Thursday, 22 May 2014

പരനാറികളുടെ സ്വന്തം നാട് ( ഹാസ്യ ഭാവന )

2014  മെയ്‌  16  വരെ   കേരളം  അറിയപ്പെട്ടിരുന്നത്   ''ദൈവത്തിൻറെ  സ്വന്തം
നാട് '' എന്നായിരുന്നു . ഇന്ന്   കേരളം   അറിയപ്പെടുന്നത്  '' പരനാറി കളുടെ
സ്വന്തം  നാട് '  എന്നാണ് . പ .പിണറായിക്ക്   സ്തുതി .

പ . എന്നത്   ശ്രീ .എന്നതിന്   പകരമാണ് .പ .എന്നു  വെച്ചാൽ  പരനാറി .
പ . ഉമ്മൻ  ചാണ്ടി ,പ .വി .എസ്സ് , പ . ചെന്നിത്തല , പ .സുധീരൻ ,എന്നൊക്കെ .

നരേന്ദ്ര  മോഡിയുടെ   നോട്ടത്തിൽ  കേരളക്കാർ   പരനാറികളാണ് . കാരണം
ബി ജെ പി ക്ക്  ഒരു  സീറ്റു പോലും  കൊടുക്കാത്ത  സംസ്ഥാനമാണ്  കേരളം .
ചെറ്റകൾ !

എന്താണ്  'പരനാറി ' എന്ന   വാക്കിന്  അർത്ഥം ?  എനിക്ക്  ഭാഷാ ജ്ഞാനം
കുറവാണ് . എങ്കിലും  ശ്രമിക്കാം .' നാറി ' എന്നു  വെച്ചാൽ   നാറുന്നവൻ '
അല്ലെങ്കിൽ  ' നാറ്റിക്കുന്നവൻ '. 'പരനാറി ' എന്നുവെച്ചാൽ  പരമോന്നതമായി  നാറ്റിക്കുന്നവൻ . അതായത് 'സൂപ്പർ  നാറി ' അല്ലെങ്കിൽ ' മെഗാനാറി '.

'പരനാറി ' സാധാരണക്കാരുടെ  ഭാഷയാണെന്ന്   ദേശാഭിമാനി   വാദിക്കുന്നു .
പക്ഷേ   കൊല്ലത്തുകാർക്ക്   അത്  മനസ്സിലായില്ല . മട്ടന്നൂർ  അവിടെ  ചെണ്ട
കൊട്ടി .നടൻ   മുകേഷ്   അവിടെ   ഓടിനടന്ന്   ബേബിക്കു വേണ്ടി  വോട്ട്
ചോദിച്ചു . ഭാഷാജ്ഞാനം  കുറവായ  കൊല്ലത്തുകാർ   ബേബിയെ
തോൽപ്പിച്ചു . 'പരനാറി ' എന്ന   നാല്  അക്ഷരത്തിന്  ഏകദേശം  40000
വോട്ടിൻറെ   മൂല്യം .

കേരളത്തിലെ   നദികളും  തോടുകളും  ഓടകളും  മാലിന്യം  നിറഞ്ഞ്
നാറുന്നു .മഴ  കൂടുമ്പോൾ  ഇനിയും  നാറും . രാഷ്ട്രീയവും   നാറുന്നു .
അതുകൊണ്ടാണ്   നമ്മുടെ   നാടിനെ ' പരനാറികളുടെ  സ്വന്തം  നാട് '
എന്ന്  വിളിക്കുന്നത്‌ . BY :   പ .കുര്യൻ

No comments:

Post a Comment