Thursday, 9 March 2017

കേരളത്തിലും ശിവ സേനയോ ? ( VIEWPOINT )


ഞാൻ  താമസിക്കുന്ന വീടിനടുത്തു   pomogranate ൻറെ  ഒരു  മരം  ഉണ്ട് .അതിൽ  ചുവന്ന  നിറമുള്ള   പഴങ്ങൾ  തൂങ്ങി കിടക്കുന്നത്  കാണാൻ
വളരെ   ഭംഗിയാണ് .തിന്നാൻ   നല്ല  രുചിയാണ് . ഇതേ  മരം  വെട്ടിമുകളിൽ
ലീലാമ്മയുടെ   വീടിനടുത്തു  കണ്ടിട്ടുണ്ട് . ആ  ചെടിയും  ( മരമല്ല )    അതിൻറെ  കായും  വളരെ ചെറുതാണ് .പഴം  പേട്  ആണ് . pomogranate ന്
യോജിച്ചതല്ല    ഏറ്റുമാനൂരിലെ   കാലാവസ്ഥ .

വെട്ടിമുകളിലെ    പോമോ   പോലെയായാണ്   കേരളത്തിലെ   ശിവസേന .
മുംബൈയിൽ  അത്   തഴച്ചു  വളരുന്നു . കേരളത്തിലെ  കാലാവസ്ഥയിൽ
അത്   വളരുകയില്ല . എന്നാലും   അത്   കേരളത്തിൽ   എവിടെയൊക്കെയോ
ഉണ്ട് . ഇങ്ങനെ   ഒരു  പാർട്ടി   കേരളത്തിൽ  ഉണ്ടെന്ന   വിവരം  ഇന്നലെ
എറണാകുളത്തു  ആ പാർട്ടിയുടെ   അഞ്ചാറ് പ്രവർത്തകർ   സദാചാരഗുണ്ടായിസം   നടത്തിയപ്പോഴാണ്   അറിയുന്നത് .

ഇത്തരം   പേട് (പൊള്ള )  പാർട്ടികൾ   വേറെയും  ഉണ്ട് . ബിജു രമേഷിൻറെ
AIADMK  അതിൽ   ഒന്നാണ് . കഴിഞ്ഞ കൊല്ലം   മേയിൽ  ഏറ്റുമാനൂരിൽ
മായാവതിയുടെ   BSP യുടെ    സ്ഥാനാർത്ഥിയുടെ   തെരഞ്ഞെടുപ്പ്  പോസ്റ്റർ
കണ്ടപ്പോൾ  ചിരിക്കാതിരിക്കാൻ   കഴിഞ്ഞില്ല . അതുപോലെ   വേറെയും
പേട്  പാർട്ടികൾ   കാണും .

എന്തായാലും   ശിവസേനയുടെ   സദാചാര ഗുണ്ടായിസം  വൻ വിജയമായിരുന്നു . ഇങ്ങനെയും   ഒരു   പാർട്ടി  ഉണ്ടെന്ന്   കേരളമൊട്ടാകെ
അറിയിക്കാൻ    അവർക്ക്   സാധിച്ചു . പത്രപരസ്യവും  TV പരസ്യവും
കൊടുക്കണമെങ്കിൽ   ലക്ഷക്കണക്കിന്   രൂപാ   ചെലവാകും .പത്തുപൈസ
പോലും   ചെലവാക്കാതെ   പാർട്ടിയു ടെ   അസ്തിത്വവും  വിളംബരം ചെയ്യാൻ
അവർക്ക്    സാധിച്ചു .

ഗുണ്ടായിസം   നടത്തിയവരെ   ശ്രദ്ധിച്ചാൽ  ഒരു  കാര്യം  മനസ്സിലാകും .
പൊണ്ണത്തടി  കാരണം  വളരെ  പണിപ്പെട്ടാണ്   അവർ  കമിതാക്കളുടെ
പുറകേ   ഓടിയത് . പാർട്ടിയുടെ   കേരളത്തിലെ   അംഗസംഖ്യ  ലക്ഷക്കണക്കിന്  എന്ന്   കള്ളക്കണക്ക്   കാണിച്ചു  മുംബൈയിൽ
നിന്ന്   വൻ തുക   വാങ്ങി ,അതുകൊണ്ട്  പറോട്ടയും  ബീഫ് കറി യും
കഴിച്ചു   broiler chicken  പോലെ   കൊഴുത്ത   തടിമാടന്മാർ  വെറുതെ   ഒരു
സ്റ്റണ്ട്    നടത്തിയതാണ്   ഇന്നലെ  കണ്ടത് .

ഈ  സ്റ്റണ്ട് നെതിരെയുള്ള      over reaction   പരിതാപകരമാണ് . ഒരു വലിയ
പാർട്ടി   ഇത്തരം   ഗുണ്ടായിസം   അഴിച്ചുവിട്ടാൽ   അത്   വളരെ  ഗൗരവ തരമാണ് . എന്നാൽ   വിരലിൽ എണ്ണാവുന്ന  കുറെ ആളുകൾ  ഒരു  സ്റ്റണ്ട്
കാണിച്ചത് കൊണ്ട്    രാജ്യം   മുഴുവൻ   ഇളകേണ്ട    ആവശ്യമില്ല . ഒന്നിച്ചിരിക്കൽ  സമരം , ചുംബനസമരം   മുതലായവ    നടത്തി  ഇത്  ഒരു
കോമഡി   ആയി    മാറുകയാണ് . Quixotic  എന്ന്    പറയാം .

നീറുന്ന   പ്രശ്നങ്ങളിൽ നിന്ന്   ജനശ്രദ്ധ   തിരിച്ചുവിടാൻ   quotation എടുത്തവരാണ്   ഈ ശിവതടിമാടൻമാർ   എന്ന്   സംശയിക്കണം . ആ quotation  അവർ   100 % ഭംഗിയായി   നിർവ്വഹിച്ചിരിക്കുന്നു . പൾസർ സുനിയെപ്പറ്റി
ഇപ്പോൾ  കേൾക്കാനില്ല . അതുപോകട്ടെ . പ്രധാന പ്രശ്നം   പാവപ്പെട്ടവർക്ക്
നീതി   ലഭിക്കുന്നില്ല   എന്നതാണ് . വാളയാറിൽ   ഒരു  പാവപ്പെട്ട  സ്ത്രീയുടെ
രണ്ടു  പെൺമക്കളെ   ബലാത്സംഗം  ചെയ്‌ത്‌ കൊന്ന്   കെട്ടി ത്തൂക്കി . ആ
സ്ത്രീയുടെ    പരാതി   പോലീസ്   അവഗണിച്ചു . Professional രീതിയിൽ
investigate   ചെയ്തിരുന്നുവെങ്കിൽ   രണ്ടാമത്തെ   കുട്ടിയെ  രക്ഷിക്കാമായിരുന്നു .എന്നാൽ   പോലീസ്   കുറ്റവാളികൾക്ക്   ഒത്താശ  ചെയ്‌തു കൊടുക്കുകയായിരുന്നു .

ഉത്തർ പ്രദേശ് ,ബീഹാർ ,ജാർഖണ്ഡ് ,ഒറീസ്സാ   മുതലായ   സംസ്ഥാനങ്ങളിൽ
പാവപ്പെട്ട   പെൺകുട്ടികളെ   ബലാത്സംഗം  ചെയ്‌തു കെട്ടി തൂക്കിയാൽ
പോലീസ്   കേസ്  എടുക്കാത്ത   സംഭവങ്ങൾ   കേട്ടിട്ടുണ്ട് . ആ


   സ്ഥിതിയിലേയ്ക്ക്    കേരളം   അധഃപതിച്ചിരിക്കുന്നു . വാളയാറിൽ  വേറൊരു യുവതി   ബലാത്സംഗത്തെ തുടർന്ന്    വിഷം കഴിച്ചു   ആല്മഹത്യ
ചെയ്തു .ഇത്തരം    സംഭവങ്ങൾ   ഓരോ  ദിവസവും  റിപ്പോർട്ട്  ചെയ്യപ്പെടുകയാണ് .

സദാചാര ഗുണ്ടകൾ    ആക്രമിച്ചാൽ   കമിതാക്കൾക്ക്   ഓടി രക്ഷപ്പെടാം .
എന്നാൽ   പീഡനത്തിന്   ഇരയാകുന്ന   ഒരു  പിഞ്ചു ബാലിക  എങ്ങനെ ഓടി
രക്ഷപ്പെടും ?  ഈ    പ്രശ്നം  നിസ്സാരവൽക്കരിച്ചു കൊണ്ടാണ്   ചിലർ
ഒന്നിച്ചിരിക്കൽ  സമരവും   ചുംബനസമരവും   നടത്തി  കോമഡി   സൃഷ്ടിക്കുന്നത് .

ഇവർക്ക്   അൽപ്പമെങ്കിലും   ആല്മാർത്ഥത   ഉണ്ടെങ്കിൽ   നീതി നിഷേധിക്കപ്പെട്ട    പാവപ്പെട്ട   അമ്മമാർക്കുവേണ്ടി    സമരം  ചെയ്യണം .

No comments:

Post a Comment