്  ദുരന്തങ്ങളിൽ കുടുങ്ങുന്നത് .

ഇന്ന് ടി വി യിൽ   നിത്യവും  കാണാം   അലമുറയിട്ട്  കരയുന്ന   മാതാപിതാക്കളെ . മകൻ   ആല്മഹത്യ ചെയ്തു . മകളുടെ   മൃതദേഹം
കായലിൽ നിന്ന്   കണ്ടെടുത്തു . ദുരന്തകഥകളുടെ    pattern  ഒരു പോലെയാണ് .

'' അവർ തമ്മിൽ   അടുപ്പത്തിലായിരുന്നു .''  എപ്പോഴും   കേൾക്കാറുള്ളതാണ്  ഇത് . ഒരു   യുവാവ്  പെൺകുട്ടിയെ  നിരന്തരം   ശല്യപ്പെടുത്തുന്നു . കുട്ടിക്ക്
അത്   ഇഷ്ടമില്ല . അപ്പോൾ പിന്നെ   അവർ  അടുപ്പത്തിലായിരുന്നു എന്ന്
എങ്ങനെ   പറയാൻ   കഴിയും ? രണ്ടു കൈയും ചേർത്ത്   അടിച്ചാലേ
ഒച്ച   ഉണ്ടാവുകയുള്ളൂ .

21 വയസ്സ് കഴിഞ്ഞ  പെൺകുട്ടികളുടെ കാര്യം  വിടാം . 16 വയസ്സുള്ള ഒരു
പെൺകുട്ടിയെ  കേറി  പ്രേമിക്കുക  എന്നുവെച്ചാൽ   കടുംകൈ ആണ് .
പ്രണയാഭ്യർത്ഥന  എന്ന  വാക്കിന്  പുതിയ അർത്ഥങ്ങൾ  കണ്ടെത്തേണ്ടിയിരിക്കുന്നു . പ്രണയ ഭീഷണി   എന്ന  അർത്ഥമാണ്  കൂടുതൽ യോജിക്കുന്നത് .വഴങ്ങിയില്ലെങ്കിൽ  മുഖത്ത്  ആസിഡ്
ഒഴിച്ചെന്നിരിക്കും . പെട്രോൾ ഒഴിച്ച്  കത്തിച്ചെന്നിരിക്കും . അല്ലെങ്കിൽ നടുറോഡിൽ  കുത്തി വീഴ്ത്തും .അലവലാദികളാണ്  പ്രണയം  അടിച്ചേൽപ്പിക്കാൻ  ശ്രമിക്കുന്നത് . അത്തരം യുവാക്കളുടെ  മാതാപിതാക്കളും   അലവലാദികൾ   ആയിരിക്കും .


ഇന്ന് കേരളത്തിൽ  / ഇന്ത്യയിൽ  ഒരു  കാമുകൻ  എന്നുവെച്ചാൽ  ഒരു
potential killer ആണെന്ന്   പറയാം .ഏതു സമയത്താണ് കാമുകനിലെ
മൂർഖൻ   പത്തിവിടർ ത്തി    ആഞ്ഞു കൊത്തുന്നതെന്ന്   അറിയില്ല .

'' ഇല മുള്ളേൽ വീണാലും  മുള്ള്  ഇലയിൽ വീണാലും  ഇലയ്ക്കാണ്
ദോഷം .'' പഴമക്കാർ   പറഞ്ഞു കേട്ടിട്ടുണ്ട് . പെൺകുട്ടികളുടെ കാര്യത്തിൽ
ഇത്   വളരെ   ശരിയാണ് . പലവിധ ഭീഷണികളാണ്   അവരെ കാത്തിരിക്കുന്നത് .പെരുവഴിയിൽ മാത്രമല്ല , internet ലും അവർ
ആക്രമിക്കപ്പെടുന്നു .

മിഷേൽ എന്ന പെൺകുട്ടി   പള്ളികഴിഞ്ഞു തനിയെ നടന്നുപോകുന്ന ദൃശ്യങ്ങൾ  കാണുമ്പോൾ  മനസ്സിൽ ഒരു ചോദ്യം  ഉദിക്കുന്നു . കൂട്ടിന്
ഒരു   സഹപാഠിയെ  വിളിക്കാമായിരുന്നില്ലേ ? പെൺകുട്ടികൾക്ക്
സുരക്ഷിതത്വം    ഇല്ലാത്ത   നാടാണ് .

പ്രണയം ,ആല്മഹത്യ ,പീഡനം  എന്നിവയ്ക്കെതിരെ   മാതാപിതാക്കൾ കുട്ടികളെ ബോധവൽക്കരിക്കേണ്ടത്  അത്യാവശ്യമാണ് . '' എൻറെ മകൻ / മകൾ
OK ആണെന്ന്  ചില  മാതാപിതാക്കൾ  വിചാരിക്കും .പക്ഷേ ചിലപ്പോൾ
Ok എന്നത്  K O  ആകും . അതായത് Knock Out .

ചുറ്റും  നടക്കുന്ന   സംഭവങ്ങളെ   കുടുംബത്തിൽ  ചർച്ച ചെയ്ത് , ആ ദുരന്തങ്ങളുടെ  വേരുകൾ  കണ്ടെത്തി , കുട്ടികളെ  ബോധവൽക്കരിക്കാൻ
കഴിയും . '' അദ്ധ്യാപകൻ  വഴക്കു പറഞ്ഞതിൻറെ  പേരിൽ ഒരു
പയ്യൻ  ആല്മഹത്യ ചെയ്തു . എന്താ  നിങ്ങളുടെ  അഭിപ്രായം ?"എന്ന്
കുട്ടികളോട്   ചോദിക്കണം .

'' അത്   വേണ്ടായിരുന്നു . ശാന്തമായി  ചർച്ച ചെയ്ത്  പരിഹരിക്കാവുന്ന
നിസ്സാര പ്രശ്നമായിരുന്നു . വെറുതെ വിലപ്പെട്ട ജീവൻ  നഷ്ടപ്പെടുത്തി .''
കുട്ടികൾ   പറയണം .








No comments:

Post a Comment