കേരളവും സൌത്ത് ആഫ്രിക്ക്കയും : ചില സാമ്യങ്ങൾ
ഈ ചെറിയ STUDYക്ക് വേണ്ടി ഞാൻ കേരളത്തെ ഒരു രാജ്യം എന്ന്
വിളിക്കുന്നു .ഇതിൽ അപാകത ഒന്നുമില്ല .കാരണം കേരളം ഡെന്മാര്ക്ക്,SWEDEN ,നോർവേ മുതലായ രാജ്യങ്ങളെക്കാൾ ജനസംഖ്യയിൽ
വലുതാണ് .സൌത്ത് ആഫ്രിക്കയുടെ ജനസംഖ്യ ഏകദേശം 5 കോടിയാണ് .
ഈ രണ്ടു രാജ്യങ്ങളും മൂന്നാം ലോകത്തിൽ പെടുന്നു .മൂന്നാം ലോക രാജ്യങ്ങളിൽ പൊതുവായ ചില പ്രശ്നങ്ങൾ ഉണ്ട്.ജനാധിപത്യം ശരിയായി
വേര് ഉറയ്ക്കതതാണ് ഇതിന് കാരണം.രണ്ട് ഭൂ ഖണ്ഡങ്ങളിൽ ആണെങ്കിലും
കേരളവും സൌത്ത് ആഫ്രിക്കയും ഒരേ രാജ്യത്തിൻറെ രണ്ടു states ആണെന്ന് തോന്നും ചില കാര്യങ്ങൾ കാണുമ്പോൾ .സമൂഹത്തിലെ ഉച്ച നീചത്വങ്ങൾ ( inequalities ) ആണ് പ്രധാനം .ഇവിടെ കാണുന്ന സ്വകാര്യ വാഹനനങ്ങൾ Mercedes ,BMW , Audi ,Jeep ,Land Rower ,Porsche മുതലാവയുടെ മുന്തിയ ഇനങ്ങൾ ആണ്. വളർത്തു പട്ടിയുടെ birthday ആഘോഷിക്കുന്നവർ
ഇവിടെ ഉണ്ട്. പല രാജ്യങ്ങളുടെ പൌരത്വം ഉള്ളവർ ഉണ്ട്.ലോകത്തിൽ
ഏറ്റവും വലിയ inequality ഉള്ള രാജ്യം സൌത്ത് ആഫ്രിക്കയാണെന്ന് പറയപ്പെടുന്നു .എൻറെ വീടിന് കുറച്ച് അകലെയായി പഴയ ഒരു പാർക്ക്
ഉണ്ട് . Maintenance ഇല്ലാതെ കിടക്കുന്ന ആ പാർക്കിൽ വിറകു ശേഖരിച്ചു
തലച്ചുമാടായി കൊണ്ടുപോകുന്ന വളരെ ദരിദ്രരായ കറുമ്പരെ എന്നും
കാണാം .ഇവിടെ electricity ആണ് കൂടുതലായി പാചകത്തിന്
ഉപയോഗിക്കുന്നത് .ഗ്യാസ് എത്ര വേണമെങ്കിലും കടകളിൽ കിട്ടും .എന്നാൽ
ഈ പാവപ്പെട്ടവർക്ക് അത് വാങ്ങാൻ പണമില്ല .ഗവണ്മെന്റ് കൊടുക്കുന്ന
ഗ്രാന്റുകൾ ചെലവിനു തികയുകയില്ല .Unemployment 40 ശതമാനം ആണ്.
കേരളത്തിലും ഒട്ടേറെ ജനങ്ങൾ ദാരിദ്ര്യത്തിൽ കഴിയുന്നത് നമ്മൾ
നിത്യവും ടീവിയിൽ കാണാറുണ്ട് .eg അട്ടപ്പാടിയിലെ ആദിവാസികൾ .
പാവപ്പെട്ടവർക്ക് വേണ്ടി മാറി മാറി വരുന്ന സർക്കാരുകൾ വാഗ്ദാനം
ചെയ്യുന്നതും കോടികൾ ഒഴുക്കുന്നതുമായ പദ്ധതികൾ പൂര്ത്തിയക്കാത്തതും പൂർത്തി യായവ കാര്യ ക്ഷമമായി നടപ്പിലാക്കാത്തതും അഴിമതിയും
കെടുകാര്യസ്ഥതയും ആണ് പാവപ്പെട്ടവരുടെ പുരോഗതിക്കു വിലങ്ങു
തടി ആകുന്നത് . കോടികൾ ചെലവഴിച്ചിട്ടും ഒരു തുള്ളി വെള്ളം പോലും
ഒഴുകാത്ത മുവാറ്റുപുഴ Irrigation project നാം ടീവിയിൽ കണ്ടു.പാവപ്പെട്ടവർക്ക് സൌജന്യമായി ചെറിയ വീടുകൾ വെച്ചു കൊടുക്കുന്ന ഒരു വൻ പ്രോജെക്റ്റ് ഇവിടെ ഉണ്ട് .ഇത് കുറെ വിജയിച്ചിട്ടുണ്ട്. എന്നാൽ contractors ചിലപ്പോൾ വളരെ മോശമായ രീതിയിൽ വീടുകൾ പണിതു കൊടുത്ത് അവ ഒരു വർഷത്തിനകം നിലം
പൊത്തുന്ന സംഭവങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട് .അട്ടപ്പാടിയിലും നാം
ഇത് കണ്ടിട്ടുണ്ട്.ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിച്ചു അർഹിക്കാത്ത
ആളുകൾക്ക് വീട് allot ചെയ്യുന്നതും അർഹത ഉള്ളവർക്ക് വീട് കിട്ടാതിരിക്കുന്നതും ഇവിടെ സ്ഥിരം കേൾക്കുന്ന ഒരു പരാതിയാണ് .
ഇവിടെയും കേരളത്തിലും ജനങ്ങൾ തിങ്ങി പാർക്കുന്ന slums ഉണ്ട് .മഴ ക്കാലത്ത് ശരിയായ drainage ഇല്ലാത്തത് കൊണ്ട് വീടുകളിൽ വെള്ളം പൊങ്ങി ജനങ്ങൾ വളരെ കഷ്ടപ്പെടുന്നത് എല്ലാ കൊല്ലവും കാണാം .കേരളത്തിൽ slums അല്ലാത്ത ഇടങ്ങളിലും വീടുകളിൽ വെള്ളം കയറിയത്
മഴക്കാലത്ത് നമ്മൾ കണ്ടു.
ഏറ്റവും വലിയ സാമൂഹ്യ വിപത്തായ മദ്യപാനത്തിന്റെ കാര്യത്തിൽ
കേരളവും സൌത്ത് ആഫ്രിക്കയും ഒരമ്മ പെറ്റ IDENTICAL TWINS പോലെയാണ്.ഇവിടെ ക്യു നിൽക്കേണ്ട ആവശ്യമില്ല എന്ന വ്യത്യാസം
ഉണ്ട്.വില ഇവിടെയാണ് കുറവ്. Middle ക്ലാസ്സിനു കുറെ സ്വയം നിയന്ത്രണം
ഉണ്ടെന്നു തോന്നുന്നു .എന്നാൽ working ക്ലാസ്സിൽ പെട്ട ഒരു നല്ല വിഭാഗം
ആളുകൾ കിട്ടുന്ന വേതനം എല്ലാം കുടിച്ചു പാഴാക്കുന്നു .ഇവിടെ തൊഴിലാളികൾക്ക് നല്ല വേതനം ലഭിക്കുന്നു. കുടിച്ച് വരുമാനവും ആരോഗ്യവും
അവർ നഷ്ടപ്പെടുത്തുന്നു.എൻറെ ടൌണ്‍ ചെറുതാണ് .ഇവിടെ 5 Bottle സ്റോറുകൾ ഉണ്ട്.വിവിധ തരം മദ്യങ്ങൾ സുലഭമാണ് .weekend കളിലും
മാസന്ത്യങ്ങളിലും Bottle store കളിൽ നല്ല തിരക്കാണ്.ഇത്രയും മദ്യം കിട്ടുന്ന
ഈ കൊച്ചു ടൌണിൽ പേരിനു മാത്രം ഒരു ലൈബ്രറി ഉണ്ട്.ജനങ്ങളിൽ
വായനയുടെ ഒരു സംസ്കാരം ഇല്ലെന്നു വ്യക്തമാണ് .കേരളത്തിലും സ്ഥിതി
വ്യത്യസ്തമല്ല .50 രൂപയുടെ ഒരു പുസ്തകം വാങ്ങി വായിക്കുന്നതിനേക്കാൾ 500 രൂപയുടെ ഒരു കുപ്പി മദ്യം കഴിക്കുന്നതിനാണ്
കേരളത്തിൽ താൽപര്യം .
കേരളത്തിൽ കുട്ടികളുടെ ഇടയിൽ മദ്യപാനശീലം വർദ്ധിച്ചു വരുന്നതായി
ഇപ്പോൾ മലയാള ചാനലുകൾ നടത്തുന്ന അന്വേഷണ പരമ്പരകൾ വെളിപ്പെടുത്തുന്നു .ഇവിടെ സ്ഥിതി ഒന്നു കൂടി മുമ്പോട്ടാണ് .തിങ്കളാഴ്ച
എൻറെ സ്കൂളിലെ ചില കുട്ടികൾ ഉറക്കം തൂങ്ങുന്നത് കാണാം .ആണ്‍
പെണ്‍ വ്യത്യാസമില്ലാതെ .weekend ലെ അമിത കുടിയുടെ hangover കാരണമാണ് .
തിങ്കളാഴ്ച പഠിപ്പിക്കുന്നത് അവരുടെ തലയിൽ കയറുകയില്ല.ഗ്രാമങ്ങളിലും
township കളിലും ഷെബീൻ എന്നു പേരുള്ള മദ്യ ശാലകളുണ്ട് .അവിടെ
മദ്യം വിൽക്കുന്നതിനു പ്രായം നോക്കാറില്ല.
മദ്യം വാങ്ങുന്നതിനുള്ള പണം എങ്ങനെ കിട്ടുന്നുവെന്ന് ഞാൻ ചില
കുട്ടികളോട് ചോദിച്ചു .സ്കൂളിലെ ചില ആവശ്യങ്ങൾക്ക് എന്ന് parents നെ
തെറ്റി ധരിപ്പിച്ച് പണം വാങ്ങിയാണ് മദ്യം വാങ്ങി കുടിക്കുന്നത് .ഭൂരിഭാഗം
കുട്ടികളുടെ മാതാപിതാക്കൾ ഗ്രാമത്തിൽ അല്ല താമസം .അവർ ജോലി
ചെയ്യുന്നത് ദൂരെ വൻ നഗരങ്ങളിലാണ് .ചിലർക്ക് ഒരു parent മാത്രമേ ഉള്ളു .
ഒരു parent ഉം ഇല്ലാത്ത കുട്ടികളും ഉണ്ട്.
apartheid കാലത്ത് വെള്ളക്കാർ കരുമ്പർക്കു കുടിക്കാനുള്ള അവകാശം നിഷേധിച്ചിരുന്നില്ല .മുന്തിരി തോട്ടങ്ങളിലെ ജോലിക്കാർക്ക് ആഴ്ച
വേതനത്തിന്റെ ഒരു ഭാഗം വീഞ്ഞ് ആയി കൊടുത്തിരുന്നു എന്ന് കേട്ടിട്ടുണ്ട് .അങ്ങനെ തൊഴിലാളികളുടെ അധ്വാനത്തിന്റെ പണം വെള്ളക്കാർക്കു തന്നെ തിരിച്ചു കിട്ടിയിരുന്നു .ഇന്നു നടക്കുന്നതും അതാണ് .
സൌത്ത് ആഫ്രിക്ക മയക്കുമരുന്നുകളുടെ ഒരു transit point ആണ് .ശക്തരായ
Nigerian Syndicates ആണ് ഇവിടെ മയക്കുമരുന്നുകൾ പ്രചരിപ്പിക്കുന്നത് .ഇവിടത്തെ 30 ശതമാനം ചെറുപ്പക്കാർ മയക്കു മരുന്നിനു അടിമകളാണെന്ന്
പറയപ്പെടുന്നു .കഞ്ചാവ് കൃഷിയും ഉഷാർ .കേരളത്തിലും മയക്കു മരുന്ന്
വ്യാപകമായി ഉപയോഗിക്കപ്പെടുന്നു .
റോഡ് അപകടങ്ങളുടെ കാര്യത്തിൽ സൌത്ത് ആഫ്രിക്കയും കേരളവും
ഒരമ്മ പെറ്റ മക്കളാണ് .പെരിന്തൽമണ്ണ ബസ് ദുരന്തത്തിന്റെ തലേ ദിവസം
Durban നഗരത്തിൽ ഒരു കൂറ്റൻ truck മറ്റു വാഹനങ്ങളെ ഇടിച്ചു നിരത്തി .
22 പേർ മരിച്ചു .130 പേർക്ക് പരിക്ക് പറ്റി .ക്രിസ്മസ് ,Easter അവുധിക്കാലങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് ഇവിടെ കൊല്ലപ്പെടുന്നത് .ഇവിടെയും അവിടെയും അപകടകാരണങ്ങൾ സമാനമാണ് . അമിതവേഗം ,മദ്യപിച്ച് ഓടിക്കൽ ,മോശം റോഡുകൾ ,റോഡിൽ ഇറക്കാൻ അയോഗ്യമായ വാഹനങ്ങൾ , വേണ്ടത്ര ട്രാഫിക്
പോലീസുകാർ ഇല്ലാത്തത് ,അഴിമതി എന്നിവയാണ് അപകട കാരണങ്ങൾ .
സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലാത്ത രാജ്യങ്ങളാണ് നമ്മുടെ ഇരട്ടകൾ .RAPE ന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് സൌത്ത്
ആഫ്രിക്ക . ഇവിടത്തെ സ്ത്രീകളിൽ മൂന്നിൽ ഒരാൾ ജീവിതത്തിൽ ഒരിക്കലെങ്കിലും RAPE ചെയ്യപ്പെട്ടിരിക്കും എന്നാണ് കണക്ക് .Rape ചെയ്യുന്നത്
തങ്ങളുടെ ഒരു അവകാശമായി ചില പുരുഷന്മാർ കരുതുന്നു .ഒരു കന്യകയെ rape ചെയ്യ്താൽ എയിഡ്സ് രോഗം ഭേദമാകുമെന്നു കരുതുന്നവരുണ്ട് . Lesbians നെ തെരഞ്ഞു പിടിച്ച് കൂട്ട rape ചെയ്യുതിനു
corrective rape എന്ന് പറയുന്നു . Date rape വേറെ .കുറ്റവാളികളിൽ 14 ശതമാനം
മാത്രമാണ് ശിക്ഷിക്കപ്പെടുന്നത് .rape ൻറെ ഇരകൾക്ക് പ്രായ പരിധിയില്ല .
ശിശുക്കൾ മുതൽ 90 കഴിഞ്ഞ മുത്തശിമാർ വരെ rape ചെയ്യപ്പെട്ട സംഭവങ്ങൾ ഉണ്ട് .കഴിഞ്ഞ മാസം Cape Townന് അടുത്ത് 4 മാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞു rape ചെയ്യപ്പെട്ടു . മദ്യത്തിനും മയക്കുമരുന്നിനും കുപ്രസിദ്ധമായ ഒരു സ്ഥലത്താണ് ഇത് സംഭവിച്ചത് .തിരുവനന്തപുരത്ത്
9 മാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞ് rape ചെയ്യപ്പെട്ടതായി TVയിൽ
വാർത്ത കണ്ടു .
കേരളത്തിൽ rape കേസുകൾ എണ്ണത്തിൽ കുറവാണു .പൊതുജനത്തെ പേടിയുള്ളതു കൊണ്ട് മാത്രമാണ് rape ചെയ്യാൻ പലരും മുതിരാത്തത് .rape
അല്ലാതെ സ്ത്രീകൾക്കെതിരായ അക്രമങ്ങൾ ഇവിടെ സാധാരണയാണ് .
ഭാര്യമാരെ മർദിക്കുകയും കൊല്ലുകയും ചെയ്യുന്ന സംഭവങ്ങൾ ഇവിടെ
ഏറെയാണ് .കേരളത്തിലും നാം ഇത് കാണുന്നു .
ഇതിൻറെ കാരണങ്ങൾ അന്വേഷിക്കുമ്പോൾ നാം ചെന്നെത്തുന്നത് മദ്യപാനം , മയക്കുമരുന്ന് ,കുടുംബത്തിന്റെ തകർച്ച ,തരം താണ വിദ്യാഭ്യാസം ,ഒരു
മതത്തിലും വിശ്വസിക്കാത്തത് , തീരെ മോശമായ ജീവിത സാഹചര്യങ്ങൾ
എന്നിവയിലാണ് . ( തുടരും )

മലയാളം ബ്ലോഗ് തുടങ്ങിയതിൽ വളരെയേറെ അഭിനന്ദനങ്ങൾ. ഇതുവരെ എഴുതിയതെല്ലാം വായിച്ചു. ഒരു അധ്യാപകന്റെ ഓര്മകളും അനുഭവങ്ങളുമാണ് ഇതിനെ സമ്പുഷ്ടമാക്കുന്നത്. കൂടുതൽ ബ്ലോഗുകൾക്കായി കാത്തിരിക്കുന്നു.
ReplyDeleteThanks for the comments.There are many interesting stories on the cards,including my experiences of Teachers' College, Shuwa,Nigeria, where I taught from 1981 to 1987.
ReplyDelete