പീച്ചുകൾ പഴുക്കുന്ന കാലം
നെല്സണ്‍ മണ്ടേല ഓർമ്മയായി .അദ്ദേഹത്തെപ്പറ്റി വളരെയേറെ കാര്യങ്ങൾ നമ്മൾ വായിക്കുകയും കാണുകയും ചെയ്തു .അദ്ദേഹത്തിൻറെ മാതൃകയിൽ നിന്ന് എല്ലാവർക്കും എന്തെങ്കിലും പഠിക്കാനുണ്ട് .മുൻ ലേഖനത്തിൽ വിട്ടു പോയ ചില കാര്യങ്ങളാണ് ഇവിടെ ചേർക്കുന്നത് .
ഇന്ന് മൂന്നാം ലോകരാജ്യങ്ങളിൽ സാധാരണ ജനങ്ങൾ നേരിടുന്ന ഒരു
പ്രശ്നം അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഭരിക്കുന്നവർ
വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ല എന്നതാണ് .ജനങ്ങൾക്ക് ആവശ്യം ശുദ്ധ ജലം ,
പാര്പ്പിടം,ആരോഗ്യരക്ഷ ,റോഡ്,കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ,സുരക്ഷിതത്വം ,മുതലായവയാണ് .വലിയ വാഗ്ദാനങ്ങൾ നൽകി വോട്ടു
നേടി രാഷ്ട്രീയ പാർട്ടികൾ അധികാരത്തിൽ വരുന്നു .വാഗ്ദാ നങ്ങളിൽ
പലതും അവർ നടപ്പിലാക്കുന്നില്ല . ഒരു നല്ല കാര്യത്തിന് വേണ്ടി പണം
നീക്കി വെച്ചാലും ,ആ പണത്തിൽ ഏറിയ പങ്കും അഴിമതിക്കാർ തട്ടിയെടുക്കുന്നതായി കാണാം .അതു കൊണ്ടാണ് കേരളത്തിലും ദക്ഷിണാഫ്രിക്കയിലും ചില റോഡുകളിൽ വൻ കുഴികൾ കാണപ്പെടുന്നത് .
മണ്ടേലയുടെ ജന്മ ദിനമായ ജൂലൈ 18 പൊതു ജന സേവനത്തിനു വേണ്ടി
67 മിനിറ്റുകൾ എങ്കിലും നീക്കി വെയ്ക്കുന്ന ഒരു ദിനമായി ആചരിക്കപ്പെടുന്നു .കേരളത്തിലും ദക്ഷിണാഫ്രിക്കയിലും ജനങ്ങൾ നേരിടുന്ന ഒരു പ്രശ്നം ,ഒരു സർക്കാർ ഓഫീസിൽ ചെന്നാൽ ഉടനടി എന്തെങ്കിലും
ചെയ്തു കിട്ടുകയില്ല എന്നതാണ് .ലോകത്തിൽ absenteeism ത്തിൽ ഒന്നാം
സ്ഥാനമാണ് ദക്ഷിണാഫ്രിക്കക്ക് ഉള്ളത് .
നെൽസണ്‍ മണ്ടേല എന്ന മഹാനായ നേതാവിന് ജന്മം നൽകിയ നാടായതു
കൊണ്ടു മാത്രം ദക്ഷിണാഫ്രിക്കയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ തീരുന്നില്ല .
അഴിമതിയും കെടുകാര്യസ്ഥതയും കാരണം സാധാരണ ജനങ്ങൾ വളരെ
കഷ്ടപ്പെടുന്നു .കുറെ നല്ല ആളുകൾ എല്ലാ രംഗത്തും നല്ല കാര്യങ്ങൾ
ചെയ്ത് നാടിൻറെ അഭിവൃദ്ധിക്ക് സംഭാവന ചെയ്യുന്നുണ്ട് .അങ്ങനെയാണ്
ഈ രാജ്യം മുന്നോട്ടു പോകുന്നത് .സർക്കാരിന്റെ ശമ്പളം വാങ്ങുന്നവർ
എല്ലാവരും അവരവരുടെ കടമകൾ നിർവഹിച്ചാൽ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകും .
* * * * * * * * *
എൻറെ orchardൽ പീച്ചുകൾ പഴുത്ത് സ്വർണനിറം ആയി.സാധാരണ
നവംബറിൽ ആണ് പീച്ചുകൾ പഴുക്കുന്നത് .പഴങ്ങളുടെ ഭാരം കൊണ്ട്
ശിഖരങ്ങൾ നിലത്തു മുട്ടും .ഇക്കൊല്ലം കാലാവസ്ഥയുടെ കുസൃതി കാരണം
താമസിച്ചാണ് പഴുത്തത്. കാണാൻ വേണ്ടി മാത്രമാണ് എനിക്ക് പീച്ചുകൾ .കിളികൾ അവ യഥേഷ്ടം കൊത്തി തിന്നുന്നത് മനോഹരമായ ഒരു കാഴ്ചയാണ് .കാൽപ്പെരുമാറ്റം കേട്ടാൽ അവ പറന്നു പോകും .
പഴുത്തു വീഴാറായ പീച്ചുകൾ സ്കൂളിൽ സഹപ്രവർത്തകർക്കും
വിദ്യാർത്ഥികൾക്കും കൊടുക്കാറുണ്ട് .ജ്യൂസ് കൂടുതലായതിനാൽ
ഇവ ജാം ഉണ്ടാക്കാൻ പറ്റിയതല്ല .പഴുത്തു കഴിഞ്ഞാലും പച്ച നിറമുള്ള
ഒരു ഇനവും ഉണ്ട് .പഴുത്തോ എന്നറിയാൻ ഞെക്കി നോക്കണം .
ഇന്നലെ ഇവിടെ ഗംഭീരമായി മഴ പെയ്തു .എത്ര മഴ പെയ്താലും ഇവിടെ
സ്വാഗതമാണ് .മഴയത്ത് കാറോടിച്ച് വെള്ളം തെറിപ്പിച്ചു പോകാൻ നല്ല
രസമാണ് .വിജനമായ റോഡുകൾ ആയതിനാൽ ആർക്കും ശല്യമില്ല .
മഴയുടെ കൂടെ നാല് സന്ദർശകരും എത്തി .Australia യിൽ നിന്ന് sister -in -law
Dr സൂസിയും ,മക്കൾ എമിൽ (26),സെബി (23 ),ജോസു ( 21 ) എന്നിവരാണ് എത്തിയത് .എമിൽ എഞ്ചിനീയർ ആണ് .സെബി MBBS കഴിഞ്ഞു .ജോസു
MBBS തുടങ്ങിയിരിക്കുന്നു .സെബിയും ജോസുവും ഇവിടെ ജനിച്ചവരാണ്
പിതാവ് Dr മോഹൻ varghese ഹൃദയാഘാതം മൂലം 1997 ൽ ഇവിടെ അകാല
ചരമം പ്രാപിച്ചു . സൂസിയും മക്കളും 2002 ൽ ഓസ്ട്രേലിയയിലേയ്ക്കു
പോയി .
ഇവർ എയർപോർട്ടിൽ നിന്ന് എടുത്ത rented കാറിലാണ് സഞ്ചാരം .ഇവിടെ
ജനിച്ചു വളർന്ന സ്ഥലങ്ങളിൽ പോയി ഓർമ്മകൾ പുതുക്കിയ ശേഷം
പോർട്ട് ELIZABETH ലേയ്ക്കാണ് യാത്ര .ലീലാമ്മയുടെ സഹോദരൻ ബോബൻ അവിടെ UNIVER SITY യിൽ HOD ആണ് .ക്രിസ്മസ് അവിടെ . അതിനു ശേഷം
CAPE TOWN ലേയ്ക്ക് .ഇവിടെ നിന്ന് PE യിലേയ്ക്കു 1000 KMS ആണ് ദൂരം .
ഇടയ്ക്ക് ധാരാളം വിശ്രമിച്ചാലും 12 മണിക്കൂർ കൊണ്ട് എത്താം .PE യിൽ
നിന്ന് CAPE TOWN ലേയ്ക്ക് 700 KMS . കടൽത്തീരം ചേർന്ന് പോകുന്ന ഈ
റൂട്ട് ഏറ്റവും ടൂറിസ്റ്റ് പ്രാധാന്യമുള്ള ഗാർഡൻ റൂട്ട് എന്നറിയപ്പെടുന്നു .
അങ്ങനെ അവുധിക്കാലം സജീവമായി .മഴ സമൃദ്ധമായി പെയ്തു ,ഒരു
നല്ല വിളവിന്റെ സൂചനകൾ നൽകുന്നു .ഒരു നല്ല പുതുവര്ഷത്തിന്റെ പ്രതീക്ഷകൾ .2013 ൽ ബാക്കിയുള്ള ദിവസങ്ങൾ നല്ല പ്രതീക്ഷകൾ നൽകുന്നു ,എല്ലാവർക്കും .
we enjoy thoughts.our short holiday has been hectic with paper valuation and the hassles of the kids.
ReplyDeletenice to know that your trip was enjoyable.we will be there in 2015