കോഴ വിവാദം ( opinion )
കാരണവൻമാർ പറഞ്ഞു കേട്ടിട്ടുണ്ട് ,'' നീർക്കോലി
കടിച്ചാലും അത്താഴം മുടങ്ങും .''
മാണി സാറിനെ നീർക്കോലി കടിച്ചിരിക്കുന്നു . അതുകൊണ്ട് അത്താഴം മുടങ്ങും .വേറെ പ്രശ്നമില്ല .
ഇന്ന് കേരളത്തിൽ ജനങ്ങൾക്ക് ഭീഷണിയായി രണ്ട്
കാര്യങ്ങൾ ഉണ്ട് . ഒന്ന് യാതൊരു നിയന്ത്രണവും ഇല്ലാത്ത തെരുവ് നായ്ക്കൾ . രണ്ട്,
യാതൊരു നിയന്ത്രണവും
ഇല്ലാത്ത gutter ( ഓട ) ചാനലുകൾ .ഇതിനെ ' ടെലിവിഷം '
എന്ന് പറയുന്നു .
അസംബന്ധ സീരിയലുകൾക്കും പരസ്യങ്ങൾക്കും ഇടയിൽ ചാനൽ അവതാരകർക്ക് എന്തെങ്കിലും പണി
വേണ്ടേ ? അപ്പോൾ യാതൊരു പ്രസക്തിയുമില്ലാത്ത
എന്തെങ്കിലും സാധനം ഓടയിൽ നിന്നെടുത്ത് ഊതിപെരുപ്പിച്ചു അവർ അവതരിപ്പിക്കുന്നു . ഉദാഹരണത്തിന് കേരള / തമിഴ്നാട് അതിർത്തിയിൽ
കുറേ പാവങ്ങൾ ബൈക്കിൽ കോഴികളെ കെട്ടിവെച്ച്
ഊടുവഴികളിലൂടെ പായുന്നു . ചാനലുകാർ അവരുടെ
പുറകെ പായുന്നു . ഒരു ചാനൽ ചർച്ചക്കുള്ള വകയായി . പിന്നെ കോഴി / നികുതി വിദഗ്ദ്ധരുടെ
പ്രതികരണങ്ങൾ ആയി . രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്നു . നല്ല ചൂടുപിടിച്ച ചർച്ച . കോഴിവകുപ്പു
മന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടണം . സിബിഐ അന്വേഷിച്ചാൽ നന്ന് .
മറ്റ് രാജ്യങ്ങളിൽ വാർത്തയായി വരാൻ സാദ്ധ്യതയില്ലാത്ത കാര്യങ്ങളാണ് ഇവിടെ പർവതീകരിച്ച് വൻവാർത്തകളാക്കുന്നത് . ചാനലുകാർ
സരിതയെ ഒരു celebrityയാക്കി . ബണ്ടിചോർ എന്ന കള്ളൻ കേരളത്തിൽ ഭവനഭേദനം നടത്തിയ,പ്പോൾ അയാളെ
അവർ താരമാക്കി . ചാനലുകാരുടെ BREAKING NEWS ന്
വിവരമുള്ളവർ പുല്ലുവിലയാണ് കല്പിക്കുന്നത് .
മാണി സാറിന് എതിരെയുള്ള ആരോപണത്തിന്
പുല്ലു വിലപോലും വിവരമുള്ളവർ കല്പിക്കുന്നില്ല
Sting operation , രഹസ്യ ക്യാമറ മുതലായവയ്ക്ക് ഇന്ന്
ആരും വില കല്പിക്കുന്നില്ല . പണ്ട് തെഹെൽക്ക നടത്തിയ sting operation ൽ അരുണ്‍ തേജ്പാൽ , അന്ന്
BJP അദ്ധ്യക്ഷനായിരുന്ന ബെന്ഗരു ലക്ഷ്മണനെ കുടുക്കി, കൈക്കൂലി കേസിൽ . Bengaru ലക്ഷ്മണന്റെ career
തുലച്ചു . തുലച്ച തെജ്പാലിനെ പിന്നീട് rape കേസിൽ
പിടിച്ചു . ഇപ്പോൾ ജയിലിൽ ആണെന്ന് തോന്നുന്നു .
ഒരുപക്ഷേ നാളെ ഒരു CD ഇറങ്ങിയേക്കാം . വളരെ
എളുപ്പമാണ് . മാണി സാറിൻറെ ഒരു look -alike നെ
കണ്ടുപിടിക്കുക . ആ അപരനെ വെച്ച് മാണി സാർ
പണം എണ്ണി വാങ്ങുതായി ഒരു scene shoot ചെയ്യുക .
ചാനലുകാർ ഒരുകോടി രൂപ കൊടുത്ത് ആ CD വാങ്ങി
24 മണിക്കൂർ repeat ചെയ്ത് കാണിക്കും . ഇത്തരം
ക്ഷുദ്രഅഭ്യാസങ്ങൾ എത്ര കണ്ടിട്ടുണ്ട് . തെരഞ്ഞെടുപ്പിൽ
മാണി സാറിനെ തോൽപ്പിക്കാൻ എത്രയോ അപരന്മാരെ
നിറുത്തി വിഫലശ്രമം നടത്തിയിരിക്കുന്നു . എം കെ മാണി , പി എം മാണി , എ എം മാണി , കെ കെ മാണി
എന്നൊക്കെ . അമ്പതു കൊല്ലം കഴിഞ്ഞപ്പോൾ തേജോവധം ചെയ്യാൻ ഒരു അവസാന വിഫലശ്രമം !
ഉമ്മൻ ചാണ്ടി , മാണി സ്സാർ മുതലയാവർക്കെതിരെ
ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളവർക്ക് ഒരു pattern
കാണാം . സാമൂഹ്യവിരുദ്ധർ ആണ് അവർ . തട്ടിപ്പുകാർ ,
ക്വാറി ഉടമകൾ , കള്ളുകച്ചവടക്കാർ മുതലായവർ .
സത്യസന്ധരായ നേതാക്കൾ ഭരണത്തിൽ ഇരിക്കുന്നത്
അവർക്ക് വിലങ്ങുതടിയാണ് . അതുകൊണ്ടാണ് അവർ
ക്ഷുദ്ര അടവുകളുമായി വീണ്ടും വീണ്ടും രംഗത്ത്
വരുന്നത് .
ഒസാമാ ബിൻ ലാദൻറെ അനുഭവം അവർ പഠിക്കുന്നത്
നന്നായിരിക്കും . 9/ 11 ൽ ലാദൻറെ പയ്യൻമാർ Twin Towers
തകർത്തു . അതോടെ അമേരിക്ക തീർന്നു എന്നാണ് ലാദനും കൂട്ടരും കരുതിയത് . Twin Towers ൻറെ സ്ഥാനത്ത് ഇന്ന് അതിലും വലിയ ഒരു കെട്ടിടം ഉയരുന്നു . ലാദൻ
ഇന്ന് ജീവിച്ചിരിപ്പില്ല .
വെറും അസൂയയും വ്യക്തിവിരോധവും കാരണം
മാണി സാറിനെ തേജോവധം ചെയ്യാനുള്ള ശ്രമം
പരാജയപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട .

Correction : 'kallukachavadakkar' corrected as 'vyajamadya kachavadakkar'
ReplyDelete