കൊച്ചിയിൽ മിഷേൽ എന്ന പെൺകുട്ടിയുടെ ദുരൂഹമരണം മനഃസാക്ഷിയുള്ള എല്ലാവരെയും വളരെയേറെ ഞെട്ടിച്ചിരിക്കുകയാണ് .
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് തീർത്തും ഉത്തരവാദിത്തമില്ലാതെ പ്രവർത്തിക്കുന്നു എന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു . സാധാരണ ബനാന റിപ്പബ്ലിക്ക്
എന്ന് അറിയപ്പെടുന്ന ആഫ്രിക്കൻ രാജ്യങ്ങളിലാണ് പോലീസ് ഉത്തരവാദിത്വമില്ലാതെ പ്രവർത്തിക്കുന്നത് . ഇന്നത്തെ ഭരണത്തിൻ കീഴിൽ കേരളാ പോലീസ് ആഫ്രിക്കൻ ലെവലിലേയ്ക്ക് അധഃപതിച്ചിരിക്കുന്നു .
മിഷേൽ സംഭവം പല കാര്യങ്ങളും നമ്മളെ പഠിപ്പിക്കുന്നു . കുട്ടി ആല്മഹത്യ ചെയ്തതല്ല എന്ന് വ്യക്തം . ആരോ തട്ടിക്കൊണ്ടുപോയി
ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി കായലിൽ താഴ്തിയതാവാം .
ക്രോണിൻ എന്ന യുവാവിനെ ആല്മഹത്യക്ക് പ്രേരണാകുറ്റം ചുമത്തി
അറസ്റ്റ് ചെ യ്തു . ഈ യുവാവ് മിഷേലിനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു എന്ന് പറയപ്പെടുന്നു . ഇതേപ്പറ്റി മിഷേലിൻറെ
മാതാപിതാക്കൾക്ക് അറിയില്ലായിരുന്നു എന്നാണ് റിപ്പോർട്ട് .
ഇവിടെയാണ് പ്രശ്നത്തിൻറെ കാതൽ . ക്രോണിൻ മിഷേലിനെ ശല്യം
ചെയ്തിരുന്നു വെന്ന് കൂട്ടുകാരികൾ പറഞ്ഞാണ് അറിഞ്ഞത് . ഒരു
മകളുടെ എല്ലാ കാര്യങ്ങളും മാതാപിതാക്കൾ അറിഞ്ഞിരിക്കണം .മാതാപിതാക്കൾ ആണ് പ്രശ്നങ്ങൾ ആദ്യം അറിയേണ്ടത് . കുട്ടികൾ
തുറന്ന് പറഞ്ഞില്ലെങ്കിൽ മാതാപിതാക്കൾ ചോദിച്ചു മനസ്സിലാക്കണം .
രഹസ്യ അജണ്ടകൾ ദുരന്തത്തിലേയ്ക്ക് നയിക്കും .
പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾ ഇന്നത്തെ സാഹചര്യത്തിൽ
പഴഞ്ചൻ ചിന്താഗതിയിലേയ്ക്ക് മടങ്ങുന്നതാണ് നല്ലത് . ആൺകുട്ടികളും
പെൺകുട്ടികളും mingle ചെയ്തുകൊള്ളട്ടെ . പക്ഷെ പ്രണയം അപകടകരമാണ് . ഒരു കാമുകൻ കൊലയാളിയായി മാറിയേക്കാം .
കുട്ടികൾ പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് . കൂടുതൽ പക്വതയും ജോലിയും ആയിട്ട് പ്രണയിച്ചാൽ മതി .പ്രണയത്തിൻറെ
ചതിക്കുഴിയിൽ വീഴാതിരിക്കാൻ പെൺകുട്ടികളെ മാതാപിതാക്കൾ
പരിശീലിപ്പിക്കണം . ഉദാഹരണത്തിന് ഇഷ്ടമില്ലാത്ത ഒരു യുവാവ് നിരന്തരം sms അയച്ചു ശല്യപ്പെടുത്തുന്നുവെങ്കിൽ ആ നമ്പർ ബ്ലോക്ക് ചെയ്യണം . വേണ്ടിവന്നാൽ വേറെ നമ്പർ എടുക്കണം .ഇഷ്ടമില്ലാത്ത sms വന്നാൽ എന്തിനാണ് അത് വായിച്ചു നോക്കുന്നത് ?
സ്ത്രീ സുരക്ഷയ്ക്ക് പോലീസിൽ പ്രതീക്ഷ അർപ്പിച്ചിട്ടു കാര്യമില്ല .
നല്ലവരായ ആളുകൾ പരസ്‌പരം സഹായിക്കുകയെ മാർഗ്ഗമുള്ളൂ .
പെൺമക്കളുടെ സുരക്ഷയിൽ വളരെ ടെൻഷൻ അനുഭവിച്ചവരാണ് ഞാനും എൻറെ ഭാര്യയും . ഞങ്ങൾക്ക് രണ്ടു പെൺകുട്ടികളാണ് .അവരുടെ കോളേജ് വിദ്യാഭ്യാസം കേരളത്തിൽ
ആയിരുന്നു . 1994 -2006 കാലഘട്ടത്തിൽ .വളരെയേറെ ആശങ്കകൾ ഉണ്ടായിട്ടുണ്ട് . പക്ഷേ അന്ന് കേരളം ഇന്നത്തെ പോലെ അധഃപതിച്ചിരുന്നില്ല .
വിദ്യാഭ്യാസത്തിന് വേണ്ടി കുട്ടികളെ നാട്ടിൽ വിട്ടിട്ടുള്ള പ്രവാസികൾ ഏറെയാണ് . കുട്ടികളുടെ
ആളുകൾ ഉണ്ട് .അങ്ങനെയുള്ള ആളുകളുടെ network കൾ ഉണ്ടോയെന്ന്
അറിയില്ല . ഇല്ലെങ്കിൽ ഉണ്ടാകണം .
ഉദാഹരണത്തിന് രാത്രിയിൽ വളരെ ലേറ്റ് ആയി ഒരു പെൺകുട്ടി ട്രെയിനിൽ വന്ന് ഇറങ്ങുന്നു . ബന്ധുക്കൾ എത്താൻ താമസമുണ്ട് .ഓട്ടോ
വിളിക്കാൻ ആ കുട്ടിക്ക് ഭയമാണ് . കുട്ടിയുടെ മാതാപിതാക്കൾ എന്നെ
വിളിച്ചാൽ ഞാൻ പോകും .കാരണം അവരുടെ വിഷമം ഞാനും
അനുഭവിച്ചിട്ടുള്ളതാണ് .

No comments:
Post a Comment