സാക്ഷര കേരളം ,പ്രബുദ്ധ കേരളം ,എല്ലാ കാര്യത്തിലും ഒന്നാം സ്ഥാനത്തു നിൽക്കുന്ന കേരളം , മുതലായ പൊങ്ങച്ചവും അവകാശവാദങ്ങളും ഓട്ടുപാൽ ലേഖനങ്ങളും ഇപ്പോൾ കാണാനില്ല . കേരളത്തിൻറെ തനിനിറം വെളിച്ചത്തു കൊണ്ടുവരുന്ന ഞെട്ടിക്കുന്ന വാർത്തകളാണ് നിത്യവും റിപ്പോർട്ട് ചെയ്യപ്പെടുന്നത് . കേരളത്തെ ദൈവത്തിൻറെ സ്വന്തം നാട് എന്ന് വിളിക്കരുത് എന്ന് ആദരണീയനായ എ .കെ .ആൻ്റണി പറഞ്ഞത് ശരിയാണ് . CRIMEA + എന്ന പേര് കേരളത്തിന്
ഏറ്റവും യോജിക്കും . കാരണം ക്രൈമിൽ A പ്ലസ് നേടിയ സംസ്ഥാനം .
ആർക്കും ഏതു കുറ്റകൃത്യവും നടത്തി എളുപ്പത്തിൽ രക്ഷപ്പെടാവുന്ന
സംസ്ഥാനം .
നടിയെ തട്ടി ക്കൊണ്ടു പോയ കേസ് നെപ്പറ്റി ഇപ്പോൾ കേൾക്കാനില്ല .
അത് ഒരു അടഞ്ഞ അദ്ധ്യായമാണ് .ചാനലുകൾ പോലും കേസ് ഉപേക്ഷിച്ചു .
കുട്ടികളെ പീഡിപ്പിച്ച കേസ് കൾ ആണ് ഇപ്പോൾ വാർത്തകളിൽ
നിറഞ്ഞു നിൽക്കുന്നത് . അടുത്ത മാസം ആകുമ്പോൾ ഈ കേസ് കളും
മറവി തൻ മാറിടത്തിൽ മയങ്ങും .പുതിയ കേസുകൾ വന്ന് മൂടും .
കുറ്റകൃത്യങ്ങൾ കുറയണമെങ്കിൽ മനുഷ്യർ നന്നാകണം . നന്നാകണമെങ്കിൽ നല്ല വിദ്യാഭ്യാസം വേണം . കഷ്ടിച്ചു പേരെഴുതാനും
ഒപ്പിടാനും പഠിച്ചാൽ അത് വിദ്യാഭ്യാസം ആകുന്നില്ല . വിദ്യാഭ്യാസം അധികം ഇല്ലാത്തവർ മോശക്കാരാണ് എന്ന് ഇതിന് അർത്ഥമില്ല . ഉന്നത
വിദ്യാഭ്യാസം ഉള്ളവർ എല്ലാം നല്ലവരാണെന്നും അർത്ഥമില്ല .
വിദ്യാഭ്യാസം ഏതു ലെവൽ ആയാലും മര്യാദയും ബഹുമാനവും സ്നേഹവും ദയയും പഠിച്ചിരിക്കണം . നശിപ്പിക്കുന്ന പ്രവണത
ഉണ്ടായിക്കൂടാ . ഒരു കുറ്റകൃത്യം ചെയ്യുമ്പോൾ അവിടെ നശിപ്പിക്കലാണ്
നടക്കുന്നത് . കൊലപാതകവും rape ഉം child abuse ഉം നശിപ്പിക്കലാണ് .
നമ്മുടെ ഒരു മൊബൈൽ ഫോൺ മോഷണം പോയാൽ നമ്മുടെ
മനഃസമാധാനം നശിക്കുന്നു . ഉറക്കം നഷ്ടപ്പെടുന്നു . അപ്പോൾ ഒരാളുടെ
ജീവൻ നശിപ്പിക്കപ്പെടുമ്പോൾ അയാളുടെ കുടുംബത്തിന് ഉണ്ടാകുന്ന
മനഃ പ്രയാസം എത്രമാത്രം ആയിരിക്കും ?
ഒന്നിനെയും നശിപ്പിക്കാതിരിക്കാൻ മാതാപിതാക്കൾ കുട്ടികളെ
പഠിപ്പിക്കണം . ഉദാഹരണമായി മാതാപിതാക്കളും കുട്ടികളും ചേർന്ന്
ഒരു പൂച്ചെടി നടുന്നു . കുട്ടികൾ എന്നും അതിന് വെള്ളമൊഴിക്കുന്നു .
ആ ചെടി വളർന്ന് പൂവും കായും ഉണ്ടാകുന്നു . ശലഭങ്ങളും പക്ഷികളും
അവിടെ വരുന്നു . ശബ്ദം ഉണ്ടാക്കിയാൽ അവ പറന്നു പോകും .നല്ല കുട്ടികൾ ശബ്ദം ഉണ്ടാക്കുകയില്ല . ചെറു ജീവികളെ പോലും ബഹുമാനിക്കാൻ കുട്ടികൾ പഠിക്കുന്നു . വീട്ടിൽ ഒരു പൂച്ചയേയോ പട്ടിയെയോ വളർത്തുന്നു . കുട്ടികൾ അതിന് തീറ്റ കൊടുക്കുന്നു .അതിനെ താലോലിക്കുന്നു . സൗമ്യമായി പെരുമാറാൻ ആ കുട്ടികൾ പഠിക്കുന്നു .
ഒരു കുട്ടി rape ന് ,അല്ലെങ്കിൽ പീഡനത്തിന് ഇരയാകുമ്പോൾ ആ കുട്ടിയുടെ ജീവിതം നശിപ്പിക്കപ്പെടുകയാണ് . കൊലപാതകം കൂടി
ആകുമ്പോൾ അത് ഏറ്റവും വലിയ ദുരന്തമാണ് .
ഏതു കുറ്റകൃത്യം ചെയ്താലും കുറഞ്ഞ ശിക്ഷ വാങ്ങി രക്ഷപ്പെടാം
എന്ന അവസ്ഥയാണ് ഇന്ന് . കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാനല്ല ,മറിച്ചു ശിക്ഷിക്കപ്പെട്ടവരെ ഓരോ മുടന്തൻ ന്യായം പറഞ്ഞു ലിസ്റ്റ്
ഉണ്ടാക്കി , ഡിസ്‌കൗണ്ട് കൊടുത്തു് കയറൂരി വിടാനാണ് ഇന്ന് ഭരിക്കുന്നവരുടെ ഉൽസാഹം . ജയിലിൽ കഴിയുന്നവർക്ക് മുന്തിയ
സൗകര്യങ്ങൾ ചെയ്‌തു കൊടുക്കാൻ കുറേ കപട മനുഷ്യാവകാശ പ്രവർത്തകർ രംഗത്തുണ്ട് . ഇത്തരക്കാരാണ് കൊലപാതകത്തിനും
rape നും വളം വെച്ചു കൊടുക്കുന്നത് . ഇവരുടെ പ്രവർത്തനങ്ങൾ കാരണമാണ് പിഞ്ചു കുട്ടികൾ പീഡനത്തിന് ഇരകൾ ആകുന്നത് .
പിടിക്കപ്പെട്ടാൽ എന്ത് ? സർക്കാർ ചെലവിൽ സുഖവാസം ചെയ്ത്
ചുരുങ്ങിയ കാലയളവിനുള്ളിൽ പുറത്തിറങ്ങാം .
ഈ അവസ്ഥ തുടർന്നാൽ കൊലയും rape ഉം പീഡനവും തുടരും .
No comments:
Post a Comment