Thursday, 2 October 2014

penkuttikal enthu dharikkanam ( opinion )

 പെണ്‍കുട്ടികൾ   എന്ത്   ധരിക്കണം ?

കുറേ   വർഷങ്ങൾക്ക്   മുമ്പ്   Johannesburg ൽ   ഒരു   സംഭവം   നടന്നു .
ആധുനിക  രീതിയിൽ   വസ്ത്രം   ധരിച്ച  ഒരു  പെണ്‍കുട്ടി   ഒരു 
ടാക്സി   stand ലൂടെ   പോവുകയായിരുന്നു . അവളുടെ   സ്വാതന്ത്ര്യത്തിൽ ,
അഥവാ    ആകർഷനീയതയിൽ    അസൂയ  പൂണ്ട   ചില  ഗുണ്ടകൾ   അവളെ 
വസ്ത്രാക്ഷേപം   ചെയ്ത്   ജനക്കൂട്ടത്തിന്റെ   മുമ്പിൽ   പ്രദർശിപ്പിച്ചു .
ലൈന്ഗികമായി    പ്രകോപനം   ഉണ്ടാക്കുന്ന   വിധം   വസ്ത്രധാരണം 
ചെയ്തു   എന്നായിരുന്നു    ഗുണ്ടകൾ   അവളിൽ   കണ്ട   കുറ്റം . ഇതിൽ 
പ്രധിഷേധിച്ച്    അനേകം   യുവതികൾ   അതേ   രീതിയിൽ   വസ്ത്രധാരണം    ചെയ്ത്   അതേ    സ്ഥലത്ത്   പ്രകടനം   നടത്തി .

Lesbians   ആണ്  എന്നതിൻറെ   പേരിൽ   യുവതികൾ   ബലാൽസംഗം 
ചെയ്യപ്പെട്ടിട്ടുള്ള    കേസുകൾ   ഇവിടെ  ഉണ്ടായിട്ടുണ്ട് . ഇതിന് 
Corrective   Rape  എന്ന്   പറയുന്നു . Lesbiansനെ   കൊന്ന   സംഭവങ്ങളും 
ഉണ്ടായിട്ടുണ്ട് .

കുറെ   വർഷങ്ങൾക്ക്   മുമ്പ്    മംഗലാപുരത്ത്   ശ്രീരാമസേന  എന്ന 
പിന്തിരിപ്പൻ    സംഘടനയുടെ   പ്രവർത്തകർ   ഹോട്ടലുകളിൽ 
അതിക്രമിച്ചു കടന്ന്   അവിടെ  ഉണ്ടായിരുന്ന   യുവതികളെ 
അടിച്ചോടിച്ച    സംഭവം   വിവാദമായിരുന്നു .

ഒരു  സ്ത്രീ   എന്തു ധരിക്കണം   എന്ന്   തീരുമാനിക്കേണ്ടത്   സ്ത്രീയാണ് .
ഒരു   സ്ത്രീ  ജീൻസ്  പോലുള്ള   വസ്ത്രം   ധരിക്കുന്നത്   ആ  സ്ത്രീയുടെ 
സൌകര്യത്തിനു വേണ്ടിയാണ് . ഉദാഹരണമായി   വെള്ളപ്പൊക്കം 
ഉള്ളപ്പോൾ
  സാരിയുടുത്ത്   റോഡിൽ   നടക്കാൻ   ബുദ്ധിമുട്ടാണ് . അപ്പോൾ    Jeans

 
 ആയിരിക്കും   ഏറ്റവും    സൗകര്യം . അതുകൊണ്ട്   ഏതെങ്കിലും 

പുരുഷന്   ഉതപ്പ്   ഉണ്ടായാൽ   ആ  പുരുഷനെ  വിളിക്കേണ്ടത്   കാട്ടുപോത്ത്   എന്നാണ് .

സ്ത്രീകൾക്ക്    sportsൽ    പങ്കെടുക്കണമെങ്കിൽ   അതിനു  യോജിച്ച 
വസ്ത്രം   ധരിക്കണം .  100  meter  ഓട്ടത്തിന്   അതിന്   യോജിച്ച  വസ്ത്രം 
വേണം . ചില   ഇനങ്ങളിൽ    സ്ത്രീയുടെ    ശരീരം   വളരെ  വ്യക്തമായി 
പ്രദർശിപ്പിക്കപ്പെടുന്നു . ഉദാഹരണം   High Jump , Pole vault   മുതലായവ .
Olympics ൽ   ഈ   ഇനങ്ങൾ   കാണുന്ന  ഒരു  സ്പോർട്സ്  പ്രേമി  ശ്രദ്ധിക്കുന്നത്   എത്ര   മീറ്റർ   ഉയരത്തിൽ   ചാടുന്നു  എന്നാണ് .അല്ലാതെ 
യുവതിയുടെ    sexiness   അല്ല . ടെന്നിസ് , gymnastics  എന്നിവയും   അല്പവസ്ത്രം   വേണ്ട   സ്പോർട്സ്   ആണ് . മരിയാ  ഷറപോവ  വളരെ 
sexy  ആയ   കളിക്കാരിയാണ്‌ . പക്ഷേ   കളിയിലാണ്   കാണികൾ   ശ്രദ്ധിക്കുന്നത് . ഇടവേളയിൽ   സെക്സിനെസ്സും   ശ്രധിച്ചുവെന്നിരിക്കും .

സ്ത്രീകൾക്ക്    സ്വാതന്ത്ര്യം   അനുവദിക്കുന്ന   രാജ്യങ്ങൾ   എല്ലാ 
കാര്യങ്ങളിലും    മുന്നിട്ടു നിൽക്കുന്നു . എല്ലാ  രംഗത്തും   മലയാളികൾ 
മറ്റു സംസ്ഥാനക്കാരെ ക്കാൾ   മുമ്പിലാണ് . ഉദാഹരണം  ടിൻറു 
ലൂക്കാ , ദീപിക  പള്ളിക്കൽ   മുതലായവർ . സ്ത്രീകൾക്ക്   സ്വാതന്ത്ര്യം 
ഉള്ളതു കൊണ്ടാണ്   ഈ  നേട്ടങ്ങൾ . ആരു പറഞ്ഞാലും   സ്ത്രീകളുടെ 
സ്വാതന്ത്ര്യത്തെ    വെട്ടിക്കുറക്കാൻ    അനുവദിച്ചു കൂടാ .

2 comments:

  1. ലേഖകന്റെ നിരീക്ഷണങ്ങൾ വളരെ ശ്രദ്ധേയമാണ്. പ്രായാധിക്യം കാരണം യേശുദാസിന് ...സോറി ...ഗാനഗന്ധറവന് ഇപ്പൊല് പാടാൻ വലിയ ബുദ്ധിമുട്ടാണ് , മീഡിയയുടെ ശ്രദ്ധയും തീരെ ഇല്ല . അപ്പോൾ പിന്നെ ഇങ്ങനെയെന്തെങ്കിലും തട്ടി വിട്ടാൽ നാല് പേരുടെ കമന്റ്സ് എങ്കിലും കിട്ടും . സ്വന്തം മേഖലയിൽ അഗ്രഗണ്യനായിട്ടും തനിക്കു തീരെ ജ്ഞാനമില്ലാത്ത ആധ്യാത്മികത, താത്വികത , തുടങ്ങിയ മേഖലകളിൽ മണ്ടതരങ്ങൾ പറഞ്ഞു സ്വയം ചെറുതാകുന്നത് ഇത് ആദ്യമല്ല

    ReplyDelete
  2. '' vinashakale vipareetha budhi."

    ReplyDelete