5 മെയ് 2014
വന്യമൃഗങ്ങളെ അടുത്ത് കാണാൻ പറ്റിയ സമയം രാവിലെയാണ് . ആ
സമയത്ത് അവർ ഭക്ഷണം തേടിയും വെള്ളം കുടിക്കാനും ധാരാളമായി
പ്രത്യക്ഷപ്പെടുന്നു . വെയിൽ മൂക്കുമ്പോൾ എവിടെയെങ്കിലും തണലത്ത്
വിശ്രമിക്കാൻ അവർ ഇഷ്ടപ്പെടുന്നു . അതുകൊണ്ട് ഞങ്ങളുടെ രണ്ടാമത്തെ
ഗെയിം ഡ്രൈവ് രാവിലെ 6 മണിക്കാണ് .പക്ഷേ മൂന്ന് കുട്ടികൾ കൂടെയുള്ളതു കൊണ്ട് അര മണിക്കൂർ ഇളവ് അനുവദിച്ചു . കിടുകിടെ
വിറപ്പിക്കുന്ന തണുപ്പുണ്ട് .ഗെയിം Ranger ജെറി ഞങ്ങളെ വിളിച്ച്
എണീപ്പിക്കുന്നതിനു മുമ്പുതന്നെ ഞങ്ങൾ എണീറ്റ് ഒരുങ്ങിയിരുന്നു .
ശക്തമായി കാറ്റു വീശിയ ആ പ്രഭാതത്തിൽ ഞങ്ങൾ പുറപ്പെട്ടു . പുതച്ചിരിക്കാൻ വളരെ കട്ടിയുള്ള ജാക്കറ്റുകൾ ജെറി ഞങ്ങൾക്ക് തന്നിരുന്നു . കാറ്റടിച്ച് കണ്ണുകളിൽ വെള്ളം നിറഞ്ഞു . കിഴക്ക് സൂര്യോദയത്തിന്റെ സ്വർണ്ണ നിറം പരന്നു വരുന്നതേയുള്ളൂ .
മുൾപ്പടർപ്പുകളെ അവഗണിച്ചു കൊണ്ട് ലാൻഡ് Cruiser കുതിച്ചു പാഞ്ഞു മുൾച്ചെടികൾ മുഖത്ത് തട്ടാതിരിക്കാൻ ഇടയ്ക്കിടെ നമ്മൾ തല ഉള്ളിലേയ്ക്ക് വലിക്കണം . മൃഗങ്ങളെ കണ്ടില്ലെങ്കിൽ പോലും ഈ കരുത്തൻ വാഹനത്തിലുള്ള യാത്ര ഒരു രസമാണ് . മുമ്പ് പറഞ്ഞതുപോലെ മാനും സീബ്രയും ഇവിടെ ഒരു കൗതുക കാഴ്ചയല്ല .
മുക്കിലും മൂലക്കും അവയെ കാണാം . ഓടിയോടി ഞങ്ങൾ ഒരു
ചെറിയ തടാകത്തിന്റെ കരയിലെത്തി . ആനയുടെ മണം മുറ്റിനിൽക്കുന്ന
അന്തരീക്ഷം. പഴയതും പുതിയതുമായ ആനപ്പിണ്ടങ്ങൾ അവിടെയെല്ലാം
ചിതറി കിടന്നിരുന്നു . പക്ഷേ ആനകൾ എങ്ങോട്ടോ പോയിരുന്നു . മടിക്വെയിൽ ആയിരം ആനകൾ ഉണ്ടെന്നു ജെറി പറഞ്ഞു .
അടുത്തതായി ഞങ്ങൾ നിറുത്തിയത് ഒരു പെണ്സിംഹവും അതിൻറെ
മൂന്ന് കുഞ്ഞുങ്ങളും താമസിക്കുന്ന സ്ഥലത്തിന് ഏകദേശം നൂറ് മീറ്റർ
അടുത്താണ് . കുഞ്ഞുങ്ങൾ അമ്മയുടെ ദേഹത്ത് കയറി കളിക്കുന്നത്
വ്യക്തമായി കാണാം . സിംഹത്തിൻറെ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾക്കുവേണ്ടി കുറേ കുറുക്കന്മാർ ചുറ്റും കടിപിടി കൂടുന്നത് കാണാം . അവരാണ് സാക്ഷാൽ നികൃഷ്ട ജീവികൾ .
കുറേക്കൂടി ഉള്ളിലേയ്ക്ക് പോയപ്പോൾ കുടു , സ്പ്രിങ്ങ്ബോക്ക് , wildbeeste , മുതലായ അനേകം മൃഗങ്ങളെ കണ്ടു . കാണ്ടാമൃഗങ്ങൾ
ധാരാളം . ദക്ഷിണാഫ്രിക്കയിൽ കാണ്ടാമൃഗങ്ങൾ വംശനാശം നേരിടുകയാണ് . ചൈനക്കാരും വിയറ്റ്നാംകാരും ചരടു വലിക്കുന്ന വൻ
സിൻദിക്കെറ്റുകൾ കാണ്ടാമൃഗത്തിൻറെ കൊമ്പിനു വേണ്ടി എണ്ണൂറോളം
കാണ്ടാമൃഗങ്ങളെ കഴിഞ്ഞ കൊല്ലം കശാപ്പു ചെയ്തിരുന്നു . കാട്ടുകള്ളൻമാർ ഹെലികൊപ്റ്റെർ പോലും ഉപയോഗിക്കുന്നു . 2010ൽ
മുപ്പത് കാണ്ടാമൃഗങ്ങൾ മടിക്വെയിൽ കൊല ചെയ്യപ്പെട്ടതായി ജെറി
പറഞ്ഞു .
ഓടിയോടി ഞങ്ങൾ roundabout പോലുള്ള ഒരു സ്ഥലത്തെത്തി . അവിടെ
കണ്ടത് ഒരു ദയനീയ കാഴ്ചയാണ് . പ്രായാധിക്യം മൂലം ചത്ത ഒരു
ജിറാഫിന്റെ skeletonൽ അവശേഷിക്കുന്ന ഉണങ്ങിയ മാംസം കടിച്ചു
വലിക്കുകയാണ് ഒരു സംഘം കുറുക്കന്മാർ . ആ നികൃഷ്ട ജീവികൾ ഇടയ്ക്കിടെ ഇടയ്ക്കിടെ കടിപിടി കൂടുകയും കൂവുകയും ചെയ്തുകൊണ്ടിരുന്നു . അവർക്ക് മനുഷ്യരോട് യാതൊരു പേടിയുമില്ല .
മൂന്ന് കാണ്ടാമൃഗങ്ങൾ അടുത്ത് ഈ കാഴ്ച നോക്കി നിൽപ്പുണ്ടായിരുന്നു . ഒരുപക്ഷേ ചത്ത ജിരാഫ് അവരുടെ ചങ്ങാതി
ആയിരുന്നിരിക്കാം .
ഓട്ടത്തിനിടയിൽ ഒരു ഇടവേള . ജെറി ഒരു ഒഴിഞ്ഞ സ്ഥലത്ത് വണ്ടി
നിറുത്തി . ഒരു ചെറിയ മേശ നിവർത്തി .കടുംകാപ്പിയും മഫിനും കുക്കീസും തന്നു . കാപ്പി കുടിച്ചു തീർന്നില്ല ,അപ്പോൾ അടുത്ത് എന്തോ
അലർച്ച കേട്ടു . " വേഗം വണ്ടിയിൽ കേറിക്കോ .'' ജെറി പറഞ്ഞു .നിമിഷങ്ങൾക്കുള്ളിൽ അവൻ മേശയും ഭക്ഷണത്തിൻറെ ബാഗും മടക്കി
വെച്ച് കുറ്റിക്കാടുകളെ തകർത്തുകൊണ്ട് വണ്ടി പായിച്ചു . പത്തുമിനിട്ട്
ഓടിക്കാണും . വണ്ടി നിറുത്തിയപ്പോൾ മുമ്പിൽ അഞ്ച് സിംഹങ്ങൾ .മൂന്നു പെണ്ണും രണ്ട് ആണും . ഞങ്ങൾക്ക് വ്യക്തമായി കാണത്തക്കവിധം വണ്ടി തിരിച്ചിട്ടു . ഏകദേശം 20 മീറ്റെർ അകലം . ഒരു ആണ്സിംഹം
ചൂടോടെ breakfast കഴിക്കുകയാണ് . എല്ലുകൾ പൊട്ടുന്ന ശബ്ദം . മുഖത്ത്
ഒലിക്കുന്ന ചോര .ജെറി അറിയിച്ചതനുസരിച്ച് മറ്റു രണ്ടു വണ്ടികൾ
കൂടി എത്തി . ഏകദേശം പത്ത് മിനിട്ടുനേരം ഞങ്ങൾ സിംഹങ്ങളെ
നോക്കി നിന്നു . എന്തോ ശബ്ദം അകലെ കേട്ട് അവർ ചെവി കൂർപ്പിച്ചു .
ഉടൻ തന്നെ ശബ്ദം കേട്ട സ്ഥലത്തേയ്ക്ക് നീങ്ങി . breakfastകാരൻ അനങ്ങിയില്ല .
ആനകളെ തേടി ഞങ്ങൾ വീണ്ടും ഓട്ടം തുടർന്നു . അന്വേഷിച്ചു , കണ്ടെത്തിയില്ല . ഇന്നലെ ഒരു ആനക്കൂട്ടത്തെ കണ്ടതു കൊണ്ട് നിരാശ
തോന്നിയില്ല . സിംഹങ്ങളെ വളരെ അടുത്തു കാണാൻ സാധിച്ചതിൽ
ഞങ്ങൾ തൃപ്തരായിരുന്നു .പ്രത്യേകിച്ച് കുട്ടികൾക്ക് അത് മറക്കാനാവാത്ത ഒരു അനുഭവം ആയിരുന്നു .
പത്തരയോടെ lodgeൽ തിരിച്ചെത്തി . ഞങ്ങളുടെ ഗെയിം ഡ്രൈവ് എല്ലാ
വിധത്തിലും മറക്കാനാവാത്ത ഒരു അനുഭവമാക്കി മാറ്റിയ ജെറിക്ക്
ഒരു നല്ല തുക ടിപ് കൊടുത്തു . പിന്നെ സമൃദ്ധമായ BRUNCH .
മടക്ക യാത്രയിൽ കുട്ടികളുടെ സംസാരവിഷയം സിംഹങ്ങളും മറ്റ്
മൃഗങ്ങളും ആയിരുന്നു .

No comments:
Post a Comment