ഒരു മനുഷ്യൻറെ ജീവിതത്തിൽ 24 മണിക്കൂറും സന്തോഷമായി കഴിയുന്ന ആരെങ്കിലും ഉണ്ടോ ? ഇല്ലെന്നാണ് എൻറെ വിനീതമായ അഭിപ്രായം .
ലോകത്തിലെ ഏറ്റവും ശക്തനായ നേതാവായ ബാരക്ക് ഒബാമയ്ക്ക് പോലും 24 മണിക്കൂർ സ്വസ്ഥതയില്ല . ഉദാഹരണമായി CRIMEA യെ
റഷ്യ വിഴുങ്ങാൻ പോവുകയാണ് .ഈ പ്രശ്നം ഒബാമയുടെ ഉറക്കം
കെടുത്തുന്ന ഒന്നാണ് .
സാധാരണക്കാരെ പ്പറ്റി പറയുമ്പോൾ നമ്മൾ ഒരു ദിവസം എത്രയോ
പ്രാവശ്യം വിഷമതകൾ അനുഭവിക്കുന്നു ? ഉദാഹരണമായി ഇവിടെ
ഒരു ടാങ്ക് പെട്രോൾ നിറയ്ക്കുമ്പോൾ 750 RAND ആകും സാധാരണ കാറിന് . വളരെ വിഷമം തോന്നും . ഇവിടെ ഫുൾ ടാങ്ക് നിറച്ചില്ലെങ്കിൽ
വണ്ടി വഴിയരികിൽ കിടന്നു പോകും .
ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ പ്രധാന പ്രശ്നം നിത്യവും പെയ്യുന്ന
മഴയാണ് . ഡാമുകൾ നിറഞ്ഞു കവിഞ്ഞു . പലേടത്തും റോഡുകൾ
തകർന്നു .കുറേ പേർ മുങ്ങി മരിച്ചു . റോഡുകളിൽ വലിയ കുഴികൾ
ഉണ്ടായിട്ടുണ്ട് . കുഴികളുടെ യഥാർത്ഥ ആഴം അറിയാതെ ചില
motorists ആ ചതിക്കുഴികളിൽ വീണ് അപകടത്തിൽ പെടുന്നു .
പോട്ട് hole കളെ വെട്ടിച്ചു വെട്ടിച്ച് മുന്നോട്ടു പോകുന്ന pothole car
race ,Olmpics ൽ ഒരു പുതിയ ഇനമായി ചേർക്കേണ്ടതാണ് . എങ്കിൽ
കേരളവും ദക്ഷിണാഫ്രിക്കയും സ്വർണവും വെള്ളിയും നേടുമെന്ന
കാര്യത്തിൽ സംശയം വേണ്ട .
കലംകുഴികളെ സഹിക്കാം . പക്ഷേ ഒട്ടും സഹിക്കാൻ പറ്റാത്ത
ഒന്നുണ്ട് . TV യിലെ പരസ്യങ്ങൾ !
കേരളം ,അല്ലെങ്കിൽ തട്ടിപ്പ് നാടാണ് . നമ്മുടെ നാട്ടിൽ ഉള്ള വൻ
തട്ടിപ്പുകളിൽ ഒന്നാണ് പരസ്യ തട്ടിപ്പ് . എന്നു വെച്ചാൽ പരസ്യകലയെ പ്പറ്റി ഒരു ചുക്കും അറിഞ്ഞു കൂടാത്തവർ ആ രംഗത്ത് പ്രവർത്തിക്കുന്നു .
'' ചിന്താവിഷ്ടയായ ശ്യാമള ' എന്ന ചിത്രത്തിൽ ശ്രീനിവാസൻ ഒരു
പരസ്യചിത്രം നിർമ്മിക്കാൻ വിഫല ശ്രമം നടത്തിയത് പലരും
ഓർക്കുന്നുണ്ടായിരിക്കും . ഇന്നത്തെ 'പരസ്യ കൊലയെ ' മുൻകൂട്ടി
കാണാൻ മലയാളത്തിൻറെ ചാർളി ചാപ്ലിനു കഴിഞ്ഞു .
എൻറെ പ്രഭാത പ്രാർത്ഥനയിൽ ഞാൻ പുതിയ ഒരു ഐറ്റം ചേർത്തിട്ടുണ്ട് . '' കർത്താവേ ,അറുബോറൻ TV പരസ്യങ്ങളിൽ നിന്ന്
എന്നെ രക്ഷിക്കണമേ .''
ഈ അറുബോറൻ പരസ്യങ്ങൾ എന്നു വെച്ചാൽ ഉദാഹരണമായി ഒരെണ്ണം എടുത്തു കാണിക്കാൻ എനിക്ക് സാധ്യമല്ല . കാരണം ഒരെണ്ണം
മുഴുവൻ കാണാനുള്ള ക്ഷമ എനിക്കില്ല .
ഹിന്ദിയിൽ നിന്ന് മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ള
പരസ്യങ്ങളാണ് ഏറ്റവും അസഹ്യം . അവയിലെ മലയാളം കേട്ടാൽ
കാർക്കിച്ചു തുപ്പാൻ തോന്നും . ചാനലുകാരുടെ ചില പരിപാടികളിൽ
പൊതുസ്ഥലങ്ങളിൽ സാധാരണക്കാരോട് അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ലഭിക്കുന്ന മറുപടികൾ എന്നെ അദ്ഭുത പ്പെടുത്തിയിട്ടുണ്ട് . ചോദ്യകർത്താവിനെക്കാൾ എത്ര സ്ഫുടമായി ,എത്ര
മനോഹരമായ ഭാഷയിലാണ് അവർ പ്രതികരിക്കുന്നത് !
റിമോട്ട് ഉപയോഗിച്ച് ചാനൽ മാറ്റി നമുക്ക് അറുബോറൻ പരസ്യങ്ങളിൽ നിന്ന് രക്ഷപ്പെടാം. പക്ഷേ ചില പരസ്യക്കാർ നമ്മളെ
വെറുതെ വിടുകയില്ല . അഞ്ചു മിനിട്ടിനുള്ളിൽ രണ്ടും മൂന്നും പ്രാവശ്യം
അവർ നമ്മേ പീഡിപ്പിച്ചേ അടങ്ങൂ . അവർക്ക് എന്തോ വഴിപാട്
ഉള്ളതുപോലെ തോന്നും .
മോശമായ ദൃശ്യങ്ങളുടെ കൂടെ കർണ്ണ കഠോര മായ പാട്ടുകൾ ഉണ്ട് .
(to add insult to injury ) .ഈ പാട്ടുകൾ കേൾക്കുമ്പോൾ ഞാൻ സ്വയം
ചോദിക്കും ,
" ഇത്ര മോശമായി പാട്ടെഴുതാനും tune ചെയ്യാനും പാടാനും എങ്ങനെ
സാധിക്കും ?''
ദൈവമേ ,വയലാറും ദേവരാജനും പി ഭാസ്കരനും ബാബുരാജും ദക്ഷിണാമൂർത്തിയും ദാസേട്ടനും ജനിച്ച ഈ മണ്ണിൽ ഇത്തരം
ഓടഗാനങ്ങൾ കേൾക്കാൻ മാത്രം ഞങ്ങൾ എന്തു തെറ്റാണ് ചെയ്തിട്ടുള്ളത് ?
ഇപ്പോൾ ഒരു പരസ്യം എല്ലാ അതിർത്തികളെയും മറികടന്നിരിക്കുന്നു .
ദൈവാനുഗ്രഹത്താൽ ഈ പരസ്യത്തിൽ സെക്സ് ഇല്ല .ഭീകരതയാണ്
മുന്നിട്ട് നിൽക്കുന്നത് .
പ്രസവ വേദന കൊണ്ട് ഒരു സ്ത്രീ നിലവിളിക്കുന്നു . കുട്ടി (രാക്ഷസകുട്ടി )
പുറത്തു വന്ന് ഉടനെ തന്നെ സ്വയം പൊക്കിൾ കൊടി കണ്ടിച്ച് ഉഷാറായി ഡോക്ടറെ മറിച്ചിടുന്നു . ഈ സത്വം ഒരു സ്മാർട്ട് ഫോണ് കൈക്കലാക്കി
അതിൽ പണി തുടങ്ങുന്നു . സ്മാർട്ട് ഫോണുമായി അവൻ ഓടുന്നു .
ഡിജിറ്റൽ യുഗത്തിൽ പിറന്ന ആധുനിക Frankenstain !
വിദേശത്ത് എവിടെയോ നിർമിച്ച ഈ പരസ്യം Horror പരസ്യമാണ് .
ഒരുപക്ഷേ horror കാണാനായിരിക്കാം ഇന്ന് പ്രേക്ഷകർക്ക് കൂടുതൽ
താൽപര്യം .
sorry ,the final paragraph was lost .It meant it's risky for young pregnant women to watch this advt ,because they might get hallucinations of giving birth to a baby monster .(കുട്ടി ചാത്തൻ )
ReplyDeleteI hardly can not read what u wrote or maybe its my blog that has a problem
ReplyDelete