Monday, 23 September 2013

ORU FAREWELL ( malayalam )


22 SEPTEMBER   2013

ഒരു  FAREWELL

WINTER   പോകാതെ  പടിവാതിൽക്കൽ   നിൽക്കുകയാണ് ,ദാനം  കൊടുത്തിട്ടും
പോകാൻ  കൂട്ടാക്കാതെ   പരിഭവിച്ചു  നിൽക്കുന്ന  ഒരു  യാചകനെ പോലെ .
CAPE  TOWN  ഭാഗത്ത്‌  മഞ്ഞു  വീണെന്ന്  കേട്ടു .ഈ  ചെറിയ  അവുധിക്കാലം
വീട്ടിൽ  ചെലവഴിക്കാൻ   ആഗ്രഹിക്കുന്നവർക്ക്  അനുകൂലമായ  കാലാവസ്ഥ യാണ്‌  ഇപ്പോഴത്തേത് .കൂടുതൽ  സമയം  ഉറങ്ങാം .

രാവിലെ   നടക്കാൻ  പോയി.  നല്ല   തണുപ്പും   കാറ്റും  ഉള്ളതിനാൽ  8 മണി
കഴിഞ്ഞാണ്  പുറത്തിറങ്ങിയത് . മെയിൻ  റോഡിൽ  വല്ലപ്പോഴും  ഒന്നോ
രണ്ടോ  വണ്ടികൾ   നീങ്ങുന്നത്‌   കാണാം.Residential  ഏരിയയിൽ  ഒരൊറ്റ
വാഹനമോ  മനുഷ്യരോ   ഇല്ല. 9  മണി   ആയിട്ടും   ഒരാളെ  പോലും  പുറത്ത്
കണ്ടില്ല. പതിവു  പോലെ  പക്ഷികൾ   എല്ലായിടത്തും   പറക്കുന്നുണ്ട്‌ . ഇവിടെ
ആർക്കും   ഒരിടത്തെയ്ക്കും   അത്യാവശ്യമായി  പോകാനില്ല. ഒരു  സമ്പൂർണ
ഹർത്താൽ  പോലെയാണ് .

ഇവിടെ  പല  സ്ഥലങ്ങളിലും  മലയാളികൾ  ഈ  ദിവസങ്ങളിൽ  ഓണം
പൊടി പൊടിക്കുന്നതായി   കേട്ടു .ഓണത്തിൻറെ  അന്ന്  എല്ലാവരും  ജോലി
തിരക്കിൽ  ആയിരുന്നതിനാലാണ്   ഓണം  വൈകി  ആഘോഷിക്കുന്നത് .എന്നാലും  ആവേശത്തിന്   ഒട്ടും  കുറവില്ല .ഞങ്ങളുടെ  ആഘോഷം  ചൊവ്വാഴ്ച   ഈ  പ്രോവിൻസിന്റെ   തലസ്ഥാനമായ  മഹികെങ്ങിൽ  വെച്ചാ ണ്‌ .ഇവിടെ  നിന്ന്  130 KMS  അകലെ.

വെള്ളിയാഴ്ച  ഞങ്ങളുടെ   സ്കൂളിലെ   പന്ത്രണ്ടാം   ക്ലാസ്സ്‌  വിദ്യാർത്ഥികളുടെ   FAREWELL   ആയിരുന്നു . വിദ്യാർത്ഥികളുടെ  സ്വപ്ന
ദിവസമാണ്   അത് . ആ  ദിവസം  കെങ്കേമമായി  ആഘോഷിക്കാൻ  അവർ
വളരെ  ശ്രദ്ധിക്കുന്നു . മാതാപിതാക്കളുടെ  വരുമാനത്തിന്  താങ്ങാൻ
വയ്യാത്ത  ചെലവുകൾ  ചെയ്യുന്നു . എന്തായാലും  എല്ലാവർക്കും  വളരെ
സന്തോഷമുള്ള   ഒരു  ദിവസമാണ് . സ്കൂൾ   അടച്ച  ദിവസം  കൂടി
ആയപ്പോൾ  സന്തോഷം   ഇരട്ടിയായി .

പഠിക്കുന്ന  സ്കൂളിൽ   വെച്ച്  FAREWELL    നടത്താൻ  കുട്ടികൾക്ക്  താല്പര്യമില്ല.  അതുകൊണ്ട്   സ്കൂളിൽ  നിന്നും  190 kms  അകലെ ,Taung
എന്ന   സ്ഥലത്താണ്  ചടങ്ങ്  ഒരുക്കിയിരിക്കുന്നത് .

ഞങ്ങൾ   ഉച്ച  കഴിഞ്ഞ്  2.30 ന്   Taungലേക്ക്   പുറപ്പെട്ടു .വെള്ളിയാഴ്ച
ആയതിനാൽ   നല്ല   ട്രാഫിക്‌  ഉണ്ട്. ചൈനയിലേയ്ക്കു   iron  ore ,manganese  എന്നിവ  exportന്   കൊണ്ടു  പോകുന്ന   കൂറ്റൻ  ട്രെയിലറുകൾ   ഈ  റൂട്ടിൽ
സാധാരണ   കാഴ്ചയാണ് .ഇവ   സാധാരണ  വാഹനങ്ങൾ  ഓടിക്കുന്നവർക്ക്
ഒരു   വഴിമുടക്കിയാണ് .

Taung   Tusk   എന്ന   റിസോർട്ടിൽ    മുറികൾ  എടുത്താണ്  ആഘോഷം .ഡ്രസ്സ്‌ ,
മുറിവാടക ,യാത്ര ,ഭക്ഷണം  ഇവ  എല്ലാം  കൂടി  ഏറ്റവും  കുറഞ്ഞത്‌
10000   രൂപയ്ക്ക്  തുല്യമായ  തുക  ഓരോ  കുട്ടിക്കും  ചെലവുണ്ട് .

ഞങ്ങളുടെ   സ്‌കൂൾ   സ്ത്രീ  ഭുരിപക്ഷമുള്ള  ഒന്നാണ്. teachersൽ   16   സ്ത്രീകളും
7  പുരുഷന്മാരും   ആണ്.ഞങ്ങളുടെ  പ്രിൻസിപ്പൽ  Mrs  Visser  എന്ന് പേരുള്ള
ഒരു   വെള്ളക്കാരിയാണ് .അവർ  ഈ  സ്കൂളിൽ  ജോലി  തുടങ്ങിയിട്ട്  27
വർഷങ്ങളായി . സ്കൂളിൽ  നിന്ന്  25 kms  അകലെയുള്ള  ഫാമിൽ  ആണ്  അവർ  താമസിക്കുന്നത് .എൻറെ   ഭാര്യ  ലീലാമ്മയാണ്   Deputy  പ്രിൻസിപ്പൽ.

ചെറിയ  അസുഖം  കാരണം  Mrs  Visser  ഈ  ചടങ്ങിൽ  പങ്കെടുക്കുന്നില്ല .Both
literally   and  figuratively , അമിതഭാരമാണ്  ഈ  60കാരിയുടെ  പ്രശ്നം. ശരീരത്തിൻറെ   അമിതഭാരം  ഒന്നാമത്തേത് .രണ്ടാമത്തേത്  ജോലിഭാരം .
സ്കൂളിൽ  ആദ്യം  എത്തുന്നതും  അവസാനം   അവിടെനിന്ന്  പോകുന്നതും
Mrs  Visser  ആണ് .ഒരു  ക്ലാസ്സിൽ  പഠിപ്പിക്കുന്നുമുണ്ട് . മറ്റുള്ളവർ  ചെയ്യേണ്ട
ജോലികൾ  പോലും  അവർ   സ്വയം  ഏറ്റെടുത്ത്‌  ചെയ്യുന്നത്  കൊണ്ടാണ്
ജോലിഭാരം  കൂടുന്നത് .സ്കൂൾ  അടയ്ക്കുന്നത്  പ്രമാണിച്ച്  ഒട്ടേറെ
ജോലികൾ   ചെയ്ത്  ക്ഷീണിച്ചതു  കൊണ്ടാണ്   ഈ  പരിപാടിയിൽ  പങ്കെടുക്കാൻ   അവർക്ക്   കഴിയാത്തത് . അവരെയും  അവരുടെ  ഫാമിനെപറ്റിയും   ഭാവിയിൽ  കൂടുതൽ  എഴുതാൻ  ഉദ്ദേശിക്കുന്നു.


Taung  എന്ന   സ്ഥലം  ഞങ്ങൾക്ക്  നല്ല  പരിചയമുള്ളതാണ് .2003നു  മുൻപ്
ഞങ്ങളുടെ  ഏറ്റവും  അടുത്ത  സുഹൃത്തായ  പരേതനായ  ശ്രീ  SAMUEL  KOCHUMMEN   (ഭാനു )  ഇവിടെ  താമസിച്ചിരുന്ന   കാലത്ത്  ഞങ്ങൾ  ചില
weekendകളിൽ  ഇവിടെ  വന്നിരുന്നു .ഞങ്ങൾ   Nigeriaയിൽ  ഒരേ  കോളേജിൽ
ആയിരുന്നു.2003ൽ   ഭാനു  നിര്യാതനായി .

ഞങ്ങൾ  Taung  Tusk  Resortൽ   എത്തിയപ്പോൾ  അധ്യാപകരും  കുട്ടികളും
നേരത്തെ   അവിടെ  എത്തിയിരുന്നു . Main  റോഡിനോട്  ചേർന്ന് ,എന്നാൽ
townൻറെ   തിരക്കുകളിൽ  നിന്ന്  മാറിയാണ്   RESORT . സ്ഥലത്തിൻറെ
ലഭ്യത  ഈ  രാജ്യത്ത്  നിത്യജീവിതത്തിലെ   പലകാര്യങ്ങളിലും  ഒരു
അനുകൂല  ഘടകമാണ് .നൂറുകണക്കിന്   ഹെക്ടറിൽ  ആണ്  resort  സ്ഥിതി
ചെയ്യുന്നത് . ഹോട്ടൽ  ഒരുനിലയാണ്.വിശാലമായ  parking ,lawn  swimming  pool എന്നിവ  വളരെ  ആകർഷകമാണ് .

ഇത്  ഒരു  സാധാരണ  resort  ആണ് . എന്നാൽ  ഇതിൻറെ  ആകർഷണം  ആളൊഴിഞ്ഞ  ആഫ്രിക്കൻ   setting  ആണ്.  pepper  tree  എന്ന
നിത്യഹരിതമായ   ഒരിനം  മരമാണ്  ഹൊട്ടെലിനു  ചുറ്റും  വെച്ചു  പിടിപ്പിച്ചിരിക്കുന്നത് .ഇതിൻറെ  ശാഖകൾ  കാറ്റത്തു  ഒടിയാതെ  വഴങ്ങുന്നതും  കാറ്റിൽ  മനോഹരമായി  തൂങ്ങികിടന്ന്  ആടുന്നതുമാണ് .
resortൻറെ  അതിർത്തിയിൽ  മുള്ളുമരങ്ങൾ  ആണ്.പരിപാടികൾ  തുടങ്ങുന്നതിനു  മുൻപ്  കുറെ  സമയമുള്ളതിനാൽ   ഞാൻ  അതിർത്തിയിലേക്ക്   നടന്നു .രണ്ടു കീരികൾ  വഴക്ക്  കൂടി  ഒരു  മിന്നായം  പോലെ  പുൽത്തകിടിയിലൂടെ  ഓടിപ്പോയി . നടന്നിട്ടും  നടന്നിട്ടും  വഴി
തീരുന്നില്ല .അതിർത്തിയും  കടന്ന്  trekkingനുളള  പാത  നീണ്ടു  കിടക്കുന്നത്
കണ്ടു. അപ്പോൾ  ഇരുട്ട്  പരന്നിരുന്നു .വല്ല  കാട്ടു മൃഗങ്ങളോ  കിറുക്കൻമാരോ
ചാടി  വീണാലോ  എന്ന്  ഭയന്ന്  ഞാൻ  പിൻവാങ്ങി .

അപ്പോഴേയ്ക്കു  കുട്ടികളും  teachersഉം  കെങ്കേമമായി  ഡ്രെസ്സ്  ചെയ്ത്
മ്യൂസിക്‌ന്റെ   അകമ്പടിയോടെ  കൊച്ചു കൊച്ചു  ചുവടുകൾ  വെച്ച്  സ്വീകരണ  ഹാളിലേയ്ക്ക്  നീങ്ങി .വളരെ  ഭംഗിയിലാണ്  ഹാൾ  ഒരുക്കിയിരുന്നത് .വധൂവരന്മാരെ  പോലെ  കൈപിടിച്ച്  ആണും  പെണ്ണും ജോടികൾ  ആയിട്ടാണ്  വരുന്നത്. ആഫ്രിക്കരുടെ  cultureൽ  ആണും  പെണ്ണും
കൈപിടിക്കുന്നതും  കെട്ടിപിടിക്കുന്നതും  ഒരു  ആനക്കാര്യമല്ല .

ഞങ്ങളുടെ  ഒരു  പൂർവവിദ്യാർത്ഥിയും   ഇപ്പോൾ  സഹപ്രവർത്തകയുമായ
Mrs  Meloloe  ആയിരുന്നു  പരിപാടികളുടെ   അമരക്കാരി. രാഷ്ട്ട്രീയത്തിൽ  ഒരു
കൈയ്  നോക്കിയവളാണ് .മുനിസിപ്പൽ  councillor  ആയിരുന്നു .ഒരാൾക്ക്  രണ്ട്
ജോലി  പാടില്ല  എന്ന  വ്യവസ്ഥ  കർശനമാക്കിയതോടെ  രാജി  വെക്കേണ്ടി
വന്നു.

പ്രസംഗം ,പാട്ട് , ഡാൻസ്  എന്നീ  കാര്യങ്ങളിൽ  അഫ്രിക്കർക്കു  ജന്മനാ  നല്ല
talent  ഉണ്ട്. ഇവയിൽ  പുറകോട്ടു  മാറി  നില്ക്കുന്നവർ  ചുരുക്കം .ഒരു
വലിയ  music  system  കുട്ടികൾ  കൊണ്ടു വന്നിരുന്നു .ഒരു  DJയെ  ഏർപ്പെടുത്തിയിരുന്നു .5  മിനിറ്റ്  ഡാൻസ് , അതിനു  ശേഷം  ഒരു  പ്രസംഗം
എന്ന  മുറയ്ക്കായിരുന്നു  പരിപാടികൾ . എൻറെ  പങ്ക്  സ്വാഗതം  ആയിരുന്നു .ലീലാമ്മയുടെത്‌   vote   of  thanksഉം   സമ്മാനദാനവും   ആയിരുന്നു .

motivational  speech , മതപ്രസംഗം   എന്നിവ  ഈ  രാജ്യത്ത്  വളരെ  ജനപ്രീതി
ഉള്ളവയാണ് .രണ്ടിനേയും  ഒരു  കലയാക്കി  വളർത്തി  എടുത്തിട്ടുണ്ട് .
വേറൊരു  സ്കൂളിലെ  പ്രിൻസിപ്പൽ  ആയ   ഒരു  മഹതിയാണ്  motivational
speech  നടത്തിയത്.അത്  ഒന്നാംതരം  ആയിരുന്നു .ഇക്കാര്യത്തിലും  സ്ത്രീ
ശക്തി  പ്രകടമായി.

പരിപാടികൾ  അവസാനിച്ചപ്പോൾ  10  മണിയായി .അതിനു  ശേഷം
വിഭവസമൃ ദ്ധമായ   buffet . 11 മണിയോടെ  ഞങ്ങൾ  മടങ്ങി .രാത്രി  സഞ്ചാരം
അപകടം  നിറഞ്ഞതാണ്‌ .പക്ഷേ  ഹോട്ടലിൽ  കിടക്കുന്നത്  ചെലവേറിയ
കാര്യമാണ് .( ഏകദേശം  5000 രൂപ ) അത് കൊണ്ടാണ്  ഞങ്ങൾ  മടങ്ങിയത് .
കന്നുകാലികളും  കഴുതകളും  അലഞ്ഞു  നടക്കുന്ന  ചില  ഭാഗങ്ങൾ  റോഡിലുണ്ട് . സൂക്ഷിച്ചില്ലെങ്കിൽ  അവയെ  ഇടിക്കും. കുറേ  ദൂരം  പിന്നിട്ടപ്പോൾ  ഇടതു  വശത്ത്  പോലീസിന്റെ  ബ്ലൂ ലൈറ്റ്  മിന്നുന്നത്  കണ്ടു .
ആരോ  ഒരു  മൃഗത്തെ  ഇടിച്ചു  വീഴ്ത്തിയിരിക്കുന്നു .വളരെ  ശ്രദ്ധിച്ച്  ഞാൻ
മുന്നോട്ടു  പോയി .












1 comment:

  1. dear pappa
    these writings are very authentic and enjoyable.more people have to see it and appreciate it.we need to get sdme professional help in making these writings more popular.
    it's high time you broke off from a wall that you have built around yourself.we have noticed that you are in a lost world.please remember that the family is the only thing that is sustainable in this world.i have a jittery feeling that your "fans" may not be genuine.don't let chatting end up in cheating.things like facebook should be used to improve lives not spoil them.please wake up to reality and let us plan for a blissful and prosperous retired life.
    kuleena

    ReplyDelete