ഇന്നത്തെ കാലത്ത് അസ്വസ്ഥതയില്ലാതെ ഒരു ദിവസം പിന്നിടാൻ
ചിന്തിക്കുന്ന ആർക്കും സാധിക്കുകയില്ല . നമ്മുടെ വ്യക്തിപരമായ
പ്രശ്നങ്ങൾക്ക് പുറമെ ലോകത്തിൽ നിത്യവും നടക്കുന്ന ക്രൂരകൃത്യങ്ങൾ മനസ്സാക്ഷിയുള്ള ആരെയും വേദനിപ്പിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്യും , ലോകത്തിൽ എവിടെയെങ്കിലും
ബോംബു സ്ഫോടനവും കൂട്ടക്കൊലയും നടക്കാത്ത ഒരു ദിവസവും
കടന്നു പോകുന്നില്ല .
മീഡിയയുടെ ദുരുപയോഗം
മീഡിയയുടെ കടിഞ്ഞാണില്ലാത്ത ദുരുപയോഗം വളരെ അസ്വസ്ഥത
ഉണ്ടാക്കുന്നു . ജീവിച്ചിരിക്കുന്നവരെ മരിച്ചതായി പ്രഖ്യാപിക്കാൻ പോലും
ഇന്ന് ചില മാധ്യമങ്ങൾ ധിക്കാരം കാണിക്കുന്നു . ഈയിടെ ഒരു യുവതി
അപകടത്തിൽ മരിച്ചതായി ചില മാധ്യമങ്ങൾ ഫോട്ടോ സഹിതം
പ്രചരിപ്പിക്കുകയും ആ യുവതിക്കും അവളുടെ ബന്ധുമിത്രാദികൾക്കും
കഠിനമായ മനോവിഷമത്തിന് കാരണമാവുകയും ചെയ്തു .സോഷ്യൽ മീഡിയ യിൽ കെട്ടിച്ചമച്ച വാർത്തകളിൽ മനം നൊന്ത് അനേകം പെണ്‍കുട്ടികൾ ജീവനൊടുക്കിയിട്ടുണ്ട് .
ഇന്ന് രാഷ്ട്രീയ പ്രതിയോഗികളെ താറടിക്കാൻ വേണ്ടി മാധ്യമങ്ങൾ
പരസ്പരം മത്സരിക്കുന്നത് കാണാം . നിസ്സാര കാര്യങ്ങൾ കുത്തിപ്പൊക്കി
വിവാദങ്ങൾ സൃഷ്ടിക്കുന്നത് മാധ്യമങ്ങൾ ഒരു ഹോബി ആക്കിയിരിക്കുന്നു . ഉദാഹരണമായി നിതീഷ് കുമാറിൻറെ സത്യപ്രതിജ്ഞയുടെ വേദിയിൽ ലാലു പ്രസാദ് യാദവ് കേജരീ വാളിനെ
ആലിംഗനം ചെയ്തു . അഴിമതി വീരനായ ലാലു വിനെ ആലിംഗനം
ചെയ്തത് വലിയ അപരാധമായി ചില മാധ്യമങ്ങൾ ചിത്രീകരിച്ചു .
ലാലു തന്നെ പിടിച്ചു വലിച്ച് ആലിംഗനം ചെയ്യുകയായിരുന്നു എന്ന്
കേജരീവാളിനു വിശദീകരിക്കേണ്ടി വന്നു .
അഥവാ ആലിംഗനം ചെയ്താൽ തന്നെ അതിൽ എന്താണ് തെറ്റ് ?
ലാലു അഴിമതിക്കാരൻ ആണെങ്കിലും അദ്ദേഹത്തെ ആലിംഗനം
ചെയ്തതു കൊണ്ട് ആകാശം ഇടിഞ്ഞു വീഴാൻ പോകുന്നില്ല .
നരേന്ദ്ര മോദി പാര്‍ലമെന്റ് ഉറക്കം തൂങ്ങി എന്നാണ് മീഡിയയുടെ
പുതിയ ആക്ഷേപം . ഇത് വളരെ വില കുറഞ്ഞ ഒരു ആക്ഷേപമാണ് .
മോദി ഒരു നിമിഷം തലകുനിച്ചപ്പോൾ അത് ഉറക്കം തൂങ്ങലായി
ചില മാധ്യമങ്ങൾ ചിത്രീകരിച്ചു .
എന്തെങ്കിലും കുറ്റം കണ്ടുപിടിക്കുന്നതിനു വേണ്ടി ചില മാധ്യമക്കാർ
പതിയിരിക്കുകയാണ് .അതുകൊണ്ടുതന്നെ അവരുടെ വിശ്വാസ്യത
ഇടിഞ്ഞിരിക്കുന്നു .
അസഹിഷ്ണുതയെ പ്പറ്റിയുള്ള പ്രചാരണങ്ങൾ അതിരുകടന്നു പോയി .
120 കോടി ജനങ്ങൾ ഉള്ള ഇന്ത്യയിൽ അസഹിഷ്ണുതയുടെ ചില
സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് . എന്നാൽ മറ്റു രാജ്യങ്ങളുമായി താരതമ്യം
ചെയ്യുമ്പോൾ ഇന്ത്യയിലെ അസഹിഷ്ണുത സാരമല്ല എന്ന് കാണാം .
ഉദാഹരണത്തിന് അമേരിക്കയിലെ വെള്ള പോലീസുകാരിൽ ചിലർ
കറുത്ത ചെറുപ്പക്കാ ർക്കെതിരെ അമിതമായ ബലം പ്രയോഗിച്ച
അനവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് . ഈയിടെ ഒരു പയ്യനെ വെടിവെച്ചു കൊന്നു.'' Black Lives Matter '' എന്ന പ്രസ്ഥാനം ഉണ്ടായത് അസഹിഷ്ണുതയ്ക്ക് എതിരെയാണ് .
ഇസ്രാ യേലിൽ ജൂതരും പലസ്തീൻകാരും തമ്മിൽ നിത്യവും നടക്കുന്ന
ഏറ്റുമുട്ടലുകളിൽ ഈയിടെ നൂറോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു .ഇന്ത്യയിൽ ഇതുപോലുള്ള സംഘർഷം ഇല്ല . മാധ്യമങ്ങൾ ചെറിയ
സംഭവങ്ങളെ ഊതി പെരുപ്പിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാതിരുന്നാൽ മതി .
അവാർഡുകൾ തിരിച്ചുകൊടുക്കാൻ മാത്രം ഇന്ത്യയിൽ ഒന്നും സംഭവിച്ചിട്ടില്ല . തിരിച്ചു കൊടുത്തവർക്ക് അത് നഷ്ടമായി ! അത്ര
മാത്രം .

ആദരണീയനായ ജഗതി ശ്രീകുമാർ മരിച്ചു എന്ന് ആരോ സോഷ്യൽ മീഡിയ യിൽ വ്യാജ വാർത്ത പ്രചരിപ്പിചിരിക്കുന്നു .കുറ്റക്കാരെ കണ്ടെത്തി കഠിനമായ ശിക്ഷ കൊടുക്കണം .
ReplyDelete