Sunday, 11 May 2014

മടിക്വെ വന്യമൃഗ സങ്കേതം ( യാത്ര )

4   മെയ്‌   2014

നല്ല   തണുപ്പുള്ള   ഒരു   പ്രഭാതം . ഞായറാഴ്ച്ചകൾ   ഇവിടെ   ഒട്ടും  തിരക്കില്ലാത്ത    ദിവസമാണ് . പൂർണ്ണ  വിശ്രമത്തിന്റെ   ദിവസം .ആർക്കും
ഒരിടത്തും   തിരക്കില്ല .

ഞങ്ങളുടെ   ഇന്നത്തെ   യാത്ര   മുന്നൂറ്   കിലോമീറ്റർ   അകലെയുള്ള
മടിക്വെ   ഗെയിം   Reserve ലേയ്ക്കാണ് . ഞാൻ ,ലീലാമ്മ ,മകൾ  പ്രവീ ണ ,
മകളുടെ   ഭർത്താവ്   സിബി  ജോസഫ്‌ , മക്കളായ   അല്യസ്സ  ( 6 ), മരിസ്സ  (3 )
ക്രിസ്സ ( 3 )  എന്നിവരാണ്   യാത്രാ സംഘത്തിലുള്ളത് .

എട്ടുമണിക്ക്   പുറപ്പെട്ടു . റോഡിൽ   വാഹനങ്ങൾ   തീരെയില്ല . 120 ലും
140 ലും  അടിച്ചു വിട്ട്  പോകാൻ   രസമാണ് . പിന്നെ , ട്രാഫിക്  പോലീസിന്റെ
'ശല്യമില്ലാത്ത '  സ്ഥലങ്ങളാണ് .

170  Kms   പിന്നിട്ട്   സീരസ്റ്റ്  എന്ന   ടൌണിൽ   ഇന്ത്യൻ   വംശജർ   താമസിക്കുന്ന '
ഷാലിമാർ   എന്ന്   പേരുള്ള   Residential   ഏരിയയിൽ   എത്തി . ശ്രീ  ബാബു
ഫിലിപ്പും   മകൻ   പ്രവീണും   മെയിൻ  റോഡിനടുത്ത്   ഞങ്ങളെ  കാത്ത്
നിൽപ്പുണ്ടായിരുന്നു .ഏറ്റവും   അടുത്ത   ഒരു  സുഹൃത്താണ്  ബാബു .അദ്ദേഹം  ഇംഗ്ലീഷ്  അധ്യാപകനാണ് . marking  കേന്ദ്രങ്ങളിൽ   ഞങ്ങൾ  മുറി
പങ്കിട്ടിരുന്നു . അദ്ദേഹം   ഒരു   രാഷ്ട്രീയ  നിരീക്ഷകനാണ് .

ബാബുവിൻറെ   വീട്ടിൽ   ഒരു  മണിക്കൂർ   ചെലവഴിച്ചു .അവർ
ഞങ്ങൾക്ക്   പ്രഭാത ഭക്ഷണം   ഒരുക്കിയിട്ടുണ്ടായിരുന്നു .

11  മണിക്ക്   മടിക്വെ   ലക്ഷ്യമാക്കി   പുറപ്പെട്ടു . ടെലരെയവില്ലേ   പ്രദേശത്തു
നിന്ന്   വ്യത്യസ്തമായി   ഈ   പ്രദേശത്ത്   കൃഷിയിടങ്ങൾ   കാണാനില്ല .
ഇരു   വശത്തും   കുറ്റിക്കാടുകളാണ് . കന്നുകാലി  വളർത്തൽ  ഉണ്ട് .
140  Kms   പിന്നിട്ട്   മടിക്വെ   Game  Reserveൻറെ   ഒരു   ഗേറ്റിൽ   എത്തി . Reserve ന്‌
അനേകം   ഗേറ്റ്കൾ   ഉണ്ട് .

ഒരു   ഗെയിം   Ranger   ഞങ്ങളുടെ  Booking  കടലാസ്സുകൾ   പരിശോധിച്ച്
ബോധ്യപ്പെട്ട് , ഞങ്ങൾ   ബുക്ക്‌  ചെയ്തിട്ടുള്ള   മടിക്വെ  River  Lodge ലേയ്ക്ക്
വിളിച്ചു   പറഞ്ഞു . രണ്ടു   പ്രധാനപ്പെട്ട   നിയമങ്ങൾ   അയാൾ  എടുത്തു
പറഞ്ഞു .

''  തോക്കുകൾ   പാടില്ല . മൃഗങ്ങളെ   ബഹുമാനിക്കണം .''

ഗേറ്റ്   കടന്നാൽ   ചരൽ   റോഡ്‌  ആണ് . ഇരു   വശത്തും   കുറ്റിക്കാടുകൾ .
90  ശതമാനവും    ചെറിയ   ഇലകളുള്ള   മുൾ ചെടികളാണ് . ചരൽ  റോഡിൽ
നിന്ന്   ഉള്ളിലേയ്ക്ക്   ചെറിയ   വഴികൾ   കാണാം .നീണ്ടു കിടക്കുന്ന  റോഡ്‌
മൂന്ന്  kms  കഴിഞ്ഞപ്പോൾ    ഇംപാല   ഇനത്തിൽ പെട്ട    ഒരു  മാൻ കൂട്ടത്തെ
കണ്ടത് . അത്   വളരെ   കൌതുകം  ഉണ്ടാക്കി . കുറേക്കൂടി   നീങ്ങിയപ്പോഴാണ്
ആദ്യം   കണ്ടത് '  കൊല്ലക്കുടിയിൽ  സൂചി ' എന്ന്   തോന്നിച്ചത് . ഒരു  ചെറിയ
കുളത്തിനരികെ   അനേകം   സീബ്രകളും  മാനുകളും  കൂട്ടുകൂടി   നിൽക്കുന്നത്
കണ്ടു . മുന്നോട്ടുപോകുന്തോറും    ഒരു  കാര്യം   വ്യക്തമായി . മാനും  സീബ്രയും   ഇവിടെ  ഒരു  ആനക്കാര്യമല്ല . അവർക്ക്   മനുഷ്യർ   അപരിചിതരല്ല . നമ്മളെ     കാണുമ്പോൾ   അവർ   ഒന്നു   തല പൊക്കി   നോക്കും . പക്ഷേ   പേടിയില്ല . '' നിങ്ങൾക്കിവിടെ   എന്തു  കാര്യം ?'' എന്ന
മട്ടിൽ   ഒരു   കാട്ടുപന്നികുടുംബം   തലപൊക്കി   നോക്കി . ദേഹം  നിറയെ   ചെളി   പുരണ്ട   ആ  കുടുംബം , വാലും  പൊക്കി  പിടിച്ച്  ഓടി  മറയുന്നത്
രസകരമായ   ഒരു  ദൃശ്യമായിരുന്നു .

കുറേ മുന്നോട്ടു  പോയപ്പോൾ   സാക്ഷാൽ   ആനക്കാര്യം  മുമ്പിൽ !  കുറേ
ആനകൾ   റോഡ്‌  ക്രോസ്  ചെയ്യുന്നു . ഗജവീരന്മാരും  പിടിയാനകളും  കുട്ടിക്കുരുമ്പന്മാരും  ഉണ്ട് . അവ   ക്രോസ്   ചെയ്യാൻ  കുറേ   സമയമെടുക്കും .
അതുകൊണ്ട് ,  കിട്ടിയ  ഒരു  ഇടവേളയിൽ   ഞങ്ങൾ  മുമ്പോട്ടുപോയി .ഒരു
ഗേറ്റിൽ   എത്തി . '' നിങ്ങൾക്ക്   ഗേറ്റ്  തെറ്റിയിരിക്കുന്നു .''  കാവൽക്കാരൻ
പറഞ്ഞു .'' പത്ത്   കിലോമീറ്റർ   പുറകോട്ടുപോയിട്ടു  വേറെ   വഴിയേ
പോകണം ''.

അയാൾ   പറഞ്ഞതനുസരിച്ച്‌   ഞങ്ങൾ  വന്ന  വഴിയേ   പുറകോട്ടു  പോയി .
ശരിയായ  വഴിയെ   അഞ്ച്  കിലോമീറ്റർ   പോയി . വഴിയിൽ   വാഹനങ്ങളോ
മനുഷ്യരോ  ഇല്ല . വീണ്ടും   വഴിതെറ്റിയോ   എന്നൊരു   സംശയം . മൊബൈൽ
സിഗ്നൽ  ഇല്ലാത്ത    സ്ഥലമാണ് . എനിക്ക്   ആശങ്ക  വർധിച്ചു . അപ്പോൾ
ഒരു VW  പോളോ   എതിരെ  വന്നു .ഹെഡ് ലൈറ്റ്   ഫ്ലാഷ്  ചെയ്ത്  ഞങ്ങൾ
ആ   കാർ   നിറുത്തിച്ചു . അതിൽ  മാലാഖയെ പോലെ   ഒരു  വെള്ളക്കാരി
സുന്ദരി . ഗെയിം  ranger   ആണ് . '' ഒരു  20 kms  നേരേ  പോവുക . വഴി  തെറ്റിയിട്ടില്ല .''  അവൾ   പറഞ്ഞു .

ഓടിയോടി   അവസാനം  ഞങ്ങൾ   മടിക്വെ   റിവർ   lodge ൻറെ  മുറ്റത്തെത്തി .
ആഫ്രിക്കൻ   കുറ്റിക്കാടിന്റെ   നടുവിൽ   പുല്ലുകൊണ്ട്  മേഞ്ഞ  lodge . 90
ശതമാനവും   കഴകളും   പുല്ലും  ഉപയോഗിച്ചാണ്  കെട്ടിടം  നിർമിച്ചിരിക്കുന്നത് . ചുറ്റും   ചെറിയ  ഇലകളുള്ള   ആഫ്രിക്കൻ  മരങ്ങൾ
മാത്രം . ആഫ്രിക്കൻ   അന്തരീക്ഷത്തിന്   ഒട്ടും   കോട്ടം  തട്ടാത്ത  വിധത്തിലാണ്
lodge ഉം   പരിസരങ്ങളും   ഡിസൈൻ  ചെയ്തിട്ടുള്ളത് .

Lodge  ജീവനക്കാർ  ഞങ്ങളെ   പ്രതീക്ഷിക്കുന്നുണ്ടായിരുന്നു . അതുകൊണ്ട്
പരിചയപ്പെടുത്തൽ   ആവശ്യമായിരുന്നില്ല . സ്റ്റാഫ്ൽ   ഏറെയും  യുവതികളാണ്. Lemon ജ്യൂസ്‌  തന്ന്   അവർ  ഞങ്ങളെ   സ്വാഗതം  ചെയ്തു .
  ഞങ്ങൾക്ക്  VIP   സ്വീകരണമാണ്   ലഭിച്ചത്. Hospitality   Industry യുടെ
കാതൽ  ഇതാണ് .  വേറെ   ഇരുപതോളം   സന്ദർശകർ  അവിടെ   ഉണ്ടായിരുന്നു .രണ്ട്   cottage കൾ   ഞങ്ങൾക്ക്  ലഭിച്ചു . ഒരു  ദിവസത്തെ   താമസത്തിന്  ചാർജ്
9000  rand   ആണ് .( ഏകദേശം   53000   രൂപ )  ഇതിൽ   താമസവും   ഭക്ഷണവും
മൂന്ന്   മണിക്കൂർ  നീണ്ട   ഗെയിം  ഡ്രൈവും  ഉൾപ്പെടുന്നു . മെയ്‌  1  മുതൽ
off  Season   ആണ് . തിരക്കുള്ള   സീസണിൽ   ചാർജ്   15000  rand   ആണ് .നമ്മൾ
കൊടുക്കുന്ന   പണത്തിന്   തൃപ്തികരമായ   സൌകര്യങ്ങളും  സേവനങ്ങളും
ലഭിക്കുന്നു  എന്ന്   നിസ്സംശയം  പറയാം .

പുല്ലുകൊണ്ട്  മേഞ്ഞതാണ്  cottage .  പുറമേ   നോക്കിയാൽ  വളരെ  ലളിതം .
എന്നാൽ   ഉള്ളിലെ  സൌകര്യങ്ങൾ  ഏറ്റവും  ഉന്നത നിലവാരം  ഉള്ളതാണ് .
ഒരു  ആഫ്രിക്കൻ   അനുഭവത്തിനു  വേണ്ടി  മനസ്സിനെ  സജ്ജമാക്കുന്ന  വിധത്തിൽ   വളരെ   കലാപരമായ  രീതിയിലാണ്  എല്ലാം  ഡിസൈൻ
ചെയ്തിട്ടുള്ളത് . ആഫ്രിക്കൻ   കരകൌശല   സാധനങ്ങൾ   എല്ലായിടത്തും
കാണാം .

ലഘുഭക്ഷണത്തിന്   ശേഷം  ഗെയിം   ഡ്രൈവ്   ആണ് . ഞങ്ങളെ  കൊണ്ടു
പോകുന്നത്   ജെറി  എന്ന്  പേരുള്ള , ചുറു ചുറുക്കുള്ള , ചെറുപ്പക്കാരനായ
Ranger  ആണ്. പത്തു പേർക്ക്  ഇരിക്കാവുന്ന , തുറന്ന  Toyota Land Cruiser
ആണ്   വാഹനം. ഏത് കുണ്ടും  കുഴിയും  പാറയും  ചെളിയും  മുൾപ്പടർപ്പും
നിഷ്പ്രയാസം  താണ്ടുന്ന  ഈ കരുത്തനും  ധീരനായ  ഡ്രൈവറും  ഞങ്ങൾക്ക്
വളരെ   ആത്മ വിശ്വാസവും   സന്തോഷവും  നൽകി .

75000  ഹെക്ടറിൽ    പരന്നു കിടക്കുന്ന   മടിക്വെയിൽ   66 ഇനം സസ്തന മൃഗങ്ങളും  300  ഇനം  പക്ഷികളും  ഉണ്ട് . സംസ്ഥാന  പാർക്സ്  ബോർഡ്‌ ,സ്വകാര്യ  കമ്പനികൾ , നാട്ടുകാർ   എന്നിവർ   സംയുക്തമായി  ഇത്  നടത്തുന്നു .വന്യമൃഗങ്ങൾ   ചാടിപോകാതിരിക്കാൻ   150 Kms   നീളമുള്ള ,വൈദ്യുതീകരിച്ച   വേലിയുണ്ട് .

വേറെ  രണ്ട്   ലാൻഡ്‌ Cruiser   കൂടി   നാലു മണിക്ക്   യാത്ര   തിരിച്ചു . എല്ലാവരുടെയും   ലക്ഷ്യം  ഒന്നാണ് . സിംഹം ,പുലി , ആന , ചീറ്റ ,കാണ്ടാമൃഗം
മുതലായവയെ   അടുത്ത്   കാണണം . എന്നാൽ   അവയെ   എളുപ്പത്തിൽ
കണ്ടുമുട്ടാനാവുകയില്ല . അതുകൊണ്ടാണ്   മൂന്നു  മണിക്കൂർ  നീളുന്ന
തെരച്ചിൽ . മൂന്നു   വാഹനങ്ങളും   മൂന്നു വഴിക്കാണ്   തിരിച്ചത് . പക്ഷേ
അവർ  എപ്പോഴും   സന്ദേശങ്ങൾ   കൈമാറിക്കൊണ്ടിരുന്നു . കൂടുതലും
ഓട്ടം  ടയർ പാടുകൾ   മാത്രമുള്ള   വഴികളിലൂടെയാണ്‌ . ഇരുവശത്തും  മുൾ
ചെടികളാണ് . മുൾ ചെടികൾ   ഉരഞ്ഞ്  നൂറായിരം   വരകൾ  വാഹനത്തിൻറെ   ഇരു വശത്തും  കാണാം .

സീബ്ര , വിവിധ  ഇനം  മാനുകൾ , giraffe , കണ്ടാമൃഗങ്ങൾ  മുതലായവയെ
പലയിടത്തും  കണ്ടു . മൃഗങ്ങളുടെ   ഒരു  കൂട്ടത്തെ   കാണുമ്പോൾ  ജെറി
വളരെ   അടുത്ത്  വണ്ടി  നിറുത്തി  എല്ലാ  കാര്യങ്ങളും  സരസമായി
വിവരിക്കും .  6 മണിയായപ്പോൾ   ഒഴിഞ്ഞ  ഒരു  പ്രദേശത്ത്  നിറുത്തി .
ഒരു  ചെറിയ  മേശ  നിവർത്തി  അതിൽ  കടുംകാപ്പിയും  പലഹാരങ്ങളും
വിളമ്പി .ഉടനെ  സന്ദേശം   വന്നു . '' രണ്ടു   സിംഹങ്ങളെ   കണ്ടു മുട്ടിയിരിക്കുന്നു ."  ജെറി   അങ്ങോട്ട്‌   പാഞ്ഞു .

രണ്ട്   പെണ്‍ സിംഹങ്ങൾ   കട്ടിയായ   എന്തോ  കഴിച്ച  ശേഷം  നല്ല  ഉറക്കത്തിലാണ് . മൂന്ന്  വാഹനങ്ങളും  അതിൽ   കുറേ   ആളുകളും  തൊട്ടടുത്ത്‌  വന്നതിന് പുല്ലുവിലയാണ്   അവർ  കല്പിച്ചത് .പുല്ലിൽ
കിടന്നതുകൊണ്ട്  അവയെ  ഭാഗികമായെ  കാണാൻ   കഴിഞ്ഞുള്ളു .

മറ്റു മൃഗങ്ങളെ   ധാരാളം  കണ്ടു . കാണ്ടാമൃഗങ്ങളും  മാനുകളും   സീബ്രകളും
വളരെ   ചങ്ങാത്തത്തിലാണ് . ഒരു  സമൂഹമായിട്ടാണ്   അവർ  ജീവിക്കുന്നത് .

ഏഴുമണിക്ക്   Lodgeൽ   തിരിച്ചെത്തി . പിന്നെ   വിഭവസമൃദ്ധമായ  ഡിന്നർ .
Oxtail   ആയിരുന്നു   പ്രധാന   വിഭവം .

(  തുടരും )










No comments:

Post a Comment