ബഹുമാന്യനായ നരേന്ദ്ര മോഡിജി
ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേൽക്കുന്ന താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു .
താങ്കളുടെ വിജയം ആഘോഷിക്കുന്ന ഈ വേളയിൽ പൂർണ്ണ സന്തോഷത്തോടെ കേരളീയർക്ക് പങ്കെടുക്കാനാവില്ല എന്ന വസ്തുത
അവശേഷിക്കുന്നു .കാരണം ഞങ്ങൾ താങ്കളുടെ പാർട്ടിക്ക് ഒരു സീറ്റുപോലും തന്നില്ല . ആ രാജേട്ടനെ എങ്കിലും ജയിപ്പിച്ചു വിടേണ്ടതായിരുന്നു . എന്തായാലും ഞങ്ങൾ കേന്ദ്ര മന്ത്രിസഭയിൽ സംപൂജ്യരാകുന്ന ( some zeroes ) ലക്ഷണമാണ് കാണുന്നത് . ഒരു സീറ്റു
പോലും തരാത്ത ഞങ്ങളെ 'പരനാറികൾ ' എന്ന് വിളിക്കരുതെ .'അര നാറികൾ ' എന്ന് വിളിച്ചോളൂ . എന്തായാലും പത്ത് ലക്ഷത്തോളം വോട്ടുകൾ ഞങ്ങൾ BJP ക്ക് തന്നു . അതുകൊണ്ട് ഒരു കിഴിവ് തരണം .മിനി നാറികൾ ' എന്ന് വിളിച്ചാലും ഓകെ .
താങ്കൾ അഞ്ചു കൊല്ലം തികച്ച് ഭരിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. മഹാഭൂരിപക്ഷത്തോടെ ഭരണം തുടങ്ങുന്ന പലരും കാലാവധി
തീരുന്നതിനു മുമ്പേ താഴെ വീഴുന്നത് കണ്ടിട്ടുണ്ട്. UPA പത്ത് കൊല്ലം
ഭരിച്ചു . 2G അഴിമതി നടത്താൻ അനുവദിച്ചു . കൽക്കരി പ്പാടം അഴിമതി
കണ്ടില്ലെന്ന് നടിച്ചു . അവസാനം തോറ്റ് കണ്ണീർപ്പാടത്തിൽ മുങ്ങി. ആധാർ പോലെ ജനങ്ങളെ പ്രീണിപ്പിക്കാൻ പരിഷ്കാരം കൊണ്ടു വന്ന് ,വഴിയാധാരമായി . ഈ ദുർഗതി താങ്കൾക്ക് വരരുതേ എന്ന് പ്രാർത്ഥിക്കുന്നു .
താങ്കളുടെ ശത്രു മീഡിയ ആയിരിക്കും . താങ്കളെ കുടുക്കാൻ അവർ
ശ്രമിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട . കുടുക്കാൻ പറ്റിയ
ഉപകരണങ്ങൾ സ്ത്രീയും രഹസ്യ ക്യാമറയും ആയിരിക്കും . അതുകൊണ്ട് സ്ത്രീകളുമായി ഒരു safe distance പാലിക്കുക . നമ്മൾ
കൊതുകു കടി ഏൽക്കാതിരിക്കാൻ ചില ointment ദേഹത്ത് തേക്കുന്നത്
പോലെ സ്ത്രീകൾ തൊട്ടടുത്ത് വരാതിരിക്കാൻ പറ്റിയ എന്തെങ്കിലും
ദേഹത്ത് പുരട്ടുക . എപ്പോഴും സ്ത്രീകളുമായി രണ്ടു മീറ്റർ എങ്കിലും
അകലം പാലിക്കുക . സ്ത്രീകളെ കൈ വിട്ട് സഹായിക്കാതിരിക്കുക .
ഉദാഹരണത്തിന്, സുന്ദരിയായ ഒരു മീഡിയക്കാരി താങ്കളുടെ അടുത്ത്
കുഴഞ്ഞു വീണാൽ അവളെ താങ്ങി എടുക്കാതിരിക്കുക . എടുത്താൽ
പീതാംബരകുറുപ്പിൻറെ അനുഭവം താങ്കൾക്ക് ഉണ്ടായേക്കാം .
സമ്മാനമായി പേന ,വാച്ച് മുതലായവ ആരോടും വാങ്ങിക്കാതിരിക്കുക .tooth pick ൽ പോലും രഹസ്യ ക്യാമറ ഒളിപ്പിച്ചു വെക്കുന്ന കാലമാണിത്
കേരളത്തിൽ ഇന്ന് ഓടുന്ന ' മൂഷിക എക്സ്പ്രസ്സ് ' തീവണ്ടികൾ മാറ്റി
മനുഷ്യർക്ക് യാത്ര ചെയ്യാൻ പറ്റിയ തീവണ്ടികൾ ഏർപ്പെടുത്തിയാൽ
വലിയ ഉപകാരമായിരിക്കും .
വ്യക്തിപൂജയെ നിരുല്സാഹപ്പെടുത്തുക. ഉദാഹരണത്തിന് നിങ്ങളുടെ
ചിത്രം നൂറു രൂപാ നോട്ടിൽ അടിക്കുന്നു എന്ന് സങ്കൽപ്പിക്കുക . രൂപയുടെ മൂല്യം കുറയുന്തോറും ജനം നിരാശരായി നിങ്ങളെ വെറുക്കും . പ്രതിമ നിർമ്മാണവും ജനം പൊറുക്കില്ല . പ്രതിമാ നിർമ്മാണത്തിൽ റെക്കോർഡ് ഭേദിച്ച മായാവതി ഇന്ന് ലജ്ജാവതിയാണ് ,വട്ടപൂജ്യം കിട്ടിയിട്ട് .
ചുരുക്കി പറഞ്ഞാൽ തലമറന്ന് എണ്ണ തേക്കാതിരിക്കുക .
ഒരിക്കൽക്കൂടി ആശംസകൾ .
ഒരു അഭ്യുദയകാംക്ഷി
MN കുര്യൻ ( MN = മിനി നാറി )

No comments:
Post a Comment