Friday, 2 May 2014

വീണ്ടും OR ടാമ്പോയിൽ

മെയ്‌ 1    2014

ഒരു   വർഷത്തിൽ  365   ദിവസത്തിനും  എന്തെങ്കിലും  പ്രത്യേകത  കാണും .
ജന്മദിനം ,മറ്റുള്ളവരുടെ  ജന്മദിനങ്ങൾ , വിവാഹവാർഷികം , ഒന്നുമില്ലെങ്കിൽ
കഴിഞ്ഞ   കൊല്ലം   ഒരു  ദിവസം  ചെയ്യാതെ  ഇരുന്നതിന്റെ   വാർഷികം ,ഇങ്ങനെ  നോക്കുമ്പോൾ   എല്ലാ  ദിവസവും  എന്തെങ്കിലും  ആഘോഷിക്കാനുള്ളതാണ് . ''പേർസണൽ   ആയിട്ട്  പറയുകയാണെ ങ്കിൽ ''
ഇന്ന്   എൻറെ   retirement ൻറെ   ആദ്യ ദിവസമാണ് . പിന്നെ ,ഇന്ന്  ലോക
തൊഴിലാളി   ദിനവുമാണ് . ദക്ഷിണാഫ്രിക്കയിൽ   അവധിദിനങ്ങളുടെ
സുനാമി   തുടങ്ങിയിട്ട്   നാളുകൾ  ഏറെയായി . അവധി  ഏത് , പ്രവർത്തി
ദിവസം   ഏത്   എന്ന്   തിരിച്ചറിയാൻ   പ്രയാസം . ഇനി  മെയ്‌  7 ന്‌  പൊതു
തെരഞ്ഞെടുപ്പ് .

'' ഇനി   എന്ത്  ചെയ്യും ?''   റിട്ടയർ  ചെയ്യുന്ന  ആൾ   എപ്പോഴും  കേൾക്കുന്ന
ഒരു   ചോദ്യമാണിത് . പേരക്കുട്ടികൾ   കൂടെയുള്ള  ഒരാൾക്ക്     അവരുടെ
താളത്തിന്  ഒത്ത്   തുള്ളുകയല്ലാതെ   മറ്റൊന്നും  ചെയ്യാനില്ല . എൻറെ  മകൾ
പ്രവീനയുടെ   കുട്ടികളായ   അലിസ്സ  (6 ), മരിസ്സ ( 3 ), ക്രിസ്സ  (3 ), എന്നിവർ
മാർച്ച്‌  28 ന്  ഇവിടെ  വന്നതിനു  ശേഷം  സംഗതികൾ   ആകെ  തകിടം  മറിഞ്ഞിരിക്കുകയാണ് . ഇവർക്ക്   എപ്പോഴും  എന്തെങ്കിലും  demand
കാണും . ഉദാഹരണമായി   മരിസ്സ  എന്നെ  കയ്യിൽ  പിടിച്ച്  വലിച്ചു  കൊണ്ട്
പുറത്തേയ്ക്ക്  പോകും .എന്തിനാണെന്ന്   പറയുകയില്ല ..സസ്പെൻസ്  കളയരുതല്ലോ . പിന്നെ ,പറയും '' എനിക്ക്  അപ്പുവിനെ  കാണണം .''
ഞങ്ങളുടെ   പൂച്ചയാണ്   അപ്പു . കുട്ടികൾ  വന്നത്  അവൻറെ  കഷ്ടകാലമായി .
കുട്ടികൾക്ക്   അവനെ  തൊടണം . അപ്പുവിന്  കുട്ടികളെ  സംശയമാണ് .അതുകൊണ്ട്  അവൻ  മാറിക്കളയും . കുട്ടികൾ  ഒന്നും  വിട്ടുകൊടുക്കാത്ത
സ്വഭാവക്കാരാണ് . കാര്യം   സാധിക്കാൻ   ഏതറ്റം  വരെയും  പോകും . അങ്ങനെ  അവർ   അപ്പുവിൻറെ   ഒളിത്താവളങ്ങളിലും   അവനെ  അലോസരപ്പെടുത്തി .    അപ്പു    അഞ്ചു ദിവസമായി   പിണങ്ങി
പോയിരിക്കുകയാണ് .  പക്ഷെ   തിരിച്ചു  വരുമെന്ന  കാര്യത്തിൽ  സംശയമില്ല .
ഞങ്ങൾ   നാട്ടിൽ  പോകുമ്പോൾ  അപ്പു  കുറെ  പ്രധിഷേധ ശബ്ദങ്ങൾ
പുറപ്പെടുവിച്ച  ശേഷം   എങ്ങോട്ടെങ്കിലും  പോകും .ഞങ്ങൾ  തിരിച്ചുവന്ന്
ഒന്നോ  രണ്ടോ   ആഴ്ച   കഴിയുമ്പോൾ   പ്രത്യക്ഷപ്പെടും .

കടലാസ്സും   പെൻസിലും   പുസ്തകവും   ഒരിടത്ത്  വെറുതെ  വെച്ചിരുന്നാൽ
ആർക്കും  വേണ്ട . എന്നാൽ   ഒരു  കുട്ടി  പുസ്തകം  എടുത്ത്  പേജുകൾ  മറിച്ചു
തുടങ്ങിയാൽ   മറ്റുള്ളവർക്കും   അത്  വേണം . ഒരാൾ  എഴുതുന്നതിൽ  നമ്മൾ
കൂടുതൽ  ശ്രദ്ധിച്ചാൽ   മറ്റെ  ആൾക്ക്   അത്  ഇഷ്ടപ്പെട്ടെന്നു  വരില്ല . അത്
ചില  സംഘർഷങ്ങൾക്ക്   കാരണമാകും . എന്തെങ്കിലും  സംഘർഷമില്ലാതെ
ഒരു   ദിവസവും   കടന്നു  പോകുന്നില്ല . നമ്മൾ   മധ്യസ്ഥത  വഹിച്ച് ,കാര്യങ്ങൾ  ഒത്തു  തീർപ്പാക്കുന്നു .

മെയ്‌  1   കുട്ടികളുടെ   അച്ഛൻ ,സിബി  മുംബായിൽ  നിന്ന്   വരുന്ന  ദിവസമാണ് .ഇന്നത്തെ   കുട്ടികൾ   ഭാഗ്യമുള്ളവരാണ് . skype ൽ  സംസാരിക്കാൻ  അവർക്ക്
ഇന്ന്   അവസരമുണ്ട് . അച്ഛനുമായി   കുട്ടികൾ  എന്നും  സംസാരിക്കാറുണ്ടായിരുന്നു . അതുകൊണ്ടു തന്നെ   വളരെ  ആവേശത്തോടെയാണ്  ഞങ്ങൾ   വെളുപ്പിന്  അഞ്ചു മണിക്ക്   ജോഹാന്നെസ്ബുര്ഗലെ   OR    ടാമ്പോ   International  എയർപോർട്ട്   ലക്ഷ്യമായി
യാത്ര   തിരിച്ചത് . വഴിക്ക്   റോഡു  പണിയുടെ  രണ്ട്   ബ്ലോക്ക്‌  ഉണ്ടായിരുന്നതിനാൽ   40  മിനിറ്റ്   നഷ്ടപ്പെട്ടു .330 Kms   ആണ്   എയർപോർട്ട്ലേക്കുള്ള   ദൂരം .  ഒൻപതരയ്ക്കു   ഞങ്ങൾ  എത്തി .സിബി
എട്ടുമണിക്ക്   പുറത്തിറങ്ങിയിരുന്നു . മുംബായിൽ  നിന്നുള്ള   സൌത്ത് ആഫ്രിക്കൻ   Airways ൻറെ   ഡയറക്റ്റ്  ഫ്ലൈറ്റ്ലാണ്  എത്തിയത് . എമിരറ്റെസ്നെക്കാൾ    ടിക്കറ്റ്‌  ചാർജ്  കുറവാണ് . സിബിയുടെ  മാതാപിതാക്കൾ   മുംബായിൽ  താമസിക്കുന്നതുകൊണ്ടാണ്   അവിടെനിന്ന് പുറപ്പെട്ടത്‌ .

നെൽസണ്‍  മണ്ടേലയുടെ  സഹപ്രവർത്തകനായിരുന്ന   OR   Tambo യുടെ
പേരിലാണ്   രാജ്യത്തിന്‌   അഭിമാനകരമായ   എയർപോർട്ട് . യാത്രക്കാർക്കും
സന്ദർശകർക്കും   ഏറ്റവും  സൌകര്യപ്രദമായ   രീതിയിലാണ്  ഇത്
ഡിസൈൻ  ചെയ്തിരിക്കുന്നത് . കാർ  പാർക്കിംഗ്  വളരെ  എളുപ്പമാണ് .മിനിമം  ചാർജ്  30  rand .( ഏകദേശം  160  രൂപ )

യാത്രക്കാരെ   അയക്കാനും   സ്വീകരിക്കാനും   നാട്ടിലെ  പോലെ  വൻ ജനക്കൂട്ടം   ഇവിടെയില്ല . സിറ്റിയിൽ  നിന്നുള്ള  അത്യാവശ്യക്കാർ   മാത്രം  എത്തും .പൊതുവെ  യാത്രക്കാർ   കാർ  എയർപോർട്ട്ൽ   പാർക്ക്‌  ചെയ്തിട്ട്  തിരിച്ചുവരുമ്പോൾ   പാർക്കിംഗ്  ഫീ  കൊടുത്ത്   സ്ഥലം  വിടുന്നു .അതല്ലെങ്കിൽ   ഒരു  കാർ   വാടകക്കെടുത്ത്‌   ഓടിച്ചുപോകുന്നു . അതുകൊണ്ട്
ടാക്സികൾ   വളരെ  കുറവ് .

മടക്ക യാത്രയിൽ    Potchefstroom   എന്ന  സ്ഥലത്ത്   ജെയിംസ്‌  ചെക്കാട്ട്  ജേക്കബ്‌ നെ  സന്ദർശിച്ചു . അദ്ദേഹത്തിൻറെ   മകൾ  സ്നേഹയും   പ്രവീണയും  Assumption  കോളേജിൽ   ഒരേ  ഹൊസ്റ്റലിൽ   ആയിരുന്നു .

അച്ഛൻ  എത്തിയതോടെ   കുട്ടികൾക്ക്   അച്ഛനെ   മതി . സ്വാഭാവികമായ
ഒരു  കൂറുമാറ്റം . ഇനി   കുറെ   നീണ്ട  യാത്രകൾ . രണ്ടാഴ്ച  കഴിഞ്ഞ്  ബംഗ്ലൂരിലെയ്ക്ക്  മടക്കം .







1 comment:

  1. തിരുത്ത്‌ : കഴിഞ്ഞ കൊല്ലം ഒന്നും ചെയ്യാതെ ഇരുന്നതിന്റെ ........

    ReplyDelete