Thursday, 2 March 2017

SPELLING MISTAKE ( നാടകം )

മക്കളെ   അമിതമായി    ലാളിക്കുന്ന   മാതാപിതാക്കൾ   ഇത്  വായിക്കുന്നത്
നല്ലതാണ് .

Spelling   Mistake   ( Short  play )

The    characters

1 . ഷൈനി    ( 40 )

2 . സാബു        (15 )  ഷൈനിയുടെ   ഏക മകൻ

3   വല്യമ്മച്ചി    (96 )

4   സിസ്റ്റർ    നിർമ്മല   ( Mary  Hill  സ്കൂൾ  പ്രിൻസിപ്പൽ  50  )

5    അയൽക്കാർ


                                 രംഗം   1

ഷൈനിയുടെ   വീട്ടിൽ   ഡൈനിങ്ങ്  റൂം . വല്യമ്മച്ചി   കാപ്പി  കുടിക്കുന്നു .വൈകീട്ട്   അഞ്ചുമണി . ഷൈനി   കുറെ   വിഭവങ്ങൾ   മേശപ്പുറത്തു  വെക്കുന്നു .

ഷൈനി

വാ  മോനെ ...വാ . വന്നു    കഴിക്ക് .

      (   സാബു    വരുന്നില്ല )

ഷൈനി

വാ   മോനെ ...sausage ഉം  bacon ഉം   ഉണ്ട് . പുതിയ    ബ്രാൻഡ്   ആണ് .ഇത്
കിട്ടാൻ   ഞാൻ  എവിടെയെല്ലാം    അരിച്ചു  പെറുക്കിയെന്നോ ! തണുത്തുപോകും .

(  സാബു   വരുന്നു )

സാബു

എനിക്കു വേണ്ടമ്മേ . ഒന്നും   വേണ്ടാ . വിശപ്പില്ല .

ഷൈനി

അതെന്താ ? Sausage ഉം   ബേക്കണും   ഇല്ലെന്ന്  നീയല്ലേ   ഇന്നലെ   complain
ചെയ്തത് ? എന്താ   നിൻറെ   മുഖത്ത്   ഒരു  വല്ലായ്മ ?

സാബു

ഒന്നുമില്ല . എനിക്ക്   വിശപ്പില്ല .പിന്നെ    കഴിച്ചോളാം .

ഷൈനി

പൊന്നുമോനെ   നിനക്കെന്തുപറ്റി ?  സ്ക്കൂളിൽ    വല്ലവരും  നിന്നെ
bully ചെയ്തോ ?

സാബു

അമ്മേ , ഞാൻ   ഇനി  സ്‌ക്കൂളിൽ    പോകുന്നില്ല .

ഷൈനി

oh ,my God !  എന്താ ,എന്തുപറ്റി ?   തുറന്നു   പറ .

സാബു

സോഫിയ  ടീച്ചർ   എന്നെ   humiliate  ചെയ്തു .എൻറെ   ചെവി  പിടിച്ചു
തിരുമ്മി . എന്നെ   idiot   എന്ന്   വിളിച്ചു .

ഷൈനി

Oh  Jesus , (  സാബുവിൻറെ    ചെവി   പരിശോധിക്കുന്നു ) നല്ലതുപോലെ  ചുവന്നിട്ടുണ്ട് . എന്താ    കാരണം ?

സാബു

എനിക്ക്   spelling  mistake   കൂടുതലാണെന്നു  പറഞ്ഞു , എല്ലാവരുടെയും
മുമ്പിൽ  വെച്ച്   വഴക്കു പറഞ്ഞു . ചെവി   കിഴുക്കി . Idiot  എന്ന്  വിളിച്ചു .

ഷൈനി

ആഹാ   അത്രക്കായോ ? .....എങ്കിൽ   ഒന്നു  ചോദിച്ചിട്ടേയുള്ളൂ . ഞാൻ
നാളെ    സ്ക്കൂളിൽ   പോയി   പ്രിൻസിപ്പലിനെ   കണ്ട്   complain
ചെയ്യാം .

വല്യമ്മച്ചി

ഓ , ഇതത്ര   കാര്യമാക്കാനില്ല . വിട്ടുകള . ടീച്ചർ  ഒന്നു  കിഴുക്കിയതു
കൊണ്ട്   ആകാശം   ഇടിഞ്ഞു  വീഴാൻ   പോകുന്നില്ല .

ഷൈനി

വല്യമ്മച്ചി , ഇത്   ഇത്   അങ്ങനെ  ചുമ്മാ   എഴുതി  തള്ളാവുന്ന  കേസ്  അല്ല .
ബാലപീഡനമാണ് . ജാമ്യമില്ലാ വകുപ്പാ ....

വല്യമ്മച്ചി

ഷൈനീ   നീ   ഒന്ന്   അടങ്ങു . ആ   ടീച്ചർ   ഒരു നല്ല  ഉദ്ദേശ്യം  വെച്ചായിരിക്കാം    സാബുവിനെ   കിഴുക്കിയത് . ഇനി   അതിൻറെ
പുറകേ   പോയി   പ്രശ്നം    കൂടുതൽ   വഷളാക്കണോ ?

ഷൈനി

ആ   സോഫിയാ ടീച്ചർ   കേമിയാ .അവളെ   അങ്ങനെ  വിടാൻ  പറ്റത്തില്ല .
മോനെ   കഴിക്കടാ . ഞാൻ   നാളെ   സ്‌കൂളിൽ   വരുന്നുണ്ട് .I    will   teach  her
a     lesson .

വല്യമ്മച്ചി

Take   it  easy ,my  child . Don't    make  a    mountain   of  a     mole hill .

ഷൈനി

വല്യമ്മച്ചി    ഇക്കാര്യത്തിൽ   ഇടപെടേണ്ട .This  is none  of your  business .വേണ്ടിവന്നാൽ    ഞാൻ   ചാനലുകാരെ   വിളിക്കും . നോക്കിക്കോ .

വല്യമ്മച്ചി

അടങ്ങു  ഷൈനി    അടങ്ങു . I    beg  you . Do  not  take  the  snake  from
the   fence   and  put  it  in  your .............    Think  twice .

ഷൈനി

രണ്ടിലൊന്ന്   അറിഞ്ഞിട്ടേ   ഇനി   കാര്യമുള്ളൂ . ഇക്കാര്യത്തിൽ   ഏതറ്റം
വരെയും   ഞാൻ   പോകും . ഉപ്പ്  തിന്നവൾ   വെള്ളം   കുടിക്കണം .

വല്യമ്മച്ചി

മൂത്തവരുടെ   ചൊല്ലും   മുതുനെല്ലിക്കയും    ആദ്യം  കയ്ക്കും ,പിന്നെ
മധുരിക്കും . ഓർത്തോ .എടുത്തുചാട്ടം    അരുത് .


ഷൈനി

No . സോഫിയാ   ടീച്ചർ  എൻറെ  ഏകമകൻറെ   മനസ്സും   ശരീരവും  വേദനിപ്പിച്ചു . വിടില്ല  ഞാൻ . I   will  annihilate her .

                                         CURTAIN


രംഗം   2

Mary Hill   സ്‌കൂൾ   പ്രിൻസിപ്പൽ   സിസ്റ്റർ   നിർമ്മലയുടെ  ഓഫീസ് . നിർമ്മല
എന്തോ   ഒപ്പിടുകയാണ് . സമയം   രാവിലെ  9  മണി .  ഷൈനിയും   സാബുവും   പ്രവേശിക്കുന്നു .

നിർമ്മല

ഇരിക്കൂ . How  can  I  help  you ?

( ഷൈനി    നടന്ന   സംഭവങ്ങൾ   വിവരിക്കുന്നു . സിസ്റ്റർ   ക്ഷമയോടെ
കേൾക്കുന്നു )

ഷൈനി

അതുകൊണ്ട്   സോഫിയാ   ടീച്ചർക്കെതിരെ   കർശനമായ   നടപടി
വേണം .നടന്നത്  അംഗീകരിക്കാൻ    പറ്റുകയില്ല .

നിർമ്മല

ഞാനും  അംഗീകരിക്കുന്നില്ല . അത്   സ്കൂൾ policy ക്ക്    എതിരാണ് .
ഞാൻ    ടീച്ചറെ   വിളിപ്പിക്കാം . ( പ്യൂൺ നെ    അയക്കുന്നു )

ഷൈനി

സോഫിയ ടീച്ചർ   എൻറെ  മോൻറെ   മനസ്സിനും  ശരീരത്തിനും   വേദനയുണ്ടാക്കി . ഒറ്റ   മോനാ . ഇവൻറെ   പപ്പാ   ദുബായിൽ  ആണ് .
പപ്പാ   ഇതു കേട്ടാൽ    സഹിക്കുകയില്ല .

(  സോഫിയാ    ടീച്ചർ   വരുന്നു )

നിർമ്മല

ടീച്ചർ ,ഞാനീ   കേട്ടത്   ശരിയാണോ ? ഈ  കുട്ടിയുടെ  ചെവി  നീ  കിഴുക്കിയോ ? ഇവനെ    idiot   എന്ന്   വിളിച്ചോ ?

സോഫിയ

ശരിയാണ് . I   am    very  sorry . Hurt  ചെയ്യാൻ   ഉദ്ദേശിച്ചല്ല .ഇവന്   spelling
mistakes   കൂടുതലാണ് . അത്   പരിഹരിക്കാൻ  extra  work  കൊടുത്തു .
അവൻ   അത്  ചെയ്തില്ല .എനിക്ക്   പെട്ടെന്ന്   ദ്വേഷ്യം   വന്നു .

നിർമ്മല

അത്  illegal   ആണെന്ന്    അറിഞ്ഞുകൂടേ ? തെറ്റായിപ്പോയി .

ഷൈനി

എൻറെ    മോന്   വല്ലാതെ  ഫീൽ  ചെയ്തു . അവന്   ഇപ്പോൾ  ഊണും
ഉറക്കവും  ഇല്ല .

സോഫിയ

 I   am    very  sorry    , I   didn't  mean  to  hurt him .I     do   apologise  for
my   mistake .

നിർമ്മല

ടീച്ചർ   apologize   ചെയ്തു . ഇനി   ഇത്   ആവർത്തിക്കാതെ   ഞാൻ  നോക്കിക്കൊള്ളാം . ഞാൻ   ഉറപ്പു  തരുന്നു . നമുക്ക്   ഈ  പ്രശ്നം
ഇവിടെ    അവസാനിപ്പിക്കാം .

ഷൈനി

മോനെ   ഇത്  നിനക്ക്   acceptable   ആണോ ?

സാബു

No . സോഫിയാ   ടീച്ചർ  സ്കൂളിനോട്    മൊത്തം   apologize   ചെയ്യണം .
സ്‌കൂൾ   അസംബ്ലി യിൽ .

ഷൈനി

അതെ . അതാണ്   അതിൻറെ   ഒരു  ശരി .

നിർമ്മല

അത്    ശരിയല്ല . ടീച്ചർ    ഖേദം   പ്രകടിപ്പിച്ചു കഴിഞ്ഞു . ഇതിൽ കൂടുതൽ
എന്തുവേണം ? ടീച്ചറെ    ക്രൂശിക്കണം   എന്നാണോ  നിങ്ങൾ  പറയുന്നത് ?
അത്   നടപ്പില്ല . She  is  a     human  being .

ഷൈനി

എൻറെ   മോന്   വളരെ   hurt  ചെയ്തു . Public   apology  തന്നെ  വേണം .
അല്ലെങ്കിൽ   ഞാൻ  ചാനലുകാരെ  വിളിക്കും .

നിർമ്മല

നോക്കൂ . വളരെ   നല്ല  രീതിയിൽ   പ്രവർത്തിക്കുന്ന   ഒരു  സ്‌കൂളാണ്
ഇത് . നിങ്ങളുടെ   മകൻ   പഠിക്കുന്ന   സ്കൂളാണ് . ചാനലുകാരെ  വിളിച്ചു ,
ഈ    പ്രശ്‌നം    ഊതി പെരുപ്പിച്ചു  ഈ   സ്കൂളിനെ  തകർക്കാനാണോ  ഉദ്ദേശം ?

ഷൈനി

അതൊന്നും   എനിക്ക്   കേൾക്കണ്ട . പബ്ലിക്   അപ്പോളജി യിൽ    കുറഞ്ഞ
ഒന്നും   ഞങ്ങൾക്ക്   വേണ്ടാ .

നിർമ്മല

ഷൈനി ,നീ  ഒരമ്മയാണ് . ക്ഷമിക്കാനും   പൊറുക്കാനും  നിങ്ങൾ  മോനെ
പഠിപ്പിക്കൂ .ഇത്   ഒരു   അവസരമായി  ഉപയോഗിക്കൂ .പ്രതികാരം   അഗ്നിയാണ് . തീ   കൊളുത്തുന്ന   ആളേയും   അത്   വിഴുങ്ങും .

ഷൈനി

എനിക്ക്   ഉപദേശം  ഒന്നും  കേൾക്കണ്ട .

നിർമ്മല

എനിക്ക്    ഒരാഴ്ചത്തെ   സമയം   തരൂ . സ്റ്റാഫ് മായി    ആലോചിക്കണം .

ഷൈനി

ഓക്കേ . നിങ്ങൾക്ക്    ഒരാഴ്ചത്തെ    സമയം  തരുന്നു . അതിനകം  പബ്ലിക്
apology   നടത്തിയില്ലെങ്കിൽ   ഞാൻ   ചാനലുകാരെ   വിളിക്കും .

 (  പോകുന്നു )


                                       കർട്ടൻ


                                  രംഗം     3

?ഷൈനിയുടെ    വീട് .  ഒരാഴ്ചക്ക്    ശേഷം . ഷൈനിയും   കുറെ   അയൽക്കാരും     സാബുവിനെ    അന്വേഷിച്ചു    നടക്കുകയാണ് . അവർ
സ്റ്റോർ  റൂമിൻറെ    അടുത്ത്   എത്തുന്നു .സ്റ്റോർ   ഇരുട്ടുള്ള   മുറിയാണ് , വാതിൽ    പകുതി   അടഞ്ഞു  കിടക്കുകയാണ് .

        ഷൈനി

സാബു , മോനെ   നീ    എവിടെയാണ് ? പത്തുമിനിറ്റ്   മുമ്പ്   നീ
ഇവിടെ    ഉണ്ടായിരുന്നല്ലോ . നീ    എവിടെ   പോയി ?

അയൽക്കാരൻ

മോനേ    സാബു , നീ   അമ്മയെ   വിഷമിപ്പിക്കാതെ .( വാതിൽ തുറക്കുന്നു .ലൈറ്റ്   ഇടുന്നു . സാബുവിനെ    തൂങ്ങി   മരിച്ച  നിലയിൽ   കാണുന്നു .
ഞെട്ടി  പുറകോട്ടു   മാറുന്നു . മൃതദേഹം   കണ്ട് ഷൈനി   വാവിട്ടു  കരയുന്നു .അയൽക്കാർ   താങ്ങിപ്പിടിക്കുന്നു . )

ഷൈനി

അയ്യോ ....എൻറെ   മോൻ  പോയേ .....എൻറെ  പൊന്നുമോനെ   നീ  എന്തിനാ
ഈ   കടുംകൈ    ചെയ്തത് ?  എൻറെ   ഒറ്റ മോനാ   നാട്ടുകാരേ ....എൻറെ   എല്ലാം   പോയി ....എനിക്കിനി    ഒന്നുമില്ല ,,,,,,,എൻറെ   ദൈവമേ  ....ഞാനെന്തു   തെറ്റുചെയ്തു ?

(  നിലത്തു കിടന്ന്   ഉരുളുന്നു . നെഞ്ചത്ത്    അടിച്ചു   കരയുന്നു )

അയൽക്കാരൻ

ദാ     ഒരു   കുറിപ്പ് ....നിലത്തു  കിടന്നതാ .

വായിക്കുന്നു

''  പ്രിയ   അമ്മേ ഞാൻ   പോവുകയാണ് . എന്നെ  വേണ്ടാത്ത  ഈ ലോകത്തു നിന്ന് . എന്നെ   ആർക്കും വേണ്ടാ . ഇന്ന്   രണ്ടു  കുട്ടികൾ  എന്നെ   stupid എന്നു വിളിച്ചു . എല്ലാവരും   എന്നെ  humiliate ചെയ്യുകയാണ് .സോഫിയ ടീച്ചർ
പബ്ലിക്   ആയി   apologize  ചെയ്തില്ല .I     love  you  amma . I    will   always miss
you .....till   the   end   of  Time ."


(   ഷൈനി     ബോധം കെട്ടു വീഴുന്നു .  ചാനലുകാർ    വലിയ  ക്യാമറകളുമായി    തടിച്ചു കൂടുന്നു .)












1 comment:

  1. Teton's Teton Teton Stacks - Teton's Teton and Teton Offers
    Teton's titanium ion color Teton Stacks offer a titanium hair straightener great variety of slot titanium damascus machines, such 에그 벳 as titanium for sale classic Teton Teton Teton slot machines. The Teton Teton casino provides an

    ReplyDelete